മലയാളി സന്യാസിനിക്കെതിരെ വ്യാജ മതപരിവര്ത്തന ആരോപണം
- Featured, INDIA, LATEST NEWS
- April 9, 2025
തൃശൂര്: പുത്തന്പീടിക സെന്റ് ആന്റണീസ് ഇടവകയിലെ കത്തോലിക്ക കോണ്ഗ്രസ് യൂണിറ്റിന്റെ നേതൃത്വത്തില് വേറിട്ട വനിത ദിനാചരണം പള്ളിയങ്കണത്തില് നടത്തി. ഇടവകയിലെ 80 വയസ് കഴിഞ്ഞ അമ്മമാരെയും വനിതകളെയും അനുമോദിച്ചു. രോഗം മൂലം വീടുകളില് കഴിയുന്നവരെ വീടുകളിലെത്തി ഷാള് അണിയിച്ചും മൊമന്റോ നല്കിയും ആദരിച്ചു. ഒരാഴ്ച്ചയോളം നീണ്ടുനില്ക്കുന്ന അനുമോദ സദസ് ഇടവക വികാരിയും ഡയറക്ടറുമായ ഫാ. ജോസഫ് മുരിങ്ങാത്തേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആന്റോ തൊറയന് അധ്യക്ഷത വഹിച്ചു. പാദുവ കോണ്വെവെന്റ് മദര് സുപ്പീരിയര് സിസ്റ്റര് ഷിജി
കൊച്ചി: കേരള കത്തോലിക്കാസഭയുടെ പൊതു അല്മായ പ്രസ്ഥാനമായ കേരള കാത്തലിക് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റായി കൊല്ലം രൂപതാംഗവും കെഎല്സിഎ സമിതിയംഗവുമായ അനില് ജോണ് ഫ്രാന്സിസും ജനറല് സെക്രട്ടറിയായി മൂവാറ്റുപുഴ രൂപതാംഗവും എംസിഎ സഭാതല മുന് ജനറല് സെക്രട്ടറിയുമായിരുന്ന വി.സി ജോര്ജുകുട്ടിയെയും തിരഞ്ഞെടുത്തു. തൃശൂര് അതിരൂപതാംഗവും പാസ്റ്ററല് കൗണ്സില് മുന് സെക്രട്ടറിയുമായിരുന്ന അഡ്വ. ബിജു കുണ്ടുകുളത്തെ ട്രഷററായി തിരഞ്ഞെടുത്തു. കത്തോലിക്ക സഭയുടെ അല്മായ പ്രസ്ഥാനങ്ങളായ കത്തോലിക്ക കോണ്ഗ്രസ്, കേരള ലാറ്റിന് കാത്തലിക് അസോസിയേഷന് (കെഎല്സിഎ), മലങ്കര കാത്തലിക് അസോസിയേഷന്
കോട്ടയം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില് തെള്ളകം ചൈതന്യയില് വിപുലമായ പരിപാടികളോടെ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. വനിതാദിനാഘോഷ പരിപാ ടികളുടെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര് മാത്യു മൂലക്കാട്ട് നിര്വ്വഹിച്ചു. സ്ത്രീ പുരുഷ തുല്യതയ്ക്കായുള്ള പ്രവര്ത്തനങ്ങള് എല്ലാ തലങ്ങളിലും ത്വരിതപ്പെടുത്തണമെന്ന് മാര് മൂലക്കാട്ട് പറഞ്ഞു. കോട്ടയം അതിരൂപത വികാരി ജനറാള് ഫാ. തോമസ് ആനിമൂട്ടില് ചടങ്ങില് അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര് രാധാകൃഷ്ണന് എംഎല്എ, അഡ്വ. മോന്സ് ജോസഫ് എംഎല്എ, സംസ്ഥാന
തൃശൂര്: രാജ്യത്ത് ക്രൈസ്തവ സഭയെ തകര്ക്കാനുള്ള സംഘടിത ശ്രമങ്ങള് നടക്കുന്നുണ്ടെന്ന് സിബിസിഐ പ്രസിഡന്റ് മാര് ആന്ഡ്രൂസ് താഴത്ത്. തൃശൂര് മെട്രോ പോളിറ്റന് പ്രോവിന്സ് പാസ്റ്ററല് കൗണ്സില് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളില് പ്രവര്ത്തിക്കുന്ന സഭാസ്ഥാപനങ്ങളുടെ സുഗമമായ പ്രവര്ത്തനങ്ങളെ തടസപ്പെടുത്തുന്നതും ദുരുദ്ദേശ്യപൂര്വ്വം അനാവശ്യ സമരങ്ങള് സൃഷ്ടിക്കുന്നതും ഇതിന്റെ ഭാഗമാണെന്ന് മാര് താഴത്ത് പറഞ്ഞു. ഇരിഞ്ഞാലക്കുട രൂപത അധ്യക്ഷന് മാര് പോളി കണ്ണൂക്കാടന് അധ്യക്ഷത വഹിച്ചു. രാമനാഥപുരം രൂപത അധ്യക്ഷന് മാര് പോള് ആലപ്പാട്ട്, പാലക്കാട് രൂപത
മാനന്തവാടി: വനിതാ ദിനത്തില് കെസിവൈ എം മാനന്തവാടി രൂപതയുടെ നേതൃത്വത്തില് ആശാവര്ക്കര്മാരെ ആദരിച്ചു. എടവക പഞ്ചായത്തിലെ ആശാവര്ക്കര്മാര്ക്ക് രണ്ടു ദിവസത്തെ വേതനവും നല്കി. ആശാവര്ക്കര്മാരുടെ ശമ്പള വര്ധന ഉള്പ്പെടെയുള്ള അവകാശങ്ങള്ക്കായി നടക്കുന്ന സമരത്തിന് പരിഹാരം കാണണമെന്ന് കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ബിബിന് പിലാപ്പിള്ളി ആവശ്യപ്പെട്ടു. ദ്വാരക ഗുരുകുലം കോളജില് നടന്ന സമ്മേളനം ദ്വാരക ഗുരുകുലം കോളജ് പ്രധാന അധ്യാപകനും വയനാട് ജില്ല ലൈബ്രറി കൗണ്സില് അംഗവുമായ ഷാജന് ജോസ് ഉദ്ഘാടനം ചെയ്തു. കെസിവൈഎം മാനന്തവാടി രൂപത
തലശേരി: കരിമണല് ഖനനത്തിലൂടെ തീരം കോര്പ്പറേറ്റുകള്ക്ക് തീരെഴുതി കൊടുക്കുവാനുള്ള കേന്ദ്ര – സംസ്ഥാന സര്ക്കാര് നീക്കം ഉപേക്ഷിക്കണമെന്ന് കണ്ണൂര് രൂപത മെത്രാന് ഡോ. അലക്സ് വടക്കുംതല. തലശേരി ചാലില് സെന്റ് പീറ്റേര്ഴ്സ് ഹാളില് നടന്ന കേരള ലാറ്റിന് കാത്തലിക് അസോസിയേഷന് (കെഎല്സിഎ) കണ്ണൂര് രൂപത ജനറല് കൗണ്സില് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കേണ്ട സര്ക്കാര് അവരുടെ ജീവനോപാധി ഇല്ലാതാക്കുന്ന പ്രവര്ത്തനങ്ങളില്നിന്നു പിന്മാറണമെന്ന് ബിഷപ് ഡോ. വടക്കുംതല ആവശ്യപ്പെട്ടു. രൂപതാ പ്രസിഡന്റ്
തൃശൂര്: സാമൂഹിക തിന്മകള്ക്കെതിരെ പൊരുതുന്നവരും ജനതയുടെ ആവശ്യങ്ങളില് ഇടപെടുന്നവരുമായ സത്യസ ന്ധരായ രാഷ്ട്രീയ നേതാക്കളെയാണ് നാടിനാവശ്യമെന്ന് ആര്ച്ചുബിഷപ് മാര് ആന്ഡ്രൂസ് താഴത്ത്. ഫാമിലി അപ്പോസ്തോലെറ്റ് സെന്ററില് നടന്ന തൃശൂര് അതിരൂപത കത്തോലിക്ക കോണ്ഗ്രസ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയെ തകര്ക്കുന്ന ശക്തികള് അകത്തും പുറത്തും സജീവമായി പ്രവര്ത്തിക്കുന്നു. സഭാമക്കള് വിവേചനത്തോടെ മുന്നോട്ട് നിങ്ങണമെന്നും, ഇത്തരം നീക്കങ്ങളെ ഒറ്റക്കെട്ടായി നേരിടണമെന്നും മാര് താഴത്ത് പറഞ്ഞു. അതിരൂപതാ പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു.
ജോസഫ് മൈക്കിള് ദൈവരാജ്യശുശ്രൂഷയ്ക്കിടയില് അഞ്ചു ജീസസ് യൂത്ത് അംഗങ്ങള് സ്വന്തം ജീവന് ദഹനബലിയായി നല്കിയിട്ട് മാര്ച്ച് 11-ന് 25 വര്ഷം തികയുകയാണ്. അവരുടെ സ്മരണക്കായി ആറ് വീടുകള് നിര്മിച്ചു നല്കുകയാണ് സുഹൃത്തുക്കളും സഹപ്രവര്ത്തകരുമായ ജീസസ് യൂത്ത് അംഗങ്ങള്. കോഴിക്കോട് ജില്ലയിലെ കോട്ടയ്ക്കലിനടുത്ത് പൂക്കിപറമ്പില് 2001 മാര്ച്ച് 11-ന് നടന്ന നാടിനെ നടുക്കിയ ബസ് അപകടത്തിലായിരുന്നു അഞ്ച് ജീസസ് യൂത്ത് അംഗങ്ങള് മരിച്ചത്. അഞ്ചുപേരും ജീസസ് യൂത്തിന്റെ ഔട്ട്റീച്ച് ഫുള്ടൈമേഴ്സ് ആയിരുന്നു. ഇടുക്കി ജില്ലയിലെ രാജപുരത്ത് 10 ദിവസത്തെ
Don’t want to skip an update or a post?