Follow Us On

12

July

2025

Saturday

  • അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍: കെസിബിസി

    അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍: കെസിബിസി0

    കൊച്ചി: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) ആദരാഞ്ജലികളര്‍പ്പിച്ചു. വിമാനാപകടത്തില്‍ കേരള കത്തോലിക്കാ സഭ അനുശോചനവും അഗാധമായ ദുഃഖവും രേഖപ്പെടുത്തി.  രാജ്യത്തിന്റെയും, വിശിഷ്യാ മരണപ്പെട്ടവരുടെ ബന്ധു മിത്രാദികളുടെയും പരിക്കേറ്റവരുടെയും വേദനയില്‍ ആത്മാര്‍ത്ഥമായി പങ്കുചേരുകയാണെന്ന് അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. ഈ ഘട്ടത്തില്‍ തീവ്രമായ വേദനയിലൂടെ കടന്നുപോവുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവിധ മേഖലകളില്‍ പ്രവര്‍ത്തനനിരതരായിരിക്കുകയും ചെയ്യുന്നവരെ പ്രാര്‍ത്ഥനയിലൂടെ ശക്തിപ്പെടുത്താന്‍ നാമേവര്‍ക്കും കടമയുണ്ട്. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും നമുക്ക് പ്രാര്‍ത്ഥിക്കാം.  പ്രവര്‍ത്തനനിരതമായിരിക്കുന്ന കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും

  • ‘വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ’ നിയമവിധേയമാക്കുന്നതിന് തൊട്ടരുകില്‍  ന്യൂയോര്‍ക്ക്  ;  ബില്ലില്‍ ഗവര്‍ണര്‍ ഒപ്പവയ്ക്കരുതെന്ന് ബ്രൂക്ലിന്‍ ബിഷപ്

    ‘വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ’ നിയമവിധേയമാക്കുന്നതിന് തൊട്ടരുകില്‍ ന്യൂയോര്‍ക്ക് ; ബില്ലില്‍ ഗവര്‍ണര്‍ ഒപ്പവയ്ക്കരുതെന്ന് ബ്രൂക്ലിന്‍ ബിഷപ്0

    ന്യൂയോര്‍ക്ക്: ‘വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ’ (asstsied suicide) നിയമവിധേയമാക്കാനുള്ള ന്യൂയോര്‍ക്ക് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ, കടുത്ത പ്രതിഷേധവുമായി ക്രൈസ്തവ പ്രോ-ലൈഫ് സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്ത്. പ്രായമായവരും മാരകരോഗികളും ഉള്‍പ്പെടെയുള്ള ദുര്‍ബലരായ മനുഷ്യരുടെ ജീവനെ അപകടത്തിലാക്കുന്ന ബില്‍ നിയമമാകുന്നതിന്റെ തൊട്ടടുത്ത് എത്തിയിരിക്കുകയാണ്.സംസ്ഥാന നിയമനിര്‍മാണസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ കാത്തി ഹോച്ചുലിന്റെ ഒപ്പിനായി സമര്‍പ്പിച്ചിരിക്കുകയാണ്. രോഗികള്‍ക്ക് മാരകമായ മരുന്നുകള്‍ നിര്‍ദേശിക്കാന്‍ ഡോക്ടര്‍മാര്‍ക്ക്  അനുവാദം നല്കുന്ന നിയമം നിലവില്‍ വന്നാല്‍, ദയാവധം   നിയമവിധേയമാക്കുന്ന  യുഎസിലെ 12-ാമത്തെ സംസ്ഥാനമായി ന്യൂയോര്‍ക്ക് മാറും.യൂറോപ്യന്‍ രാജ്യങ്ങളില്‍,

  • കാര്‍ലോ അക്യുട്ടിസിനെയും  പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയെയും സെപ്റ്റംബര്‍ 7 ന്വിശുദ്ധരായി പ്രഖ്യാപിക്കും

    കാര്‍ലോ അക്യുട്ടിസിനെയും പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയെയും സെപ്റ്റംബര്‍ 7 ന്വിശുദ്ധരായി പ്രഖ്യാപിക്കും0

    വത്തിക്കാന്‍ സിറ്റി: യുവ കത്തോലിക്ക വാഴ്ത്തപ്പെട്ടവരായ കാര്‍ലോ അക്യുട്ടിസിനെയും വാഴ്ത്തപ്പെട്ട പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയെയും സെപ്റ്റംബര്‍ 7 ന് ഒരുമിച്ച് വിശുദ്ധരായി പ്രഖ്യാപിക്കും. ജൂണ്‍ 13 ന് അപ്പസ്‌തോലിക് കൊട്ടാരത്തില്‍ നടന്ന ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റിലെ കര്‍ദിനാള്‍മാരുടെ ആദ്യത്തെ സാധാരണ പൊതു കണ്‍സെസ്റ്ററിയിലാണ് തീയതി നിശ്ചയിച്ചത്. യുവജനങ്ങളുടെ ജൂബിലി ആഘോഷത്തിനിടെ ഓഗസ്റ്റ് 3-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഫ്രാസാറ്റിയുടെ വിശുദ്ധപദവി പ്രഖ്യാപനവും അപ്രതീക്ഷിതമായി സെപ്റ്റംബര്‍ ഏഴിലേക്ക് മാറ്റാന്‍ കണ്‍സിസ്റ്ററി തീരുമാനിക്കുകയായിരുന്നു.. നേരത്തെ ഏപ്രില്‍ 27-ന് നടത്താനിരുന്ന അക്യുട്ടിസിന്റെ

  • ഞങ്ങളുടെ തൊട്ടപ്പുറത്തെ മൈക്കിളച്ചന്‍

    ഞങ്ങളുടെ തൊട്ടപ്പുറത്തെ മൈക്കിളച്ചന്‍0

    നിരവധി വാക്കുകള്‍ ആദ്ധ്യാത്മിക പാതയില്‍ ഉണ്ട്. സ്പിരിച്ച്വല്‍ ഗൈഡന്‍സ്, സ്പിരിച്ച്വല്‍  കൗണ്‍സലിങ്ങ് എന്നതൊക്കെ അവയില്‍ ചിലതാണ്. എന്നാല്‍ സ്പിരിച്ച്വല്‍ കെയറിങ്ങ് എന്ന വാക്കിനെ അന്വര്‍ത്ഥമാക്കി കടന്നുപോയ ഒരാളാണ് ഫാ. മൈക്കിള്‍ കരീക്കുന്നേല്‍ വി.സി (77). വെളുത്ത പാന്റ്‌സും ജുബയും വെള്ളത്താടിയുമായി ഒരു സ്വര്‍ഗീയ അപ്പച്ചനെപ്പോലെ അദ്ദേഹം കടന്നുവരുമായിരുന്നു. ചുണ്ടില്‍ പുഞ്ചിരി എപ്പോഴും ഉണ്ടായിരുന്നു. ആതിഥ്യത്തിന്റെ ഒരു കസേര അദ്ദേഹം എപ്പോഴും ഒഴിച്ചിട്ട് നമ്മളെ കേള്‍ക്കും. സാധാരണ പ്രായം മുന്നോട്ടു പോകുമ്പോള്‍ നമ്മള്‍ കൂടുതല്‍ സംസാരിക്കും. എന്നാല്‍ മൈക്കിളച്ചന്‍

  • വിമോചന സമരം; അങ്കമാലി വെടിവയ്പിന്റെ നീറുന്ന ഓര്‍മകള്‍ക്ക് 66 വയസ്

    വിമോചന സമരം; അങ്കമാലി വെടിവയ്പിന്റെ നീറുന്ന ഓര്‍മകള്‍ക്ക് 66 വയസ്0

    അങ്കമാലി: വിമോചന സമരവുമായി ബന്ധപ്പെട്ടുള്ള അങ്കമാലി വെടിവയ്പിന്റെ നീറുന്ന ഓര്‍മകള്‍ക്ക് ജൂണ്‍ 13ന് 66 വയസ്. 1959 ജൂണ്‍ 13 ന് അങ്കമാലി ടൗണില്‍ നടന്ന പോലീസ് വെടിവയ്പില്‍ 15 വയസുള്ള കുട്ടിയടക്കം 7 പേര്‍ കൊല്ലപ്പെട്ടിരുന്നു. ജൂണ്‍ 13 ന് രാത്രി ഒമ്പതരയോടെയാണ് അങ്കമാലിയില്‍ വെടിവെയ്പ് നടന്നത്. ലാത്തിച്ചാര്‍ജിന് ശേഷം 32 റൗണ്ട് വെടിവെച്ചു. അഞ്ച് പേര്‍ സംഭവ സ്ഥലത്തും രണ്ട് പേര്‍ ആശുപത്രിയിലും മരിച്ചു. 45 പേര്‍ക്ക് പരുക്കേറ്റു. ജൂണ്‍ 14 ഞായറാഴ്ച മൃതദേഹങ്ങള്‍

  • ആ രാത്രിയില്‍ ഞാന്‍ ദൈവത്തെ വിളിച്ചു കരഞ്ഞു… ലോക ഒന്നാം നമ്പര്‍ റോക്ക് സ്റ്റാറായിരുന്ന ആലിസ് കൂപ്പറിന്റെ മാനസാന്തരകഥ

    ആ രാത്രിയില്‍ ഞാന്‍ ദൈവത്തെ വിളിച്ചു കരഞ്ഞു… ലോക ഒന്നാം നമ്പര്‍ റോക്ക് സ്റ്റാറായിരുന്ന ആലിസ് കൂപ്പറിന്റെ മാനസാന്തരകഥ0

    വിശ്വാസത്തിന്റെയും റോക്ക് ‘എന്‍’ റോളിന്റെയും  ബന്ധത്തെക്കുറിച്ചുള്ള  പുസ്തകമായ ‘ലെനണ്‍, ഡിലന്‍, ആലീസ്, ആന്‍ഡ് ജീസസ്: ദി സ്പിരിച്വല്‍ ബയോഗ്രഫി ഓഫ് റോക്ക് ആന്‍ഡ് റോള്‍’ എന്ന പുസ്തകത്തിന്റെ രചയിതാവായ പാസ്റ്റര്‍ ഗ്രെഗ് ലോറി, ഇതിഹാസ സംഗീതജ്ഞന്‍ ആലീസ് കൂപ്പറിന്റെ മാനസാന്തരകഥയെക്കുറിച്ച്  നല്‍കുന്ന വിവരണം ഹൃദയസ്പര്‍ശിയാണ്. ‘ഒരു ഘട്ടത്തില്‍, ലോകത്തിലെ ഒന്നാം നമ്പര്‍ റോക്ക് സ്റ്റാര്‍ ആയിരുന്നു ആലീസ് കൂപ്പര്‍.  അദ്ദേഹം റോക്ക് സ്റ്റാര്‍ ശൈലിയില്‍ അമിതമായി ജീവിക്കാന്‍ തുടങ്ങിയതോടെ  ജീവിതത്തന്റെ താളം തെറ്റി. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ച

  • വാഷിംഗ്ടണില്‍ മാത്രം  78 പേര്‍ സൈഥര്യലേപനം കൂദാശ സ്വീകരിച്ചു

    വാഷിംഗ്ടണില്‍ മാത്രം 78 പേര്‍ സൈഥര്യലേപനം കൂദാശ സ്വീകരിച്ചു0

    വാഷിംഗ്ടണ്‍ ഡിസി:  മുതിര്‍ന്നവരും കൗമാരക്കാരും ഉള്‍പ്പെടെ 78 പേര്‍ക്ക് വാഷിംഗ്ടണ്‍ കര്‍ദിനാള്‍ സൈഥര്യലേപനം കൂദാശ നല്‍കി. അപ്പസ്‌തോലനായ മത്തായിയുടെ കത്തീഡ്രലില്‍ നടന്ന പന്തക്കുസ്താ ദിവ്യബലിയിലാണ് കര്‍ദിനാള്‍ റോബര്‍ട്ട് ഡബ്ല്യു മക്എല്‍റോയ്  സൈഥര്യലേപനം കൂദാശ നല്‍കിയത്. സുവിശേഷം ഏറ്റെടുക്കാനും അത് സത്യസന്ധതയോടെ ജീവിക്കാനുമുള്ള പ്രതിബദ്ധത എപ്പോഴും  തുടരണമെന്ന് കര്‍ദിനാള്‍ പറഞ്ഞു. ലോകത്തില്‍ കണ്ടുമുട്ടുന്ന മറ്റ് മനുഷ്യര്‍ എല്ലാവരും നമ്മളോടൊപ്പം തുല്യരാണെന്ന വസ്തുത ഒരിക്കലും മറക്കരുതെന്നും നമ്മെയെല്ലാം തുല്യമായി സ്‌നേഹിക്കുന്ന ദൈവത്തിന്റെ  കുട്ടിയാണ് അപരനെന്ന കാര്യം വിസ്മരിക്കരുതെന്നും  കര്‍ദിനാള്‍ മക്എല്‍റോയ്

  • ലഹരിക്കെതിരെ ഞാനും സിഗ്നേച്ചര്‍ പ്രോഗ്രാം

    ലഹരിക്കെതിരെ ഞാനും സിഗ്നേച്ചര്‍ പ്രോഗ്രാം0

    കാക്കനാട് :  ‘ലഹരിക്കെതിരെ ഞാനും’ എന്ന സിഗ്‌നേച്ചര്‍ പ്രോഗ്രാം എറണാകുളം, തൃക്കാക്കര ഭാരത മാതാ കോളേജില്‍ എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ സിനോ സേവി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  ഭാരത മാതാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സൗമ്യ തോമസ്, ഡോ. ജാക്‌സണ്‍ തോട്ടുങ്കല്‍, അഡ്വ. ചാര്‍ളി പോള്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസേഴ്‌സ് ആയ  വി

Latest Posts

Don’t want to skip an update or a post?