കെആര്എല്സിസി ജനറല് അസംബ്ലി തുടങ്ങി
- Featured, Kerala, LATEST NEWS
- July 12, 2025
ജെയ്‌മോന്‍ കുമരകം കേട്ടുകേള്‍വിപോലുമില്ലാത്ത രോഗങ്ങളാണ് മനുഷ്യനിന്ന് അഭിമുഖീകരിക്കേണ്ടി വരുന്നത്. വിദഗ്ധ ചികിത്സയ്ക്കുവേണ്ടി ശിപാര്‍ശ ചെയ്യപ്പെടുന്ന മിക്ക രോഗികളുടെയും യഥാര്‍ത്ഥ രോഗമെന്തെന്ന് വൈദ്യശാസ്ത്രത്തിന് പോലും അജ്ഞാതമാണ്. ഇതുകൊണ്ടൊക്കെയാകാം ശാരീരിക വൈകല്യത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍. ലോകമെങ്ങും കാലാവസ്ഥ മാറുന്നു. പ്രകൃതിക്ഷോഭവും ദുരന്തങ്ങളും വര്‍ദ്ധിക്കുന്നു. ഭൗമാന്തരീക്ഷത്തിലെ താപനില ഉയരുന്നു. ജലത്തിന്റെ ശോഷണമാണ് ലോകം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി. യഥാര്‍ത്ഥത്തില്‍ പ്രകൃതിയോടുള്ള മനുഷ്യന്റെ ദ്രോഹം തന്നെയാണിതിനെല്ലാം പിന്നില്‍. പൂര്‍വികരുടെ തലമുറയ്ക്ക് ആശുപത്രിവാസവും മരുന്നുകളും
വത്തിക്കാൻ: ബുധനാഴ്ച ഉച്ചതിരിഞ്ഞ് മാർപ്പാപ്പ ലിയോ XIV-നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ടെലിഫോൺ സംഭാഷണം നടത്തി. കക്ഷികൾക്കിടയിൽ നല്ല ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും, സംഘർഷത്തിന് പരിഹാരങ്ങൾ തേടുന്നതിനും സംഭാഷണത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ചുകൊണ്ട് സമാധാനത്തിന് അനുകൂലമായ ഒരു നടപടി സ്വീകരിക്കാൻ മാർപ്പാപ്പ റഷ്യയോട് അഭ്യർത്ഥിച്ചു. യുക്രെയ്‌നിലെ യുദ്ധം, മാനുഷിക പ്രശ്നങ്ങൾ, അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ആവശ്യകത എന്നിവയെക്കുറിച്ചായിരുന്നു പ്രധാനമായും ആശയവിനിമയം നടത്തിയതെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പ്രസ്താവനയിൽ പറഞ്ഞു. തടവുകാരുടെ കൈമാറ്റത്തിനായുള്ള പ്രവർത്തനങ്ങൾ മുൻനിരയിൽ തുടരുമ്പോൾ, സമാധാനത്തിനയുള്ള ബൊളോണയുടെ ആർച്ച് ബിഷപ്പ്, കാർഡിനാൾ മാറ്റിയോ മരിയ സുപ്പിയുടെ പരിശ്രമങ്ങളെ മാർപ്പാപ്പ അംഗീകരിച്ചു. തങ്ങൾ പങ്കിടുന്ന ക്രിസ്തീയ
പാലാ: അഡാര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു. അഡാര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം പാലാ മുന്‍സിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ. ജെയിംസ് പൊരുന്നോലില്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജക്‌സി ജോസഫ് മുഖ്യസന്ദേശം നല്‍കി. അഡാര്‍ട്ട് പ്രൊജക്ട് കോ-ഓഡിനേറ്റര്‍ എന്‍.എം സെബാസ്റ്റ്യന്‍, സീനിയര്‍ കൗണ്‍സിലര്‍ ജോയി കെ. മാത്യു, പ്രഫസര്‍ കെ.പി ജോസഫ്, ജോസഫ് ഒ.ജെ, ലിജോ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
തൃശൂര്‍: പുത്തന്‍പീടിക സെന്റ് ആന്റണീസ് ഇടവകയിലെ കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പച്ചക്കറി വിത്ത് വിതരണം നടത്തി. വിഷരഹിത അടുക്കളത്തോട്ടത്തിലൂടെ ആരോഗ്യം സംരക്ഷിക്കുകയും പുതു തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുക എന്ന ആശയത്തോടെയാണ് പരിസ്ഥിതിദിനാഘോഷം നടത്തിയത്. പള്ളിയങ്കണത്തില്‍ നടന്ന പരിസ്ഥിതി ദിനാഘോഷം ഇടവക വികാരി ഫാ. ജോസഫ് മുരിങ്ങാത്തേരി കൈക്കാരന്‍ സണ്ണി കെ.എക്ക് പച്ചക്കറി വിത്ത് നല്‍കി ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ആന്റോ തൊറയന്‍ അധ്യക്ഷത വഹിച്ചു. അസി.
കല്‍പറ്റ: ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ ക്രൈസ്തവ സ്ഥാപനങ്ങളും, മിഷനറിമാരും അക്രമണത്തിന് നിരന്തരം വിധേയരാകുന്നത് ആശങ്കാജനകവും ഭയപ്പെടുത്തുന്നതുമാണെന്ന് കോഴിക്കോട് അതിരൂപത കെഎല്‍സിഎ. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതില്‍ സംഘടന പ്രതിഷേധിച്ചു. ഒഡീഷയിലെ സമ്പല്‍പൂരില്‍ തൊണ്ണൂറ് വയസ്സുള്ള ഒരു വൈദികന്‍ ഉള്‍പ്പടെ 2 വൈദികരെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ത യ്യാറാകണമെന്ന് കെഎല്‍സിഎ .കോഴിക്കോട് അതിരൂപതാ സമിതി ആവശ്യപ്പെട്ടു. അതിരൂപതാ ഡയറക്ടര്‍ മോണ്‍. വിന്‍സന്റ്അറക്കല്‍ യോഗം ഉദ്ഘാടനം ചെയ്തു.
ജോര്‍ജ് കൊമ്മറ്റം മലയാളികളുടെ മനസിനെ ഏറെ നോവിച്ച സംഭവങ്ങളായിരുന്ന കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കദനകഥകള്‍. ചത്തതിനൊക്കുമോ ജീവിച്ചിരിക്കിലും എന്നു പറഞ്ഞതുപോലെ മരിച്ചുജീവിച്ച് കടന്നുപോയവരെ ഇപ്പോഴും കാസര്‍ഗോട്ടെ എന്‍മകജെ വില്ലേജില്‍ കാണാം. മനുഷ്യര്‍ തങ്ങളുടെ ദുഖദുരിതങ്ങളില്‍ ദൈവത്തെ വിളിച്ച് നിലവിളിക്കുമ്പോള്‍ അവര്‍ക്കായി ദൈവം ചില മനുഷ്യരെ തിരഞ്ഞെടുത്ത് അയക്കാറുണ്ട്. നവജീവനയിലെ മരീനാമ്മയെപ്പോലെ. അമിത ലാഭത്തിനുവേണ്ടി ഒരു പറ്റം മനുഷ്യര്‍ തുനിഞ്ഞിറങ്ങിയതിന്റെ പേരില്‍ ജീവനും ജീവിതവുംപോലും നഷ്ടപ്പെടുത്തേണ്ടി വന്ന ഒരു പറ്റം നിസായഹയര്‍ അധിവസിക്കുന്ന കാസര്‍ഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ്
ജിന്‍സണ്‍ ജോസഫ് മുകളേല്‍ CMF പീഡാനുഭവ വഴിയില്‍ ക്രിസ്തുവിന്റെ മൗനം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. അതുവരെ വളരെയധികം സംസാരിച്ചിരുന്ന ക്രിസ്തു ആരോപണമുനകളുടെ നടുവില്‍ ഒന്നും ഉരിയാടാതെ നിന്നു. മനുഷ്യന്‍ വാര്‍ത്തകളെ ഭയക്കുന്ന കാലഘട്ടമാണിത്. ഇന്ന് വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്ന കാലഘട്ടമാണ് എന്ന് നമുക്കറിയാം. അങ്ങനെ സൃഷ്ടി ക്കപ്പെട്ട വാര്‍ത്തയാണ് ക്രിസ്തുവിന്റെ വിചാരണ. അതിലെ കഥാപാത്രങ്ങള്‍ എല്ലാം നന്നായി അഭിനയിച്ചു. ഒരാള്‍ ഒഴികെ. അയാളുടെ പേരാണ് ക്രിസ്തു. എന്തുകൊണ്ട് ക്രിസ്തു സംസാരിച്ചില്ല? ഒറ്റവാക്കില്‍ ഉത്തരം പറയാം. ദൈവഹിതം. താന്‍ കുരിശില്‍ മരിച്ച്
വത്തിക്കാന്‍ സിറ്റി: പരമ്പരാഗതമായി യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിക്ക് സമര്‍പ്പിച്ചിരിക്കുന്ന ജൂണ്‍ മാസത്തില്‍ ലിയോ 14-ാമന്‍ പാപ്പയുടെ പേപ്പസിയിലെ ആദ്യ പ്രതിമാസ പ്രാര്‍ത്ഥനാ നിയോഗം പുറത്തുവിട്ടു. ‘ലോകം അനുകമ്പയില്‍ വളരട്ടെ’ എന്നതാണ് ദി പോപ്പ് വീഡിയോയിലൂടെ പുറത്തിറക്കിയ പാപ്പയുടെ ജൂണ്‍ മാസത്തിലെ പ്രാര്‍ത്ഥനാനിയോഗം. ‘നമ്മള്‍ ഓരോരുത്തരും യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും അവിടുത്തെ ഹൃദയത്തില്‍ നിന്ന് ലോകത്തോട് കരുണ കാണിക്കാന്‍ പഠിക്കാനും വേണ്ടി’ ലിയോ പാപ്പ നടത്തുന്ന പ്രാര്‍ത്ഥനയോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് താഴെ നല്‍കിയിരിക്കുന്ന തിരുഹൃദയത്തോടുള്ള
Don’t want to skip an update or a post?