Follow Us On

11

November

2025

Tuesday

  • വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി മരിയന്‍ തീര്‍ത്ഥാടനം

    വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി മരിയന്‍ തീര്‍ത്ഥാടനം0

    ഇടുക്കി: വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി മാറി നാലാമത് ഇടുക്കി രൂപതാ മരിയന്‍  തീര്‍ത്ഥാടനം. ആയിര ക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത തീര്‍ത്ഥാടനം ഹൈറേഞ്ചിന് പുതിയ അനുഭവമാണ് സമ്മാനിച്ചത്. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തില്‍ രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയില്‍ നിന്നും രാവിലെ 9.30 ന് ആരംഭിച്ച തീര്‍ത്ഥാടനം ഉച്ചകഴിഞ്ഞ് ഒരു മണിക്ക് രാജകുമാരി തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നു. വൈദികരും സന്യസ്തരും അല്മായരുമടങ്ങുന്ന ആയിരങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം  കാല്‍നടയായി തീര്‍ത്ഥാടനത്തില്‍ ആണിനിരന്നു. സീറോ മലബാര്‍ സഭ കൂരിയാ

  • സുഹൃത്തേ,  ആറടി മണ്ണുപോലും  സ്വന്തമായി കിട്ടില്ല

    സുഹൃത്തേ, ആറടി മണ്ണുപോലും സ്വന്തമായി കിട്ടില്ല0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ആറടി മണ്ണ്. തലമുറകളായി ഉപയോഗിച്ചു വരുന്ന പ്രയോഗമാണ്. രണ്ടു വാക്കുകളും കൂടി കൂട്ടിക്കെട്ടിയാല്‍ ആറടിമണ്ണ് എന്ന് ഒറ്റവാക്കായും പറയാം. എന്താണീ അഥവാ ഏതാണീ ആറടിമണ്ണ്. ഓരോ മനുഷ്യന്റെയും ശവകുടീരം എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ശവക്കുഴിയുടെ ഏകദേശ നീളമാണ് ആറടി. രണ്ടോ മൂന്നോ അടി വീതിയും കാണും. ഇവിടെക്കിടന്ന് എന്തൊക്കെ കളികള്‍ കളിച്ചാലും എത്ര ഭൂമിയോ സ്വത്തോ സ്വന്തമായി വച്ചാലും അവസാനം കിട്ടാന്‍ പോകുന്നത് ആറടിമണ്ണുമാത്രം എന്നാണ്

  • പ്രേഷിതമുഖം തുറക്കാന്‍ അല്മായര്‍ കാരണമാകണം: മാര്‍ റാഫേല്‍ തട്ടില്‍  വെറ്റിലപ്പാറ ദൈവാലയം സുവര്‍ണജൂബിലിയില്‍

    പ്രേഷിതമുഖം തുറക്കാന്‍ അല്മായര്‍ കാരണമാകണം: മാര്‍ റാഫേല്‍ തട്ടില്‍ വെറ്റിലപ്പാറ ദൈവാലയം സുവര്‍ണജൂബിലിയില്‍0

    താമരശേരി: പ്രേഷിതമുഖം തുറക്കാന്‍ അല്മായര്‍ കാരണമാകണമെന്ന സീറോമലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. വെറ്റിലപ്പാറ സെന്റ് അഗസ്റ്റ്യന്‍സ് ഇടവക രൂപീകരണത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു മേജര്‍ ആര്‍ച്ചുബിഷപ്. സീറോമലബാര്‍ സഭയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണം. മിഷനിലേക്ക് പോകാന്‍ അല്മായരും തയാറാകണമെന്ന് മാര്‍ തട്ടില്‍ പറഞ്ഞു. താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. കുറ്റാന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണര്‍ കരസ്ഥമാക്കിയ പി.ബി ജിറ്റ്‌സ്,

  • ആര്‍ച്ചുബിഷപ് ഡോ. ബര്‍ണാഡ്  ബച്ചിനെല്ലി കാലഘട്ടത്തിന്റെ മഹാമിഷനറി

    ആര്‍ച്ചുബിഷപ് ഡോ. ബര്‍ണാഡ് ബച്ചിനെല്ലി കാലഘട്ടത്തിന്റെ മഹാമിഷനറി0

    കൊച്ചി: ആര്‍ച്ചുബിഷപ് ഡോ. ബര്‍ണാഡ്  ബച്ചിനെല്ലി കാലഘട്ടത്തിന്റെ മഹാമിഷനറിയാണെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍. ദേശീയ അധ്യാപക ദിനത്തില്‍ ആര്‍ച്ചുബിഷപ് ബര്‍ണദീന്‍ ബച്ചിനെല്ലി യുടെ 156-ാമത് ചരമ വാര്‍ഷികവും ഛായാചിത്ര പ്രകാശന കര്‍മ്മവും എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 1856-57 കാലഘട്ടത്തില്‍ പള്ളികളെക്കാള്‍ കൂടുതല്‍ പള്ളിക്കൂടങ്ങള്‍ നിര്‍മ്മിക്കുവാന്‍ കല്‍പ്പന പുറപ്പെടുവിക്കുകയും കാലഘട്ടത്തിലെ വിദ്യാഭ്യാസ സംസ്‌കാരത്തെ കൂടുതല്‍ ജനകീയമാക്കാന്‍ പ്രയത്‌നിക്കുകയും ചെയ്ത മഹാമിഷനറിയാ യിരുന്നു വരാപ്പുഴ വികാരി അപ്പസ്‌തോലിക്കയായിരുന്ന പുണ്യ

  • വല്ലാര്‍പാടം ബൈബിള്‍ കണ്‍വന്‍ഷന്‍ 9 ന് തുടങ്ങും

    വല്ലാര്‍പാടം ബൈബിള്‍ കണ്‍വന്‍ഷന്‍ 9 ന് തുടങ്ങും0

    കൊച്ചി: വല്ലാര്‍പാടം ബൈബിള്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 9 മുതല്‍ 13 വരെ നടക്കും. ബിഷപ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ കണ്‍വന്‍ഷന്‍ നയിക്കും. ഒന്‍പതിന് കൊച്ചി രൂപത മുന്‍ മെത്രാന്‍ ഡോ. ജോസഫ് കരിയില്‍ കണ്‍വന്‍ഷന്‍ ഉദ്ഘാനം ചെയ്യും. സമാപനദിവസത്തെ ദിവ്യബലിക്ക് ആലപ്പുഴ രൂപതാ ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ 9 വരെയാണ് കണ്‍വന്‍ഷന്‍.

  • വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം എട്ടിന്

    വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം എട്ടിന്0

    കൊച്ചി: ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 20-ാമത്  മരിയന്‍ തീര്‍ത്ഥാടനം നാളെ  (സെപ്റ്റംബര്‍ 8) നടക്കും. കിഴക്കന്‍ മേഖലയില്‍ നിന്നും വല്ലാര്‍പാടത്തേക്കുള്ള തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം, എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ അങ്കണത്തില്‍ എട്ടിന് വൈകുന്നേരം മൂന്നിന് വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ നിര്‍വഹിക്കും. വല്ലാര്‍പാടം തിരുനാളിന്  ഉയര്‍ത്താനുള്ള  ആശിര്‍വദിച്ച പതാക അതിരൂപതയിലെ അല്മായ നേതാക്കള്‍ക്ക് ബിഷപ് കൈമാറും. പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുമുള്ള ദീപശിഖാ പ്രയാണം വൈപ്പിന്‍ വല്ലാര്‍പാടം ജംഗ്ഷനില്‍

  • അധ്യാപക ദിനത്തില്‍ വേറിട്ട മാതൃകയുമായി ഒരു അധ്യാപകന്‍

    അധ്യാപക ദിനത്തില്‍ വേറിട്ട മാതൃകയുമായി ഒരു അധ്യാപകന്‍0

    തൃശൂര്‍: രക്തദാനം നടത്തിയാണ് തൃശൂര്‍ സെന്റ് തോമസ് കോളജിലെ ഊര്‍ജതന്ത്ര അധ്യാപകന്‍ ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ അധ്യാപകദിനത്തെ എതിരേറ്റത്. അദ്ദേഹം നടത്തുന്ന 56-ാമത് രക്തദാനമായിരുന്നു അത്. ഈ അധ്യാപകന്‍ രക്തദാന രംഗത്ത് നിറസാന്നിധ്യമായിയിട്ട് രണ്ടരപതിറ്റാണ്ടായി. പ്രീഡിഗ്രിക്ക് തൃശൂര്‍ സെന്റ് തോമസ് കോളജില്‍ പഠിക്കുന്ന കാലത്ത് തന്റെ സഹപാഠിയുടെ അമ്മയുടെ ഓപ്പറേഷനുവേണ്ടിയാണ് ആദ്യമായി രക്തം ദാനം ചെയ്തത്. പിന്നീട് അതു ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു. തൃശൂര്‍ ഐഎംഎ ബ്ലഡ് ബാങ്ക്, തൃശൂര്‍ ജില്ലാ ആശുപത്രി, അമല മെഡിക്കല്‍ കോളജ്,

  • ചിറ്റിലപ്പിള്ളി പിതാവിന്റെ ഊര്‍ജം വിശുദ്ധ കുര്‍ബാന: മാര്‍ റാഫേല്‍ തട്ടില്‍

    ചിറ്റിലപ്പിള്ളി പിതാവിന്റെ ഊര്‍ജം വിശുദ്ധ കുര്‍ബാന: മാര്‍ റാഫേല്‍ തട്ടില്‍0

    താമരശേരി: വിശുദ്ധ കുര്‍ബാനയായിരുന്നു ചിറ്റിലപ്പിള്ളി പിതാവിന്റെ ഊര്‍ജമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ നാലാം ചരമ വാര്‍ഷിക ദിനത്തില്‍ താമരശേരി മേരിമാതാ കത്തീഡ്രലില്‍ ദിവ്യബലിയര്‍പ്പിച്ച് വചന സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ചുബിഷപ്. പരിശുദ്ധ കുര്‍ബാനയോടു ചേര്‍ന്നു നിന്ന മനുഷ്യനായിരുന്നു അദ്ദേഹം. സീറോ മലബാര്‍ സഭയുടെ വ്യക്തിത്വം വീണ്ടെടുക്കുന്നതില്‍ ശക്തമായ നിലപാട് അദ്ദേഹം സ്വീകരിച്ചു; മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. മറിയം ഈശോയെ ഉദരത്തില്‍ സ്വീകരിച്ചതു പോലെയാണ് ചിറ്റിലപ്പിള്ളി പിതാവ്

Latest Posts

Don’t want to skip an update or a post?