ദൈവദാസന് മോണ്‍. ജോസഫ് പഞ്ഞിക്കാരന്‍ ധന്യ പദവിയില്‍
- ASIA, Featured, Kerala, LATEST NEWS
- December 19, 2025

കൊച്ചി: വിദ്യാഭ്യാസ, ആരോഗ്യ, ആതുര ശുശ്രൂഷാ രംഗത്ത് നിസ്തുല സംഭാവനകള്‍ നൂറ്റാണ്ടുകളായി നല്കുന്ന ക്രൈസ്തവസ്ഥാപനങ്ങള് തകര്‍ക്കാനായി അണിയറയി ലൊരുങ്ങുന്ന ആസൂത്രിത നീക്കങ്ങള്‍ വിലപ്പോവില്ലെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍. ഉന്നതനിലവാരം പുലര്‍ത്തുന്നതും വിശിഷ്ഠസേവനങ്ങള്‍ പങ്കുവയ്ക്കുന്നതുമായ ക്രൈസ്തവ സ്ഥാപനങ്ങളിലേക്ക് നുഴഞ്ഞുകയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്ന തീവ്രവാദശക്തികളെയും നിരോധിത സംഘടനകളുടെ മറുരൂപങ്ങളെയും ക്രൈസ്തവ സമൂഹം തിരിച്ചറിയുന്നു. ക്രൈസ്തവ സേവനങ്ങളുടെയും ശുശ്രൂഷകളുടെയും ഗുണഫലങ്ങള്‍ അനുഭവിക്കുന്നത് ക്രൈസ്തവ സമുദായം മാത്രമല്ല

തിരുവനന്തപുരം: ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നരോടുള്ള സര്‍ക്കാര്‍ അവഗണനക്കെതിരെ തലസ്ഥാന നഗരിയില്‍ പ്രതിഷേധമിരമ്പി. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന 18 വയസിനു മുകളില്‍ പ്രായമുള്ളവരുടെ തൊഴില്‍ പരിശീലനത്തിനായി കഴിഞ്ഞ 11 വര്‍ഷങ്ങളായി ബജറ്റില്‍ പ്രഖ്യാപിച്ച ഫണ്ട് വിനിയോഗിക്കാതെ ലാപ്സാക്കിയതിനെതിരെ ഗുണ ഭോക്താക്കളും രക്ഷിതാക്കളും ജീവനക്കാരുമടക്കം അയ്യായി രത്തോളം പേര് സെക്രട്ടറിയേറ്റ് ഉപരോധിച്ചു. കെ.പി. രാജേന്ദ്രന് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി ചെയര്മാന് ഫാ. റോയ് മാത്യു വടക്കേല്‍ ആമുഖ ഭാഷണം നടത്തി. സ്പെഷ്യല്‍ ഒളിംപിക്സ് ഭാരത് ഏരിയ

കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥ പഠിക്കുന്നതിനും ക്ഷേമപദ്ധതികള്‍ രൂപീകരിച്ച് സമര്‍പ്പിക്കുന്നതിനുമായി നിയമിച്ച ജെ.ബി കോശി കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവിടാതെ രഹസ്യമാക്കി വെക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍ ആരോപിച്ചു. 2025 ഫെബ്രുവരി 17ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ക്ഷേമപദ്ധതി രൂപീകരണം സംബന്ധിച്ച് വിലയിരുത്തല്‍ ചര്‍ച്ചകള്‍ നടന്നു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ശിപാര്‍ശകള്‍ ക്രോഡീകരിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുവാനാണ് നീക്കമെന്നറിയുന്നു. റിപ്പോര്‍ട്ട് പുറത്തു വിടാതെ

അങ്ങാടിപ്പുറം: കര്‍ഷകരുടെ ജീവനും സ്വത്തിനും സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പരിയാപുരം യൂണിറ്റ് നേതൃസമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കണമെന്നും മലയോര കര്‍ഷകര്‍ നേരിടുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപതാ വൈസ് പ്രസിഡന്റ് ഷാന്റോ തകിടിയേല്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോര്‍ജ് കളപ്പുരക്കല്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ്

തൃശൂര്‍: ഭിന്നശേഷി സംവരണം മൂലം നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. റവന്യുമന്ത്രി കെ. രാജനും, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും കെസിബിസി വിദ്യാഭ്യാസ കമ്മീഷന് പ്രതിനിധികളും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് വിദ്യാഭ്യാസ മന്ത്രി ഇതു സംബന്ധിച്ച ഉറപ്പുനല്‍കിയത്. ഇതിനായി ഉന്നതതല യോഗം മാര്‍ച്ച് ആദ്യവാരം വിളിച്ചു ചേര്‍ക്കും. വിദ്യാഭ്യാസ മന്ത്രി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, കെസിബിസി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. റവന്യുമന്ത്രി കെ. രാജന് മുന്‍കൈയെടുത്ത് നടത്തിയ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ ചാന്‍സലറായി റവ.ഡോ. മാത്യു ശൗര്യാംകുഴിയെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിയമിച്ചു. വികാരി ജനറാളും ചാന്‍സലറുമായിരുന്ന റവ. ഡോ. കുര്യന് താമരശേരി കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ വികാരിയായി നിയമിതനായതിനെതുടര്ന്നാണ് റവ.ഡോ. മാത്യു ശൗര്യാംകുഴി ചാന്‍സലറായി നിയമിതനായത്. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്സ്റ്റ്യൂട്ടില്നിന്നും സഭാ നിയമത്തില്‍ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കിയെത്തി 2023 മെയ് മാസം മുതല്‍ രൂപതയുടെ വൈസ് ചാന്‍സലര്‍ ആയി ശുശ്രൂഷ നിര്‍വഹിക്കുകയായിരുന്നു. വെളിച്ചിയാനി ഇടവകയിലെ ശൗര്യാംകുഴി ആന്റണി – അന്നമ്മ ദമ്പതികളുടെ മകനാണ്.

കോട്ടയം: മാതൃകാ കര്‍ഷക കുടുംബത്തെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം അതിരൂപതയിലെ ചുള്ളിയോട് മുകളേല്‍ കുടുംബവുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്കാരം സമ്മാനിച്ചു. പുരസ്കാരത്തിന് അര്‍ഹയായത് ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിനി പുതുക്കാട്ട് ശ്രീലക്ഷ്മി വീട്ടില്‍ കൃഷ്ണകുമാരിയും കുടുംബവുമാണ്. ജൈവകൃഷി അവലംബനത്തോടൊപ്പം കപ്പ, തെങ്ങ്, വാഴ, കുരുമുളക്, കശുമാവ്, വിവിധയിനം പച്ചക്കറികള്‍, പശു, ആട്, കോഴി, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രോത്സാഹനം, മത്സ്യകൃഷി, മാതൃകാ കൃഷി തോട്ടം, ഔഷധ

കോട്ടയം: ദര്‍ശന സാംസ്കാരിക കേന്ദ്രത്തിന്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ സെന്റ് ചാവറ അവാര്‍ഡിന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയെയും കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ ജോസ് പുളിക്കലിനെയും തെരഞ്ഞെടുത്തു. 250 ല്‍ അധികം വ്യത്യസ്തങ്ങളായ ഗ്രന്ഥങ്ങള്‍ രചിച്ച് സാംസ്കാരിക ലോകത്തിന് സമ്മാനിച്ച അഡ്വ. പി.എസ് ശ്രീധരന്‍പിള്ളയുടെ അര നൂറ്റാണ്ടിന്റെ എഴുത്ത് സപര്യയ്ക്കാണ് അവാര്‍ഡ് നല്‍കുന്നത്. സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, സാംസ്കാരിക, വിദ്യാഭ്യാസ മേഖലയിലെ സംഭാവനകള്‍, കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്കെതിരേയുള്ള പ്രവര്‍ത്തനങ്ങളുടെ നേതൃത്വം എന്നിവ പരിഗണിച്ചാണ്




Don’t want to skip an update or a post?