ക്രിസ്മസിന് ഒരുക്കമായി അമേരിക്കയിലെ ഏറ്റവും വലിയ ബൈബിള്‍ പഠനത്തിന് തുടക്കം കുറിക്കാന്‍ സെന്റ് പോള്‍ സെന്റര്‍
- AMERICA, Featured, Featured, INTERNATIONAL, LATEST NEWS, WORLD
- October 29, 2025

കൊച്ചി: ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിന് ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ എതിരുനില്ക്കുകയാണെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവും നീതി നിഷേധവുമാണെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷന്. എന്‍എസ്എസ് മാനേജ്മന്റ് മാത്രമാണ് ഭിന്നശേഷി സംബന്ധമായ നിയമങ്ങള്‍ പാലിക്കുന്നതെന്ന മന്ത്രിയുടെ വാക്കുകള്‍ സത്യവിരുദ്ധമാണെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി. കേരള ഗവണ്മെന്റ് ഭിന്നശേഷി മേഖലയില്‍ സംവരണം തുടങ്ങുന്നതിനു മുന്‍പേ ഭിന്നശേഷിക്കാരെ ചേര്‍ത്തുനിര്‍ത്തുന്ന കത്തോലിക്ക സഭയുടെ കീഴിലുള്ള എല്ലാ സ്കൂളിലും ഭിന്നശേഷി സംവരണത്തിനായുള്ള ഒഴിവുകള്‍ മാറ്റിവച്ചുകൊണ്ടു സത്യവാങ്മൂലം നല്കിയിട്ടുള്ളതാണ്. ഭിന്നശേഷി സംവര

തിരുവല്ല: വിഷമസന്ധികളില്‍ സഭയെ പിടിച്ചുനിര്‍ത്തിയത് അല്മായരാണെന്ന് ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍. മലങ്കര പുനരൈക്യപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയും, ചങ്ങനാശേരി, തിരുവല്ലാ രൂപതകളിലെ അല്മായ മിഷണറിയുമായിരുന്ന കോഴിമണ്ണില്‍ ചാക്കോ ഉപദേശിയുടെ കത്തോലിക്കാ സഭാ പ്രവേശനത്തിന്റെ ശതാബ്ദി, കെ.സി ഫ്രാന്‍സിസ്- മറിയാമ്മ ഫ്രാന്‍സിസ് ദമ്പതികളുടെ ജന്മശതാബ്ദി എന്നിവയുടെ സംയുക്ത ആചരണത്തോടനുബന്ധിച്ച് ഇരവിപേരൂര്‍ സെന്റ് ആന്‍സ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ തീക്ഷ്ണതകൊണ്ടു നിറഞ്ഞ സത്യാന്വേഷിയായിരുന്നു കോഴിമണ്ണില്‍ ചാക്കോ ഉപദേശിയെന്ന് മാര്‍ തോമസ്

വത്തിക്കാന്‍ സിറ്റി: ഫിലിപ്പീന്‍സ്, തായ്വാന്, ഹോങ്കോംഗ്, ദക്ഷിണ ചൈന, വിയറ്റ്നാം എന്നിവിടങ്ങളില്‍ കനത്ത നാശനഷ്ടം വിതച്ച് റാഗസ ചുഴലിക്കാറ്റ്. സമീപവര്‍ഷങ്ങളില്‍ ഈ മേഖലയില്‍ വീശിയതില്‍ വച്ച് ഏറ്റവും ശക്തമായ ചുഴലിക്കാറ്റില്‍ വടക്കന്‍ ഫിലിപ്പീന്‍സിലും തായ്വാനിലും കുറഞ്ഞത് 28 പേര് മരണമടഞ്ഞു. മണിക്കൂറില്‍ 265 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശിയ ചുഴലിക്കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി. ഇതിനോടനുബന്ധിച്ചുണ്ടായ പേമാരിയില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തു. ഫിലിപ്പീന്‍സും തായ്വാനും കടന്ന ശേഷം, ഹോങ്കോങ്ങിലും ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലും ആഞ്ഞടിച്ച ചുഴലിക്കാറ്റ്

ലാന്‍സിംഗ്: യുഎസിലെ മിഷിഗന്‍ സംസ്ഥാനത്ത് ലാറ്റര്‍-ഡേ സെയിന്റ്സ് ദൈവാലയത്തിന് നേരെ നടന്ന വെടിവയ്പ്പിലും തീവയ്പ്പിലും നാല് പേര് മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡെട്രോയിട്ടിന് നൂറ് കിലോമീറ്റര്‍ അകലെയുള്ള ഗ്രാന്റ് ബ്ളാങ്കില്‍ സ്ഥിതി ചെയ്യുന്ന ദൈവാലയമാണ് ആക്രമണത്തിന് ഇരയായത്. തോമസ് ജേക്കബ് സാന്‍ഫോര്‍ഡ് എന്ന് തോക്കുധാരി പിന്നീട് പാര്‍ക്കിംഗ് സ്ഥലത്ത് വെച്ച് പോലീസുമായി നടത്തിയ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ആദ്യത്തെ കോള്‍ ലഭിച്ച് എട്ട് മിനിറ്റിനുള്ളില്‍ പ്രതിയെ നിര്‍വീര്യമാക്കിയതായി ഗ്രാന്‍ഡ് ബ്ലാങ്ക് പോലീസ് മേധാവി വില്യം റെയ്ന്‍

വത്തിക്കാന്‍ സിറ്റി: സകല വിശുദ്ധരുടെയും തിരുനാള്‍ ദിനമായ നവംബര്‍ 1 ന് വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാനെ വേദപാരംഗതനായി പ്രഖ്യാപിക്കും. വത്തിക്കാന്‍ ചത്വരത്തില്‍ മതബോധകരുടെ ജൂബിലയോടനുബന്ധിച്ച് അര്‍പ്പിച്ച ദിവ്യബലിക്ക് ശേഷം ലിയോ 14 ാമന്‍ പാപ്പ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദൈവശാസ്ത്രത്തിന്റെ നവീകരണത്തിലും ക്രൈസ്തവ സിദ്ധാന്തത്തിന്റെ വികാസം മനസിലാക്കുന്നതിലും വിശുദ്ധ ന്യൂമാന്‍ നല്കിയ സംഭാവനകള്‍ പരിഗണിച്ച്, വിദ്യാഭ്യാസ ജൂബിലിയോടനുനബന്ധിച്ച് അദ്ദേഹത്തെ വേദപാരംഗതന് (ഡോക്ടര്‍ ഓഫ് ദി ചര്‍ച്ച്) ആയി പ്രഖ്യാപിക്കുമെന്ന് ലിയോ 14 ാമന്‍ പാപ്പ പറഞ്ഞു.

എറണാകുളം: കളമശേരി മാര്‍ത്തോമ ഭവനത്തിലെ സന്യസ്തര്‍ക്ക് നേരെയുണ്ടായ ഭീഷണിയിലും, കൈവശാവകാശമുള്ള ഭൂമിയില്‍ കോടതി വിധിയെ മറികടന്നുള്ള കൈയേറ്റത്തിലും കേരളത്തിലെ സന്യാസ സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയേഴ്സിന്റെ കൂട്ടായ്മയായ കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സ് (കെസിഎംഎസ്) പ്രതിഷേധം രേഖപ്പെടുത്തി. മാര്‍ത്തോമ ഭവനിലെ അംഗങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. ആസൂത്രിതമായ ഈ ആക്രമണം കടുത്ത മനുഷ്യാവകാശ ലംഘനമാണ്. നീതി ലഭിക്കും വരെ മാര്‍ത്തോമ ഭവനൊപ്പം കേരളത്തിലെ എല്ലാ സന്യാസ സമര്‍പ്പിത സമൂഹങ്ങളും നിലകൊള്ളുമെന്ന് മേജര്‍ സുപ്പീരിയേഴ്സ് വ്യക്തമാക്കി. മതഭേദമെന്യേ

കളമശേരി: കളമശേരി മാര്‍ത്തോമാ ഭവനത്തിന്റെ ഭൂമിയില്‍ അക്രമികള്‍ അതിക്രമിച്ചു കയറി നാശനഷ്ടങ്ങള്‍ വരുത്തിയ സ്ഥലം എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി സന്ദര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് മാര്‍ പാംപ്ലാനി ആവശ്യപ്പെട്ടു. നാലു പതിറ്റാണ്ടിലധികമായി മാര്‍ത്തോമാ ഭവനത്തിന്റെ കൈവശമുള്ള ഭൂമിയില്‍ നടന്ന കൈയേറ്റം അപലപനീയവും നിയമ വ്യവസ്ഥിതിക്കേറ്റ മുറിവുമാണ്. ഇവിടെയുള്ള വൈദികര്‍ക്കും സന്യാസിനിമാര്‍ക്കും സുരക്ഷയും നീതിയും ഉറപ്പാക്കണമെന്ന് മാര്‍ പാംപ്ലാനി ആവശ്യപ്പെട്ടു. മതസൗഹാര്‍ദ അന്തരീക്ഷത്തിനും ഭീഷണി ഉയര്‍ത്തുന്ന അക്രമികളെ നിയമത്തിന്റെ

താമരശേരി: ഫെലോഷിപ് ഓഫ് സിസ്റ്റേഴ്സ് ഓഫ് താമരശേരി (എഫ്എസ്ടി) സംഘടിപ്പിച്ച സുപ്പരിയേഴ്സ് സംഗമം താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. സഭയിലും സമൂഹത്തിലും സമര്‍പ്പിതര്‍ നടത്തുന്ന സേവനങ്ങള്‍ സഭയുടെ ഉണര്‍വിന്റെ അടിസ്ഥാനമാണെന്ന് അദ്ദേഹം പറഞ്ഞു. വികാരി ജനറാള്‍ ഫാ. എബ്രഹാം വയലില്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവള ക്കാട്ട,് ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോര്‍ജ് മുണ്ടനാട്ട്, ഫാ. സായ് പാറങ്കുളങ്ങര എന്നിവര്‍ ആശംസാ സന്ദേശങ്ങള്‍ നല്കി. മേജര്‍ സുപ്പീരിയേഴ്സിനെ ആദരിക്കുകയും




Don’t want to skip an update or a post?