നിഖ്യ കൗണ്‍സിലിന്റെ 1,700-ാം വാര്‍ഷികത്തോടനുബന്ധിച്ച് വത്തിക്കാന്‍ രേഖ
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- April 4, 2025
മാര്‍ച്ചുമാസം ഒന്‍പതാംതീയതി മുതല്‍ ആരംഭിച്ച റോമന്‍ കൂരിയയുടെ നോമ്പുകാല ധ്യാനത്തില്‍, ഫ്രാന്‍സിസ് പാപ്പായും ഓണ്‍ലൈനായി സംബന്ധിക്കുന്നു വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ വച്ച് മാര്‍ച്ചുമാസം ഒന്‍പതാം തീയതി ഉച്ചകഴിഞ്ഞു ആരംഭിച്ച റോമന്‍ കൂരിയയ്ക്കുള്ള നോമ്പുകാലധ്യാനത്തില്‍, പൊന്തിഫിക്കല്‍ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകന്‍ ഫാ. റൊബെര്‍ത്തോ പസോളിനി തന്റെ ആദ്യസന്ദേശം നല്കി. ധ്യാനത്തില്‍, ഫ്രാന്‍സിസ് പപ്പായയും ഓണ്‍ലൈനായി സംബന്ധിക്കുന്നുണ്ട്. അതേസമയം മാര്‍ച്ചു ഒന്‍പതാം തീയതി, ഞായറാഴ്ച്ച രാവിലെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്, മോണ്‍സിഞ്ഞോര്‍ എഡ്ഗാര്‍ പേഞ്ഞ
പത്തനംതിട്ട: ഡല്‍ഹി-ഗുര്‍ഗാവ് രൂപതാ വികാരി ജനറലും കെസിബിസി മുന്‍ ഡപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറുമായിരുന്ന ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ മാതാവ് വള്ളിക്കാട്ട് മറിയക്കുട്ടി വര്‍ഗീസ് (93) നിര്യാതയായി. നാളെ (12.3.2025) ഉച്ചക്ക് 12ന് മൃതശരീരം ഭവനത്തില്‍ കൊണ്ടുവരുന്നതാണ്. നാളെ വൈകുന്നേരം 6.30- ന് ആര്‍ച്ചുബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസിന്റെയും ബിഷപ് ഡോ. ആന്റണി മാര്‍ സില്‍വാനോസിന്റെയും മുഖ്യകാര്‍മികത്വത്തില്‍ സന്ധ്യാ പ്രാര്‍ത്ഥനയും ഒന്നാമത്തെ ശുശ്രൂഷയും നടക്കും. വ്യാഴാഴ്ച (13.3.2025)രാവില 9-ന് രണ്ടാമത്തെ ശുശ്രൂഷയും 10-ന് ഭവനത്തിലെ
നോമ്പ്, ശുദ്ധീകരണത്തിന്റെയും ആത്മീയ നവീകരണത്തിന്റെയും സമയമാകട്ടെയെന്ന് , പാപ്പാ ഫ്രാന്‍സീസ് ത്രികാലജപ സന്ദേശത്തില്‍ പറഞ്ഞു. റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ഇക്കഴിഞ്ഞ നാലു ഞായറാഴ്ചകള്‍ തുടര്‍ച്ചയായി പാപ്പായ്ക്ക് ഞായറാഴ്ചകളില്‍ പതിവുള്ള മദ്ധ്യാഹ്നപ്രാര്‍ത്ഥന നയിക്കാന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും മദ്ധ്യാഹ്നപ്രാര്‍ത്ഥനാ സന്ദേശം പാപ്പാ വരമൊഴിയായി നല്കിപ്പോരുന്നു. പ്രിയ സഹോദരീ സഹോദരന്മാരേ, കഴിഞ്ഞ ബുധനാഴ്ച, ചാരംപൂശല്‍ കര്‍മ്മത്തോടെ, നാം നോമ്പുകാലം ആരംഭിച്ചു, ഹൃദയ പരിവര്‍ത്തനത്തിന് നമ്മെ ക്ഷണിക്കുകയും ഉത്ഥാനനാനന്ദത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്ന നാല്പത് ദിവസത്തെ അനുതാപ യാത്രയാണിത്.
ബെയ്ജിംഗ്: ഹോങ്കോംഗ് കര്‍ദിനാള്‍ സ്റ്റീഫന്‍ ചൗ സൗ യാനിന്റെ നേതൃത്വത്തില്‍ ഹോങ്കോംഗിലെ ബിഷപ്പുമാര്‍ ചൈനീസ് ബിഷപ്പുമാരോടൊപ്പം ചൈനയുടെ പ്രത്യേക മധ്യസ്ഥയായ ഷേഷ്വാന്‍ നാഥയുടെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി. അടുത്തിടെ ഹോങ്കോംഗ് കര്ദിനാളന്റെ നേതൃത്വത്തില്‍ ഹോങ്കോംഗിലെ ബിഷപ്പുമാര്‍ ചൈനയില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ മര്മഭാഗമായിരുന്നു ഈ പ്രാര്‍ത്ഥനയെന്ന് കര്‍ദിനാള്‍ സ്റ്റീഫന്‍ ചൗ പറഞ്ഞു. ഈ ദൈവാലയത്തിലേക്ക് തീര്‍ത്ഥാടനം നടത്താനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പ ചൈനയിലെ ദൈവജനത്തിന്റെ മധ്യസ്ഥയായ ‘ഔവര്‍ ലേഡി
മാനന്തവാടി: വര്‍ധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളില്‍ നിന്ന് മനുഷ്യന്റെ ജീവനും സ്വത്തിനും ജീവനോപാധികള്‍ക്കും സംരക്ഷണം നല്‍കണമെന്നും, അതിന് അനുസൃതമായ നിയമ ഭേദഗതികളും നിയമനിര്‍മാണങ്ങളും നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ സമര പ്രഖ്യാപന കണ്വന്ഷന് നടത്തി. വന്യജീവി ആക്രമണം അവസാനിപ്പിക്കാന്‍ അധികാരികള്‍ ആവശ്യമായ സംവിധാനങ്ങളും ക്രമീകരണങ്ങളും നിയമങ്ങളും ഉണ്ടാക്കുന്നത് വരെയുള്ള സഹന സമരങ്ങള്‍ക്ക് രൂപതയിലെ കെസിവൈഎം, മാതൃവേദി, ഇതര ക്രൈസ്തവ സംഘടനകള്‍, ബഹുജന സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സമരം സംഘടിപ്പിക്കുന്നത്. സമരത്തിന്റെ ആദ്യഘട്ടം എന്ന നിലയില്‍
തൃശൂര്‍ : തൃശൂര്‍ അതിരൂപതയിലെ കത്തോലിക്ക കോണ്‍ഗ്രസ് വനിതാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വനിതാ സംഗമം നടത്തി. അതിരൂപത വികാരി ജനറാള്‍ മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കല്‍ സംഗമം ഉദ്ഘാടനം ചെയ്തു. ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് കുടുംബങ്ങളെ മനോഹരമായി കൂട്ടിയിണക്കി കൊണ്ടുപോകുന്ന സ്ത്രീകള്‍ പൊതു സമൂഹത്തില്‍ നേതൃത്വപരമായ പങ്ക് വഹിക്കാന്‍ കടന്നു വരണമെന്നും, സമൂഹത്തെ നന്മയിലൂടെ നയിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്നും മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കല്‍ പറഞ്ഞു. നേതൃത്വനിരയിലേക്ക് സ്ത്രീകളുടെ പങ്കാളിത്വം എന്ന വിഷയത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈ. പ്രസിഡന്റ് ട്രിസ
നോര്ത്ത്ഡാലസ്: വിശുദ്ധ മറിയം ത്രേസ്യായുടെ തിരുശേഷിപ്പും തിരുസ്വരൂപവും അമേരിക്കന്‍ ദൈവാലയത്തില്‍ പ്രതിഷ്ഠിച്ചു. നോര്‍ത്ത് ഡാലസിലെ ഫ്റിസ്കോയില് ഒരു വര്‍ഷം മുമ്പ് സ്ഥാപിതമായ വിശുദ്ധ മറിയം ത്രേസ്യാ സീറോമലബാര്‍ മിഷന് ദൈവാലയത്തിലാണ് കേരളത്തില്‍നിന്ന് കൊണ്ടുവന്ന തിരുശേഷിപ്പും തിരുരൂപവും പ്രതിഷ്ഠിച്ചത്. സീറോമലബാര്‍ ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് പ്രതിഷ്ഠാകര്‍മ്മം നടത്തി. വിശുദ്ധ മറിയം ത്രേസ്യായുടെയും എല്ലാ വിശുദ്ധരുടെയും ആദ്ധ്യാത്മിക ശക്തിയും പുണ്യപ്രഭാവവും വിശുദ്ധിയും വിശ്വാസി സമുഹങ്ങള്‍ക്ക് അനുഗ്രഹവും പുണ്യജീവിതത്തിന് പ്രചോദനമാകുമെന്ന് മാര്‍ ആലപ്പാട്ട് പറഞ്ഞു. തിരുകര്‍മ്മങ്ങള്‍ക്ക് വികാരി ഫാ.
അക്രമങ്ങളും മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളും കേരളത്തില്‍ ദിനംപ്രതി വര്‍ധിക്കുമ്പോള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് കൗമാരക്കാരും യുവജനങ്ങളുമാണ്. പുതിയ തലമുറക്ക് ദിശാഭ്രംശം സംഭവിക്കുന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കുകയാണ് സൈക്കോളജിസ്റ്റായ ലേഖിക. നിഷ ജോസ് (സൈക്കോളജിസ്റ്റ്, വാതില്‍ ഫൗണ്ടേഷന് കോട്ടയം) മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തരീതിയില്‍ വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും ഇടയില്‍ കുത്തനെ ഉയരുന്ന അക്രമവാസനയും ആത്മഹത്യാ പ്രവണതകളും അസ്വാഭാവിക മരണങ്ങളും കണ്ട് മലയാളികളുടെ മനസ് മരവിച്ചുകഴിഞ്ഞിരിക്കുന്നു. ഏറ്റവുമൊടുവില്‍ തിരുവനന്തപുരത്ത് തനിക്ക് ഏറ്റവും വേണ്ടപ്പെട്ടവരായ അഞ്ചുപേരെ അതിക്രൂരമായി കൊലപ്പെടുത്തിയത് ഒരു ഇരുപത്തിമൂന്നുകാരനാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്
Don’t want to skip an update or a post?