പുനരൈക്യ വാര്‍ഷികം; ബഹ്റിനില്‍ സുകൃതം 2025 സംഗമം
- Featured, Kerala, LATEST NEWS, WORLD
- September 13, 2025
മുനമ്പം: മുനമ്പത്ത് പ്രശ്‌നപരിഹാരം നീണ്ടുപോകുന്നത് ഒട്ടും ശരിയല്ലെന്ന് തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ചുബിഷപ് ഡോ. തോമസ് ജെ. നെറ്റോ. മുനമ്പം സമരപന്തല്‍ സന്ദര്‍ശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നം മുതലെടുക്കാന്‍ ശ്രമിക്കുന്നവരുണ്ടെന്ന് ആര്‍ച്ചുബിഷപ് ആശങ്ക പ്രകടിപ്പിച്ചു. നമ്മുടെ അവശതകളേക്കാള്‍ ഉപതെരഞ്ഞെടുപ്പാണ് പ്രധാനമെന്നും അദ്ദേഹം സര്‍ക്കാരിനെ കുറ്റപ്പെടുത്തി. അധികാരികള്‍ കണ്ണുതുറക്കണമെന്നും സ്ഥലവാസികളുടെ അവശതകള്‍ കാണണമെന്നും ആര്‍ച്ചുബിഷപ് ഡോ. നെറ്റോ ആവശ്യപ്പെട്ടു. സൗഹാര്‍ദ്ദത്തിലാണ് നമ്മളെല്ലാം ഇവിടെ കഴിയുന്നത്. മുനമ്പത്തിന്റെ കാര്യം പറഞ്ഞ് തന്നെ പോലെയുള്ളവരെ പ്രകോപിപ്പിക്കാന്‍ പരിശ്രമമുണ്ടായിരുന്നു എന്ന കാര്യവും അദ്ദേഹം അനുസ്മരിച്ചു.
കണ്ണൂര്‍: ക്രൈസ്തവ ന്യൂനപക്ഷ പിന്നാക്കാവസ്ഥയെക്കുറിച്ച് ജെ.ബി കോശി കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തത് ക്രൈസ്തവ സമുഹത്തോടുള്ള വഞ്ചനയാണെന്നും റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) ബര്‍ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രല്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് ഉടന്‍ തന്നെ നടപ്പിലാക്കുമെന്ന് പറഞ്ഞിട്ട് ഒരു വര്‍ഷത്തിലധികമായി. മന്ത്രി വാക്കുപാലിക്കണമെന്നും റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള ഇച്ഛാശക്തി കാണിക്കണമെന്നും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കണ്ണൂര്‍
കൊച്ചി: കേരളമണ്ണില്‍ ലത്തീന്‍ മിഷണറിമാര്‍ പാകിയ വിത്താണ് ഇന്നത്തെ ലത്തീന്‍ സഭയെന്നും അതുകൊണ്ടുതന്നെ ലത്തീന്‍ പാരമ്പര്യം മുറുകെപ്പിടിച്ച് യുവജനങ്ങള്‍ മുന്നോട്ട് നീങ്ങണമെന്നും വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍. കെസിവൈഎം ലാറ്റിന്‍ സംസ്ഥാന സ്‌പെഷ്യല്‍ അസംബ്ലി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സിവൈഎം ലാറ്റിന്‍ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ജിജു ജോര്‍ജ് അറക്കത്തറ ആമുഖ സന്ദേശം നല്‍കി. കെസിവൈഎം ലാറ്റിന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അനു
മുനമ്പം: മുനമ്പം ഭൂമി പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് അങ്കമാലി ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. അസംബ്ലി ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് സെര്‍വിസസിന്റെ നേതൃത്വത്തില്‍ മുനമ്പം സമരപന്തലില്‍ നടത്തിയ ഐകദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . റവന്യൂ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മുനമ്പം ജനത ധര്‍മ്മസങ്കടത്തിലാണ്. നീതി ലഭിക്കുന്നതിനുവേണ്ടിയുള്ള അവരുടെ സമരത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. വോട്ട് ബാങ്ക് മാത്രം ലക്ഷമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ തേടാന്‍ രാഷ്ട്രീയ നേതൃത്വം തയാറാവണമെന്നും
കൊച്ചി: മുനമ്പം ഭൂപ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനായി മുസ്ലീം സമുദായ നേതൃത്വം ലത്തീന്‍ കത്തോലിക്ക സമുദായ നേതൃത്വമായും മുനമ്പം ഭൂസംരക്ഷണ സമിതിയുമായും ചര്‍ച്ച നടത്തി. ലത്തീന്‍ സഭാ അധ്യക്ഷന്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ആര്‍ച്ചുബിഷപ്പുമാരായ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ഡോ. തോമസ് നെറ്റോ എന്നിവര്‍ ഉള്‍പ്പടെ ലത്തീന്‍ രൂപതകളിലെ എല്ലാ മെത്രാന്മാരും ചര്‍ച്ചയില്‍ പങ്കെടുത്തു. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ
പാലാ: നീതിനിഷേധിക്കപ്പെട്ട മണിപ്പൂര്‍, മുനമ്പം ജനതയ്ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൂന്നുദിവസങ്ങളിലായി നടന്ന സിസിഐ സമ്മേളനം സമാപിച്ചു. മുനമ്പത്തെയും മണിപ്പൂരിലെയും പ്രശ്‌നങ്ങളെ ഗൗരവത്തോടെ സമീപിക്കണമെന്ന് കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ സമ്മേളനം വിലയിരുത്തി. സമാപന ചടങ്ങില്‍ ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യാതിഥിയായിരുന്നു. ഇപ്പോഴത്തെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തില്‍ ശക്തമായ സമുദായം കെട്ടിപ്പടുക്കണമെന്ന് മാര്‍ തോമസ് തറയില്‍ പറഞ്ഞു. ഉള്ളില്‍നിന്നുതന്നെ ചില കേന്ദ്രങ്ങളില്‍നിന്നും ഇതിനെ ശിഥിലപ്പെടുത്തുന്ന പ്രവണത കണ്ടുവരുന്നു. ജനസംഖ്യയില്‍ വരുന്ന
കോട്ടയം: തിരുഹൃദയസന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ഉഷ മരിയ എസ്.എച്ച് തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം എസ്.എച്ച് ജനറലേറ്റില്‍ നടന്ന തിരുഹൃദയസന്യാസിനി സമൂഹത്തിന്റെ 9-ാമത് ജനറല്‍ സിനാക്‌സിസിലായിരുന്നു തിരഞ്ഞെടുപ്പ്. ജനറല്‍ കൗണ്‍സിലേഴ്‌സായി സിസ്റ്റര്‍ എല്‍സാ റ്റോം എസ്.എച്ച് (വികാര്‍ ജനറല്‍,സുവിശേഷ പ്രഘോഷണം), സിസ്റ്റര്‍ ജോണ്‍സി മരിയ എസ്.എച്ച് (ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍), സിസ്റ്റര്‍ ആന്‍സി പോള്‍ എസ്.എച്ച് (വിദ്യാഭ്യാസം), സിസ്റ്റര്‍ സലോമി ജോസഫ് എസ്.എച്ച് (സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍), സിസ്റ്റര്‍ റാണി റ്റോം എസ്.എച്ച് (ഓഡിറ്റര്‍ ജനറല്‍), സിസ്റ്റര്‍
മുനമ്പം: മുനമ്പത്തേതുപോലുള്ള മനുഷ്യാവകാശ ലംഘന ങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടങ്ങളും നിയമ സംവിധാനവും ജാഗ്രത പുലര്‍ത്തണമെന്ന് സിബിസിഐ പ്രസിഡന്റും തൃശൂര്‍ ആര്‍ച്ചുബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കാത്തലിക്ക് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രതിനി ധികള്‍ക്കൊപ്പം മുനമ്പം സമരവേദി സന്ദര്‍ശിച്ച് പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം. മുനമ്പത്തേത് ഏതെങ്കിലും മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടെയോ സമരമല്ല. ഇത് മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരമാണ്. ഭരണഘടന ഉറപ്പുതരുന്ന അവകാ ശങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാവരും പ്രതിജ്ഞാ ബദ്ധരാ കണമെന്ന് ആര്‍ച്ചുബിഷപ് ഓര്‍മിപ്പിച്ചു. ഭാരത കത്തോലിക്ക മെത്രാന്‍ സമിതി
Don’t want to skip an update or a post?