Follow Us On

23

January

2025

Thursday

  • പ്രകൃതിയുടെ മഹത്വം വിളിച്ചോതി കോഹിമ ഫ്‌ളവര്‍ ഫെസ്റ്റിവല്‍

    പ്രകൃതിയുടെ മഹത്വം വിളിച്ചോതി കോഹിമ ഫ്‌ളവര്‍ ഫെസ്റ്റിവല്‍0

    കോഹിമ: നാഗാലാന്‍ഡിലെ കോഹിമയില്‍ മേരി ഹെല്‍ ഓഫ് ക്രിസ്ത്യന്‍സ് കത്തീഡ്രലില്‍ ഫ്‌ളവര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. അടുത്തകാലത്താണ് മേരി ഹെല്‍പ് ഓഫ് ക്രിസ്ത്യന്‍സ് കത്തീഡ്രല്‍ ഒരു ദേശീയ തീര്‍ത്ഥാടനകേന്ദ്രമായ ഇന്ത്യന്‍ ഫെഡറല്‍ ഗവണ്‍മെന്റ് അംഗീകരിച്ചത്. സൗന്ദര്യത്തില്‍ ദൈവത്തെ ആരാധിക്കുക എന്നതായിരുന്നു ഫ്‌ളവര്‍ ഫെസ്റ്റിവലിന്റെ സന്ദേശം. നാഗാലാന്‍ഡിലെ എല്ലാ എത്ത്‌നിക് ഗ്രൂപ്പുകളെയും ഒരുമിച്ച് കൊണ്ടുവരുന്ന ഹോണ്‍ ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് ഫ്‌ളവര്‍ ഷോ തുടങ്ങിയത്. അതിനോടനുബന്ധിച്ച് ഹോര്‍ട്ടികള്‍ച്ചര്‍ ലേണിംഗ് എക്‌സിബിഷന്‍സ്, കത്തീഡ്രലിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കുവാന്‍ ഗൈഡഡ് ടൂറുകള്‍ എന്നിവയും ഒരുക്കിയിരുന്നു. ലോക്കല്‍ ടൂറിസം

  • നല്ലതു പറയുക, കുറ്റം പറയാതിരിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

    നല്ലതു പറയുക, കുറ്റം പറയാതിരിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: അപരനെക്കുറിച്ച് നല്ലതു പറയുകയും പരദൂഷണം പറയാതിരിക്കുകയും ചെയ്യുന്നത് എളിമയുടെ ഒരു ആവിഷ്‌കാരമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമന്‍ കൂരിയായിലെ അംഗങ്ങള്‍ക്ക്, പതിവുപോലെ ഇക്കൊല്ലവും തിരുപ്പിറവിത്തിരുന്നാള്‍ ആശംസകളേകുന്നതിന് വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചാവേളയില്‍ അവരെ സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പ. മറ്റുള്ളവരെക്കുറിച്ച് നല്ലതു പറയുകയും തിന്മ പറയാതിരിക്കുകയും ചെയ്യുകയെന്നത് നാം എല്ലാവരുമായി, മെത്രാന്മാരും വൈദികരും സമര്‍പ്പിതരും അല്‍മായരുമായി, ബന്ധപ്പെട്ട കാര്യമാണെന്നും കാരണം അതു നമ്മുടെ മാനവികതയെ സ്പര്‍ശിക്കുന്ന ഒന്നാണെന്നും പാപ്പ പറഞ്ഞു. ഒരു സഭാ സമൂഹം സന്തോഷത്തോടെയും സാഹോദര്യത്തോടെയും

  • ട്രാന്‍സ്‌ജെന്‍ഡര്‍ തര്‍ക്കത്തിന്റെ പേരില്‍ പുറത്താക്കിയ അധ്യാപികയ്ക്ക് നാലര ലക്ഷം ഡോളര്‍ നഷ്ടപരിഹാരം

    ട്രാന്‍സ്‌ജെന്‍ഡര്‍ തര്‍ക്കത്തിന്റെ പേരില്‍ പുറത്താക്കിയ അധ്യാപികയ്ക്ക് നാലര ലക്ഷം ഡോളര്‍ നഷ്ടപരിഹാരം0

    വാഷിംഗ്ടണ്‍ ഡിസി:  സ്വയം തിരഞ്ഞെടുത്ത ‘ലിംഗ ഐഡന്റിറ്റി’പ്രകാരം തങ്ങളെ അഭിസംബോധന ചെയ്യണമെന്ന്  ആവശ്യപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ  ആവശ്യം അംഗീകരിക്കാന്‍ വിസമ്മതിച്ചതിന് രാജിവയ്ക്കാന്‍ നിര്‍ബന്ധിതയായ ഒഹായോയിലെ സ്‌കൂള്‍ അധ്യാപികയ്ക്ക് 4,50,000 ഡോളര്‍ സെറ്റില്‍മെന്റ് നല്‍കി അധികൃതര്‍. അലയന്‍സ് ഡിഫന്‍ഡിംഗ് ഫ്രീഡം (എഡിഎഫ്) എന്ന ലീഗല്‍ ഗ്രൂപ്പ് പ്രതിനിധീകരിച്ച ഒഹായോ അധ്യാപികയായ വിവിയന്‍ ഗെരാഗ്റ്റിയുടെ അഭിഭാഷകരാണ് ഒത്തുതീര്‍പ്പിന്റെ വാര്‍ത്ത പത്രക്കുറിപ്പിലൂടെ അറിയിച്ചത്. വിവിയന്റെ അഭിപ്രായ സ്വാതന്ത്ര്യം ലംഘിച്ചതിന് ജാക്‌സണ്‍ ലോക്കല്‍ സ്‌കൂള്‍ ഡിസ്ട്രിക്റ്റ് നഷ്ടപരിഹാരവും കോടതി ചെലവും നല്‍കും. തര്‍ക്കത്തിന്റെ

  • തിരുപ്പിറവിയും   സിനഡാലിറ്റിയും

    തിരുപ്പിറവിയും സിനഡാലിറ്റിയും0

    റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ (വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠത്തിലെ പ്രഫസറാണ് ലേഖകന്‍ )     സിനഡാത്മകസഭയെന്ന സ്വപ്നത്തെ യാഥാര്‍ഥ്യമാക്കാനുള്ള യജ്ഞത്തിലാണല്ലോ കത്തോലിക്കാ സഭ. അതിന്റെ പ്രാരംഭപടിയായിട്ടാണ് 2021 ഒക്ടോബര്‍ ഒമ്പതിന് സിനഡല്‍ പ്രക്രിയയ്ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ റോമില്‍ തുടക്കംകുറിച്ചത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ റോമില്‍ സിനഡാലിറ്റിയെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ സിനഡുസമ്മേളനങ്ങള്‍ ഉണ്ടായിരുന്നു. 2024 ഒക്ടോബര്‍ 27-നാണ് സിനഡാലിറ്റിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമാപിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ തിരുപ്പിറവിയെക്കുറിച്ചു വിചിന്തനം ചെയ്യുന്നത് കരണീയമാണെന്നു തോന്നുന്നു. കുടുംബങ്ങളുടെ മാതൃക സിനഡാത്മകസഭയുടെ പ്രാക്‌രൂപം ലോകരക്ഷകനായ മിശിഹായുടെ തിരുപ്പിറവിയില്‍

  • വയനാടിന്റെ പുതിയ  എംപിക്ക് ഒരു തുറന്ന കത്ത്‌

    വയനാടിന്റെ പുതിയ എംപിക്ക് ഒരു തുറന്ന കത്ത്‌0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) വയനാട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ പുതിയ എംപിയായി തിരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ഗാന്ധിക്ക് ആശംസകളും പ്രാര്‍ത്ഥനകളും! ഇത്രയും ഭൂരിപക്ഷത്തോടെ പ്രിയങ്ക ജയിച്ചതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. പരമ്പരാഗതമായി വയനാട് കോണ്‍ഗ്രസ് മണ്ഡലമാണ്. നെഹ്‌റു കുടുംബത്തോടും പ്രിയങ്ക ഗാന്ധിയോടുമുള്ള ആളുകളുടെ പ്രത്യേക സ്‌നേഹവും പരിഗണനയും മറ്റൊരു കാരണമാണ്. എന്നാല്‍ അതിനെക്കാള്‍ പ്രധാനമായ ഒരു കാര്യം ഇതാണ്: പ്രിയങ്കഗാന്ധി ജയിച്ചുവന്നാല്‍ മണ്ഡലത്തിന് പല ഗുണങ്ങളും ഉണ്ടാകുമെന്ന ജനങ്ങളുടെ ആശയും പ്രത്യാശയും പ്രതീക്ഷയും. മറ്റ്

  • ജൂബിലി വര്‍ഷത്തിലേക്ക്

    ജൂബിലി വര്‍ഷത്തിലേക്ക്0

    വത്തിക്കാന്‍ സിറ്റി: ഡിസംബര്‍ 24-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുറക്കുന്നതോടെ കത്തോലിക്ക സഭയുടെ 2025 ജൂബിലി വര്‍ഷത്തിന് ഔദ്യോഗിക തുടക്കമാകും. ഡിസംബര്‍ 29ന് കത്തീഡ്രലുകളിലും കോ-കത്തീഡ്രലുകളിലും ബിഷപ്പുമാരുടെ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ട് ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കും. പ്രതീക്ഷയുടെ തീര്‍ത്ഥാടകര്‍ എന്നതാണ് ജൂബിലിയുടെ പ്രമേയം. 2026 ജനുവരി ആറിന് യേശുവിന്റെ പ്രത്യക്ഷീകരണ തിരുനാള്‍ ദിനത്തില്‍ ജൂബിലി വര്‍ഷം ഔദ്യോഗികമായി സമാപിക്കും. വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും നവീകരണത്തിന്റെയും അനുഭവം പ്രദാനം ചെയ്യുന്ന ജൂബിലി ആഘോഷങ്ങളില്‍

  • സുവിശേഷത്തിന്റെ സത്തയും സാക്ഷ്യവുമാണ് ലോകം ശ്രദ്ധിക്കുന്നത്: കര്‍ദിനാള്‍ ക്ലീമിസ് ബാവ  സന്തോഷ് കരുമത്രക്ക് ശാലോം മീഡിയ അവാര്‍ഡ് നല്‍കി

    സുവിശേഷത്തിന്റെ സത്തയും സാക്ഷ്യവുമാണ് ലോകം ശ്രദ്ധിക്കുന്നത്: കര്‍ദിനാള്‍ ക്ലീമിസ് ബാവ സന്തോഷ് കരുമത്രക്ക് ശാലോം മീഡിയ അവാര്‍ഡ് നല്‍കി0

    പെരുവണ്ണാമൂഴി: സുവിശേഷത്തിന്റെ സത്തയും സാക്ഷ്യവുമമാണ് ലോകം ശ്രദ്ധിക്കുന്നതെന്ന് കെസിബിസി പ്രസിഡന്റും മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും ശാലോം ശുശ്രൂഷകളുടെ മുഖ്യരക്ഷാധികാരിയുമായ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. പെരുവണ്ണാമൂഴി ശാലോം ഓഡിറ്റോറിയത്തില്‍ നടന്ന 2023-ലെ മോണ്‍. സി.ജെ വര്‍ക്കി മെമ്മോറിയല്‍ ശാലോം മീഡിയ അവാര്‍ഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദിവംഗതനായ മോണ്‍. സി.ജെ വര്‍ക്കിയച്ചന്റെ നാമധേയത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ശാലോം മീഡിയ അവാര്‍ഡ് ഷെയ്‌ക്കെന ടിവിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറും

  • നൈജീരിയയില്‍ ക്രൈസ്തവ വനിതയെ കുറ്റവിമുക്തയാക്കി

    നൈജീരിയയില്‍ ക്രൈസ്തവ വനിതയെ കുറ്റവിമുക്തയാക്കി0

    അബുജ/നൈജീരിയ:  നൈജീരിയയില്‍ അഞ്ച് മക്കളുടെ അമ്മയായ ക്രൈസ്തവ വനിതക്ക് രണ്ടര വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ നീതി. നൈജീരിയയിലെ വടക്കുകിഴക്കന്‍ ബൗച്ചി സ്റ്റേറ്റിലെ ഒരു ജഡ്ജിയാണ് അപരിഷ്‌കൃതമായ മതനിന്ദ നിയമപ്രകാരം കുറ്റാരോപിതയായ റോഡാ ജതാവു എന്ന ക്രൈസ്തവ വനിതയെ കുറ്റവിമുക്തയാക്കിയത്.  റോഡാ ജതാവുവിന്റെ നിയമപോരാട്ടത്തിന് എഡിഎഫ് ഇന്റര്‍നാഷണലിലെ നിയമസംഘം നേതൃത്വം നല്‍കി. ബൗച്ചി സംസ്ഥാനത്ത് ശരിയത്ത് നിയമത്തിന്റെ ഒരു രൂപമാണ് നിലവിലുള്ളത്. റോഡാ ജതാവു  കുറ്റവിമുക്തയായതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ റോഡയെ അറസ്റ്റ് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും എഡിഎഫിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

Latest Posts

Don’t want to skip an update or a post?