- Featured, FEATURED MAIN NEWS, INTERNATIONAL, LATEST NEWS, SUNDAY SPECIAL, SUNDAY SPECIAL, WORLD
- February 23, 2025
അബുജ/നൈജീരിയ: ക്രിസ്മസ് ദിനത്തില്‍ നൈജീരിയയില്‍ നടന്ന കൂട്ടക്കൊലയുടെ വാര്‍ത്ത പുറം ലോകമറിഞ്ഞത് ഒരു മാസത്തിന് ശേഷം. ബെന്യൂ സംസ്ഥാനത്തെ ഗ്‌ബോക്കോ രൂപതയുടെ കീഴിലുള്ള സെന്റ് മേരീസ് ഇടവകയിലാണ് ക്രിസ്മസ് ദിനത്തില്‍ ആക്രമണമുണ്ടായതെന്ന് എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് (എസിഎന്‍) റിപ്പോര്‍ട്ട് ചെയ്തു. അജ്ഞാത സംഘം നടത്തിയ ആക്രമണത്തില്‍ അന്‍വാസെ പട്ടണത്തില്‍ 47 ക്രൈസ്തവരെങ്കിലും കൊല്ലപ്പെട്ടു. മുതിര്‍ന്നവരുടെയും കുട്ടികളുടെയും ജീവനപഹരിച്ച ആക്രമണത്തില്‍ സെന്റ് മേരീസ് ഇടവകയിലെ ദൈവാലയം, ക്ലിനിക്ക്, സ്‌കൂള്‍ കെട്ടിടങ്ങള്‍, ഇടവക കേന്ദ്രം എന്നിവയുള്‍പ്പെടെ
തൃശൂര്‍: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം ഏഴ്, എട്ട് തിയതികളില്‍ തൃശൂര്‍ ഡിബിസിഎല്‍സി ഹാളില്‍ നടക്കും. ഏഴിന് വൈകുന്നേരം അഞ്ചിന് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു പതാക ഉയര്‍ത്തും. തുടര്‍ന്ന് പ്രതിനിധി സമ്മേളനവും വിദ്യാഭ്യാസ സെമിനാറും നടക്കും. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യാതിഥിയായിരിക്കും. അതിരൂപത വികാരി ജനറല്‍ മോണ്‍. ജോസ് കോനിക്കര അധ്യക്ഷത വഹിക്കും. അധ്യാപകരംഗത്ത്
കോഴിക്കോട്: മിഷണറീസ് ഓഫ് സെന്റ് ഫ്രാന്‍സിസ് ഡി സാലസ് (എംഎസ്എഫ്എസ്) സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി ഫാ. ജോണ്‍സണ്‍ കല്ലിടുക്കില്‍ എംഎസ്എഫ്എസ് തിരഞ്ഞെടുക്കപ്പെട്ടു. താമരശേരി രൂപതയിലെ വേനപ്പാറ തിരുകുടുംബ ഇടവകാംഗമാണ് ഫാ. ജോണ്‍സണ്‍ കല്ലിടുക്കില്‍. എംഎസ്എഫ്എസ് സഭയുടെ അസിസ്റ്റന്റ് ജനറല്‍, ജനറല്‍ സെക്രട്ടറി ഫോര്‍ മിഷന്‍ എന്നീ നിലകളില്‍ റോമില്‍ ശുശ്രൂഷ ചെയ്തു വരുന്നതിനിടയിലാണ് പുതിയ നിയമനം. ഈസ്റ്റ് ആഫ്രിക്കന്‍ പ്രോവിന്‍സ് അംഗമായ ഫാ. ജോണ്‍സണ്‍ ഇതേ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യലായി സേവന മനുഷ്ഠിച്ചിട്ടുണ്ട്. സെമിനാരി അധ്യാപകനും പരിശീലകനുമായ
കോട്ടയം: കാര്‍ഷിക സമൃദ്ധിയും പരിസ്ഥിതി സൗഹാര്‍ദ്ദ ജിവിത ശൈലിയും നാടിന്റെ പുരോഗതിയുടെ നട്ടെല്ലാണെന്ന് രജിസ്ട്രേഷന്‍ മ്യൂസിയം ആര്‍ക്കിയോളജി വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും മൂന്നാം ദിനത്തിലെ പരിസ്ഥിതി സൗഹാര്‍ദ്ദ ദിന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗിവര്‍ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന യുവജന കണ്‍വെന്‍ഷന്‍ ‘യുണൈറ്റ് 2025’ ഫെബ്രുവരി 6 മുതല്‍ 9 വരെ മെല്‍ബണിലെ ബെല്‍ഗ്രൈവ് ഹൈറ്റ്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമായി 600 ഓളം യുവജനങ്ങള്‍ നാലു ദിവസങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. പിള്‍ഗ്രിംസ് ഓഫ് ഹോപ് (പ്രതീക്ഷയുടെ തീര്‍ത്ഥാടകര്‍) എന്ന ആപ്തവാക്യത്തില്‍ ഏകോപിപ്പിച്ചിരിക്കുന്ന യുവജന കണ്‍വെന്‍ഷനില്‍ 18-30 പ്രായപരിധിയിലുള്ള യുവജനങ്ങളാണ് പങ്കെടുക്കുന്നത്. മെല്‍ബണ്‍ സീറോ മലബാര്‍
തൃശൂര്‍: സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പുകള്‍ പകുതിയായി വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി കടുത്ത ന്യൂനപക്ഷ ദ്രോഹമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപത സമിതി. സര്‍ക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയ്ക്കും, ധൂര്‍ത്തിനും പാവപ്പെട്ട ജനങ്ങള്‍ ഇരകളാകുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. ഫാ. വര്‍ഗീസ് കൂത്തൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപതാ പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ. കെ.എം ഫ്രാന്‍സിസ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ കെ.സി. ഡേവീസ് റോണി
കോട്ടയം: കാര്‍ഷിക മേഖലയുടെ ഉന്നമനത്തിന് കര്‍ഷക രോടുള്ള മനോഭാവത്തിലും സമീപനത്തിനും മാറ്റം ഉണ്ടാകണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ നടത്തുന്ന 25-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും രണ്ടാം ദിനത്തിലെ സര്‍ഗ്ഗ സംഗമദിന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ അനുഗ്രഹപ്രഭാഷണം
ചേര്‍ത്തല: കെഎല്‍സിഎയുടെ സ്ഥാപക നേതാക്കളിലൊരാളും കാത്തലിക്ക് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിസിഐ) മുന്‍ നാഷണല്‍ വൈസ് പ്രസിഡന്റും ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ് പ്രിന്‍സിപ്പലുമായിരുന്ന ഷെവ. പ്രഫ. ഏബ്രഹാം അറക്കല്‍ അനുസ്മരണം നടത്തി. കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ ( കെഎല്‍സിഎ) ആഭിമുഖ്യത്തില്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജില്‍ നടന്ന അനുസ്മരണ സമ്മേളനം കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമ്മേളനത്തില്‍ കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ.
Don’t want to skip an update or a post?