ഉന്നത വിദ്യാഭ്യാസം; പുതുതലമുറയുടെ ഭാവി പന്താടരുത്
- Featured, Kerala, LATEST NEWS
- January 15, 2025
ഡോ. റോക്സി മാത്യു കോള് (ഡോ. റോക്സി മാത്യു കോള് പൂനയിലെ ഇന്ത്യന് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ട്രോപ്പിക്കല് മീറ്റിരിയോളജിയിലെ ശാസ്ത്രജ്ഞനാണ്. കേന്ദ്രസര്ക്കാരിന്റെ പ്രഥമ രാഷ്ട്രീയ വിജ്ഞാന് പുരസ്കാര ജേതാവുമാണ്) 2018ലെ മഹാപ്രളയത്തോടെയാണ് കാലാവസ്ഥാ വ്യതിയാനം എന്ന പ്രതിഭാസത്തിന്റെ ഭീകരതയിലേക്ക് കേരളം ഗൗരവത്തോടെ കണ്ണുതുറക്കുന്നത്. പിന്നീടങ്ങോട്ട് ഓരോ വര്ഷവും കൃത്യമായ ഇടവേളകളില് പ്രളയമായും വരള്ച്ചയായും മണ്ണിടിച്ചിലുമായെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങള് കേരളം അനുഭവിച്ചുകൊണ്ടിരക്കുന്നു. ഒടുവിലിതാ ഈ വര്ഷം വയനാട്ടില് സംഭവിച്ച ദുരന്തത്തിലൂടെ കാലവസ്ഥാ മാറ്റത്തിന്റെ അതിഭയാനകമായ മുഖത്തിന്റെ മുമ്പില്
സ്വന്തം ലേഖകന് പ്രശസ്ത കര്ണാടക സംഗീതജ്ഞനും വോക്കോളജിസ്റ്റുമായ റവ. ഡോ. പോള് പൂവത്തിങ്കല് സിഎംഐ സംഗീത സംവിധാനവും നിര്മാണവും നിര്വഹിച്ചിരിക്കുന്ന സംഗീത ആല്ബമാണ് ‘സര്വ്വേശ.’ പത്മവിഭൂഷണ് ഡോ. കെ.ജെ യേശുദാസിന്റെ ശിഷ്യനായ ഈ വൈദികന് ‘പാടും പാതിരി’ എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്. ‘ക്രിസ്തു ഭാഗവതം’ എന്ന പുസ്തകത്തില്നിന്ന് എടുത്ത ‘അസ്മാകം താത സര് വ്വേശ'(സ്വര്ഗസ്ഥനായ പിതാവേ) എന്ന വരികള്ക്ക് ഭാരതീയ സംഗീതത്തിലെ സ്വരസങ്കല്പവും, സാങ്കേതികത നിറഞ്ഞ പശ്ചാത്യസംഗീതത്തിലെ ബഹുസ്വരതയും കൂടിച്ചേരുന്നു എന്നൊരു പ്രത്യേകയുമുണ്ട്. തിരുവനന്തപുരം മാര് ഇവാനിയോസ്
ഫ്രാന്സിലെ മിഷനറീസ് ഓഫ് ദി സേക്രഡ് ഹാര്ട്ട് സന്യാസസഭാംഗമായ ഫാ. ആല്ബര്ട്ട് ബൗദോദ് 28-ാം വയസിലാണ് പപ്പുവ ന്യു ഗനിയിലെത്തുന്നത്. 1968-ല് മെഡിറ്ററേനിയന്, അറ്റ്ലാന്റിക്ക്, പസഫിക്ക് സമുദ്രങ്ങളിലൂടെ നടത്തിയ 45 ദിവസം നീണ്ട ആ യാത്ര ഇന്നും പച്ചകെടാതെ ഫാ. ആല്ബര്ട്ടിന്റെ ഓര്മയിലുണ്ട്. പസഫിക്ക് സമുദ്രത്തിലൂടെ നടത്തിയ യാത്രയില് ഒന്പത് ദിവസത്തെ കപ്പല് യാത്രക്ക് ശേഷമാണ് കര കണ്ടത്. സിഡ്നിയില് നിന്ന് അന്ന് പപ്പുവ ന്യു ഗനിയുടെ തലസ്ഥാനമായ പോര്ട്ട് മോറസ്ബിയിലേക്ക് പോയ ഫാ. ആല്ബര്ട്ട് പിന്നീട്
കെ.ജെ മാത്യു (മാനേജിംഗ് എഡിറ്റര്) മലയാള ക്രൈസ്തവ പ്രസാധനരംഗത്ത് ഒരു ക്വാളിറ്റി റവലൂഷന് കാരണമായ ശാലോം ടൈംസ് പ്രസിദ്ധീകരണത്തിന്റെ മുപ്പതുവര്ഷങ്ങള് പൂര്ത്തിയാക്കുകയാണ്. അന്ന് ലഭ്യമായിരുന്ന ഏറ്റവും മികച്ച പേപ്പറില്, ബഹുവര്ണങ്ങളില് തികച്ചും വ്യത്യസ്തമായ ഉള്ളടക്കത്തില്, പുതുമയാര്ന്ന അവതരണ ശൈലിയില് പുറത്തിറങ്ങിയ ഈ മാസിക വായനക്കാര്ക്ക് വ്യത്യസ്തമായ ഒരു വായനാനുഭവം നല്കി. ഇന്ന് അതില് ഒരു പുതുമയില്ല. കാരണം സെക്കുലര്, കൊമേഴ്സ്യല് പ്രസിദ്ധീകരണങ്ങളെ വെല്ലുന്ന വിധത്തില് കെട്ടിലും മട്ടിലും വളരെ ആകര്ഷകമായിട്ടാണ് ആത്മീയ പ്രസിദ്ധീകരണങ്ങള് ഇന്ന് വായനക്കാരുടെ കൈകളിലെത്തുന്നത്.
ഫാ. ജോസഫ് വയലില് CMI (ചെയര്മാന്, ശാലോം ടി.വി) ഏത് മതവിഭാഗത്തെയും എടുത്തുനോക്കുക. ആഘോഷങ്ങള് ആ മതവിഭാഗത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഇതുകൂടാതെ, മതപരമായ യാതൊരു ബന്ധവുമില്ലാത്ത പല ആഘോഷങ്ങളും നമുക്ക് കാണാന് കഴിയും. കേരളത്തില് നടക്കുന്ന മതപരവും അല്ലാത്തതുമായ ചില ആഘോഷങ്ങളുടെ പേരുകള് പറയാം. പുതുവര്ഷദിനം, ഓണം, ക്രിസ്മസ്, നബിദിനം, കേരളപ്പിറവിദിനം, തൃശൂര്പൂരം അടക്കമുള്ള പൂരങ്ങള്, പള്ളിപ്പെരുന്നാളുകള്, നിരവധിയായ അമ്പലങ്ങളിലെ ഉത്സവങ്ങള്, ക്ലബുകളുടെ വാര്ഷികങ്ങള്, ഇടവക-വാര്ഡ് ആഘോഷങ്ങള്, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധതരം ആഘോഷങ്ങള്, തിരുപ്പട്ടം, ജൂബിലിയാഘോഷങ്ങള് തുടങ്ങി
പെരുവണ്ണാമൂഴി: മനുഷ്യഹൃദയങ്ങളില് വചനം വിതയ്ക്കുന്ന അതിമനോഹരമായ മാധ്യമമാണ് ശാലോം ടൈംസ് എന്ന് ബത്തേരി രൂപതാധ്യക്ഷനും സിബിസിഐ വൈസ് പ്രസിഡന്റുമായ ഡോ. ജോസഫ് മാര് തോമസ്. ശാലോം ടൈംസ് പ്രസിദ്ധീകരണം ആരംഭിച്ചതിന്റെ 30-ാം വാര്ഷികം ശാലോം ഓഡിറ്റോറിയത്തില് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശാലോം ടൈംസ് ദൈവം നല്കിയ അത്ഭുതകരമായ സമ്മാനമാണെന്ന് അദ്ദേഹം കൂട്ടിേച്ചര്ത്തു. ദൈവസാന്നിധ്യം നിറഞ്ഞുനില്ക്കുന്ന അത്ഭുത പ്രതിഭാസമായി എല്ലാ ഭൂഖണ്ഡങ്ങളിലേക്കും പടന്നുപന്തലിക്കാന് ഈ പ്രസിദ്ധീകരണത്തിന് കഴിഞ്ഞു. സഭയെ പടുത്തുയര്ത്തുവാന് സഭയോട് ചേര്ന്നു യാത്രചെയ്യുന്ന മാധ്യമമാണ് ശാലോമെന്ന്
ബിര്മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് രൂപതയിലെ യുവജനസംഗമം (ഹന്തൂസാ-ആനന്ദം-2024) ശ്രദ്ധേയമായി. എസ്എംവൈഎം സംഘടിപ്പിച്ച സമ്മേളനം മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില് ഉദ്ഘാടനം ചെയ്തു. സഭയുടെ ഏറ്റവും വലിയ സമ്പത്ത് യുവജനങ്ങളാണെന്ന് മാര് തട്ടില് പറഞ്ഞു. ദൈവരാജ്യത്തിന്റെ വളര്ച്ചയില് ഫലപ്രദമായി പ്രവര്ത്തിക്കാന് യുവജനങ്ങളെ അനുവദിക്കണമെന്ന് അദ്ദേഹം ഓര്മിപ്പിച്ചു. സഭയുടെ തനതായ പാരമ്പര്യത്തില് അടിയുറച്ചുനിന്നുകൊണ്ട് ഏതു സാഹചര്യത്തിലും വിശ്വാസം ഉറക്കെ പ്രഘോഷിക്കണമെന്ന് ബിഷപ് മാര് ജോസഫ് സ്രാമ്പിക്കല് അധ്യക്ഷപ്രസംഗത്തില് പറഞ്ഞു. മോട്ടിവേഷണല് സ്പീക്കറും കത്തോലിക്കാ വചനപ്രഘോഷകനുമായ ബ്രണ്ടന്
തൃശൂര്: ലോക ഫിസിയോതെറാപ്പി ദിനാചരണത്തിന്റെ ഭാഗമായി എരനെല്ലൂര് ഇന്ഫന്റ് ജീസസ് സ്പെഷ്യല് സ്കൂളിലെ വിദ്യാര്ത്ഥികള്ക്ക് അമല മെഡിക്കല് കോളേജ് ഫിസിയോ തെറാപ്പി വിഭാഗത്തിന്റെ നേതൃത്വത്തില് സൗജന്യ ഫിസിയോ തെറാപ്പി പരിശീലനവും ബോധവല്കരണ പരിപാടികളും നടത്തി. അമല മെഡിക്കല് കോളേജ് ജോയിന്റ് ഡയറക്ടര് ഫാ. ജെയ്സണ് മുണ്ടന്മാണി സിഎംഐ, ഫിസിയോതെറാപ്പി വിഭാഗം മേധാവി സുമി റോസ്, സ്കൂള് പ്രിന്സിപ്പല് സിസ്റ്റര് കൊച്ചുത്രേസ്യ വടക്കന് എന്നിവര് പ്രസംഗിച്ചു. അമലയിലെ ഫിസിയോതെറാപ്പി ടീം അംഗങ്ങള് ഓരോ വിദ്യാര്ത്ഥിയുടെയും ആവശ്യങ്ങള്ക്കനുസരിച്ചുള്ള വ്യായാമങ്ങളെക്കുറിച്ച് അധ്യാപകര്ക്ക്
Don’t want to skip an update or a post?