ത്രിപുരയിലെ കത്തോലിക്ക സ്കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന ആവശ്യവുമായി വിഎച്ച്പി; പ്രതിഷേധം ഉയരുന്നു
- Featured, INDIA, LATEST NEWS
- January 24, 2026

റ്റോം ജോസ് തഴുവംകുന്ന് അക്ഷരങ്ങള്‍കൊണ്ട് വിസ്മയങ്ങള്‍ സൃഷ്ടിച്ച എഴുത്തുകാരെക്കുറിച്ച് പഠിക്കുകയും വായിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ലോകത്തിന്റെ നെറുകയിലേക്ക് വളര്‍ന്നെത്തിയവരാണ് പലരുമെന്ന് പറയാം. മനുഷ്യബുദ്ധിയെ ‘ജി.ബി’ കൊണ്ട് അളക്കാവുന്നതല്ല; മനുഷ്യന്റെ ഓര്‍മശേഖരത്തിന് പരിധി നിശ്ചയിക്കുകയും അസാധ്യമാണ്. അവസരത്തിനൊത്തു പ്രവര്‍ത്തിക്കാനും ചിന്തിക്കാനും പ്രതികരിക്കാനും മനുഷ്യന്റെ സഹജബുദ്ധിക്കാവും. ദൈവത്തിന്റെ സൃഷ്ടി അത്രയ്ക്ക് മഹത്തരവും ഒന്നിനോടും മാറ്റുരയ്ക്കാനാകാത്തതുമാകുമ്പോള്‍ ഇന്നിതാ സഹജബുദ്ധിക്കും സഹജവാസനകള്‍ക്കും ‘പ്രതിയോഗി’ കടന്നുവന്നിരിക്കുന്നു; നിര്‍മിതബുദ്ധിയും അനുബന്ധ സാങ്കേതികവിദ്യകളും. നിര്‍മിതബുദ്ധിയുടെ കാലം ഈ നിര്‍മിതബുദ്ധിയുടെ കടന്നുകയറ്റത്തില്‍ ജന്മവാസനകള്‍ നിഷ്പ്രഭമാകുന്നുവെന്നു കരുതേണ്ടിവരും. ഒരു പേനയും കടലാസുംകൊണ്ട്

ഹരാരെ/സിംബാബ്‌വെ: രാജ്യത്ത് വധശിക്ഷ നിര്‍ത്തലാക്കുന്ന ബില്ലില്‍ ഒപ്പുവെച്ച സിംബാബ് വെ പ്രസിഡന്റ് എമേഴ്സണ്‍ മ്‌നാന്‍ഗഗ്വയെ, രാജ്യത്തെ കാത്തലിക് കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് ഇന്‍ സിംബാബ്‌വെ അഭിനന്ദിച്ചു. കൊളോണിയല്‍ ഭരണകാലത്ത് സിംബാബ്‌വെയില്‍ കൊണ്ടുവന്ന നിയമം അവസാനിപ്പിച്ചുകൊണ്ട് 2024 ഡിസംബര്‍ 31-നാണ് വധശിക്ഷ നിര്‍ത്തലാക്കുന്ന ബില്ലില്‍ പ്രസിഡന്റ് മ്‌നാന്‍ഗഗ്വ ഒപ്പുവച്ചത്. 2023 നവംബറില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഈ നിയമനിര്‍മ്മാണത്തിന് 2024 ഫെബ്രുവരിയില്‍ സര്‍ക്കാരിന്റെ പിന്തുണ ലഭിച്ചു. പുതിയനിയമം വധശിക്ഷ നടപ്പാക്കുന്നതില്‍ നിന്ന് കോടതികളെ വിലക്കുന്നു. മ്‌നാന്‍ഗഗ്വയുടെ നടപടി

കിന്‍ഷാസാ: ഉവിരാ ബിഷപ് സെബാസ്റ്റ്യന്‍ ജോസഫ് മുയേംഗോ മുലോംബയെയും സഹവൈദികരെയും ബിഷപ്‌സ് ഹൗസില്‍ ബന്ദികളാക്കി അക്രമിസംഘം കൊള്ളയടിച്ചു. കോംഗോയിലെ വിമത സൈന്യമായ എം23 കീഴടക്കിയ സൗത്ത് കിവു നഗരത്തിലാണ് ആക്രമണം അരങ്ങേറിയത്. ഉവിരയിലെ ബിഷപ് സെബാസ്റ്റ്യന്‍ ജോസഫ് മുയേംഗോ മുലോംബയ്ക്കൊപ്പം, റിക്കാര്‍ഡോ മുകുനിന്‍വ, ബെര്‍ണാഡ് കലോലെറോ എന്നീ വൈദികരും ഉവിരയിലെ ബിഷപ്‌സ് ഹൗസില്‍ അരങ്ങേറിയ കൊള്ളയില്‍ മരണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതായി ബിഷപ്‌സ് ഹൗസ് പുറത്തിറിക്കിയ കുറിപ്പില്‍ പറയുന്നു. കോംഗളീസ് സൈനികരുടെ യൂണിഫോമില്‍, രൂപതയുടെ ആസ്ഥാനത്ത് കയറി

കോഴിക്കോട്: കുടുംബ ബന്ധങ്ങളുടെ ശാക്തീകരണവും പുതുതലമുറയുടെ വ്യക്തിത്വവികസനവും ധാര്‍മിക വളര്‍ച്ചയും ലക്ഷ്യം വച്ചുകൊണ്ട് എംഎസ്എംഐ സിസ്റ്റേഴ്സിന്റെ ജീവധാര കൗണ്‍സിലിംഗ് സെന്റര്‍ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഫെബ്രുവരി 27 രാവിലെ ഒന്‍പത് മുതല്‍ 1 വരെ സൗജന്യ കൗണ്‍സിലിംഗ് സൗകര്യവും വൈദ്യസഹായവും ഒരുക്കുന്നു. ഫെബ്രുവരി 26-ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജീവധാര സെന്റര്‍ ഫോര്‍ കൗണ്‍സിലിങ് ആന്‍ഡ് സൈക്കോതെറാപ്പി ചെമ്പ്ര, കുളത്തുവയല്‍. ഫോണ്‍: 8921915473/ 9605887507

കണ്ണൂര്‍: മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണമെന്ന് കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കുംതല. തയ്യില്‍ സെന്റ് ആന്റണീസ് യു പി സ്‌കൂള്‍ പുതിയ കെട്ടിട സമുച്ചയത്തിന്റെ വെഞ്ചരിപ്പും 116-ാം സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടത്തിന്റെ ഫലക അനാച്ഛാദനകര്‍മ്മം തുറമുഖ പുരാവസ്തു രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. കണ്ണൂര്‍ രൂപതാ സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ മുഖ്യാതിഥിയായിരുന്നു.

കല്‍പറ്റ: ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ന്യൂസിലാന്റില്‍ വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍ക്കായി നടത്തിയ പ്രസംഗ മത്സരത്തില്‍ നാലാം ക്ലാസുകാരനായ മലയാളി വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനം. ന്യൂസിലാന്‍ഡിലെ ന്യൂപ്ലൈമൗതില്‍ മലയാള ഭാഷയെ പ്രതിനിധീകരിച്ചു പങ്കെടുത്ത ഡിയോണ്‍ പി. രാജീവിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് മൈഗ്രന്റ് കണക്ഷന്‍, ഇന്റര്‍നാഷണല്‍ ക്ലബ് എന്നിവരുടെ നേതൃത്വത്തില്‍ ന്യൂസിലാന്റിലെ തരാനക്കിയിലുള്ള ന്യൂപ്ലൈമൗത് ഡിസ്ട്രിക്ട് കൗണ്‍സില്‍ ചേംബറില്‍ വച്ചായിരുന്നു മത്സരം. ന്യൂസിലാന്റില്‍ സ്ഥിരതാമസമാക്കിയ വിവിധ ഭാഷകള്‍ സംസാരിക്കുന്ന 9-14 വയസ് വരെയുള്ള കുട്ടികള്‍ക്കായിട്ടായിരുന്നു

കൊളംബസ്/യുഎസ്എ: ആയിരക്കണക്കിന് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച സംഗമത്തില്‍ 2,000-ത്തോളം യുവജങ്ങള്‍ തങ്ങളുടെ ഹൃദയം ദൈവത്തിന് സമര്‍പ്പിക്കാന്‍ തീരുമാനമെടുത്തു. യുണൈറ്റ് യുഎസ് എന്ന കൂട്ടായ്മ സംഘടിപ്പിച്ച 2025-ലെ രണ്ടാമത്തെ വലിയ നവീകരണ പരിപാടിലാണ് 2000ത്തോളം വിദ്യാര്‍ത്ഥികള്‍ ക്രിസ്തുവിനെ തങ്ങളുടെ രക്ഷകനും നാഥനുമായി സ്വീകരിക്കാന്‍ തീരുമാനമെടുത്തത്. കഴിഞ്ഞ ഒരു വര്‍ഷമായി ഈ കാമ്പസില്‍ ദൈവം അത്ഭുതാവഹമായി പ്രവര്‍ത്തിക്കുകയാണെന്നും ഈ രാത്രിയില്‍ 2000ത്തോളം യുവജനങ്ങള്‍ യേശുവിനെ വീണ്ടും കണ്ടുമുട്ടിയെന്നും യുണൈറ്റ് യുഎസ് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍

വത്തിക്കാന്‍ സിറ്റി: സ്വന്തം ആരോഗ്യനില ഗുരുതരമായി തുടരുമ്പോഴും റഷ്യ ആക്രമണം തുടങ്ങി മൂന്ന് വര്‍ഷം പിന്നിടുന്ന ദിനത്തില്‍ ഉക്രെയ്‌നെ ചേര്‍ത്തുപിടിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ആക്രമണം ആരംഭിച്ചതിന്റെ മൂന്നാം വാര്‍ഷികദിനം മനുഷ്യകുലത്തിന് മുഴവുന്‍ ലജ്ജാകരവും വേദനാകരവുമായ അവസരമാണെന്ന് വത്തിക്കാന്‍ പ്രസിദ്ധീകരിച്ച ആഞ്ചലൂസ് പ്രഭാഷണത്തില്‍ പാപ്പ പറഞ്ഞു. എല്ലാ സായുധസംഘര്‍ഷങ്ങളുടെയും ഇരകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്ത പാപ്പ പാലസ്തീന്‍, ഇസ്രായേല്‍, മിഡില്‍ ഈസ്റ്റിലെ എല്ലാ പ്രദേശങ്ങള്‍, കോംഗോയിലെ കീവു, സുഡാന്‍ തുടങ്ങിയ പ്രദേശങ്ങള്‍ക്ക് വേണ്ടി പ്രത്യേകമായി




Don’t want to skip an update or a post?