Follow Us On

10

July

2025

Thursday

  • ആനന്ദത്തേരില്‍ ചിക്കാഗോ ; ലിയോ പാപ്പയ്ക്ക് ജന്മനാടിന്റെ ആദരം

    ആനന്ദത്തേരില്‍ ചിക്കാഗോ ; ലിയോ പാപ്പയ്ക്ക് ജന്മനാടിന്റെ ആദരം0

    ചിക്കാഗോ, ജൂണ്‍ 14 : അമേരിക്കയില്‍ നിന്നുള്ള ആദ്യ പാപ്പയായി ചരിത്രം കുറിച്ച ലിയോ പതിനാലാമന്‍ പാപ്പയെ ആദരിക്കാനായി  ആയിരക്കണക്കിന് ആളുകളാണ്  റേറ്റ് ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒരുമിച്ചു ചേര്‍ന്നത്. ചിക്കാഗോ അതിരൂപതയുടെ നേതൃത്വത്തില്‍ നടന്ന ആഘോഷ ചടങ്ങുകള്‍ വന്‍ ജനാവലി പങ്കെടുത്ത കൃതജ്ഞതാബലിയോടെ സമാപിച്ചു. യുവജനങ്ങളുടെ സജീവ സാന്നിധ്യം ആഘോഷത്തിന് മാറ്റു കൂട്ടി. പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൃതജ്ഞതാ ദിവ്യപൂജയ്ക്ക് കര്‍ദ്ദിനാള്‍ ബ്ലേസ് കുപിച്ചിനൊപ്പം  സഹായ മെത്രാന്മാരും നിരവധി വൈദികരും സഹകാര്‍മികരായി.  അതിരൂപതയിലുടനീളമുള്ള അല്‍മായ

  • രക്തദാനത്തിലൂടെ ജീവനാണ് പങ്കുവച്ചു നല്‍കുന്നത്

    രക്തദാനത്തിലൂടെ ജീവനാണ് പങ്കുവച്ചു നല്‍കുന്നത്0

    ചാലക്കുടി: രക്തദാനത്തിലൂടെ ജീവനാണ് പങ്കുവച്ചു നല്‍കുന്നതെന്ന് റവ.ഡോ. ആന്റണി വടക്കേകര വി.സി. മുരിങ്ങൂര്‍ ഡിംസ് മീഡിയ കോളേജില്‍, ഡിംസ്  സോഷ്യല്‍ സര്‍വീസിന്റെ  ആഭിമുഖ്യത്തില്‍ ലോക രക്തദാനദിനാചാരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോളേജ് ഡയറക്ടറായ അദ്ദേഹം. ഇതിനോടകം അമ്പതില്‍ അധികം തവണ രക്തം  ദാനം ചെയ്ത വിജിത് വിജയനെ ചടങ്ങില്‍ ആദരിച്ചു. കേരളത്തിലുടനീളം രക്തദാന പ്രവര്‍ത്ത നങ്ങളില്‍ സജീവ സാന്നിധ്യമായ വിജിത് വിജയന്‍ ഈ രംഗത്തെ അറിവും അനുഭവങ്ങളും വിദ്യാര്‍ ഥികളുമായി പങ്കുവച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിനോജ്

  • ഇറാൻ-ഇസ്രായേൽ സംഘർഷം: ലോകനേതാക്കൾ ഉത്തരവാദിത്വം മറക്കരുതെന്ന് മാർപാപ്പ

    ഇറാൻ-ഇസ്രായേൽ സംഘർഷം: ലോകനേതാക്കൾ ഉത്തരവാദിത്വം മറക്കരുതെന്ന് മാർപാപ്പ0

    വത്തിക്കാൻ:  ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം  രൂക്ഷമായ  പശ്ചാത്തലത്തിൽ, ലിയോ പതിനാലാമൻ പാപ്പ ഉത്തരവാദിത്വത്തോടെയും യുക്തിയോടെയും പ്രവർത്തിക്കാൻ  ലോക നേതാക്കൾക്ക് ശക്തമായ ആഹ്വാനം നല്കി. ശനിയാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന കായിക ജൂബിലി ആഘോഷത്തിനിടെയാണ് അദ്ദേഹം തന്റെ സന്ദേശം പങ്കുവെച്ചത്. “ആരും മറ്റൊരാളുടെ നിലനിൽപ്പിനെ ഭീഷണിപ്പെടുത്തരുത്,” എന്ന്  വ്യക്തമാക്കിയ മാർപാപ്പ  രാഷ്ട്രീയമായും സൈനികമായും തീവ്രമായി നീങ്ങുന്ന അന്താരാഷ്ട്ര സംഘർഷങ്ങളിൽ പൊതുനന്മയും സംഭാഷണവും മുൻ‌നിർത്തണമെന്ന് ആവശ്യപ്പെട്ടു. ആണവ ഭീഷണിയിൽ നിന്ന് മുക്തമായ ഒരു സുരക്ഷിതലോകം നിർമ്മിക്കുന്നതിലേക്കുള്ള പ്രതിബദ്ധത തുടരേണ്ടത് അനിവാര്യമാണെന്ന് മാർപ്പാപ്പ വ്യക്തമാക്കി. ഇസ്രായേലും

  • നൈജീരിയയില്‍ 200 ലേറെപ്പേര്‍ ക്രൂരമായി കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകമെന്ന് മാര്‍പാപ്പ

    നൈജീരിയയില്‍ 200 ലേറെപ്പേര്‍ ക്രൂരമായി കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകമെന്ന് മാര്‍പാപ്പ0

    ബെനൂവില്‍ നടന്ന ഭയാനകമായ കൂട്ടക്കൊല ഹൃദയഭേദകമെന്ന് മാര്‍പാപ്പ. ഇരകള്‍ക്കായി ഞായറാഴ്ച ശുശ്രൂഷകളില്‍ ലിയോ മാര്‍പാപ്പ പ്രത്യേകം പ്രാര്‍ത്ഥിക്കുകയും പ്രാര്‍ത്ഥന ആഹ്വാനം ചെയ്യുകയും ചെയ്തു. നൈജീരിയയിലെ ജനങ്ങളുടെ സുരക്ഷയ്ക്കും സമാധാനത്തിനും നീതിക്കുമായി  മാര്‍പാപ്പ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. ബെനുവെയിലെ ഗ്രാമീണ ക്രിസ്ത്യന്‍ സമൂഹങ്ങള്‍ നീണ്ടുനില്‍ക്കുന്ന അക്രമത്തിന്റെയും കലാപത്തിന്റെയും ഇരകളാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. തീവ്രമായ സംഘര്‍ഷവും മനുഷ്യക്കുരുതിയും തുടരുന്ന ലോകരാജ്യങ്ങളെ മാര്‍പാപ്പ ഹൃദയ വേദനയോടെ ഓര്‍മിച്ചു. സുഡാനിലെ ആഭ്യന്തര പോരാട്ടത്തെത്തുടര്‍ന്നുള്ള വൈദികന്‍ ലൂക്ക് ജുമുവിന്റെ മരണത്തെ പാപ്പ അപലപിച്ചു. സൈനിക

  • നിഖ്യായുടെ വേരുകളും ഫലങ്ങളും തേടി

    നിഖ്യായുടെ വേരുകളും ഫലങ്ങളും തേടി0

    ഒരു ചെറിയ കാലയളവല്ല, 1700 വര്‍ഷങ്ങള്‍! പതിനേഴു നൂറ്റാണ്ടുകള്‍ക്കു മുമ്പ്, ഇന്നത്തെ തുര്‍ക്കിയിലെ ഇസ്റ്റാംബൂളില്‍ നിന്നും 70 കി.മീ. അകലെയായി ഇസ്നികയില്‍ ക്രിസ്തുവര്‍ഷം 345, ജൂണ്‍ 16 മുതല്‍ 25 വരെ ഒരു സിനഡു നടന്നു: വിഖ്യാതമായ നിഖ്യാ സൂനഹദോസ്. അതിന്റെ സദ്ഫലങ്ങള്‍ ഇന്നും സഭയിലും സമൂഹത്തിലും അനുഗ്രഹമായി തുടരുന്നു. ഭാഗ്യസ്മരണാര്‍ഹനായ ഫ്രാന്‍സിസ് പാപ്പ 2024 നവംബര്‍ 30-ന് കോണ്‍സ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കല്‍ പാട്രിയാക് ബര്‍ത്തലോമ്യോ ഒന്നാമന് അഞ്ചു ഖണ്ഡികകളുള്ള ഒരു കത്തെഴുതിക്കൊണ്ട് പറഞ്ഞു: ‘1700 വര്‍ഷം മുമ്പ്

  • നൈജീരിയയില്‍ 200 ലധികം കുടിയേറ്റക്കാര്‍ ക്രൂരമായി കൊല്ലപ്പെട്ടു

    നൈജീരിയയില്‍ 200 ലധികം കുടിയേറ്റക്കാര്‍ ക്രൂരമായി കൊല്ലപ്പെട്ടു0

    നൈജീരിയയിലെ ബെനു സ്റ്റേറ്റിലെ യെല്‍വാറ്റയിലുള്ള കത്തോലിക്കകേന്ദ്രത്തില്‍ അഭയം തേടിയ 200 ലധികം കുടിയേറ്റക്കാര്‍ ക്രൂരമായി കൊല്ലപ്പെട്ടു. ഇസ്ലാം ഭീകരര്‍ ജൂണ്‍ 13, 14 തിയതികളിലായി നടത്തിയ കൂട്ടക്കൊലയില്‍ ജീവന്‍ നഷ്ടമായത് കൂടുതലും ബെനുവിലെ ഗ്രാമീണ ക്രൈസ്തവവര്‍ക്ക്. നിരവധി കുടുംബങ്ങളെ അവരുടെ കിടപ്പുമുറികള്‍ക്കുള്ളില്‍ പൂട്ടിയിട്ട് അഗ്‌നിയ്ക്കിരയാക്കുകയായിരിന്നുവെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി വെളിപ്പെടുത്തുന്നു. ആക്രമണത്തെ തുടര്‍ന്നു നിരവധി പേരെ കാണാതായി. അനേകം ആളുകള്‍ക്ക് പരിക്കേറ്റു. ബെനു ക്രൈസ്തവര്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലമാണ്. സംസ്ഥാനത്തു ദിവസവും നടക്കുന്ന രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്ന് ആംനസ്റ്റി

  • ലഹരി വിപത്തിനെതിരെ കൈകോര്‍ക്കണമെന്ന ആഹ്വാനവുമായി കെസിബിസി

    ലഹരി വിപത്തിനെതിരെ കൈകോര്‍ക്കണമെന്ന ആഹ്വാനവുമായി കെസിബിസി0

    കൊച്ചി: ലഹരി വിപത്തിനെതിരെ കൈകോര്‍ക്കണമെന്ന ആഹ്വാനവുമായി കേരളത്തിലെ കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി). ജൂണ്‍ 26ന് നടക്കുന്ന അന്തര്‍ദ്ദേശീയ മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, സെക്രട്ടറി ജനറല്‍ ബിഷ പ് ഡോ. അലക്‌സ് വടക്കുംതല എന്നിവര്‍ ചേര്‍ന്നു പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരള നിയമസഭയില്‍ ഈ വര്‍ഷം അവതരിപ്പിക്കപ്പെട്ട കണക്കുകള്‍ പ്രകാരം 18 വയസില്‍ താഴെയുള്ള 2,888

  • മഴക്കാല രോഗ ബോധവല്‍ക്കരണം നടത്തി

    മഴക്കാല രോഗ ബോധവല്‍ക്കരണം നടത്തി0

    കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മഴക്കുട എന്ന പേരില്‍ മഴക്കാല രോഗ ബോധവല്‍ക്കരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ നടന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ബോധവല്‍ക്കരണ കാമ്പയിനോടനുബന്ധിച്ച് മഴക്കാല രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍

Latest Posts

Don’t want to skip an update or a post?