റൂബി ജൂബിലി; കൈക്കാരന്മാരെ ആദരിച്ച് താമരശേരി രൂപത
- ASIA, Featured, Kerala, LATEST NEWS
- September 16, 2025
തൃശൂര്‍: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവര്‍ക്കുവേണ്ടി പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ മാര്‍ത്ത് മറിയം വലിയ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പൊതു അന്നീദ്ദ ശുശ്രൂഷയും (മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍) നടത്തി. ദുരന്തത്തിന് ഇരകളായവരുടെ ഭാവിജീവിതത്തിന് കൈത്താങ്ങായി പ്രവര്‍ത്തിക്കുമെന്ന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ വികാരി റവ. കെ.ആര്‍ ഇനാശു കശീശ പറഞ്ഞു.
കോഴിക്കോട്: വയനാടിനു സമാനമായ ദുരന്തമാണ് കോഴിക്കോട്ടെ വിലങ്ങാടും സംഭവിച്ചതെന്നും വയനാടിന് നല്‍കുന്ന അതേ പ്രാധാന്യം വിലങ്ങാടിനും നല്‍കണമെന്ന് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച വിലങ്ങാട് മേഖലയില്‍ സന്ദര്‍ശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കേരളം ഒരു മനസോടെ പ്രവര്‍ത്തിക്കണമെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. ദുരിതദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ്. വയനാട് സംഭവിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിലങ്ങാട്ടെ ഉരുള്‍പൊട്ടലിന് കാര്യമായ പൊതുജനശ്രദ്ധയോ മാധ്യമശ്രദ്ധയോ ലഭിച്ചിട്ടില്ല. വിലങ്ങാട് ഒരു മരണം
വയനാട് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നിര്‍ദ്ധിഷ്ട മലയോര ഹൈവേ റോഡിന്റെ സമീപത്തായി കാല്‍ കോടി രൂപയുടെ മൂല്യമുള്ള സ്ഥലം നല്‍കാന്‍ കൂമ്പാറ സ്വദേശി ജിമ്മി ജോര്‍ജ് . വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെക്കാന്‍ സ്ഥലം നല്‍കുമെന്ന് കോഴിക്കോട് രൂപത ബിഷപ്പ് DR.വര്‍ഗീസ് ചക്കാലക്കലിന്റെ പ്രഖ്യാപനമാണ് തന്റെ സ്ഥലം നല്കാന്‍ പ്രചോദനമായതെന്നും സ്ഥലം താന്‍ കത്തോലിക്കാ സഭയെ ഏല്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ജിമ്മി ജോര്‍ജ് കൂട്ടിചേര്‍ത്തു. വയനാട്ടിലെ ദുരിതബാധിതര്‍ക്ക് വീട് വെക്കുന്നതിന് വേണ്ടി സ്ഥലം വിട്ടുനല്‍കാന്‍ തയാറാണെന്ന കോഴിക്കോട് രൂപതാധ്യക്ഷന്‍ ബിഷപ്പ് വര്‍ഗ്ഗീസ്
മേപ്പാടിയിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉരുള്‍പൊട്ടലില്‍ സര്‍വ്വതും ഉപേക്ഷിച്ച് ജീവന് വേണ്ടി പാഞ്ഞവര്‍ക്ക് അഭയ കേന്ദ്രമായത് ചൂരല്‍മല സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയായിരിന്നു. പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ജീവന്‍ ബാക്കിയായവര്‍ക്ക് ആദ്യം അഭയമായത് ഈ പള്ളിയും പാരിഷ് ഹാളുമായിരുന്നു. അപകടം നടന്നയുടനെ പള്ളിയിലും പാരിഷ് ഹാളിലുമായാണ് എല്ലാവരെയും രക്ഷാപ്രവര്‍ത്തനം നടത്തി എത്തിച്ചത്. ഇടവകാംഗങ്ങളായ ഒന്‍പത് പേര്‍ക്കാണ് ജീവന്‍ നഷ്ട്ടമായത്. എഴുപേരുടെ മൃതദേഹം മാത്രമാണ് കണ്ടെടുത്തതെന്ന് വികാരി ഫാ. ജിബിന്‍ വട്ടുകുളം പറഞ്ഞു. സാധാരണയായി ഞായറാഴ്ച ആഘോഷപൂര്‍വ്വകമായ കുര്‍ബാന നടക്കുമ്പോള്‍ ഇന്നലെ ചൂരല്‍മല
പാലക്കാട്: സുല്‍ത്താന്‍പേട്ട് രൂപതാ സന്യാസ സംഗമം സുല്‍ത്താന്‍പേട്ട് മെത്രാസനമന്ദിരത്തില്‍ നടത്തി. സിആര്‍ഐ യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംഗമം സുല്‍ത്താന്‍പേട്ട് രൂപത മെത്രാന്‍ ഡോ. അന്തോണി സ്വാമി പീറ്റര്‍ അബിര്‍ ഉദ്ഘാടനം ചെയ്തു. സന്യാസികള്‍ ദൈവകരുണയുടെ മുഖമാകേണ്ടവരാണെന്നു അദ്ദേഹം പറഞ്ഞു. സിആര്‍ഐ പ്രസിഡന്റ് ഫാ. ജോസഫ് വേലിക്കകത്ത് അധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍പേട്ട് രൂപതാ സിആര്‍ഐയുടെ പുതിയ പ്രസിഡന്റ് ആയി ഫാ. ജോസ് കല്ലുംപുറത്തും, ഫാ. പ്രേബിന്‍, സിസ്റ്റര്‍ പനിമയം, സിസ്റ്റര്‍ കാതറിന്‍, ഫാ. വിന്‍സെന്റ് എന്നിവരെ മറ്റു ഭാരവാഹികളായും
തലശേരി: ദുരിതബാധിതരുടെ ജീവിതത്തിന് പ്രതീക്ഷയുടെ പുതുനാളം തെളിക്കാന്‍ സമൂഹത്തിന് ഉത്തരവാദിത്വമുണ്ടെന്നും സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിച്ച് പുനരധിവാസ പ്രക്രിയയില്‍ കത്തോലിക്കാ സഭ സജീവമായി പങ്കുചേരുമെന്നും തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ ഉരുള്‍പൊട്ടല്‍മൂലം ദുരിതമനുഭവിക്കുന്ന വരെ സഹായിക്കാന്‍ കേരളം ഒരുമനസോടെ പ്രവര്‍ത്തിക്കണമെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഡോ. ഫിലിപ്പ് കവിയില്‍, പ്രഫ. രാജീവ് കൊച്ചുപറമ്പില്‍, ഡോ. ജോസുകുട്ടി ഒഴുകയില്‍, ബെന്നി
കൊച്ചി: വരാപ്പുഴ അതിരൂപതയിലെ മാടവന സെന്റ് സെബാസ്റ്റ്യന്‍സ് ദൈവാലയത്തില്‍ സംഭവിച്ച ദിവ്യകാരുണ്യ അത്ഭുതം ചര്‍ച്ചയാകുന്നു. ഈ ഇടവകയിലെ ഒമ്പതാം ക്ലാസുകാരിയായ ഒരു പെണ്‍കുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോള്‍ തിരുവോസ്തി മാംസ രൂപം പ്രാപിച്ചു. തുടര്‍ന്ന് വരാപ്പുഴ അതിരൂപതാകേന്ദ്രത്തില്‍ അറിയിക്കുകയായിരുന്നു. വാരപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വൈദികരെ അയച്ച് ആ ദിവ്യകാരുണ്യം രൂപതാകേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പിറ്റേ ഞായറാഴ്ച ആ പെണ്‍കുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോള്‍ തിരുവോസ്തി വീണ്ടും മാംസ രൂപത്തിലായി. അരമനയില്‍ നിന്ന് വൈസ് ചാന്‍സലറച്ചന്‍ എത്തി ദിവ്യകാരുണ്യം
കണ്ണൂര്‍: കരുവന്‍ചാല്‍ വൈഎംസിഎ, സെന്റ് ജോസഫ് ഹോസ്പിറ്റല്‍ എയ്ഞ്ചല്‍ ഡയാലിസിസ് സെന്ററിന്റെ സഹകരണത്തോടെ ഡയാലിസിസ് രോഗികള്‍ക്കുള്ള സഹായ പദ്ധതി തുടങ്ങുന്നു. ആറുലക്ഷം രൂപ ഒന്നാം ഘട്ടത്തില്‍ രോഗികള്‍ക്ക് നല്‍കുന്ന പദ്ധതിയില്‍ വൈഎംസിഎ തന തുഫണ്ടില്‍ നിന്ന് മൂന്നുലക്ഷം രൂപയും പൊതുസഹകരണത്തില്‍ മൂന്നുലക്ഷവും സമാഹരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വെഎംസിഎ പ്രസിഡന്റ് സാബു ചാണാക്കാട്ടില്‍, ലിജോ കളരിക്കല്‍ (വൈസ്പ്രസിഡന്റ്), ടോമിച്ചന്‍ മഞ്ഞളാക്കുന്നേല്‍ ( ട്രഷറര്‍), രാജു ചെരിയന്‍ കാലായില്‍, വി.വി ജോസ്, സജി കരുവേല്‍ കണ്‍വീനര്‍മാരുമായ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
Don’t want to skip an update or a post?