ജനിച്ച് 510 വര്ഷങ്ങള്ക്ക് ശേഷം വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുശേഷിപ്പുകള് അപൂര്വമായ പൊതുദര്ശനത്തിന്
- Featured, INTERNATIONAL, LATEST NEWS, WORLD
- May 14, 2025
കൊച്ചി: ആലുവ-മൂന്നാര് പഴയ രാജപാതയില് സഞ്ചാര സ്വാതന്ത്ര്യം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘടിപ്പിച്ച ജനകീയ കാല്നടയാത്ര സമരത്തില് പങ്കെടുത്ത കോതമംഗലം മുന് രൂപതാധ്യക്ഷന് മാര് ജോര്ജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികളുമുള്പ്പടെ 23 പേര്ക്കെതിരെ കേസെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി പ്രതിഷേധാര്ഹമെന്ന് സീറോമലബാര് പബ്ലിക് അഫയേഴ്സ് കമ്മീഷന്. ആലുവയില് നിന്നും ആരംഭിച്ച് കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ, പെരുമ്പന്കുത്ത് വരെ എത്തിച്ചേരുന്ന ആലുവ -മൂന്നാര് റോഡ് (പഴയ രാജപാത) പൊതുമരാമത്ത് വകുപ്പിന്റെ കീഴില് വരുന്ന പാതയാണ്. രാജഭരണ കാലത്ത് നിര്മിച്ചതും അക്കാലം
ജോസഫ് മൈക്കിള് കണ്ണുകള്ക്ക് മുമ്പില് വിസ്മയം തീര്ക്കുന്ന മാജിക് എന്ന കലാരൂപത്തെ ലഹരിക്കെതിരെയുള്ള പടവാളാക്കിയിരിക്കുകയാണ് ജോയിസ് മുക്കുടം. ആ പ്രവര്ത്തനങ്ങള്ക്കുള്ള അംഗീകാരംകൂടിയായി സീറോമലബാര് സഭ പ്രോ-ലൈഫ് അപ്പസ്തോലേറ്റ് സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചിരിക്കുകയാണ്. ജോയിസ് മുക്കുടത്തിന്റെ അസാധാരണമായ പ്രവര്ത്തനമണ്ഡലങ്ങളിലൂടെ. കുടുംബ നവീകരണ മാജിക്കല് റിട്രീറ്റ് എന്ന പദം മലയാളികള്ക്ക് പരിചയപ്പെടുത്തിയത് ജോയിസ് മുക്കുടമാണ്. മൂന്നു മുതല് നാലു ദിവസംവരെ നീളുന്ന ധ്യാനത്തിന്റെ പേരു കേട്ട് ആരും തെറ്റിദ്ധരിക്കരുത്. ഇതു തുടര്ച്ചയായ മാജിക്കല്ല. അതേസമയം തുടക്കം മുതല് അവസാനംവരെ മാജിക്കും
മാത്യൂ സൈമണ് വളരെ അപകടം നിറഞ്ഞതാണ് ഉത്തരാഖണ്ഡിലെ മലനിരകളിലൂടെയുള്ള യാത്ര. മലമുകളില് നിന്നും വലിയ കല്ലുകള് എപ്പോള് വേണമെങ്കിലും യാത്രയ്ക്കിടയില് അടര്ന്നു വീഴാം. മഴക്കാലമായാല് മണ്ണിടിച്ചിലും ഉണ്ടാകും. മഞ്ഞുകാലത്ത് റോഡില് മഞ്ഞുവീണ് പാറപോലെ ഉറച്ചുകിടക്കും. ചിലപ്പോള് വാഹനങ്ങള് തെന്നി താഴെ കൊക്കയിലേക്ക് പതിക്കാം. അങ്ങനെ ഉത്തരാഖണ്ഡിലെ ജോഷിമഡില് മരണമടഞ്ഞ മിഷണറിയായ ഫാ. മെല്വിനെ നാം മറക്കാനിടയില്ല. അദ്ദേഹത്തോടൊപ്പം ഉത്തരാഖണ്ഡിലെ മിഷനില് സേവനം ചെയ്ത വൈദികനാണ് അഡ്വ. ഫാ. ആല്ബര്ട്ട് ഭരണികുളങ്ങര. ആല്ബര്ട്ടച്ചന്റെ മിഷന് യാത്രകളിലും വാഹനത്തിന്റെ മുകളില്
കെ.ജെ മാത്യു, (മാനേജിംഗ് എഡിറ്റര്) ‘ക്ഷുഭിതരായ യുവാക്കള്’ (The Angry Young Men) എന്ന പദം ഒട്ടൊക്കെ സുപരിചിതമാണ്. പരമ്പരാഗത, യഥാസ്ഥിതിക സമൂഹത്തോട് എതിര്പ്പുള്ള ഒരുകൂട്ടം യുവാക്കളുടെ നേതൃത്വത്തില് ബ്രിട്ടനില് 1950-കളില് ഉടലെടുത്ത ഒരു പ്രസ്ഥാനമാണിത്. സാമ്പ്രദായിക വിശ്വാസത്തോടുള്ള അവരുടെ കലഹം അവര് കലയിലൂടെ, പ്രത്യേകിച്ചും നാടകങ്ങളിലൂടെയും നോവലുകളിലൂടെയും പ്രകടിപ്പിച്ചു. അത് സര്ഗാത്മകമായ ഒരു രോഷപ്രകടനമായിരുന്നു. എന്നാല് ഇന്ന് യുവാക്കളുടെ ഇടയില് പ്രകടമാകുന്ന രോഷം തികച്ചും വിനാശകരവും ഭീതിജനകവുമാണ്. കൊല്ലുന്നതില് രമിക്കുകയും ഹരം കണ്ടെത്തുകയും ചെയ്യുന്ന ഒരു
സ്വന്തം ലേഖകന് കുട്ടികളുടെ സ്വഭാവത്തില് ആശങ്ക ജനിപ്പിക്കുന്ന വിധത്തിലുള്ള മാറ്റങ്ങള് വന്നുകൊണ്ടിരിക്കുന്നു എന്നു തെളിയിക്കുന്ന നിരവധി സംഭവങ്ങളാണ് ചുറ്റുപാടും നടക്കുന്നത്. സഹപാഠിയുടെ ജീവനെടുക്കാന് മടിയില്ലാത്തവരും, അവരെ അതിക്രൂരമായി ഉപദ്രവിക്കുന്നതില് ആനന്ദം കണ്ടെത്തുന്നവരുമായി കുട്ടികള് മാറുന്നതിനെ ഗൗരവത്തോടെ കാണണം. കുട്ടികള് തമ്മില് മുമ്പും കലഹങ്ങള് ഉണ്ടാകുമായിരുന്നെങ്കിലും ഇപ്പോള് അധോലോകസംഘങ്ങള് പകപോക്കുന്ന തരത്തിലേക്ക് അതു മാറിയിരിക്കുന്നു. വില്ലന്മാര് ഹീറോകള് മദ്യവും മയക്കുമരുന്നുകളുമൊക്കെ പെരുകുമ്പോള് അവ പുതിയ തലമുറയുടെ കരങ്ങളിലുമെത്തും. എന്നാല്, ഒരുപടികൂടി കടന്ന് കുട്ടികളെ മയക്കുമരുന്നുകളുടെ കാരിയര്മാരാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
വാഷിംഗ്ടണ് ഡിസി: യുഎസിലെ മേരിലാന്ഡിലുള്ള സെന്റ് എലിസബത്ത് ആന് സെറ്റണ് ദൈവാലയം കത്തോലിക്കാ ബധിര സമൂഹത്തിനായുള്ള ആദ്യ ദിവ്യകാരുണ്യകോണ്ഗ്രസിന് ആതിഥേയത്വം വഹിക്കും. ഏപ്രില് 4-6 തീയതികളില് നടക്കുന്ന കോണ്ഗ്രസില് 230-ഓളം ബധിരരായ കത്തോലിക്കര് പങ്കെടുക്കും. ബാള്ട്ടിമോര് അതിരൂപതയിലെ ബധിര ശുശ്രൂഷയുടെ ചാപ്ലിന് ആയി സേവനമനുഷ്ഠിക്കുന്ന ഫാ. മൈക്ക് ഡെപ്സിക്കാണ് ഈ ദിവ്യകാരുണ്യകോണ്ഗ്രസിന് നേതൃത്വം നല്കുന്നത്. ലോകത്തിലെ അപൂര്വം ബധിര വൈദികരിലൊരാളായ ഡെപ്സിക്ക്, ബധിര കത്തോലിക്കാ സമൂഹത്തിന് അജപാലന ശുശ്രൂഷകള് ലഭ്യമാക്കുന്നതിന് സജീവമായി പ്രവര്ത്തിച്ചുവരുന്നു. ബധിരരായ ആളുകള്ക്ക് സജീവമായി
ന്യൂയോര്ക്ക്: അബോര്ഷന് ദാതാക്കളായ പ്ലാന്ഡ് പേരന്റ്ഹുഡിന്റെ ന്യൂയോര്ക്കിലെ ഏക ഓഫീസ് അടച്ചുപൂട്ടി. വര്ഷങ്ങളായി ന്യൂയോര്ക്കിലെ പ്രോ-ലൈഫ് പ്രവര്ത്തകര് മാന്ഹട്ടനിലെ പ്ലാന്ഡ് പേരന്റ്ഹുഡ് ഓഫീസിന് മുമ്പില് നടത്തിയ പ്രാര്ത്ഥനകള്ക്കുള്ള ഉത്തരം കൂടെയാണ് ഈ അടച്ചുപൂട്ടല്. രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികളെ തുടര്ന്നാണ് ഈ ഓഫീസ് വില്ക്കാന് തീരുമാനിച്ചതെന്ന് സിഇഒ വെന്ഡി സ്റ്റാര്ക്ക് പറഞ്ഞു. ഈ അബോര്ഷന് കേന്ദ്രം അടച്ചുപൂട്ടുന്നത് നിസാര കാര്യമല്ലെന്നും നിരവധി സ്പാനിഷ് വംശജരും കറുത്ത വര്ഗക്കാരും ഗര്ഭഛിദ്രത്തിനായി സമീപിച്ചിരുന്ന ഈ കേന്ദ്രം നിര്ത്തലാക്കുന്നതിന് പ്രതീകാത്മകമായി ഏറെ പ്രാധാന്യമുണ്ടെന്നും പ്രോ-ലൈഫ്
വത്തിക്കാന് സിറ്റി: ആഗോള കത്തോലിക്ക വിശ്വാസികളുടെ സംഖ്യ 2022-നും 2023-നും ഇടയില് 1.15% വര്ധിച്ച്, 139 കോടിയില് നിന്ന് 140.6 കോടിയായി ഉയര്ന്നു. സെന്ട്രല് ഓഫീസ് ഓഫ് ചര്ച്ച് സ്റ്റാറ്റിസ്റ്റിക്സ് ക്രോഡീകരിച്ച്, വത്തിക്കാന് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച അന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസിയ റിപ്പോര്ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോകത്തിലെ കത്തോലിക്കരില് 47.8% ആളുകളും അമേരിക്കയിലാണുള്ളത്. ഇവരില് 27.4% പേര് തെക്കേ അമേരിക്കയിലാണ് താമസിക്കുന്നത്. 6.6% വടക്കേ അമേരിക്കയിലും ബാക്കി 13.8% മധ്യ അമേരിക്കയിലും. 18.20 കോടി കത്തോലിക്ക വിശ്വാസികളുള്ള
Don’t want to skip an update or a post?