വയനാട് ദുരന്തം: 77 ലക്ഷം കത്തോലിക്കാ സഭ നല്കി
- Featured, Kerala, LATEST NEWS
- November 26, 2024
കോഴിക്കോട്: താമരശേരി രൂപതയുടെ ആഭിമുഖ്യത്തില്‍ നാല്‍പ്പതാം വെള്ളി തീര്‍ത്ഥാടനം കുളത്തുവയല്‍ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് നടത്തി. താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ നടന്ന ഏഴാമത് കുളത്തുവയല്‍ തീര്‍ത്ഥാടനം താമരശേരി മേരീമാതാ കത്തീഡ്രല്‍ ദൈവാലയത്തില്‍ നിന്നാണ് ആരംഭിച്ചത്. കുരിശിന്റെ വഴിയും ജപമാലയും തുടര്‍ച്ചയായി ചൊല്ലി 35 കിലോമീറ്റര്‍ കാല്‍നടയായുള്ള തീര്‍ത്ഥാടനം കട്ടിപ്പാറ, തലയാട്, കല്ലാനോട്, കൂരാച്ചുണ്ട് എന്നീ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ സമാപിച്ചു. ഒരു വര്‍ഷം പ്രവര്‍ത്തിക്കാനുള്ള ഊര്‍ജമാണ് കുളത്തുവയല്‍ തീര്‍ത്ഥാടനത്തിലൂടെ തനിക്ക്
ഇടുക്കി: എഴുകുംവയല്‍ കുരിശുമലയെ ഇടുക്കി രൂപതയുടെ ഔദ്യോഗിക തീര്‍ത്ഥാടന കേന്ദ്രമായി ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പ്രഖ്യാപിച്ചു. കുമ്പസാരിച്ച് ഒരുങ്ങി കുരിശുമലയില്‍ എത്തി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് തിരുസഭ നല്‍കുന്ന ആത്മീയ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എഴുകുംവയല്‍ കുരിശുമലയിലേക്ക് ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ രണ്ടാമത് കുരിശുമല തീര്‍ത്ഥാടനത്തില്‍വച്ചായിരുന്നു പ്രഖ്യാപനം നടത്തിയത്. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ ആത്മീയ നേതൃത്വത്തില്‍ നടത്തിയ കാല്‍നട തീര്‍ത്ഥാടനത്തില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. രാവിലെ 4.30ന് പാണ്ടിപ്പാറയില്‍ നിന്നും ആരംഭിച്ച
തൃശൂര്‍’: അര്‍ണോസ് പാതിരിയുടെ 292-ാം ചരമവാര്‍ഷികം അര്‍ണോസ് ഫാറം, അര്‍ണോസ് പാതിരി അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തി. സാഹിത്യ അക്കാദമി ഹാളില്‍ നടന്ന പൊതുയോഗം ഡോ. പ്രഭാകരന്‍ പഴശ്ശി ഉദ്ഘാടനം ചെയ്തു. ഡോ. ജോര്‍ജ്ജ് തേനാടികളും അദ്ധ്യക്ഷത വഹിച്ചു. ഡോ. പി.എസ്. മനോജ് കുമാര്‍, വേലൂര്‍ ഫൊറോന വികാരി ഫാ. റാഫേല്‍ താണിശേരി, വിവിധ കോളേജുകളിലെ അര്‍ണോസ് ചെയര്‍ പ്രതിനിധികളായ സിസ്റ്റര്‍ ഡോ. ഷീബ സി.വി, ഡോ. റോയ് മാത്യു എം, ഡോ. കെ.ജെ. അഗസ്റ്റിന്‍, ഡോ. നിഷ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ റേഡിയോ 90 എഫ്.എം ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള നാടിന് സമര്‍പ്പിച്ചു. ലോകത്തു നടന്ന പ്രധാന സംഭവങ്ങള്‍, ചരിത്രങ്ങള്‍ എന്നിവ പരിശോധിക്കുമ്പോള്‍ റേഡിയോയുടെ പങ്ക് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. കാഞ്ഞിരപള്ളി രൂപതാ ബിഷപ് മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ കോളേജ് ഓഡി റ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ അമല്‍ ജ്യോതിയുടെ മുന്‍ രക്ഷാധികാരി മാര്‍ മാത്യു അറക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. റേഡിയോ 90 കോളേജില്‍ വിഭാവനം ചെയ്യുന്നതില്‍ പ്രധാന
മാനന്തവാടി: നടവയല്‍ ഹോളിക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടനകേന്ദ്രത്തിലെ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. മേജര്‍ ആര്‍ച്ചുബിഷപ്പായി ഉയര്‍ത്തപ്പെട്ടതിനു ശേഷം ആദ്യമായാണ് അദ്ദേഹം നടവയല്‍ തീര്‍ഥാടന കേന്ദ്രത്തിലെത്തുന്നത്. രാവിലെ ഏഴിന് ആയിരക്കണക്കിന് വിശ്വാസികളുടെ നേതൃത്വത്തില്‍ നടവയല്‍ ടൗണില്‍ വച്ചു സ്വീകരിക്കുന്ന മേജര്‍ ആര്‍ച്ചുബിഷപ്പിനെ റാലിയുടെ അകമ്പടിയോടെ പള്ളിയങ്കണത്തിലേക്ക് ആനയിക്കും. ഓശാന ഞായറിനോട് അനുബന്ധിച്ച് ടൗണ്‍ ചുറ്റി നടക്കുന്ന റാലിയിലും അദ്ദേഹം പങ്കുചേരും. തുടര്‍ന്ന് ഇടവകയുടെ കീഴിലെ
കാഞ്ഞിരപ്പള്ളി: ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന ജനാധിപത്യ മതേതര മൂല്യങ്ങള്‍ രാജ്യത്ത് എക്കാലവും സംരക്ഷിക്കപ്പെടണമെന്നും വര്‍ഗീയ വിഭാഗീയ ചിന്തകള്‍ക്കതിരെ ജാഗരൂകരാ കണമെന്നും നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ്. ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ നിലക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് സമ്മേളനം കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ സെന്ററില്‍ നടന്നു. വൈസ്ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് രൂപീകരണത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനെന്ന നിലയില്‍ മാര്‍ ജോസഫ് പവ്വത്തില്‍ വഹിച്ച പങ്ക് സമ്മേളനം അനുസ്മരിച്ചു. വിവിധ സഭകള്‍ തമ്മിലുള്ള ഐക്യത്തിന്റെ നിദര്‍ശനമായ
ഇടുക്കി: ഇടുക്കി രൂപത എഴുകുംവയല്‍ കുരി ശുമലയിലേക്ക് നടത്തുന്ന രണ്ടാമത്തെ കാല്‍നട കുരിശുമല തീര്‍ത്ഥാടനം 22-ന് നടക്കും. ഹൈറേഞ്ചിലെ പ്രസിദ്ധ കുരിശുമലയായ എഴുകുംവയലിലേക്ക് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ ആത്മീയ നേതൃത്വത്തിലാണ് തീര്‍ത്ഥാടനം നടക്കുന്നത്. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികള്‍ തീര്‍ത്ഥാട നത്തില്‍ പങ്കെടുക്കും. നാല് കേന്ദ്രങ്ങളില്‍ നിന്നുമാണ് ഈ വര്‍ഷം കാല്‍നട തീര്‍ത്ഥാടനം ആരംഭിക്കുന്നത്. എഴുകുംവയലില്‍നിന്നും 22 കിലോമീറ്റര്‍ അകലെയുള്ള പാണ്ടിപ്പാറയില്‍നിന്നും മാര്‍ ജോണ്‍ നെല്ലിക്കു ന്നേലിന്റെ നേതൃത്വത്തില്‍ രാവിലെ
പാലക്കാട്: ഈസ്റ്റര്‍ ദിനത്തില്‍ ഹയര്‍സെക്കന്ററി പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ് നടത്താനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് മതവിശ്വാസത്തിന്റെ മേലുള്ള കടന്നുകയറ്റവും സ്വതന്ത്രമായി മതാനുഷ്ഠാനങ്ങള്‍ നടത്താനുള്ള പൗരന്റെ ഭരണഘടനാ അവകാശത്തിന്റെ ലംഘനവുമാണെന്ന് പാലക്കാട് രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍. ഈ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ക്രൈസ്തവര്‍ ഏറ്റവും പൂജ്യവും പരിപാവനവുമായി കരുതുന്ന ഉയിര്‍പ്പ് തിരുനാള്‍ ദിനത്തില്‍ ക്യാമ്പുവയ്ക്കാനുള്ള തീരുമാനത്തില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു. പാലക്കാട് രൂപതയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷ ങ്ങളുടെ ഭാഗമായി ദ്വിതീയ എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ
Don’t want to skip an update or a post?