Follow Us On

14

September

2025

Sunday

  • പാലക്കാട് രൂപത മുനമ്പത്തിന്റെ വേദനകള്‍ക്കൊപ്പം: മാര്‍ കൊച്ചുപുരയ്ക്കല്‍

    പാലക്കാട് രൂപത മുനമ്പത്തിന്റെ വേദനകള്‍ക്കൊപ്പം: മാര്‍ കൊച്ചുപുരയ്ക്കല്‍0

    മുനമ്പം: പാലക്കാട് രൂപത മുനമ്പം ജനതയ്‌ക്കൊപ്പമാണെന്നും മുനമ്പത്തിന്റെ ആകുലതകള്‍ മുഴുവന്‍കേരളം മുഴുവന്റെയുമാണെന്നും പാലക്കാട് ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍. മുനമ്പം സമരവേദിയില്‍ പാലക്കാട് രൂപതയുടെ ഐകദാര്‍ഢ്യം അറിയിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം ജനത വേദനിക്കുമ്പോള്‍ പാലക്കാടന്‍ ജനതയ്ക്ക് വേദനിക്കാതിരിക്കാനാവില്ല. ഇവിടത്തെ ജനങ്ങളുടെ കണ്ണീരൊപ്പാന്‍ എല്ലാവര്‍ക്കും കടമയുണ്ട്. മുനമ്പത്തുള്ളവര്‍ രാഷ്ട്രീയത്തിന്റെയോ നിക്ഷിപ്ത താല്പര്യങ്ങളുള്ള ആരുടെയെങ്കിലുമൊക്കെയോ ഗൂഢാ ലോചനയ്ക്ക് ഇരകളാകാന്‍ അനുവദിക്കില്ല. ഒരുതരത്തിലുള്ള മതപരമായ ദ്രുവീകരണവും മുനമ്പം സമരത്തിന്റെ ലക്ഷ്യമല്ലെന്ന് മാര്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു. കഷ്ടത അനുഭവിക്കുന്ന എല്ലാ വിഭാഗം

  • മുനമ്പം ഭൂപ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണം

    മുനമ്പം ഭൂപ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണം0

    കൊച്ചി: മുനമ്പം, കടപ്പുറം നിവാസികളുടെ ഭൂപ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഈ ഭൂപ്രദേശം വഖഫ് ഭൂമിയാണെന്ന് വഖഫ് ബോര്‍ഡിന്റെ അവകാശവാദം ഉപേക്ഷിക്കുകയും ഈ ഭൂമിയിലെ റവന്യൂ അവകാശങ്ങള്‍ ഇവര്‍ക്ക് പുനഃസ്ഥാപിച്ചു നല്‍കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം. ഇതിനാവശ്യമായ നിയമപരമായതും ശാശ്വതവുമായ പരിഹാരം സാധ്യമാക്കണം. എറണാകുളം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് ഈ ആവശ്യം ഉന്നയിച്ച ആര്‍ച്ചുബിഷപ്പിന്റെ കത്ത് കൈമാറി. അതിരൂപത

  • മുനമ്പം ഭൂപ്രശ്‌നം; ബിഷപ് ഡോ. പുത്തന്‍വീട്ടിലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

    മുനമ്പം ഭൂപ്രശ്‌നം; ബിഷപ് ഡോ. പുത്തന്‍വീട്ടിലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി0

    മുനമ്പം: മുനമ്പം ഭൂപ്രശ്‌നത്തില്‍ കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ നേതൃത്വത്തില്‍ മുനമ്പം- കടപ്പുറം  ഭൂസംരക്ഷണ സമിതി എറണാകുളം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച നടത്തി. ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും  ഉപതിര ഞ്ഞെടു പ്പുകള്‍ക്കു ശേഷം ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. ഇതു സംബന്ധിച്ച് 28-ാം തീയതിയിലേക്ക് വച്ച ഉന്നതതല മീറ്റിങ്ങ് 22-ലേക്ക് മാറ്റിയിട്ടുണ്ടെന്നും അറിയിച്ചു. നിയമമന്ത്രി പി.രാജീവും  കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ യും കൂടെയുണ്ടായിരുന്നു. ഭൂസംരക്ഷണ സമിതി മുഖ്യമന്ത്രിക്ക് നിവേദനം

  • നീതികിട്ടുംവരെ മുനമ്പം ജനതയ്ക്ക് ഒപ്പമുണ്ടാകും: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

    നീതികിട്ടുംവരെ മുനമ്പം ജനതയ്ക്ക് ഒപ്പമുണ്ടാകും: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി0

    ആലപ്പുഴ: മുനമ്പം ജനതയുടെ പ്രശ്‌നം ന്യായമാണെന്നും അവര്‍ക്ക് നീതി കിട്ടുംവരെ സഭ അവരോടൊപ്പമുണ്ടാകുമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കത്തോലിക്ക കോണ്‍ഗ്രസ് സംഘടിപ്പിച്ച മുനമ്പം ഐകദാര്‍ഢ്യ ദിനാചരണത്തിന്റെ ഗ്ലോബല്‍തല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മാര്‍ ആലഞ്ചേരി. നീതിക്കുവേണ്ടി കത്തോലിക്ക കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടം കൂടുതല്‍ ശക്തിയോടെ തുടരണമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ തത്തംപള്ളിയില്‍ നടന്ന നസ്രാണി സമുദായ മഹാസംഗമത്തില്‍ ഐകദാര്‍ഢ്യ ദീപം തെളിച്ച് മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം നിര്‍വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ്

  • മുനമ്പം നിവാസികള്‍ക്ക് നീതി ഉറപ്പാക്കണം

    മുനമ്പം നിവാസികള്‍ക്ക് നീതി ഉറപ്പാക്കണം0

    താമരശേരി: മുനമ്പം നിവാസികള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രൂപതാ പാസ്റ്റര്‍ കൗണ്‍സില്‍ യോഗം സംസ്ഥാന സര്‍ക്കാരിനോടും വഖഫ് അധികൃതരോടും ആവശ്യപ്പെട്ടു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഉടമകള്‍ക്ക് വില നല്‍കി തീറാധാരം രജിസ്റ്റര്‍ ചെയ്ത് നികുതിയടച്ച് ക്രയവിക്രയ സ്വാതന്ത്ര്യത്തോടെ മുനമ്പം നിവാസികള്‍ കൈവശംവച്ചനുഭവിച്ചുവരുന്ന ഭൂമി അവരുടെ മാത്രം സ്വത്താണെന്ന് യോഗം ചൂണ്ടിക്കാട്ടി. അത് വഖഫിന്റേതാണെന്ന പ്രചാരണം വാസ്തവമല്ലെന്നും സംസ്ഥാന സര്‍ക്കാരും മന്ത്രിമാരും ഭരണ-പ്രതിപക്ഷ നേതാക്കന്മാരും രാഷ്ട്രീയരംഗത്തെ പ്രമുഖരും മുസ്ലീം സംഘടനകളും ഫാറൂഖ്

  • കാഞ്ഞിരപ്പള്ളിയില്‍ ലോ കോളേജ് പ്രവര്‍ത്തനമാരംഭിച്ചു

    കാഞ്ഞിരപ്പള്ളിയില്‍ ലോ കോളേജ് പ്രവര്‍ത്തനമാരംഭിച്ചു0

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കത്തീഡ്രലിന്റെ നേതൃത്വത്തിലുള്ള സെന്റ് ഡൊമിനിക്‌സ് കോളേജ് എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ കീഴില്‍ സെന്റ് ഡൊമിനിക്‌സ് കോളേജ് ഓഫ് ലോ പ്രവര്‍ത്തനം ആരംഭിച്ചു. മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നിന്ന് അഫിലിയേഷനും അക്കാദമിക് പ്രോഗ്രാമുകള്‍ക്ക് ബാര്‍ കൗണ്‍സിലിന്റെ അംഗീകാരവും സര്‍ക്കാരിന്റെ അനുമതികളും ലഭിച്ച ഈ സ്ഥാപനത്തിലേക്ക് കേരള ലോ എന്‍ട്രന്‍സ് പരീക്ഷക്ക് ശേഷമുള്ള പ്രവേശന ലിസ്റ്റില്‍ നിന്നും പഞ്ചവത്സര  ബിഎ -എല്‍എല്‍.ബി (ഓണേഴ്‌സ്),  ബിബിഎ – എല്‍എല്‍ ബി (ഓണേഴ്‌സ്) ത്രിവത്സര നിയമ ബിരുദ  പഠന ശാഖകളിലേക്കു വിദ്യാര്‍ഥികള്‍

  • കണ്ണൂര്‍ രൂപതയുടെ സഹായമെത്രാനായി ഡോ. ഡെന്നിസ് കുറുപ്പശേരി അഭിഷിക്തനായി

    കണ്ണൂര്‍ രൂപതയുടെ സഹായമെത്രാനായി ഡോ. ഡെന്നിസ് കുറുപ്പശേരി അഭിഷിക്തനായി0

    കണ്ണൂര്‍: കണ്ണൂര്‍ രൂപതയുടെ പ്രഥമ സഹായമെത്രാനായി ഡോ. ഡെന്നിസ് കുറുപ്പശേരി അഭിഷിക്തനായി. കണ്ണൂര്‍ രൂപതയുടെ ഭദ്രാസന ദൈവാലയമായ ഹോളി ട്രിനിറ്റി കത്തീഡ്രല്‍ അങ്കണത്തില്‍ തയാറാക്കിയ പ്രത്യേക വേദിയിലായിരുന്നു മെത്രാഭിഷേക ചടങ്ങുകള്‍. റോമിലെ പൊന്തിഫിക്കല്‍ എക്ലെസിയാസ്റ്റിക്കല്‍ അക്കാദമി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. സാല്‍വത്തോരെ പെനാകിയോയുടെ മുഖ്യകാര്‍മികത്വത്തിലാണ് മെത്രാഭിഷേക തിരുക്കര്‍മങ്ങള്‍ ആരംഭിച്ചത്. മുംബൈ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തില്‍പറമ്പില്‍ എന്നിവരായിരുന്നു സഹകാര്‍മികര്‍. കണ്ണൂരിന്റെ പ്രഥമ ബിഷപ്പും ഇപ്പോഴത്തെ കോഴിക്കോട് രൂപതാധ്യക്ഷനുമായ ഡോ.

  • ഷംഷാബാദ് രൂപതയുടെ മെത്രാനായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ സ്ഥാനമേറ്റു

    ഷംഷാബാദ് രൂപതയുടെ മെത്രാനായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ സ്ഥാനമേറ്റു0

    ഷംഷാബാദ്: ഷംഷാബാദ് രൂപതയുടെ ദ്വിതീയ മെത്രാനായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ സ്ഥാനമേറ്റു. ബാലാപുരിലെ ബിഷപ്‌സ് ഹൗസ് അങ്കണത്തില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു സ്ഥാനാരോഹണചടങ്ങുകള്‍. രൂപത ചാന്‍സലര്‍ ഫാ. മേജോ കോരത്ത് നിയമനപത്രിക വായിച്ചു. തുടര്‍ന്നു നടന്ന സ്ഥാനാരോഹണ തിരുക്കര്‍മങ്ങള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വചനസന്ദേശം നല്‍കി. തുടര്‍ന്നു നടന്ന പൊതുസമ്മേളനം മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. ഹൈദരാബാദ്

Latest Posts

Don’t want to skip an update or a post?