വൈദികര്‍ ജനങ്ങളെ ഉദ്ബോധിപ്പിക്കാന് വിളിക്കപ്പെട്ടവര്‍: മാര്‍ ജോസ് ചിറ്റുപറമ്പില്‍
- Featured, Kerala, LATEST NEWS
- January 2, 2025
ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് കേരളത്തിലെ കലാലയങ്ങളില്‍നിന്നും കേള്‍ക്കുന്നത്. കരയും കടലും താണ്ടി വിദേശങ്ങളിലേക്ക് വിദ്യാഭ്യാസത്തിനായി മക്കളെ അയക്കുന്നതിലും പല രക്ഷിതാക്കളെ ഇപ്പോള്‍ ഉല്‍ക്കണ്ഠപ്പെടുത്തുന്നത് സംസ്ഥാനത്തെ കലാലയങ്ങളിലേക്ക് വിടാനായിരിക്കും. പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ ദാരുണ അന്ത്യം രക്ഷിതാക്കളുടെ ആശങ്ക വീണ്ടും വര്‍ധിപ്പിച്ചിരിക്കുന്നു. സഹപാഠികള്‍ത്തന്നെ അന്തകരായി മാറുമ്പോള്‍ രക്ഷിതാക്കള്‍ എങ്ങനെ ആശങ്കപ്പെടാതിരിക്കും? പക്ഷപാതപരമായ നിലപാടുകള്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ബാധിച്ചിരിക്കുന്ന പ്രതിസന്ധി ചെറുതല്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗം ഇപ്പോള്‍ത്തന്നെ പ്രതിസന്ധികളുടെ നടുവിലാണ്. പ്രശസ്തമായ
കൊച്ചി: തെരുവില്‍ അലയുന്ന ദരിദ്രര്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കുന്നവര്‍ ഈ ലോകത്ത് ദൈവത്തിനു സമമായി ജീവിക്കുന്നവരാണെന്ന് ആര്‍ച്ചുബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍. വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച, എറണാകുളം നഗരപ്രദേശത്ത് തെരുവില്‍ അലയുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്ന സുമനസുകളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിരൂപത വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമറ്റം, ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഫാ. യേശുദാസ് പഴമ്പിള്ളി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പീറ്റര്‍ ഓച്ചന്തുരുത്ത്
ഡോ. സിബി മാത്യൂസ് (ലേഖകന്‍ മുന്‍ ഡിജിപിയാണ്). ചില വസ്തുക്കളും ചില പ്രത്യേക സ്ഥലങ്ങളുമൊക്കെ ‘വിശുദ്ധ’മെന്ന് വേര്‍തിരിക്കപ്പെട്ടിരിക്കുന്നതായി ബൈബിള്‍ ഒരാവര്‍ത്തിയെങ്കിലും വായിച്ചിട്ടുള്ളവര്‍ക്ക് അറിവുള്ളതാണല്ലോ. ”നീ നില്‍ക്കുന്ന സ്ഥലം പരിശുദ്ധമാണ്” എന്ന് ദൈവം മോശയോട് (പുറപ്പാട് 3:5) അരുളിച്ചെയ്തു. വാഗ്ദാനപേടകം കൈകൊണ്ടു സ്പര്‍ശിച്ചമാത്രയില്‍ അബിനാദാബിന്റെ പുത്രന്‍ ഉസാ വധിക്കപ്പെട്ടതായി 2 സാമുവല്‍ 6:7-ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. അഹറോന്റെ പുത്രന്മാര്‍ ധൂപകലശങ്ങളില്‍ കുന്തുരുക്കമിട്ട് കര്‍ത്താവിന്റെ മുമ്പില്‍ അര്‍ച്ചന ചെയ്തപ്പോള്‍ കര്‍ത്താവിന്റെ സന്നിധിയില്‍നിന്ന് അഗ്നിയിറങ്ങി അവരെ വിഴുങ്ങിക്കളഞ്ഞു (ലേവ്യര്‍ 10:2). മഹാപുരോഹിതനായ അഹറോന്‍
കൊച്ചി: കെസിബിസി പ്രോ-ലൈഫ് സമിതിയുടെ പ്രോ-ലൈഫ് ദിനാദോഷം 23-ന് തൊടുപുഴ ദിവ്യരക്ഷാലയത്തില്‍ നടക്കും. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സമ്മേ ളനം ഉദ്ഘാടനം ചെയ്യും. കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി അധ്യക്ഷത വഹിക്കും. പ്രോ-ലൈഫ് രംഗത്തു മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്ഥാപനങ്ങളെയും വ്യക്തികളെയും കുടുംബങ്ങളെയും ആദരിക്കും. ഡയറക്ടര്‍ ഫാ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പ്പറമ്പില്‍, പ്രസിഡന്റ് ജോണ്‍സ്ണ്‍ ചൂരേപ്പറമ്പില്‍, ജനറല്‍ സെക്രട്ടറി ജയിംസ് ആഴ്ചങ്ങാടന്‍, പ്രോ-ലൈഫ് അപ്പോസ്തലേറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി
മൂവാറ്റുപുഴ: വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള കോതമംഗലം രൂപതയിലെ പുരാതന തീര്‍ത്ഥാടന കേന്ദ്രമായ പെരിങ്ങഴ പള്ളിയില്‍ പിതാപാതാ തീര്‍ത്ഥാടനവും വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളും മാര്‍ച്ച് 17 മുതല്‍ 19 വരെ ആഘോഷിക്കും. യൗസേപ്പി താവിന്റെ ജീവിതത്തിലെ ഏഴ് വ്യാകുലങ്ങളെയും സന്തോഷങ്ങളെയും കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ പിതാപാത അതിന്റെ പൂര്‍ണതയില്‍ സ്ഥാപിതമായിരിക്കുന്നത് പെരിങ്ങഴ തീര്‍ത്ഥാടന ദൈവാലയത്തോട് ചേര്‍ന്നാണ്. 2020-ല്‍ തിരുസഭ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിച്ച തിനോടനുബന്ധിച്ച് കോതമംഗലം രൂപതയുടെ തീര്‍ത്ഥടന കേന്ദ്രമായി പെരിങ്ങഴ ഉയര്‍ത്തപ്പെട്ടിരുന്നു. മാര്‍ച്ച് 18ന് ജോസഫ്
തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ സ്ഥാപകനും തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയും ബഥനി ആശ്രമത്തിന്റെയും ബഥനി മഠത്തിന്റെയും സ്ഥാപകനുമായ ദൈവദാസന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയെ ധന്യന്‍ പദവിയിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ ഉയര്‍ത്തി. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള കാര്യാലയ ത്തിന്റെ പ്രിഫെക്ട് കര്‍ദിനാള്‍ മര്‍ച്ചേലോ സെമേറാനോ ഇത് സംബന്ധിച്ച പരിശോധനാ റിപ്പോര്‍ട്ട് പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് നല്‍കിയിരുന്നു. ഇതോടൊപ്പം മറ്റ് മൂന്നു പേരെ വിശുദ്ധരായും രണ്ട് പേരെ രക്തസാക്ഷികളായും അഞ്ച് പേരെ ധന്യരായും മാര്‍പാപ്പ പ്രഖ്യാപിച്ചിട്ടുണ്ട്. മലങ്കര സുറിയാനി
തൃശൂര്‍: ഹയര്‍ സെക്കന്ററി പരീക്ഷ മൂല്യനിര്‍ണ്ണയ ക്യാമ്പ് ചുമതലയുള്ള അധ്യാപകര്‍ക്ക് ഈസ്റ്റര്‍ ദിനത്തിലും ഡ്യൂട്ടി നല്‍കിയതില്‍ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് തൃശൂര്‍ അതിരൂപതാ സമിതി പ്രതിഷേധിച്ചു. ഈസ്റ്റര്‍ ദിനത്തിലെ ഹയര്‍ സെക്കന്ററി മൂല്യനിര്‍ണ്ണയ ക്യാമ്പ് മാറ്റിവെക്കണമെന്ന് ടീച്ചേഴ്‌സ് ഗില്‍ഡ് അതിരൂപത സമിതി ആവശ്യപ്പെട്ടു. ക്രൈസ്തവരുടെ ഏറ്റവും വലിയ ആഘോഷമായ ഈസ്റ്റര്‍ ദിനത്തില്‍ അധ്യാപകര്‍ക്ക് ഡ്യൂട്ടി നല്‍കിയത് അംഗീകരിക്കാനാവില്ല. എസ്എസ്എല്‍സി പരീക്ഷ മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്നി നാണ് ആരംഭിക്കുന്നത്. എസ്എസ്എല്‍സിക്ക് ശേഷം ഫല പ്രഖ്യാപനം നടത്തുന്ന ഹയര്‍ സെക്കന്ററിയുടെ
കോട്ടയം: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യജീവന്‍ നഷ്ടപ്പെടുമ്പോള്‍ കുടുംബാംഗങ്ങളും പ്രദേശവാസികളും വൈകാരികമായി പ്രതിഷേധി ക്കുന്നത് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നതിനേക്കാള്‍ ഗുരുതരമായി കാണുന്ന സമീപനത്തെ അംഗീകരിക്കാനാവില്ലെന്ന് കോട്ടയം അതിരൂപതാ വൈദിക സമിതി. മലയോരമേഖലയില്‍ ജീവിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കേണ്ടത് അവരുടെ അവകാശമാണ്. സംരക്ഷണം നല്‍കേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും വൈദികസമിതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ തുടര്‍ച്ചയായി വ നംവ കുപ്പിനു സംഭവിച്ചുകൊണ്ടിരിക്കുന്ന വീഴ്ചകള്‍ അത്യന്തം ദുഃഖകരമാണ്. ജനങ്ങളുടെ ഭയാശങ്കയും ഉത്കണ്ഠയും ഇന്ന് അതിതീവ്രമാണ്. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബ
Don’t want to skip an update or a post?