Follow Us On

24

February

2025

Monday

  • അറുപത് വയസ്  കഴിഞ്ഞവര്‍ക്കായി  സഖറിയാസ് കണ്‍വന്‍ഷന്‍

    അറുപത് വയസ് കഴിഞ്ഞവര്‍ക്കായി സഖറിയാസ് കണ്‍വന്‍ഷന്‍0

    ഇരിട്ടി: വാര്‍ദ്ധക്യത്തിനു ചേര്‍ന്ന ക്രിയാത്മകതയില്‍ കുടുംബങ്ങളില്‍, സമൂഹത്തി ല്‍, ഇടവകയില്‍, സന്തോഷത്തോടെ ജീവിക്കാന്‍ 60 കഴിഞ്ഞവരെ സഹായിക്കുകയാണ് സഖറിയാസ് മിഷന്‍. മലബാറിലെ ക്രിസ്റ്റീന്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിവരുന്ന തലശേരി അതിരൂപതയിലെ കല്ലുമുതിരക്കുന്ന് ഇടവകാംഗമായ ജോയ്‌സ് കുരുവിത്താനത്താണ് ഈ ശുശ്രൂഷ ആരംഭിച്ചത്. ഫാ. സെബാസ്റ്റ്യന്‍ ഇട്ടിയപ്പാറയുടെ നേതൃത്വത്തിലുള്ള തലശേരി അതിരൂപത ഫാമിലി അപ്പോസ്‌തോലേറ്റ് ശുശ്രൂഷയില്‍ കൂട്ടത്തരവാദിത്വം വഹിച്ച് രൂപതയിലെ എല്ലാ ഫൊറോനകളിലും 60 വയസ് കഴിഞ്ഞവരുടെ സ്‌നേഹസംഗമമായ സഖറിയാസ് കണ്‍വെന്‍ഷന്‍ നടത്തിയത് ഈ ശുശ്രൂഷയുടെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഇപ്പോള്‍

  • പഴയതെല്ലാം നല്ലതല്ല

    പഴയതെല്ലാം നല്ലതല്ല0

    ഫാ. മാത്യു ആശാരിപറമ്പില്‍ ‘ഞങ്ങളൊക്കെ അഞ്ചും ആറും കിലോമീറ്ററുകള്‍ നടന്നിട്ടാണ് പഠിച്ചത്. ഭക്ഷണം കഴിക്കാന്‍പോലും കിട്ടാതെ വിശന്ന് ജീവിച്ചിട്ടുണ്ട്. കഷ്ടപ്പെട്ടാണ് വളര്‍ന്നത്…’ പറഞ്ഞുതുടങ്ങിയപ്പോള്‍ത്തന്നെ പ്ലസ്ടുകാരന്‍ മകന്‍ തുറന്നടിച്ചു. ‘ഒന്ന് നിര്‍ത്താമോ പപ്പേ.. ഇത് എത്ര പ്രാവശ്യമാ കേള്‍ക്കുന്നത്. ചുമ്മാ തള്ളാതെ പപ്പ… പഴംപുരാണം.’ മലബാര്‍ കുടിയേറ്റത്തിന്റെ ആദ്യനാളുകളില്‍ അനുഭവിച്ച കഷ്ടതയുടെയും കണ്ണീരിന്റെയും കഥകള്‍ മനസില്‍നിന്ന് മായാത്ത തലമുറ ഇടയ്ക്കിടെ അത് അയവിറക്കുന്നു. മനസിലെ നീറുന്ന ഓര്‍മകളില്‍നിന്ന് വിജയത്തിലേക്ക് നടന്നുകയറിയ കഥകള്‍ പറയാന്‍ ശ്രമിക്കുമ്പോള്‍ പുതിയ തലമുറ പുച്ഛിക്കുന്നു…

  • പ്രോലൈഫ് പ്രവര്‍ത്തനത്തിന്റെ പേരില്‍ ജയിലിലായിരുന്ന 23 പേര്‍ക്ക് മാപ്പ് നല്‍കി  യുഎസ് പ്രസിഡന്റ് ട്രംപ്

    പ്രോലൈഫ് പ്രവര്‍ത്തനത്തിന്റെ പേരില്‍ ജയിലിലായിരുന്ന 23 പേര്‍ക്ക് മാപ്പ് നല്‍കി യുഎസ് പ്രസിഡന്റ് ട്രംപ്0

    വാഷിംഗ്ടണ്‍ ഡിസി: ഗര്‍ഭച്ഛിദ്ര ക്ലിനിക്കുകള്‍ക്ക് മുമ്പില്‍ പ്രതിഷേധിച്ചതിന് ബൈഡന്‍ ഭരണകൂടത്തിന് കീഴില്‍ പ്രോസിക്യൂട്ട് ചെയ്യപ്പെട്ട 23 പ്രോ-ലൈഫ് പ്രവര്‍ത്തകര്‍ക്ക് മാപ്പ് നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2025 മാര്‍ച്ച് ഫോര്‍ ലൈഫിന് തൊട്ടുമുമ്പാണ്  പ്രോ ലൈഫ് പ്രവര്‍ത്തകര്‍ക്ക് മാപ്പ് നല്‍കുന്ന ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചത്. ‘ക്ലിനിക്ക് എന്‍ട്രന്‍സിലേക്കുള്ള പ്രവേശന സ്വാതന്ത്ര്യ (ഫേസ്)’ നിയമം ലംഘിച്ചതിന് ജയില്‍വാസത്തിന്  ഉള്‍പ്പെടെ ശിക്ഷിക്കപ്പെട്ട ഇരുപത്തിമൂന്ന് പേര്‍ക്കാണ് ട്രംപ് ഭരണകൂടം മാപ്പ് നല്‍കിയത്. , ‘അവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ പാടില്ലായിരുന്നു’

  • അമേരിക്കയ്ക്ക് വേണ്ടത് ജീവനെ ആഘോഷിക്കുന്ന സംസ്‌കാരം’ മാര്‍ച്ച് ഫോര്‍ ലൈഫില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്

    അമേരിക്കയ്ക്ക് വേണ്ടത് ജീവനെ ആഘോഷിക്കുന്ന സംസ്‌കാരം’ മാര്‍ച്ച് ഫോര്‍ ലൈഫില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്0

    വാഷിംഗ്ടണ്‍ ഡിസി: വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുത്ത പതിനായിരങ്ങളെ അഭിസംബോധന ചെയ്ത് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. കത്തോലിക്കാ വിശ്വാസിയായ അപ്പനെന്ന നിലയില്‍ തന്റെ പ്രോ-ലൈഫ് ബോധ്യങ്ങളെക്കുറിച്ച് പങ്കുവച്ച വാന്‍സ് പുതുതായി രൂപീകരിച്ച ട്രംപ് ഭരണകൂടം പ്രോ-ലൈഫ് നയങ്ങള്‍ തുടരുമെന്ന് വാഗ്ദാനം ചെയ്തു. ‘ഓരോ കുട്ടിയും ദൈവത്തില്‍ നിന്നുള്ള അത്ഭുതവും സമ്മാനവുമാണ്’ എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുക്കാനെത്തിയവരെ വാന്‍സ് അഭിനന്ദിച്ചു.  പ്രോ ഫാമിലി ആയ ഒരു

  • പുതിയ അധ്യക്ഷനെ സ്വീകരിക്കാനൊരുങ്ങി മുംബൈ അതിരൂപത

    പുതിയ അധ്യക്ഷനെ സ്വീകരിക്കാനൊരുങ്ങി മുംബൈ അതിരൂപത0

    മുംബൈ: മുംബൈ അതിരൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ റോഡ്രീഗസിന്റെ സ്ഥാനാരോഹണത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. അതിരൂപതാധ്യക്ഷനായിരുന്ന കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ രാജി ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ചതോടെയാണ്, പുതിയ അധ്യക്ഷന്‍ സ്ഥാനമേല്‍ക്കുന്നത്. 80 വയസ്സു കഴിഞ്ഞ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രായാധിക്യം മൂലം സമര്‍പ്പിച്ച രാജി ഇക്കഴിഞ്ഞ ദിവസമാണ് ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപദേശകസമിതി അംഗം, ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റ്, ലത്തീന്‍ ബിഷപ്പുമാരുടെ കൂട്ടായ്മയായ കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ്

  • അസമില്‍ ദൈവലായം  തീപിടിച്ചു നശിച്ചു

    അസമില്‍ ദൈവലായം തീപിടിച്ചു നശിച്ചു0

    ഗുവാഹത്തി: അസമിലെ തേസ്പൂര്‍ രൂപതയിലെ അംബാഗാവ് ഇടവകയുടെ കീഴിലുള്ള സെന്റ് തെരേസ ഓഫ് ചൈല്‍ഡ് ജീസസ് ചാപ്പലില്‍ ദുരൂഹമായ തീപിടുത്തത്തില്‍ കത്തിനശിച്ചു. രണ്ട് ദിവസം മുമ്പ് ഇതേ ഗ്രാമത്തില്‍ നിന്നുള്ള ഫാ. ചാള്‍സ് മുര്‍മുവും ഫാ. ലാംബര്‍ട്ട് എക്കയും പൗരോഹിത്യ സ്വീകരണം ഇവിടെ നടന്നിരുന്നു. അടുത്ത ദിവസം, ചാപ്പലില്‍ ഗ്രാമം മുഴുവന്‍ ഒരുമിപ്പിച്ച് ഒരു നന്ദി കുര്‍ബാന സംഘടിപ്പിരുന്നു. സംഭവത്തില്‍ ചില സാമൂഹിക വിരുദ്ധരുടെ പങ്കുണ്ടെന്ന് പള്ളി അധികൃതര്‍ സംശയിക്കുന്നു. രാത്രി 10 മണിയോടെ ഗ്രാമവാസികള്‍ വിവാഹ

  • പച്ചക്കറികള്‍ നിറയും പള്ളിമുറ്റം

    പച്ചക്കറികള്‍ നിറയും പള്ളിമുറ്റം0

    ജോസഫ് കുമ്പുക്കന്‍ പാലാ: ചീങ്കല്ലേല്‍ സെന്റ് തോമസ് ദൈവാലയമുറ്റത്ത് കടന്നുചെന്നാല്‍ അവിടെ കൃഷി ചെയ്തിരിക്കുന്ന കാബേജും കോളീഫ്ലവറും ആരെയും ആകര്‍ഷിക്കും. വികാരി ഫാ. ജോണ്‍ പൊതിട്ടേലിന്റെയും അസിസ്റ്റന്റ് വികാരി ഫാ. അനൂപ് വാഴേപ്പറമ്പിലിന്റെയും നേതൃത്വത്തില്‍ കൈക്കാരന്മാരായ ജോര്‍ജ് ഇരുപ്പുഴക്കാട്ടില്‍, സണ്ണി വാക്കാട്ടില്‍പുത്തന്‍പുര, ജോസ് തെന്നംകുഴിയില്‍, ദൈവാലയ ശുശ്രൂഷി നിമിഷ് എന്നിവരുടെ സഹകരണത്തോടെയാണ് കൃഷി ചെയ്തിരിക്കുന്നത്. കുറവിലങ്ങാട്-മൂവാറ്റുപുഴ റൂട്ടിലാണ് ചീങ്കല്ലേല്‍ ദൈവാലയം. റോഡില്‍നിന്നും ദൈവാലയമുറ്റത്തേക്ക് കയറുന്ന റോഡിന്റെ ഇരുവശങ്ങളിലും ദൈവാലയമുറ്റത്തും നിരനിരയായി ഇവ കൃഷി ചെയ്തിരിക്കുന്നു. ഫാ. ജോണ്‍

  • ന്യൂനപക്ഷ പദവി മൗലിക അവകാശം

    ന്യൂനപക്ഷ പദവി മൗലിക അവകാശം0

    ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍ (ലേഖകന്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയാണ്) ജനാധിപത്യ ഭരണപ്രക്രിയയില്‍ ഭൂരിപക്ഷം, ന്യൂനപക്ഷം എന്നീ പദങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ തീരുമാനങ്ങള്‍ക്കാണ് പ്രസക്തി. അതിനാല്‍ ന്യൂനപക്ഷങ്ങള്‍ അടിച്ചമര്‍ത്തപ്പെടാനുള്ള സാധ്യതയേറും. ഇതൊഴിവാക്കാനുള്ള സംരക്ഷണ കവചമാണ് ഇന്ത്യന്‍ ഭരണഘടന ദീര്‍ഘവീക്ഷണത്തോടെ ഒരുക്കിയിരിക്കുന്നത്. ഇവിടെയാണ് ഭരണഘടനാശില്പികളുടെ പ്രതിബദ്ധതയെ നാം തിരിച്ചറിയേണ്ടത്. അതിനാല്‍ത്തന്നെ ന്യൂനപക്ഷപദവി അവകാശത്തേക്കാളുപരി സംരക്ഷണമാണ്. ഈ സംരക്ഷണം അട്ടിമറിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടുമ്പോഴാണ് വിവിധ കോണുകളില്‍നിന്ന് എതിര്‍പ്പുകളുടെ സ്വരമുയരുന്നത്.

Latest Posts

Don’t want to skip an update or a post?