Follow Us On

06

March

2025

Thursday

  • മോണ്‍. മാത്യു മുരിങ്ങാത്തേരിയുടെയും ഡോ.എഡന്‍വാലയുടെയും സ്മരണാര്‍ത്ഥമുള്ള ‘പെലിക്കാനസ്’ അനുസ്മരണ ചടങ്ങ് നടത്തി

    മോണ്‍. മാത്യു മുരിങ്ങാത്തേരിയുടെയും ഡോ.എഡന്‍വാലയുടെയും സ്മരണാര്‍ത്ഥമുള്ള ‘പെലിക്കാനസ്’ അനുസ്മരണ ചടങ്ങ് നടത്തി0

    തൃശൂര്‍: ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ സ്ഥാപനങ്ങളുടെ സ്ഥാപക ഡയറക്ടര്‍ മോണ്‍. മാത്യു മുരിങ്ങാത്തേരിയുടെയും അറുപത് വര്‍ഷത്തിലേറെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച മുറിച്ചുണ്ട് ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. എഡന്‍വാലയുടെയും സ്മരണാര്‍ത്ഥം വര്‍ഷം തോറും ‘പെലിക്കാനസ്’ എന്ന പേരില്‍ നടന്നുവരുന്ന അനുസ്മരണ ചടങ്ങ് സമാപിച്ചു. ആരോഗ്യമേഖലയിലെ മിഷനറി കാഴ്ച്ചപാട് പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി 2022 ല്‍ തുടങ്ങിയ ദേശീയത ലത്തിലുള്ള മൂന്നാമത് ഹെല്‍ത്ത് കെയര്‍ മിഷനറി അവാര്‍ഡിന് ഒഡീഷയിലെ ബിസ്സാംകട്ടക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കു ഡോ. ജോണ്‍ സി.

  • സഭയുടെ നന്മ ലക്ഷ്യമാക്കി അനുരഞ്ജനത്തില്‍ ഒന്നായി മുന്നേറാം: മാര്‍ തട്ടില്‍  സീറോമലബാര്‍ സഭയുടെ സിനഡു സമ്മേളനം ആരംഭിച്ചു

    സഭയുടെ നന്മ ലക്ഷ്യമാക്കി അനുരഞ്ജനത്തില്‍ ഒന്നായി മുന്നേറാം: മാര്‍ തട്ടില്‍ സീറോമലബാര്‍ സഭയുടെ സിനഡു സമ്മേളനം ആരംഭിച്ചു0

    കാക്കനാട്: സഭയുടെ നന്മമാത്രം ലക്ഷ്യമാക്കി അനുരഞ്ജനത്തില്‍ ഒന്നായി മുന്നേറാമെന്നു മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍സഭയുടെ മുപ്പത്തിമൂന്നാമത് സിനഡിന്റെ ആദ്യ സമ്മേളനം സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു മേജര്‍ ആര്‍ച്ചുബിഷപ്. ദൈവ തിരുമുമ്പില്‍ കൂപ്പുകരങ്ങളുമായി തികഞ്ഞ പ്രത്യാശയോടെ ഈ പുതുവര്‍ഷത്തെ വരവേല്‍ക്കാമെന്നും വിശ്വാസത്തിന്റെ സാക്ഷികളായി ജീവിക്കാമെന്നും അദ്ദേഹം പറഞ്ഞു. അജപാലന ശുശ്രൂഷയ്ക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്നവരെ നന്മനിറഞ്ഞ തീരുമാനങ്ങള്‍ കൊണ്ടും പ്രവര്‍ത്തനങ്ങള്‍കൊണ്ടും മാതൃക നല്‍കുന്നവരും പ്രചോദിപ്പിക്കുന്നവരുമാകണമെന്നു മാര്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു. വ്യക്തി

  • സീറോമലബാര്‍ സഭയുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയില്‍ പുതിയ നിയമനങ്ങള്‍

    സീറോമലബാര്‍ സഭയുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയില്‍ പുതിയ നിയമനങ്ങള്‍0

    കാക്കനാട്: സീറോമലബാര്‍സഭയുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള കമ്മിറ്റിയില്‍ പുതിയ സെക്രട്ടറിമാരെ നിയമിച്ചു. ഫാ. റെജി പി. കുര്യന്‍ പ്ലാത്തോട്ടം ഉന്നത വിദ്യാഭ്യാസ ത്തിനുവേണ്ടിയുള്ള കമ്മിറ്റിയുടെയും ഫാ. ഡൊമിനിക്ക് അയലൂപറമ്പില്‍ ഹയര്‍ സെക്കന്ററി ഉള്‍പ്പെടയുള്ള സ്‌കൂള്‍ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയുടെയും സെക്രട്ടറിമാരായി നിയമിതരായി. ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. റെജി പ്ലാത്തോട്ടം ചങ്ങനാശേരി എസ്ബി കോളേജിന്റെ പ്രിന്‍സിപ്പലായും, കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. ഡൊമിനിക്ക് അയലൂപറമ്പില്‍ കോര്‍പ്പറേറ്റ് മാനേജരായും സേവനം ചെയ്തുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന പ്രഫ. ഡോ. ടി.സി തങ്കച്ചന്‍ അനാരോഗ്യത്തെത്തുടര്‍ന്നു ഒഴിവായതിനാലാണ്

  • ചരിത്രത്തിലാദ്യമായി വത്തിക്കാന്‍ കാര്യാലയത്തിന്റെ അധ്യക്ഷയായി വനിത

    ചരിത്രത്തിലാദ്യമായി വത്തിക്കാന്‍ കാര്യാലയത്തിന്റെ അധ്യക്ഷയായി വനിത0

    വത്തിക്കാന്‍ സിറ്റി: സമര്‍പ്പിത സമൂഹങ്ങള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ കൂരിയയിലെ കാര്യാലയത്തിന്റെ (ഡിക്കാസ്റ്ററി) പ്രീഫെക്ടായി സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് വത്തിക്കാന്‍ കാര്യാലയത്തിന്റെ തലപ്പത്ത് ഒരു വനിത നിയമിതയാകുന്നത്. ഇറ്റലിക്കാരിയാണ് സിസ്റ്റര്‍ സിമോണ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊണ്‍സൊലാത്ത മിഷനറീസ് സന്യാസ സമൂഹാംഗമായ സിസ്റ്റര്‍ സിമോണ ഈ കാര്യാലയത്തിന്റെ അംഗമായി 2019 മുതലും സെക്രട്ടറിയായി 2023 മുതലും പ്രവര്‍ത്തിച്ചുവരികയായിരുന്നു. അറുപതുകാരിയായ സിസ്റ്റര്‍ സിമോണ സന്യാസസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.  നഴ്‌സിങ്ങ് ഉപേക്ഷിച്ചാണ് സമര്‍പ്പിത ജീവിതം തിരഞ്ഞെടുത്തത്.

  • കര്‍ഷകരില്ലാതെ സമൂഹത്തിന് നിലനില്‍പ്പില്ല : മാര്‍ കല്ലറങ്ങാട്ട്

    കര്‍ഷകരില്ലാതെ സമൂഹത്തിന് നിലനില്‍പ്പില്ല : മാര്‍ കല്ലറങ്ങാട്ട്0

    പാല: കര്‍ഷകരില്ലാതെയും കൃഷിയില്ലാതെയും മനുഷ്യന് നിലനില്‍പ്പില്ലെന്ന് പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതിയുടെ കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കൃഷി ഒരു പ്രാര്‍ത്ഥന തന്നെയാണെന്ന് മാര്‍ കല്ലറങ്ങാട്ട് കൂട്ടിച്ചേര്‍ത്തു. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതി നടത്തിയ പത്താമത് അടുക്കളത്തോട്ട മല്‍സരത്തിലെ വിജയികള്‍ക്ക് മാര്‍ കല്ലറങ്ങാട്ട് സമ്മാനങ്ങള്‍ നല്‍കി. രൂപതയിലെ വിവിധ  ഇടവകകളില്‍ നിന്നായി പതിനാ യിരത്തോളം പേര്‍ മല്‍സരത്തില്‍  പങ്കെടുത്തു.  വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ്

  • പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കായി ആത്മാര്‍പ്പണം ചെയ്യണം: മാര്‍ തട്ടില്‍

    പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കായി ആത്മാര്‍പ്പണം ചെയ്യണം: മാര്‍ തട്ടില്‍0

    കാക്കനാട്: സ്വഭാവത്താലേ പ്രേഷിതയായ സഭ വിശ്വാസത്തിന്റെ വളര്‍ച്ചയ്ക്കും നന്മയുള്ള സമൂഹനിര്‍മ്മിതിക്കുമായി ആത്മാര്‍പ്പണം ചെയ്യണമെന്ന് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ സഭയുടെ മിഷന്‍ ഓഫീസ് നേതൃത്വം നല്‍കുന്ന പ്രേഷിത വാരാചരണം സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേജര്‍ ആര്‍ച്ചുബിഷപ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒഡീഷ, തെലങ്കാന, ആന്ധ്രാ, നോര്‍ത്ത് ഈസ്റ്റ് എന്നീ മിഷന്‍പ്രദേശങ്ങളില്‍ ഉണ്ടായ പ്രേഷിതവളര്‍ച്ചയെ അഭിനന്ദിക്കുകയും, സീറോമലബാര്‍സഭയ്ക്ക് പ്രേഷിതപ്രവര്‍ത്തനം ചെയ്യാനായി ലഭിച്ചിരിക്കുന്ന ഭാരതം മുഴുവനിലും ആഗോളതലത്തിലുമുള്ള മിഷന്‍ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ശക്തിപ്പെടുത്തണമെന്നും

  • താമരശേരി രൂപതാ മാതൃവേദി സംഗമം

    താമരശേരി രൂപതാ മാതൃവേദി സംഗമം0

    താമരശേരി: താമരശേരിയില്‍ നടന്ന രൂപതാ മാതൃവേദി സംഗമത്തില്‍ 118 ഇടവകകളില്‍നിന്നായി ആയിരത്തോളം അമ്മമാര്‍ പങ്കെടുത്തു. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സംഗമം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. മാര്‍ലിന്‍ ടി. മാത്യു ക്ലാസ് നയിച്ചു. താമരശേരി രൂപത മാതൃവേദി ഡയറക്ടര്‍ ഫാ. ജോസുകുട്ടി അന്തിനാട്ട് അധ്യക്ഷത വഹിച്ചു. രൂപത മാതൃവേദി പ്രസിഡന്റ് സ്വപ്ന ഗിരീഷ്, ഗ്ലോബല്‍ മാതൃവേദി ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍, ഗ്ലോബല്‍ മാതൃവേദി പ്രസിഡന്റ് ബീന ജോഷി,

  • ഇടവകതല ജൂബിലി വര്‍ഷാചരണത്തിന് കാഞ്ഞിരപ്പള്ളി രൂപതയില്‍ തുടക്കമായി

    ഇടവകതല ജൂബിലി വര്‍ഷാചരണത്തിന് കാഞ്ഞിരപ്പള്ളി രൂപതയില്‍ തുടക്കമായി0

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍ നടന്ന ദനഹാത്തിരുനാള്‍ റംശ നമസ്‌കാരത്തോടെ ഈശോമിശിഹായുടെ മനുഷ്യാവതാര ജൂബിലിയുടെ ഇടവകതല ജൂബിലി ആചരണത്തിന്  കാഞ്ഞിരപ്പള്ളി രൂപതയില്‍ തുടക്കമായി. കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍  രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തിലാണ് റംശ നമസ്‌കാരം നടന്നത്. ദനഹത്തിരുനാള്‍ റംശ നമസ്‌കാരത്തോടനുബന്ധിച്ച് ലോകത്തിന്റെ പ്രകാശമായ ഈശോ മിശിഹായെ അനുസ്മരിച്ച് പിണ്ടിയില്‍ ദീപം തെളിയിച്ചു.  ഇരുളകറ്റി ലോകത്തിന് പ്രകാ ശമായ ഈശോ മിശിഹായുടെ പ്രത്യക്ഷീകരണത്തെ അനുസ്മരിച്ച് തെളിയിച്ച ദീപങ്ങള്‍  പഴയപള്ളി പരിസരത്തെ വര്‍ണാഭമാക്കി. ഈശോയുടെ മാമ്മോദീസയെയും പ്രത്യക്ഷീക രണത്തെയും അനുസ്മരിക്കുന്ന

Latest Posts

Don’t want to skip an update or a post?