Follow Us On

09

April

2025

Wednesday

  • ഫാ. ജോണ്‍ കാര്‍വാലോ,  അജ്മീറിന്റെ പുതിയ ബിഷപ്പ്‌

    ഫാ. ജോണ്‍ കാര്‍വാലോ, അജ്മീറിന്റെ പുതിയ ബിഷപ്പ്‌0

    ബാംഗ്ലൂര്‍: അജ്മീര്‍ രൂപതയിലെ വൈദികനായ ഫാ. ജോണ്‍ കാര്‍വാലോയെ (55) രാജസ്ഥാനിലെ അജ്മീര്‍ രൂപതയുടെ പുതിയ ബിഷപ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. നിലവില്‍ അജ്മീറിലെ ആല്‍വാര്‍ ഗേറ്റിലുള്ള സെന്റ് പോള്‍സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്രിന്‍സിപ്പലാണ് അദ്ദേഹം. അജ്മീര്‍ രൂപതാ ബിഷപ്പായിരുന്നു പയസ് തോമസ് ഡിസൂസ 2024 ജൂണ്‍ 1 ന് രാജിവച്ച ഒഴിലേക്കാണ് നിയമനം. ജയ്പൂരിലെ ബിഷപ്പ് ഓസ്വാള്‍ഡ് ജോസഫ് ലൂയിസ് ബിഷപ്പ് എമറിറ്റസിനെ 2024 മാര്‍ച്ച് 23 ന് അജ്മീറിന്റെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി പാപ്പ

  • 1500-ലധികം തിരുശേഷിപ്പുകള്‍ എളംകുളത്തേക്ക്

    1500-ലധികം തിരുശേഷിപ്പുകള്‍ എളംകുളത്തേക്ക്0

    കൊച്ചി: കര്‍ത്താവിന്റെ മുള്‍മുടിയുടേയും കാല്‍വരിയിലെ തിരുക്കുരിശിന്റെയും തിരുശേഷിപ്പും പരിശുദ്ധ മറിയത്തിന്റേയും വിശുദ്ധ യൗസേപ്പിതാവിന്റേയും അങ്കികളുടെ തിരുശേഷിപ്പും അപ്പസ്‌തോലന്‍മാരായ വിശുദ്ധ പത്രോസ്, വിശുദ്ധ പൗലോസ്, വിശുദ്ധ യൂദാസ്ലീഹ, ഭാരതത്തിന്റെ പ്രേഷിത വിശുദ്ധരായ വിശുദ്ധ തോമാസ്ലീഹ, വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍, ദ്വിദിയ ക്രിസ്തു എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാന്‍സിസ് അസീസി, വിശുദ്ധ അന്തോണീസ്, വിശുദ്ധരായ സെബസ്ത്യാനോസ്, ക്ലാര, കൊച്ചുത്രേസ്യാ, ഫിലോമിന, ഭാരതത്തില്‍ നിന്നുള്ള വിശുദ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെ 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളും റോസ മിസ്റ്റിക്ക മാതാവിന്റെ അത്ഭുത തിരുസ്വരൂപവും എളംകുളം ഫാത്തിമ

  • ഹൃദയനവീകരണം നോമ്പിന്റെ ഏറ്റവും പ്രധാന ലക്ഷ്യം: കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവ

    ഹൃദയനവീകരണം നോമ്പിന്റെ ഏറ്റവും പ്രധാന ലക്ഷ്യം: കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവ0

    ഡാലസ്/യുഎസ്എ: ക്രിസ്തു കേന്ദ്രികൃതമായ ജീവിതത്തിലൂടെ നോമ്പാചരണത്തെ ഫലവത്താക്കാനും ജീവിതത്തെ നവീകരിക്കാനും വിശ്വാസികള്‍ക്ക് സാധിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. ഹൃദയ നവീകരണമാകണം നോമ്പിന്റെഏറ്റവും പ്രധാന ലക്ഷ്യമെന്നും അമേരിക്കയിലെ ഡാലസിലുള്ള സെന്റ് മേരീസ് സീറോ മലങ്കര ഇടവകയില്‍ അര്‍പ്പിച്ച വിശുദ്ധ ബലിമധ്യേ നല്‍കിയ വചന സന്ദേശത്തില്‍ കര്‍ദിനാള്‍ പറഞ്ഞു. വികാരി ഫാ. അബ്രാഹം വാവോലിമേപ്പുറത്തിന്റെ നേതൃത്യത്തില്‍ വിശ്വാസികള്‍ സഭാതലവനെ ദൈവാലയത്തിലേക്ക് സ്വീകരിച്ചു.  

  • ഫ്രാന്‍സിസ് മാര്‍പാപ്പക്ക് ശ്വാസതടസം ; വെന്റിലേറ്ററില്‍ തുടരുന്നു

    ഫ്രാന്‍സിസ് മാര്‍പാപ്പക്ക് ശ്വാസതടസം ; വെന്റിലേറ്ററില്‍ തുടരുന്നു0

    വത്തിക്കാന്‍ സിറ്റി: രണ്ട് തവണ ശ്വസന തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശ്വാസകോശത്തില്‍ നിന്ന് കഫം നീക്കം ചെയ്തു. തുടര്‍ന്ന് ‘നോണ്‍-ഇന്‍വേസിവ് ‘മെക്കാനിക്കല്‍ വെന്റിലേഷന്‍ പുനരാരംഭിച്ചതായും വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു. അതേസമയം പാപ്പ ചികിത്സകളോട് തികഞ്ഞ ബോധത്തോടെ സഹകരിക്കുന്നുണ്ട്. കൂടാതെ പാപ്പക്ക് പുതിയ അണുബാധയൊന്നുമില്ലായെന്ന രക്തപരിശോധന ഫലങ്ങളും ആശ്വാസം നല്‍കുന്നു. നേരത്തെ ബാധിച്ച ന്യുമോണിയയുടെ ഫലമായാണ് പാപ്പക്ക് ശ്വാസകോശത്തില്‍ കഫം അടിഞ്ഞുകൂടുതന്നത്.  

  • കെയ്‌റോസിന്റെ കാറ്റക്കിസം ഹെല്‍പ്പ് തരംഗമാകുന്നു

    കെയ്‌റോസിന്റെ കാറ്റക്കിസം ഹെല്‍പ്പ് തരംഗമാകുന്നു0

    സീറോ മലബാര്‍, മലങ്കര, ലത്തീന്‍ രൂപതകളിലെ കാറ്റക്കിസം അധ്യാപകര്‍ക്ക് അവരുടെ വിശ്വാസ പരിശീലന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാകാന്‍ സഹായിക്കുന്ന കെയ്‌റോസിന്റെ വെബ് പേജും വാട്ട്‌സാപ്പ് ഗ്രൂപ്പും ശ്രദ്ധ നേനേടുന്നു. ആരംഭിച്ച് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളുവെങ്കിലും ആയിരിക്കണക്കിന് അധ്യാപകരാണ് ഗ്രൂപ്പില്‍ ചേര്‍ന്നിരിക്കുന്നത്. ഉണ്ണീശോക്കളരി മുതല്‍ 12 വരെയുള്ള ഓരോ ക്ലാസ്സിനും വെവ്വേറെ ലിങ്കുകളുണ്ട്. ആക്ഷന്‍ സോങ്ങുകള്‍, 300 ലധികം പ്രാര്‍ത്ഥനാ ഗാനങ്ങള്‍ (ഇംഗ്ലീഷ്), കാര്‍ട്ടൂണുകള്‍ തുടങ്ങി വേദപാഠ ക്ലാസ്സുകളില്‍ ഉപയോഗിക്കാനാവുന്ന റിസോഴ്‌സ് മെറ്റീരിയലുകളുടെ അതിവിപുലമായ ശേഖരമാണിവിടെയുള്ളത്. ക്രാഫ്റ്റ് ഉണ്ടാക്കാന്‍

  • കനകമല തീര്‍ത്ഥാടനത്തിന് തുടക്കമായി

    കനകമല തീര്‍ത്ഥാടനത്തിന് തുടക്കമായി0

    തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ഏക കുരിശുമുടി തീര്‍ത്ഥാടന കേന്ദ്രമായ കനകമലയിലേക്കുള്ള നോമ്പുകാല തീര്‍ത്ഥാടനം ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. കനകമല ഇടവകപള്ളിയുടെ പ്രഥമ വികാരിയായിരുന്ന ഫാ. ആന്റണി ചിറയത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്ന ചിറ്റിലപ്പിള്ളി സെന്റ് റീത്ത പള്ളിയില്‍ നിന്നും വികാരി ഫാ. ജോളി ചിറമേല്‍ തെളിയിച്ച ദീപശിഖ വാഹനാകമ്പടികളോടെ മുക്കാട്ടുകര, കൊടകര , വല്ലപ്പാടി എന്നീ ഇടവക പള്ളികളില്‍ നിന്നും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് കനകമല തീര്‍ത്ഥാടന കേന്ദ്രം അടിവാരം പള്ളിയില്‍

  • ഇന്ത്യാനയിലെ  ദൈവാലയത്തില്‍ സംഭവിച്ചത്  ദിവ്യകാരുണ്യഅത്ഭുതം?

    ഇന്ത്യാനയിലെ ദൈവാലയത്തില്‍ സംഭവിച്ചത് ദിവ്യകാരുണ്യഅത്ഭുതം?0

    യുഎസിലെ ഇന്ത്യാനപ്പോളീസ് അതിരൂപതയുടെ കീഴിലുള്ള ഇന്ത്യാനയിലെ സെന്റ് ആന്റണീസ് ദൈവാലയത്തില്‍ ദിവ്യകാരുണ്യത്തില്‍ നിന്ന് രക്തം വന്ന നിലയില്‍ കണ്ടെത്തി. വെള്ളത്തില്‍ അലിയിക്കാന്‍ സക്രാരിയില്‍ വച്ചിരുന്ന തിരുവോസ്തിയില്‍നിന്നാണ് രക്തം പൊടിഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടത്. കണ്ടെത്തിയ ചുവന്ന ദ്രാവകം രക്തം തന്നെയാണോ തുടങ്ങിയുള്ള കാര്യങ്ങള്‍ ഇനിയും പരിശോധിക്കപ്പെടേണ്ടതുണ്ടെങ്കിലും ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സാന്നിധ്യം ബോധ്യപ്പെടുത്തിക്കൊണ്ട് ലോകത്ത് പലയിടങ്ങളിലും സംഭവിച്ചതുപോലെ നടന്ന ഒരു ദിവ്യകാരുണ്യ അത്ഭുതമായിട്ടാണ് വിശ്വാസികള്‍ ഈ പ്രതിഭാസത്തെ മനസിലാക്കുന്നത്. സമഗ്രമായ അന്വേഷണം പൂര്‍ത്തീകരിച്ചശേഷമാവും കത്തോലിക്ക സഭ ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ ഔദ്യോഗികമായി അംഗീകരിക്കുക.

  • നാഷണല്‍ ഗ്രാന്റ് ഫിനാലെ  കാസില്‍ബാര്‍ ജേതാക്കള്‍

    നാഷണല്‍ ഗ്രാന്റ് ഫിനാലെ കാസില്‍ബാര്‍ ജേതാക്കള്‍0

    ഡബ്ലിന്‍ : അയര്‍ലണ്ട്  സീറോ മലബാര്‍ സഭയുടെ കാറ്റിക്കിസം ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച ബൈബിള്‍ ക്വിസിന്റെ നാഷണല്‍ ഗ്രാന്റ് ഫിനാലെ -‘ബിബ്ലിയ 25’ ഡബ്ലിന്‍ ഗ്ലാസ്‌നേവില്‍ ഔര്‍ ലേഡി ഓഫ് വിക്ടോറിയസ് ദൈവാലയത്തില്‍ നടന്നു. അയര്‍ലണ്ടിലെ  നാലു റീജിയണിലെ  ഒന്‍പത് കുര്‍ബാന സെന്ററുകളില്‍ നിന്നുള്ള ടീമുകള്‍ വാശിയോടെ പങ്കെടുത്ത മത്സരത്തില്‍ നാഷണല്‍ കിരീടം  കാസില്‍ബാര്‍ ടീം  സ്വന്തമാക്കി.  ഗാല്‍വേ റീജിയണല്‍ തലത്തിലും  കാസില്‍ബാര്‍ കുര്‍ബാന സെന്റര്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ഡബ്ലിന്‍ റീജിയണിലെ ആതിഥേയരായ  ഫിബ്‌സ്ബറോ  കുര്‍ബാന സെന്റര്‍

Latest Posts

Don’t want to skip an update or a post?