മെൽബൺ സൗത്ത് ഈസ്റ്റ് സെന്റ് തോമസ് സീറോമലബാർ ദൈവാലയ കൂദാശ 12ന്
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- July 10, 2025
ഫാ. മാത്യു ആശാരിപറമ്പില് സാധാരണ ജീവികള് കാണാത്ത മധുരം കാണുകയും തലയിലേറ്റി തീര്ത്ഥയാത്ര നടത്തുകയും ചെയ്യുന്ന ഉറുമ്പുകളുടെ മനസിന്റെ മര്മ്മരങ്ങളാണ് ഉറുമ്പിന്റെ സുവിശേഷം എന്ന പേരില് സണ്ഡേ ശാലോമില് എഴുതിത്തുടങ്ങിയത്. ജെയ്മോന് കുമരകത്തിന്റെ സ്നേഹപൂര്വമായ നിര്ബന്ധങ്ങള് എന്നെ ഉണര്ത്തി, ചിന്തകളായും അക്ഷരങ്ങളായും ഉറുമ്പിന്റെ സുവിശേഷത്തിന് ജന്മം നല്കി. വലിയ കാതലുള്ള, ഗൗരവമായ പഠനക്കുറിപ്പുകളോ അവലോകനങ്ങളോ അല്ല, മറിച്ച് ചെറുചിരിയോടെ വായിച്ച് പോകാവുന്ന കുസൃതിക്കുറിപ്പുകളായിരുന്നു അതിലൂടെ പിറവിയെടുത്തത്! ആയിരക്കണക്കിന് ആളുകളുടെ പ്രോത്സാഹനജനകമായ ഫോണ്വിളികളും കുറിപ്പുകളും തുടര്ച്ചയായി എഴുതുവാന് എന്നെ
റോയി അഗസ്റ്റിന് (മുന് ഡപ്യൂട്ടി എഡിറ്റര്, സണ്ഡേ ശാലോം) ഒരു നിയോഗം പൂര്ത്തിയാകുന്നു. ദൈവം തന്റെ ഹൃദയത്തിലൊളിപ്പിച്ച സ്വപ്നത്തിന്റെ ഓരംചേര്ന്ന് നടക്കാന് ഒരുപറ്റം മനുഷ്യര് തയാറായപ്പോള്, ആ ദൈവനിയോഗത്തിനൊരു പേരുണ്ടായി ‘സണ്ഡേ ശാലോം.’ തന്റെ മൗതികശരീരമാകുന്ന സഭയെ ഐക്യമെന്ന ഒറ്റച്ചരടില് കോര്ത്തിടാന് ദൈവംകണ്ട സ്വപ്നമായിരുന്നു സണ്ഡേ ശാലോമിലൂടെ അവിടുന്ന് നിവര്ത്തിയാക്കിയത്. എന്തൊരു ആവേശമായിരുന്നു ആ നാളുകളില്. സഭാ-റീത്ത് വ്യത്യാസമില്ലാതെ സണ്ഡേ ശാലോമെന്ന ഞായറാഴ്ച പത്രത്തിന്റെ തണലില് എല്ലാവരും ഒരു കുടക്കീഴിലെന്നതുപോലെ അണിനിരന്നപ്പോഴത് സഭൈക്യഗീതത്തിന്റെ മനോഹരമായൊരു സങ്കീര്ത്തനമായി മാറി.
ദരിദ്രര് പ്രത്യാശയുടെ നായകന്മാരാണെന്ന് ലിയോ പതിനാലാമന് മാര്പാപ്പ. 2025 നവംബര് 16 ഞായറാഴ്ച ഒമ്പതാം ലോക ദരിദ്ര ദിനം ആചരിക്കാന് സഭ തയ്യാറെടുക്കുക്കുകയാണ്. ‘നിങ്ങളാണ് എന്റെ പ്രത്യാശ’ എന്നതാണ് ലോക ദരിദ്ര ദിനത്തോടനുബന്ധിച്ചുള്ള ലിയോ പതിനാലാമന് പാപ്പയുടെ സന്ദേശത്തിന്റെ പ്രമേയം. പുരാതനനും പുതിയതുമായ ദാരിദ്ര്യ രൂപങ്ങളെ ചെറുക്കുന്നതിനും നിര്മാര്ജനം ചെയ്യുന്നതിനും വികസനത്തിനും പുരോഗതിക്കും ഉള്ള കര്മപദ്ധതികള് നടപ്പില് വരുത്തുന്നതിനും ഈ വിശുദ്ധ ജൂബിലി വര്ഷം സാക്ഷ്യം വഹിക്കുമെന്നും മാര്പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. ദരിദ്രര് പ്രത്യാശയുടെ നായകരാണ് എന്ന്
കണ്ണൂര്: കണ്ണൂര് ബിഷപ്സ് ഹൗസില് സഹായം ചോദിച്ചെ ത്തിയാള് പ്രൊക്യുറേറ്റര് ഫാ. ജോര്ജ് പൈനാടത്തിനെ കുത്തിപരിക്കേല്പ്പിച്ചു. ഇന്നലെ (ജൂണ് 13) രാവിലെ 11.15നാണ് സംഭവം. ബിഷപ്സ് ഹൗസില് എത്തിയ ഭീമനടി സ്വദേശിയായ പ്രതി മുഹമ്മദ് മുസ്തഫ രൂപതാധ്യക്ഷന് ഡോ. അലക്സ് വടക്കുംതലയെ കണ്ട് സഹായം അഭ്യര്ത്ഥിച്ചു. അദ്ദേഹത്തിന്റെ നിര്ദ്ദേശപ്രകാരം പ്രൊക്യുറേറ്ററുടെ ഓഫീസിലെത്തി സഹായം വാങ്ങി. എന്നാല് തുക കുറഞ്ഞുപോയെന്ന് ആരോപിച്ച് കറിക്കത്തികൊണ്ട് ഫാ. ജോര്ജ് പൈനാടത്തിനെ കുത്തുകയായിരുന്നു. വലതുകൈക്കും വയറിനും കുത്തേറ്റ ഫാ. പൈനാടത്തിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
വത്തിക്കാന്: 13-ന് വെള്ളിയാഴ്ച ലെബനന് പ്രസിഡന്റ് ജോസഫ് ഔന് വത്തിക്കാനിലെത്തി ലിയോ 14-ാം മാര്പാപ്പയെ സന്ദര്ശിച്ചു. മാര്പാപ്പയുമായുള്ള സ്വകാര്യ സംഭാഷണത്തില്, മുഴുവന് മിഡില് ഈസ്റ്റ് മേഖലയിലും സമാധാനം ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരു നേതാക്കളും ചര്ച്ചചെയ്തു. മതങ്ങള് തമ്മിലുള്ള സഹവര്ത്തിത്വം വളര്ത്തിക്കൊണ്ട് രാജ്യത്ത് സാമ്പത്തികരാഷ്ട്രീയ സ്ഥിരത കൈവരിക്കാനാകുമെന്ന പ്രതീക്ഷ ചര്ച്ചയില് ഉരിത്തിരിഞ്ഞു. വത്തിക്കാന് സ്റ്റേറ്റ് സെക്രട്ടറി കര്ദ്ദിനാള് പിയട്രോ പരോളിനുമായും പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി. ലബനനുമായുള്ള വത്തിക്കാന്റെ സഹകരണത്തെക്കുറിച്ചും, ലെബനന് സമൂഹത്തിലുള്ള കത്തോലിക്കാ സഭയുടെ പരമ്പരാഗതമായുള്ള പങ്കിനെക്കുറിച്ചും സ്റ്റേറ്റ്
ബീജിംഗ്: ലിയോ പതിനാലാമന് പാപ്പ അധികാരമേറ്റ ശേഷം ഒരു മാസത്തിനുള്ളില്, ജൂണ് 5ന്, ലിന് യുന്റുവാനെ ഫുഷൗവില് ബിഷപ്പായി നിയമിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില് നിര്ണായകമെന്ന് ചൈനീസ് സര്ക്കാര്. ജൂണ് 11 ന് നടന്ന ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങില്, ചൈന വത്തിക്കാനുമായി സഹകരിക്കാന് തയ്യാറാണെന്നും, പുതിയ ബിഷപ്പിന്റെ നിയമനം പരസ്പര വിശ്വാസം വര്ദ്ധിപ്പിക്കുമെന്നും, ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന് ജിയാന് പ്രഖ്യാപിച്ചു. പൊതുവായ അന്താരാഷ്ട്ര പ്രശ്നങ്ങള്, ലോക സമാധാനം, സ്ഥിരത, വികസനം, സമൃദ്ധി എന്നിവയ്ക്കായി
സണ്ഡേ ശാലോം പത്രത്തിന്റെ വായനക്കാര്ക്കും അഭ്യുദയകാംക്ഷികള്ക്കും ദുഃഖകരമായ ഒരു വാര്ത്തയുമായിട്ടാണ് ഈ ലക്കം നിങ്ങളുടെ കൈകളിലെത്തുന്നത്. ഇത് പത്രത്തിന്റെ അവസാന ലക്കമാണ്! ഇതോടെ 27 വര്ഷത്തെ സഭാസേവനം പൂര്ത്തിയാക്കി സണ്ഡേ ശാലോം പ്രസിദ്ധീകരണലോകത്തുനിന്ന് വിട വാങ്ങുന്നു. കാല്നൂറ്റാണ്ടിനുമുമ്പ് കേരളസഭയുടെ മാധ്യമമേഖല തികച്ചും ശുഷ്കമായിരുന്നപ്പോഴാണ് ഈ ഞായറാഴ്ചപത്രം ആരംഭംകൊണ്ടത്. സഭയുടേതെന്ന് കരുതിയിരുന്ന പത്രംപോലും അന്യാധീനപ്പെട്ടുപോയ കാലം… സെക്കുലര് മാധ്യമങ്ങളുടെ സഭാവാര്ത്തകളോടുള്ള തിരസ്കരണം, ഒരു രൂപതയില് നടക്കുന്ന നല്ല കാര്യങ്ങള് മറ്റു രൂപതകളിലോ മറ്റു റീത്തുകളിലോ അറിയപ്പെടാതെ പോകുന്ന അവസ്ഥ,
പെന്തക്കുസ്ത ദിനത്തില് പുലര്ച്ചെ 4 മണിക്ക്, ഡമാസ്കസിന്റെ പ്രാന്തപ്രദേശത്ത് 48 ക്രിസ്ത്യന് സ്ത്രീകളെ ഇസ്ലാമിക തീവ്രവാദികള് വധിച്ചതായി റിപ്പോര്ട്ട്. വിശ്വാസിക്കാവുന്ന ഉറവിടത്തില് നിന്നാണ തനിക്ക് ഈ റിപ്പോര്ട്ട് ലഭിച്ചതെന്ന് സാന് ഫ്രാന്സിസ്കോ ആര്ച്ച് ബിഷപ്പ് സാല്വത്തോര് കോര്ഡിലിയോണ് Xല് പങ്കുവച്ച സന്ദേശത്തില് രേഖപ്പെടുത്തി. വിശ്വാസത്തിനായി ജീവന് വെടിഞ്ഞ അവരുടെ രക്തം ക്രൈസ്തവ സഭയുടെ വിത്താകട്ടെയെന്നും, ഈ കൊലപാതകങ്ങളില് പ്രതിഷേധിക്കാന് അന്താരാഷ്ട്ര മനുഷ്യാവകാശ സമൂഹം എഴുന്നേല്ക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. അസദ് ഭരണകൂടത്തിന്റെ പതനത്തിന് ശേഷം മുന് ഇസ്ലാമിക മിലിഷ്യ
Don’t want to skip an update or a post?