മഹത്വം തിരിച്ചറിയുന്നവര് പരസ്പരം ആദരിക്കും: മാര്‍ തോമസ് തറയില്
- Featured, Kerala, LATEST NEWS
- November 27, 2024
ഫാ. തോമസ് ആന്റണി പറമ്പി ഞായറാഴ്ചകളില്‍ കുര്‍ബാനയ്ക്ക് വായിക്കുന്ന സുവിശേഷഭാഗത്തെക്കുറിച്ച് വേദോപദേശ ക്ലാസിലെ കുട്ടികളോട് ചോദിക്കുമ്പോള്‍ അവര്‍ ഒന്നും പറയാതിരിക്കുന്ന അവസ്ഥ കൂടിവരുന്നതായി പലരും പറയുന്നു. സുവിശേഷ സന്ദേശത്തെക്കുറിച്ച് ഈ കാലത്തെ കുട്ടികള്‍ നിശബ്ദരാകുന്നതിനെക്കാള്‍ ഭയാനകം പന്ത്രണ്ട് വര്‍ഷത്തെ വിശ്വാസപരിശീലനം കഴിഞ്ഞിറങ്ങുന്ന മക്കള്‍ ഈശോയെക്കുറിച്ചും തിരുസഭയെക്കുറിച്ചും മറ്റുള്ളവരുടെ മുമ്പാകെ നിശബ്ദരാകുന്നതാണ്. വര്‍ഷങ്ങള്‍നീണ്ട പഠനമുണ്ടായിട്ടും ഈശോയോടുള്ള സ്‌നേഹവും അടുപ്പവും കുട്ടികളില്‍ ആനുപാതികമായി വളരുന്നില്ലെന്നത് പൊതുവെ കേള്‍ക്കുന്ന അഭിപ്രായമാണ്. ഓരോ വര്‍ഷവും വെറൈറ്റി പ്രോഗ്രാമുകള്‍ ഉണ്ടാക്കിയതുകൊണ്ട് ഇതിന് പരിഹാരമാകുമെന്ന് തോന്നുന്നില്ല.
ഫാ. തോമസ് പാട്ടത്തില്‍ചിറ സിഎംഎഫ് യൗവനം മനുഷ്യായുസിലെ വസന്തകാലമാണ്. ഉണര്‍വിന്റെ ഉദയമാണ് യുവത്വം. സ്വപ്‌നസങ്കല്പങ്ങളുടെ സ്വതന്ത്രവിഹായസിലേക്ക് മനുഷ്യമനസ് ഒരു പരുന്തിനെപ്പോലെ പറന്നുയരാന്‍ വെമ്പല്‍കൊള്ളുന്ന കാലഘട്ടം. അജ്ഞതയുടെ അന്ധത നിറഞ്ഞ ആവൃതികള്‍ക്കുള്ളില്‍നിന്നും ചോദ്യങ്ങളുടെയും അവയുടെ ഉത്തരങ്ങളുടെയും മിഴിയെത്താത്ത ചക്രവാളങ്ങളിലേക്ക് ബുദ്ധി ദ്രുതഗമനം ചെയ്യുന്ന സമയം. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍കൊണ്ട് അരമുറുക്കി സ്വാര്‍ത്ഥം തെളിക്കുന്ന പാതയിലൂടെ സൈ്വരവിഹാരം ചെയ്യാന്‍ ദാഹാര്‍ത്തികൊള്ളുന്ന കാലം. അതുകൊണ്ടുതന്നെ ആയുസില്‍ അതീവ ഗൗരവം അര്‍ഹിക്കുന്ന കാലമാണ് യൗവനം. ജാഗ്രതവേണം കുറവുകളുടെയും വീഴ്ചകളുടെയും താഴ്‌വാരങ്ങളോടു വിടചൊല്ലി പരിപൂര്‍ണതയുടെ ഉത്തുംഗശൃംഗങ്ങളെ
പാരിസ്: പാരിസ് ഒളിമ്പിക്‌സ് ബോയിക്കോട്ട് ചെയ്യുകയാണെന്നും ഈ ഒളിമ്പിക്‌സിന് നല്‍കിവരുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും നിര്‍ത്തുകയാണെന്നും പ്രഖ്യാപിച്ച് ടെസ്ലയുടെയും സ്‌പേസ് എക്‌സിന്റെയും സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. നേരത്തെ ഒളിമ്പിക്‌സ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ കത്തോലിക്ക വിശ്വാസത്തെ അപമാനിക്കുന്ന രീതിയിലുള്ള അവസാന അത്താഴത്തിന്റെ പരിഹാസരൂപേണയുള്ള ചിത്രീകരണത്തിനെതിരെ മസ്‌ക് രംഗത്ത് വന്നിരുന്നു. പ്രകൃതിവിരുദ്ധ ലൈംഗികാഭിമുഖ്യം പുലര്‍ത്തുന്ന എല്‍ജിബിറ്റി സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന (വോക്ക്)പരിപാടിയായി ഒളിമ്പിക്‌സ് വേദി മാറ്റിയിരിക്കുകയാണെന്ന ആരോപണത്തോടെയാണ് ഒളിമ്പിക്‌സ് ബോയിക്കോട്ട് ചെയ്യുകയാണെന്നും ഒളിമ്പിക്‌സിന് നല്‍കി വരുന്ന എല്ലാ
തലശേരി: ദുരിതബാധിതരുടെ ജീവിതത്തിന് പ്രതീക്ഷയുടെ പുതുനാളം തെളിക്കാന്‍ സമൂഹത്തിന് ഉത്തരവാദിത്വമുണ്ടെന്നും സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിച്ച് പുനരധിവാസ പ്രക്രിയയില്‍ കത്തോലിക്കാ സഭ സജീവമായി പങ്കുചേരുമെന്നും തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ ഉരുള്‍പൊട്ടല്‍മൂലം ദുരിതമനുഭവിക്കുന്ന വരെ സഹായിക്കാന്‍ കേരളം ഒരുമനസോടെ പ്രവര്‍ത്തിക്കണമെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഡോ. ഫിലിപ്പ് കവിയില്‍, പ്രഫ. രാജീവ് കൊച്ചുപറമ്പില്‍, ഡോ. ജോസുകുട്ടി ഒഴുകയില്‍, ബെന്നി
ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ ഒരേ ഇനത്തില്‍ തുടര്‍ച്ചയായി നാല് ഒളിമ്പിക്‌സ് മെഡല്‍ നേടിയത് രണ്ടേ രണ്ടു പേര്‍. ഒന്ന് നീന്തല്‍ക്കുളത്തിലെ ഇതിഹാസമായ മൈക്കിള്‍ ഫെല്‍പ്‌സാണെങ്കില്‍ ആ നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ് യുഎസിന്റെ നീന്തല്‍ റാണി കേറ്റി ലെഡെക്കി. ഓഗസ്റ്റ് 3ന് 15 ാമത്തെ വയസില്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ആദ്യ സ്വര്‍ണം നേടിയതിന്റെ കൃത്യം 12 ാം വാര്‍ഷികത്തിലാണ് അപൂര്‍വമായ ഈ നേട്ടത്തിലേക്ക് പാരിസ് ഒളിമ്പിക്‌സില്‍ 800 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സ്വര്‍ണമെഡല്‍ നേടിക്കൊണ്ട് കേറ്റി നീന്തിക്കയറയിത്. കൂടാതെ ഒളിമ്പിക്‌സില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണമെഡല്‍
വത്തിക്കാന്‍ സിറ്റി: പാരിസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ച് ക്രൈസ്തവരെയും മറ്റ് മതവിശ്വാസികളെയും അപമാനിക്കുന്ന രീതിയില്‍ നടത്തിയ ചിത്രീകരണങ്ങളെ വത്തിക്കാന്‍ അപലപിച്ചു. ലിയോനാര്‍ഡോ ഡാ വിന്‍സിയുടെ പ്രശസ്തമായ ‘അവസാന അത്താഴത്തി’ന്റെ ചിത്രീകരണത്തെ പരിഹസിക്കുന്ന ചിത്രീകരണത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കാതെ ഫ്രഞ്ച് ഭാഷയില്‍ പുറത്തിറക്കിയ കുറിപ്പില്‍ ഉദ്ഘാടന ചടങ്ങിലെ ചില ചിത്രീകരണങ്ങള്‍ ദുഃഖമുളവാക്കിയതായും ക്രൈസ്തവരോടും മറ്റ് മതവിശ്വാസികളോടും ചെയ്ത തെറ്റിനെതിരെ ഉയര്‍ന്നു വന്ന ശബ്ദത്തോടൊപ്പം ചേരാതിരിക്കാനാവില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കി. 150 കോടി യൂറോ ചിലവഴിച്ചു നടത്തിയ ഒളിമ്പിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനചടങ്ങില്‍ ക്രൈസ്തവവിശ്വാസത്തെ അവഹേളിക്കുന്ന
അന്ന് പന്ത്രണ്ട് വയസ് മാത്രമേയുള്ളൂ യേശുവിന്! അവര്‍ കുടുംബമായി പെസഹാത്തിരുന്നാളിനു പോയതാണ്. തിരികെ പോന്നപ്പോള്‍ യേശു ജറുസലേമില്‍ തങ്ങി. അവന്‍ യാത്രാ സംഘത്തോടൊപ്പമുണ്ടാകുമെന്നു കരുതി അമ്മയപ്പന്മാര്‍ ഒരു ദിവസത്തെ വഴി പിന്നിട്ടു. ബന്ധുമിത്രാദികള്‍ക്കിടയില്‍ തിരഞ്ഞു കാണാതെ വന്നപ്പോള്‍ അവര്‍ ജറുസലേമിലേക്ക് തിരികെയോടി. മൂന്നു നാളുകള്‍ക്ക് ശേഷം ബാലനായ യേശുവിനെ ദൈവാലയത്തില്‍കണ്ടു. അവന്‍ ആചാര്യന്മാരുടെ നടുവില്‍ ഇരിക്കുന്നു. അവര്‍ പറയുന്നത് കേള്‍ക്കുകയും അവരോട് പലതും ആരായുകയും ചെയ്യുന്നു. കേട്ടവരെല്ലാം അവന്റെ ജ്ഞാനത്തില്‍ വിസ്മയം പൂണ്ടു. അമ്മ അവനെ കണ്ട
കൊച്ചി: വരാപ്പുഴ അതിരൂപതയിലെ മാടവന സെന്റ് സെബാസ്റ്റ്യന്‍സ് ദൈവാലയത്തില്‍ സംഭവിച്ച ദിവ്യകാരുണ്യ അത്ഭുതം ചര്‍ച്ചയാകുന്നു. ഈ ഇടവകയിലെ ഒമ്പതാം ക്ലാസുകാരിയായ ഒരു പെണ്‍കുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോള്‍ തിരുവോസ്തി മാംസ രൂപം പ്രാപിച്ചു. തുടര്‍ന്ന് വരാപ്പുഴ അതിരൂപതാകേന്ദ്രത്തില്‍ അറിയിക്കുകയായിരുന്നു. വാരപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വൈദികരെ അയച്ച് ആ ദിവ്യകാരുണ്യം രൂപതാകേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പിറ്റേ ഞായറാഴ്ച ആ പെണ്‍കുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോള്‍ തിരുവോസ്തി വീണ്ടും മാംസ രൂപത്തിലായി. അരമനയില്‍ നിന്ന് വൈസ് ചാന്‍സലറച്ചന്‍ എത്തി ദിവ്യകാരുണ്യം
Don’t want to skip an update or a post?