Follow Us On

15

January

2025

Wednesday

  • കെസിബിസി നാടക മേള   23 മുതല്‍ 30 വരെ

    കെസിബിസി നാടക മേള 23 മുതല്‍ 30 വരെ0

    കൊച്ചി: 35-ാമത് കെസിബിസി അഖില കേരള പ്രൊഫഷണല്‍ നാടക മേള സെപ്റ്റംബര്‍ 23 മുതല്‍ 30 വരെ പാലാരിവട്ടം പിഒസിയില്‍ നടക്കും. 23-ന് വൈകുന്നേരം 5.30ന് നാടകമേള ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആദ്യ മത്സരനാടകം അവതരിപ്പിക്കും. തിരുവനന്തപുരം സാഹിതിയുടെ ‘മുച്ചീട്ടു കളിക്കാരന്റെ മകള്‍’, ആലപ്പുഴ സൂര്യകാന്തിയുടെ ‘കല്യാണം’, അമ്പലപ്പുഴ അക്ഷരജ്വാലയുടെ ‘അനന്തരം’, കൊല്ലം അനശ്വരയുടെ ‘അന്നാ ഗാരേജ്’, കോഴിക്കോട് സങ്കീര്‍ത്തനയുടെ ‘വെളിച്ചം’, കൊല്ലം കാളിദാസ കലാകേന്ദ്രയുടെ ‘അച്ഛന്‍’, കൊച്ചിന്‍ ചന്ദ്രകാന്തയുടെ ‘ഉത്തമന്റെ സങ്കീര്‍ത്തനം’, എന്നീ നാടകങ്ങള്‍ മത്സര

  • കര്‍ഷകര്‍ക്കു അന്തസോടെ ജീവിക്കാന്‍ സാഹചര്യം ഒരുക്കണം

    കര്‍ഷകര്‍ക്കു അന്തസോടെ ജീവിക്കാന്‍ സാഹചര്യം ഒരുക്കണം0

    സുല്‍ത്താന്‍ ബത്തേരി: കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിച്ച് കര്‍ഷകര്‍ക്കു അന്തസോടെ ജീവിക്കാന്‍ സര്‍ക്കാര്‍ സാഹചര്യം ഒരുക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ ബത്തേരി ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ്. പരിതാപകരമാണ് കര്‍ഷകരുടെ ഇന്നത്തെ അവസ്ഥ. ജീവനക്കാര്‍ക്ക് അനുകൂല്യങ്ങളും ഉത്സവബത്തയും നല്‍കാന്‍ ഉത്സാഹിക്കുന്ന ഭരണാധികാരികളുടെ കര്‍ഷകരോടുള്ള സമീപനം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. വയനാടിനുവേണ്ടി ലോകം മുഴുവനുള്ള മലയാളികളില്‍നിന്നു സഹായം ഒഴുകുമ്പോള്‍ അവഗണിക്കപ്പെട്ടുപോകുന്ന ജില്ലയിലെ കര്‍ഷകരുടെ അവസ്ഥയെ ഉത്തരവാദിത്വപ്പെട്ടവര്‍ കാണാതിരി ക്കുന്നതു നീതിയല്ല. 2021 മുതല്‍ കാലവര്‍ഷത്തിലുണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരം

  • കത്തോലിക്ക കോണ്‍ഗ്രസ് സാമൂഹ്യനീതിയുടെ ശബ്ദമാകണം

    കത്തോലിക്ക കോണ്‍ഗ്രസ് സാമൂഹ്യനീതിയുടെ ശബ്ദമാകണം0

    കല്‍പ്പറ്റ: കത്തോലിക്ക കോണ്‍ഗ്രസ് സഭയുടെയും സമുദായ ത്തിന്റെയും സാമൂഹിക  നീതിയുടെയും  ശബ്ദമാകണമെന്ന് മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം. നീതു വരകുകാലായില്‍ നഗറില്‍ (ഡി പോള്‍ ഓഡിറ്റോറിയം) കത്തോലിക്ക കോണ്‍ഗ്രസ് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ചെറുസംരംഭകരും അതിരൂക്ഷമായ പ്രതിസന്ധിയിലാണ്. കാര്‍ഷിക ഉത്പന്നങ്ങളില്‍ പലതിനും ന്യായവിലയില്ല. കര്‍ഷകന്റെ ജീവനും ജീവനോ പാധികള്‍ക്കും സംരക്ഷണമില്ല. ടൂറിസം മേഖലയെ നേരിട്ടും അല്ലാതെയും ഉപജീവനത്തിനു ആശ്രയിക്കുന്ന നൂറുകണക്കിന് സാധാരണക്കാരും വലിയ പ്രതിസന്ധിയിലാണ്. സ്വാഭാവിക നീതിനിഷേധം നേരിടുന്ന ഈ

  • സ്വവര്‍ഗാനുരാഗത്തിനെതിരെ സംസാരിച്ചാല്‍ വിദ്വേഷകുറ്റം, മതവികാരം വ്രണപ്പെടുത്തിയാല്‍ കുഴപ്പമില്ല  സ്പാനിഷ് ഗവണ്‍മെന്റിന്റെ ഇരട്ടത്താപ്പ് ചൂണിക്കാണിച്ച് സ്പാനിഷ് എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സ്

    സ്വവര്‍ഗാനുരാഗത്തിനെതിരെ സംസാരിച്ചാല്‍ വിദ്വേഷകുറ്റം, മതവികാരം വ്രണപ്പെടുത്തിയാല്‍ കുഴപ്പമില്ല സ്പാനിഷ് ഗവണ്‍മെന്റിന്റെ ഇരട്ടത്താപ്പ് ചൂണിക്കാണിച്ച് സ്പാനിഷ് എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സ്0

    മാഡ്രിഡ്/സ്‌പെയിന്‍: മതവികാരം വ്രണപ്പെടുത്തുന്നത് കുറ്റമല്ലാതാക്കുകയും സ്വവര്‍ഗാനുരാഗവും ലിംഗമാറ്റവും പോലുള്ള കാര്യങ്ങള്‍ക്ക് എതിരായി സംസാരിക്കുന്നത് വിദ്വേഷക്കുറ്റമാക്കുകയും ചെയ്യുന്ന സ്പാനിഷ് ഗവണ്‍മെന്റിന്റെ പുതിയ ‘ആക്ഷന്‍ പ്ലാന്‍’ നിരാകരിക്കുന്നതായി സ്പാനിഷ് എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സ് തലവന്‍ ആര്‍ച്ചുബിഷപ് ലൂയിസ് അര്‍ഗുയെല്ലോ. മതവിശ്വാസികളുടെ വിശ്വാസസംഹിതയെയോ ആചാരങ്ങളെയോ പരസ്യമായി വാക്കിലൂടെയോ എഴുത്തിലൂടെയോ അവഹേളിക്കുന്നത് കുറ്റമല്ലാതാക്കാനുള്ള നിര്‍ദേശമാണ് പുതിയ ആക്ഷന്‍ പ്ലാനിലുള്ളത്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിലും ക്രിയാത്മകതയുടെ മറവിലും ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നത് തടയുന്നതിനായി ഉപയോഗിച്ചുകൊണ്ടിരുന്ന നിയമം അസാധുവാക്കുന്നത് വിശ്വാസികളുടെ നേര്‍ക്കുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് ക്രൈസ്തവ അഭിഭാഷകരുടെ സംഘടന

  • പുനരൈക്യ വാര്‍ഷികവും സഭാ സംഗമവും

    പുനരൈക്യ വാര്‍ഷികവും സഭാ സംഗമവും0

    തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ 94-ാമത് പുനരൈക്യ വാര്‍ഷികവും സഭാ സംഗമവും പാറശാല ഭദ്രാസനത്തിന്റെ ആതിഥേയത്വത്തില്‍ മാര്‍ ഈവാനിയോസ് നഗറില്‍ (വിപിഎസ് മലങ്കര എച്ച്എസ്എസ് വെങ്ങാനൂര്‍) 20, 21 തീയതികളില്‍ നടക്കും. 20ന് വൈകുന്നേരം ആറ് മുതല്‍ 8.30 വരെയുള്ള സുവിശേഷ പ്രസംഗങ്ങള്‍ക്കും ദിവ്യകാരുണ്യ ആരാധനക്കും മലങ്കര സഭാതല സുവിശേഷ സംഘം നേതൃത്വം നല്‍കും. പുനരൈക്യ വാര്‍ഷികത്തോടനുബന്ധിച്ച് 21ന് രാവിലെ എട്ടു മുതല്‍ 10 വരെ എംസിസിഎല്‍ സഭാതല സംഗമം, എംസിവൈഎം അന്തര്‍ദ്ദേശിയ യുവജന കണ്‍വന്‍ഷന്‍,

  • എന്നും അടുത്തിരുന്നൊരാള്‍…

    എന്നും അടുത്തിരുന്നൊരാള്‍…0

    ജോണ്‍സണ്‍ പൂവന്തുരുത്ത് കുടുംബങ്ങളോടുചേര്‍ത്തുവച്ച പേര്, ഒരു വിഷമം വന്നാല്‍ ഓടിച്ചെന്നു പറയാന്‍ ഒരാള്‍, ഉപദേശം ചോദിക്കാന്‍ ഒരിടം, വീണുപോകുമെന്നു തോന്നുന്ന നിമിഷം പിടിക്കാനൊരു കരം… ഇതൊക്കെയായിരുന്നു പ്രിയപ്പെട്ടവര്‍ക്ക് ഫാ. ജോര്‍ജ് കരിന്തോളില്‍ എംസിബിഎസ്. അദ്ദേഹത്തെ പൊതിഞ്ഞ് അദൃശ്യമായൊരു സ്‌നേഹവലയം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഒരിക്കല്‍ പരിചയപ്പെട്ടവര്‍, സംസാരിച്ചവര്‍, ഉപദേശം തേടിയവര്‍ വീണ്ടും വീണ്ടും അദ്ദേഹത്തെത്തേടി വന്നുകൊണ്ടിരുന്നത്. ഏതാനും മിനിറ്റുകള്‍ അദ്ദേഹത്തോടു സംസാരിക്കാന്‍ എത്രയോ അകലെനിന്നും ആളുകള്‍ എത്തിയിരുന്നു. എത്ര മണിക്കൂറുകള്‍ വേണമെങ്കിലും കാത്തിരിക്കാന്‍ അവര്‍ക്കു മടിയുണ്ടായിരുന്നില്ല. കാരണം കരിന്തോളിലച്ചനോട്

  • മെക്‌സിക്കോയിലെ മരണസംസ്‌കാരത്തിനെതിരെ ബിഷപ്പുമാരുടെ നേതൃത്വത്തില്‍  പ്രതിഷേധം

    മെക്‌സിക്കോയിലെ മരണസംസ്‌കാരത്തിനെതിരെ ബിഷപ്പുമാരുടെ നേതൃത്വത്തില്‍ പ്രതിഷേധം0

    മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ ചിയാപാസ് സംസ്ഥാനത്ത് നിലനില്‍ക്കുന്ന അക്രമാന്തരീക്ഷത്തിനെതിരെ ബിഷപ്പുമാരും വൈദികരും വിശ്വാസികളും പ്രതിഷേധ മാര്‍ച്ച് നടത്തി. ഗുണ്ടാസംഘങ്ങള്‍ നേതൃത്വം നല്‍കുന്ന ‘മരണത്തിന്റെ സംവിധാനം അവസാനിപ്പിക്കുക’ എന്ന മുദ്രാവാക്യവുമായാണ്  തക്‌സതലാ ഗുട്ടറസ് അതിരൂപതയിലെയും താപാക്കുലാ, സാന്‍ ക്രിസ്റ്റോബാല്‍ ഡെ ലാസ് കാസാസ് രൂപതകളിലെയും  ബിഷപ്പുമാരും വൈദികരും അല്‍മായരും പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചത്. ഭരണാധികാരികള്‍ അവഗണിക്കുകയോ നിശബ്ദരാക്കുകയോ പാര്‍ശ്വവത്കരിക്കുകയോ ചെയ്യുന്ന അക്രമത്തിന്റെ ഇരകളെ  ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചതെന്ന് ചിയാപാസ് സഭാകേന്ദ്രത്തില്‍ നിന്ന് പുറപ്പെടുവിച്ച കുറിപ്പില്‍

  • അതിജീവന ചരിത്രം രചിച്ച് അനേകര്‍ക്ക് തണലേകുന്നവരാണ് ദമ്പതികള്‍

    അതിജീവന ചരിത്രം രചിച്ച് അനേകര്‍ക്ക് തണലേകുന്നവരാണ് ദമ്പതികള്‍0

    കാഞ്ഞിരപ്പള്ളി: അതിജീവന ചരിത്രം രചിച്ച് അനേകര്‍ക്ക് തണലേകുന്നവരാണ് യഥാര്‍ത്ഥ ദമ്പതികളെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ നടത്തിയ വിവാഹ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നവരുടെ സംഗമം പൊടിമറ്റം സെന്റ് മേരീസ് പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 50 വര്‍ഷത്തെ അതിജീവനത്തിന്റെ ചരിത്രം തലമുറ തലമുറകള്‍ക്ക് പകര്‍ന്നു നല്‍കണമെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. രൂപത വികാരി ജനറാള്‍ റവ. ഡോ. ജോസഫ് വെള്ളമറ്റത്തിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച

Latest Posts

Don’t want to skip an update or a post?