ചിക്ലായോ ആഹ്ലാദാരവത്തില്‍; പ്രിയപ്പെട്ട ലിയോണ്‍ പാപ്പ, ചിക്ലായോ നിങ്ങളുടെ കൂടെയുണ്ട്!
- Featured, INTERNATIONAL, LATEST NEWS, Pope Leo XIV, VATICAN, WORLD
- May 13, 2025
ഡി. ദേവപ്രസാദ് ലോകത്തിലെ ആദ്യത്തെ കത്തോലിക്ക ദിനപത്രമായ ദീപിക രക്ഷപ്പെടണമെങ്കില്‍ മൂന്നു കാര്യത്തില്‍ നാം നിര്‍ബന്ധം പിടിക്കണം. പ്രാര്‍ത്ഥന പ്രവൃത്തി, പ്രത്യാശ. മൂന്നില്‍ ഒന്നുകൊണ്ടു മാത്രം നാം രക്ഷപ്പെടില്ല. സാമ്പത്തിക പ്രതിസന്ധി മൂലം ആടിയുലഞ്ഞുകൊണ്ടിരുന്ന ദീപികയെ രക്ഷിക്കുവാന്‍ ദീപികയുടെ അധികാരികള്‍ കൊണ്ടുവന്ന മാനേജേമെന്റ് വിദഗ്ധനായ ഡോ. പി.കെ അബ്രാഹം തുറന്നുപറഞ്ഞു. ജീവനക്കാരോട് നടത്തുന്ന മിക്കവാറും പ്രസംഗങ്ങളിലെല്ലാം അദ്ദേഹം ഈ മൂന്ന് പ്രയുടെ കാര്യം ഓര്‍മിപ്പിച്ചിരുന്നു. ടീം വര്‍ക്ക് 1887 ല്‍ ആരംഭിച്ച ദീപികയുടെ ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങള്‍
വത്തിക്കാന്‍ സിറ്റി: രോഗികളുടെയും അവരെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെയും ജൂബിലിയോടനുബന്ധിച്ച് ആര്‍ച്ചുബിഷപ് റിനോ ഫിസിചെല്ലാ അര്‍പ്പിച്ച ദിവ്യബലിമധ്യേ അപ്രതീക്ഷിതമായി സെന്റ് പീറ്റേഴ്‌സ് ചത്വരം സന്ദര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ദിവ്യബലി സമാപിച്ചശേഷം വിശ്വാസികളെ അഭിസംബോധന ചെയ്ത പാപ്പ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ദിവ്യബലിക്ക് ശേഷം വായിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഞ്ചലൂസ് സന്ദേശത്തില്‍ ആശുപത്രിവാസക്കാലത്തും തുടര്‍ന്നുള്ള വിശ്രമസമത്തും തനിക്ക് ദൈവത്തിന്റെ പരിപാലനയുടെ വിരല്‍സ്പര്‍ശം അനുഭവിക്കാന്‍ സാധിക്കുന്നുണ്ടെന്ന് പാപ്പ പറഞ്ഞു. ദിവ്യബലിമധ്യേ വായിച്ച സന്ദേശത്തില്‍ രോഗികള്‍ക്കും അവരെ ശുശ്രൂഷിക്കുന്നവര്‍ക്കും രോഗക്കിടക്ക രക്ഷയുടെയും വീണ്ടെടുപ്പിന്റെയും
മാര്‍ ജോസ് പുളിക്കല്‍ (കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍) അരുംകൊലകളുടെയും ക്രൂരപീഡനങ്ങളുടെയും ദുര്‍വിശേഷങ്ങളുമായിട്ടാണ് കാലിക കേരളം എന്നുമുണരുന്നത്. ഈ മലയാളക്കര നടന്നുനീങ്ങുന്നതു ദുരന്തഭൂമികയിലേക്കാണോ എന്ന ചോദ്യം പ്രസക്തമാകുന്നു. മൃഗീയപീഡനങ്ങളും ക്രൂരമായ കാമ്പസ് റാഗിംഗുകളും അഴിഞ്ഞാടുമ്പോള്‍ മറുവശത്ത് ഞെട്ടിക്കുന്ന കൊലപാതകങ്ങള്‍ പട്ടാപ്പകല്‍പോലും നമ്മുടെ നാട്ടില്‍ വര്‍ദ്ധമാനമാകുന്നു. പ്രതിസന്ധികളുടെ നടുവില്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം റയില്‍വേ ട്രാക്കില്‍ ജീവനൊടുക്കിയ അമ്മയുടെ കണ്ണീരോര്‍മ്മയും മുമ്പിലുണ്ട്. യുവതയ്‌ക്കെന്തുപറ്റി? സ്വന്തം മാതാപിതാക്കള്‍ ഉള്‍പ്പെടുന്ന കുടുംബാംഗങ്ങളെ നിഷ്‌ക്കരുണം കൊലപ്പെടുത്തുന്ന മക്കള്‍! റാഗിംഗ് എന്ന അനാവശ്യ വിനോദം കാടുകയറി ഭീകരരൂപം
ജിംബിള്‍ തുരുത്തൂര്‍ ‘എനിക്ക് ഇവനെ ഇനി വേണ്ട സാറേ, ഇവന്‍ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ.’ പോലീസ് സ്റ്റേഷനു മുന്നില്‍ മകന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് അധ്യാപികയായ അമ്മയുടെ കണ്ഠമിടറിയ വിങ്ങലുകള്‍ ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങുന്നുണ്ട്. മികച്ച അധ്യാപികയെന്ന പേരെടുത്ത ആ അമ്മ, വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ അഭാവത്തിലും മകനെയും മകളെയും മികച്ചവരായി വളര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മക്കളെ ഇത്രയധികം സ്‌നേഹിക്കരുതെന്ന് സഹപ്രവര്‍ത്തകര്‍ പോലും പലപ്പോഴും ഓര്‍മപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അവര്‍ അതൊന്നും കാര്യമാക്കിയില്ല. ഒരു സായംസന്ധ്യയില്‍ പോലീസ് സ്റ്റേഷനില്‍
കോഴിക്കോട്: ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഷ്ട്രീയമായി സംഘടിക്കണമെങ്കില്‍ അതിനും തയാറാണെന്ന് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. സര്‍ക്കാര്‍ അവഗണനയ്ക്കും നീതി നിഷേധത്തിനുമെതിരെ താമരശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോഴിക്കോട് മുതലക്കുളത്ത് നടന്ന ക്രൈസ്തവ അവകാശ സംരക്ഷണ റാലിക്കുശേഷം നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്ന അദ്ദേഹം. കാര്‍ഷിക മേഖലയില്‍നിന്നും നാം കുടിയിറക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ കണ്ണു തുറക്കേണ്ട സമയമാണിത്. വനപാലകര്‍ വീട്ടില്‍ പന്നിയിറച്ചിയുണ്ടോ എന്ന് ചോദിച്ചുവരാന്‍ ധൈര്യപ്പെടരുത്. ആരോ എഴതിക്കൊടുക്കുന്നതിന് താഴെ ഒപ്പിടുന്ന ആളായി വനംവകുപ്പു മന്ത്രി
കോഴിക്കോട്: ക്രൈസ്തവ സമുദായത്തിന് അര്‍ഹമായത് നല്‍കിയേ മതിയാകൂ എന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. സര്‍ക്കാര്‍ അവഗണനയ്ക്കും നീതി നിഷേധത്തിനുമെതിരെ താമരശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോഴിക്കോട് മുതലക്കുളത്ത് നടന്ന ക്രൈസ്തവ അവകാശ സംരക്ഷണ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. ഏതെങ്കിലും ഒരു സമുദായം മാത്രം വളരുക എന്നത് ശരിയല്ല, അത് തിരുത്തേണ്ടതാണ്. വഖഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്ക്കാന്‍ സഭാനേതൃത്വം കേരളത്തിലെ എംപിമാരോട് ആവശ്യപ്പെട്ടത് അപരാധമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്ന് മാര്‍ പാംപ്ലാനി
കൊച്ചി: ജബല്‍പൂരില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കുനേരെ അക്രമം അഴിച്ചുവിട്ടവരെ സംരക്ഷിക്കുന്നത് ഭരണഘടന യോടുള്ള വെല്ലുവിളിയാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ ക്രൈസ്തവര്‍ക്കുനേരെ തീവ്രവര്‍ഗീയ സംഘടനകള്‍ നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിട്ടിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്‌ക്രിയത്വം തുടരുന്നത് പ്രതിഷേധാര്‍ഹമാണ്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള ഭരണത്തിന്റെ പിന്‍ബലത്തില്‍ തീവ്രവാദഗ്രൂപ്പുകളെ അഴിഞ്ഞാടുവാന്‍ രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ ഒരു കാരണവശാലും അനുവദിക്കരുതെന്ന് അഡ്വ. വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന്‍ ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്
Don’t want to skip an update or a post?