ക്രിസ്മസിന് ഒരുക്കമായി അമേരിക്കയിലെ ഏറ്റവും വലിയ ബൈബിള് പഠനത്തിന് തുടക്കം കുറിക്കാന് സെന്റ് പോള് സെന്റര്
- AMERICA, Featured, Featured, INTERNATIONAL, LATEST NEWS, WORLD
- October 29, 2025

കൊച്ചി: സിഎംഐ കൊച്ചി സേക്രഡ് ഹാര്ട്ട് പ്രൊവിന്സിന്റെ മുന് പ്രൊവിന്ഷ്യലും കാക്കനാട് രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് ആന്ഡ് അപ്ളൈഡ് സയന്സസിന്റെ ഡയറക്ടറുമായ ഫാ. മാത്യു വട്ടത്തറ (74) നിര്യാതനായി. മൃതദേഹം ഒക്ടോബര് 2 വ്യാഴാഴ്ച രാവിലെ 7 മുതല് കളമശേരി പ്രൊവിന്ഷ്യല് ഹൗസ് ചാപ്പലില് പൊതുദര്ശനത്തിനു വയ്ക്കുന്നതാണ്. സംസ്കാര ശുശ്രൂഷകള് ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കും. വൃക്കസംബന്ധമായ തകരാറുകള്ക്കു ചികിത്സയിലും ഡയാലിസിസിലുമായിരുന്നു. ഞാറക്കല് നായരമ്പലത്തു വട്ടത്തറ കുര്യപ്പ് – മറിയാമ്മ ദമ്പതികളുടെ മകനായി 1950ല് ജനിച്ച ഫാ.

റോം: ട്രംപിന്റെ ഗാസ സമാധാന പദ്ധതി, യാഥാര്ത്ഥ്യബോധത്തോടെയുള്ളതാണെന്ന് കരുതുന്നതായും ഹമാസ് അത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലിയോ 14 ാമന് മാര്പാപ്പ. കാസ്റ്റല് ഗാന്ഡോള്ഫോയില്നിന്ന് മടങ്ങുന്നതിന് മുമ്പ് വില്ല ബാര്ബെറിനിക്ക് പുറത്ത് കാത്തുനില്ക്കുന്ന മാധ്യമപ്രവര്ത്തകര്ക്ക് നല്കിയ മറുപടിയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഇത് കൂടാതെ ഗാസ തീരത്തേക്ക് സാധസാമഗ്രികളുമായി അടുക്കുന്ന കപ്പുലകള്, യുഎസിന്റെ ആണവ നിലപാടിനെക്കുറിച്ചുള്ള ആശങ്കകള്, അബോര്ഷന് അനുകൂലിയായ സെനറ്ററിന് ലൈഫ് റ്റൈം അച്ചീവ്മെന്റ് പുരസ്കാരം നല്കാനുള്ള തീരുമാനം തുടങ്ങിയ വിവാദ വിഷയങ്ങളിലും പാപ്പ തന്റെ അഭിപ്രായം

കോഴിക്കോട്: ലോകമെമ്പാടുമായി 15 ഭാഷകളിലായി 2 ലക്ഷത്തിലധികം ആളുകള് ഒരു വര്ഷംകൊണ്ട് സമ്പൂര്ണ്ണ ബൈബിള് വായിക്കുന്ന ശുശ്രൂഷയായ എഫ്ഫാത്ത ഗ്ലോബല് മിനിസ്ട്രി 10-ാം വര്ഷത്തിലേക്ക്. ബൈബിള് വായന പതിവുപോലെ ഈ വര്ഷവും ഒക്ടോബര് 7 മുതലാണ് എഫ്ഫാത്ത ഗ്ലോബല് മിനിസ്ട്രി ഗ്രൂപ്പുകളില് ആരംഭിക്കുന്നത്. 9 വര്ഷങ്ങള്ക്ക് മുന്പ് 5 പേരെ ചേര്ത്തുകൊണ്ട് ദൈവവചന വായന ആരംഭിച്ചതാണ് ഈ മിനിസ്ട്രി. മലയാളം, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്മന്, ഇറ്റാലിയന്, ലുഗാണ്ട, സ്പാനിഷ്, ഡച്ച്, സ്വീഡിഷ്, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്,

ജോസഫ് മൈക്കിള് മാതാപിതാ ഗുരു ദൈവമെന്ന് ചൊല്ലി പഠിച്ച മഹത്തായ പാരമ്പ്യമാണ് നമ്മുടേത്. ഒരു പടികൂടി കടന്നു ഗുരുകുല വിദ്യാഭ്യാസമെന്ന ആശയം ലോകത്തിന് സംഭാവന ചെയ്തത് മഹത്തായ ആര്ഷഭാരത സംസ്കാരമായിരുന്നു. ഗുരുകുലമെന്നത് ആശ്രമമോ അതിന്റെ പരിശ്രമമോ അല്ല, മറിച്ച് അതൊരു മനോഭാവമായിരുന്നു. ഗുരുവിന്റെ അനുഗ്രഹങ്ങള്കൂടി ലഭിക്കുമ്പോഴാണ് വിദ്യ പൂര്ത്തിയാകുന്നതെന്ന വലിയ പാഠം. അധ്യാപകര്ക്ക് വിദ്യാര്ത്ഥികളുടെ പൊതിച്ചോര് ദാരിദ്ര്യം കേരളത്തില് വ്യാപകമായിരുന്ന കാലത്ത് കഴിയുന്നവര് ഒരു പൊതിച്ചോര് കൂടി കൊണ്ടുവരണമെന്ന നിഷ്കര്ഷിച്ചിരുന്ന നന്മനിറഞ്ഞ ചില അധ്യാപകരുടെ മുഖങ്ങള് ഇപ്പോഴും

ബില്ക്കി/ഉക്രെയ്ന്: ഗ്രീക്ക് കത്തോലിക്ക സഭാംഗമായിരുന്ന ഫാ. പീറ്റര് പോള് ഓറോസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഉക്രെയ്നിലെ ബില്ക്കിയില് നടന്ന തിരുക്കര്മങ്ങള്ക്ക് കര്ദിനാള് ഗ്രെഗോര്സ് റൈസ് മുഖ്യകാര്മികത്വം വഹിച്ചു. വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച വൈദികനാണ് ഫാ. പീറ്റര് പോള് ഓറോസ്. സോവിയറ്റ് യൂണിയനില് രഹസ്യമായി സേവനം ചെയ്യുന്നതിനിടെ 1953-ലാണ് മുകച്ചേവോ രൂപതാ വൈദികനായ ഫാ. പീറ്റര് കൊല്ലപ്പെട്ടത്. യുദ്ധത്തിന്റെ ദുരന്തത്തിലൂടെ കടന്നുപോകുന്ന ഉക്രേനിയന് ജനതയ്ക്ക് വിശ്വാസത്തിലും പ്രത്യാശയിലും സ്ഥിരോത്സാഹത്തെ തുടരുന്നതിനുള്ള ശക്തി ലഭിക്കുന്നതിന് ഫാ. പീറ്ററിന്റെ മധ്യസ്ഥത തേടി ലിയോ

കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അപ്രഖ്യാപിത നിയമന നിരോധനം മറയ്ക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഭിന്നശേഷി നിയമനം മറയാക്കുന്നത് നിഷിപ്ത താല്പര്യങ്ങളോടെയാണെന്നും മന്ത്രിയുടെ പ്രചാരണങ്ങള് അടിസ്ഥാനരഹിതമാണെന്നും കത്തോലിക്ക കോണ്ഗ്രസ്. യഥാര്ത്ഥ വിഷയത്തില്നിന്ന് ശ്രദ്ധ മാറ്റാന് സമൂഹത്തില് ക്രൈസ്തവ വിരുദ്ധ ധ്രുവീകരണം ബോധപൂര്വം ഉണ്ടാക്കുന്ന മന്ത്രി നയം തിരുത്തണം. കത്തോലിക്ക മാനേജ്മെന്റുകള് ഭിന്നശേഷിക്കാര്ക്ക് എതിരുനില്ക്കുകയാണെന്ന പൊതുബോധം സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന് നോക്കുന്ന മന്ത്രി ഭിന്നശേഷിക്കാര്ക്ക് വേണ്ടി നിയമനം ഒഴിച്ചിട്ടാല് പോലും മറ്റ് സാധാരണ നിയമനങ്ങള് പാസാക്കാത്തതിന്റെ കാരണം വ്യക്തമാക്കണമെന്ന്

തൃശൂര്: അമല മെഡിക്കല് കോളേജിലെ കാര്ഡിയോളജി വിഭാഗം നടത്തിയ ലോകഹൃദയദിനാചരണത്തിന്റെ ഉദ്ഘാടനം സംസ്കൃത സര്വ്വകലാശാല മുന് വൈസ് ചാന്സലര് ഡോ. ധര്മരാജ് അടാട്ട് നിര്വ്വഹിച്ചു. ‘ഹൃദയാരോഗ്യം നമ്മുടെ കൈകളില്’ എന്ന പുസ്തകം ചടങ്ങില് പ്രകാശനം ചെയ്തു. അമല ജോയിന്റ് ഡയറക്ടര്മാരായ ഫാ.ആന്റണി പെരിഞ്ചേരി, ഫാ. ഡെല്ജോ പുത്തൂര്, കാര്ഡി യോളജി മേധാവി ഡോ. ടി.ജി ജയകുമാര്, കാര്ഡിയാക് സര്ജന് ഡോ. ഗോപകുമാര്, കാര്ഡിയോളജിസ്റ്റ് ഡോ. രൂപേഷ് ജോര്ജ്, ഡോ. ഷിബുരാജ് പി.എസ് എന്നിവര് പ്രസംഗിച്ചു.

വത്തിക്കാന് സിറ്റി: ലിയോ 14 ാമന് പാപ്പയുടെ രണ്ടാമത്തെ പേഴ്സണല് സെക്രട്ടറിയായി ഇറ്റാലിയന് വൈദികനായ ഫാ. മാര്ക്കോ ബില്ലേരിയെ നിയമിച്ചു. പാപ്പയുടെ ആദ്യ പേഴ്സണല് സെക്രട്ടറിയായ പെറൂവിയന് വൈദികന് ഫാ. എഡ്ഗാര്ഡ് ഇവാന് റിമായ്കുന ഇംഗയ്ക്കൊപ്പം ഫാ. ബില്ലേരി പ്രവര്ത്തിക്കും. ഇറ്റലിയിലെ സാന് മിനിയാറ്റോ രൂപതാംഗമാണ് ഫാ. മാര്ക്കോ ബില്ലേരി. 2016 ല് വൈദികനായി അഭിഷിക്തനായ ഫാ. ബില്ലേരി കാനന് നിയമത്തില് ഡോക്ടറേറ്റ് നേടിയ ശേഷം ടസ്കാനിയിലെ എക്ലെസിയാസ്റ്റിക്കല് ട്രൈബ്യൂണലില് ജഡ്ജിയായും, സാന് മിനിയാറ്റോ, വോള്ട്ടെറ രൂപത




Don’t want to skip an update or a post?