ജനിച്ച് 510 വര്ഷങ്ങള്ക്ക് ശേഷം വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുശേഷിപ്പുകള് അപൂര്വമായ പൊതുദര്ശനത്തിന്
- Featured, INTERNATIONAL, LATEST NEWS, WORLD
- May 14, 2025
കണ്ണൂര്‍: സാമൂഹ്യനീതിയിലൂടെ മാത്രമേ അടിസ്ഥാനവര്‍ഗത്തിന്റെ ക്ഷേമവും പുരോഗതിയും ഉറപ്പ് വരുത്താനാവുകയുള്ളൂവെന്നും, ഇത് ഭരണകര്‍ത്താക്കളുടെ പ്രഥമ ചുമതലയാകണമെന്നും കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശേരി. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ (കെഎല്‍സിഎ) 53-ാംസ്ഥാപകദിന രൂപതാതല ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിന് എട്ട് പതിറ്റാണ്ടിലേക്ക് എത്തി നില്‍ക്കുന്ന രാജ്യം ഏത് അളവു വരെ സാമുഹികനീതി കൈവരിച്ചുവെന്നു വിശകലനം ചെയ്യാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജാതി സെന്‍സസ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും, ന്യുനപക്ഷ
വത്തിക്കാന്‍ സിറ്റി: മ്യാന്‍മറിലെ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ സംഖ്യ 1,000 കവിഞ്ഞു. 2,376 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മ്യാന്‍മാറില്‍ നിലവിലുള്ള ആഭ്യന്തര സംഘര്‍ഷം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സങ്കീര്‍ണമാക്കുന്നു. അതേസമയം മ്യാന്‍മറിലും ബാങ്കോക്കിലും ഉണ്ടായ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ഫ്രാന്‍സിസ് മാര്‍പാപ്പ ദുഃഖവും ഐകദാര്‍ഢ്യവും പ്രകടിപ്പിച്ചു. ദുരന്തമുഖത്തേക്ക് സഹായങ്ങള്‍ എത്തിക്കുന്നതിനും ദുരന്തത്തിന്റെ വ്യാപ്തി തിട്ടപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ ദുരന്തത്തിന്റെ ഇരകള്‍ക്കുവേണ്ടി പാപ്പ പ്രത്യേകം പ്രാര്‍ത്ഥിച്ചു. തായ്ലന്‍ഡില്‍, ഭൂചലനത്തെത്തുടര്‍ന്ന് ബാങ്കോക്കില്‍ ഒരു ബഹുനില കെട്ടിടം തകര്‍ന്നെങ്കിലും മരണസംഖ്യ കുറവാണ്.
കണ്ണൂര്‍: കണ്ണൂര്‍ ഫൊറോനയിലെ ഇടവകകളുടെ നേതൃത്വത്തില്‍ ബര്‍ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ ഏപ്രില്‍ ഒന്നു വരെ നടക്കുന്ന സ്വര്‍ഗീയാഗ്‌നി – കണ്ണൂര്‍ ബൈബിള്‍ കണ്‍വെന്‍ഷന് കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ. അലക്‌സ് വടക്കുംതല തിരിതെളിച്ചു. കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശേരി സന്നിഹിതനായിരുന്നു. ദിവസവും വൈകുന്നേരം 4.30 മുതല്‍ രാത്രി 9.30 വരെയാണ് കണ്‍വന്‍ഷന്‍. തൃശ്ശൂര്‍ ഗ്രേയ്‌സ് ഓഫ് ഹെവന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. വര്‍ഗീസ് മുളയ്ക്കല്‍ എംസിബിഎസ്, ബ്രദര്‍ ജിന്‍സ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ്
കട്ടപ്പന: ഇടുക്കി രൂപതയുടെ തീര്‍ത്ഥാടന കേന്ദ്രമായ എഴുകുംവയല്‍ കുരിശുമലയിലേക്ക് നോമ്പുകാല തീര്‍ത്ഥാടനത്തിന് എത്തുന്ന വിശ്വാസികളുടെ തിരക്ക് വര്‍ധിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രൂപതകളില്‍ നിന്നും വിവിധ ഇടവകകളില്‍ നിന്നും വൈദികരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ കുരിശുമലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി രൂപതയിലെ എരുമേലി ചേനപ്പാടി, ചാമംപതാല്‍, വെളിച്ചിയാനി തുടങ്ങിയ ഇടവകകളില്‍ നിന്നും വൈദികരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ മലകയറാന്‍ എത്തിയിരുന്നു വലിയ നോമ്പിലെ കുരിശുമല കയറ്റത്തിന്റെ ഭാഗമായി ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ രൂപതയിലെ ഏതാനും
തൃക്കൈപ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള സിഎസ്‌ഐ മലബാര്‍ മഹായിടവകയുടെ പുനരധിവാസ പദ്ധതിയായ ആര്‍ദ്രം പദ്ധതിയുടെ ശിലാസ്ഥാപനം നടന്നു. മലബാര്‍ മഹായിടവക ബിഷപ് ഡോ. റോയ്സ് മനോജ് വിക്ടര്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു. മേപ്പാടി തൃക്കൈപ്പറ്റ നെല്ലിമാളത്ത് 1.10 ഏക്കര്‍ ഭൂമിയില്‍ 16 വീടുകളാണ് ആര്‍ദ്രം പദ്ധതിയില്‍ നിര്‍മിക്കുന്നത്. ശിലാസ്ഥാപന ചടങ്ങില്‍ സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, മലബാര്‍ മഹായിടവക വൈദിക സെക്രട്ടറി റവ. ജേക്കബ് ഡാനിയേല്‍, അല്മായ സെക്രട്ടറി കെന്നറ്റ്
ബെയ്‌റൂട്ട്/ ലബനന്‍: മലങ്കര കത്തോലിക്ക സഭാതലവനായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവയെ സഹോദരന്‍ എന്ന് വിശേഷിപ്പിച്ചും ഒരേ ദിവ്യകാരുണ്യമേശയില്‍ പങ്കുചേരുന്ന ദിവസം വരുമെന്ന പ്രത്യാശ പ്രകടിപ്പിച്ചും സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനും അന്ത്യോക്യയുടെ പാത്രിയാര്‍ക്കീസുമായ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി ബസേലിയോസ് ജോസഫ് ബാവയെ വാഴിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ലെബനോനിലെത്തിയ കര്‍ദിനാള്‍ മാര്‍ ക്ലീമിസിന്റെ സാന്നിധ്യത്തിലാണ് ഒരേ അള്‍ത്താരക്ക് ചുറ്റുമുള്ള ബലിയിലും ഒരേ കാസയിലും പങ്കുചേരാമെന്ന പ്രത്യാശ ഇഗ്നാത്തിയോസ്
കാഞ്ഞിരപ്പള്ളി : സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ കാഞ്ഞിരപ്പള്ളി രൂപത കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും, സംഘടനകളുടെയും സഹകരണ ത്തോടെ ഏപ്രില്‍ 1 മുതല്‍ 2026 മാര്‍ച്ച് 31 വരെ നടത്തുന്ന ഒരു വര്‍ഷം നീളുന്ന തീവ്ര കര്‍മ്മ പരിപാടികള്‍ക്ക് മാര്‍ച്ച് 29ന് തുടക്കമാകും. 29 ന് കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ സെന്ററില്‍ നടക്കുന്ന ബോധവല്‍ക്കരണ പരിശീലന പരിപാടിയുടെ ഉദ്ഘാടനം രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിക്കും. യോഗത്തില്‍ രൂപത ഡയറക്ടര്‍ ഫാ.
കോതമംഗലം: ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികള്‍ക്കും വൈദികര്‍ക്കും നാട്ടുകാര്‍ക്കുമെതിരെ വനംവകുപ്പ് എടുത്ത കള്ളക്കേസ് പിന്‍വലിക്കണമെന്നും രാജപാത എന്നറിയപ്പെടുന്ന പഴയ ആലുവ-മൂന്നാര്‍ റോഡ് ഗതാഗതത്തിന് തുറന്നുനല്‍കണമെന്നും ആവശ്യപ്പെട്ട് കോതമംഗലത്ത് നടത്തിയ പ്രതിഷേധാഗ്നിയില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. കോതമംഗലം രൂപതയുടെ നേതൃത്വത്തിലാണ് പന്തംകൊളുത്തി പ്രകടനവും സമ്മേളനവും നടത്തിയത്. ചെറിയപള്ളി താഴത്തുനിന്ന് തുടങ്ങിയ പ്രകടനം ഗാന്ധി സ്‌ക്വയറിനു സമീപം സമാപിച്ചു. കോതമംഗലം രൂപതയുടെ വിവിധ പ്രദേശങ്ങളില്‍നിന്നായി വൈദികരും സന്യസ്തരും വിശ്വാസികളും ഉള്‍പ്പെടെയുള്ളവര്‍ കത്തിച്ച പന്തങ്ങളും മുദ്രാവാക്യം വിളികളുമായി അണിനിരന്നു. പ്രതിഷേധാഗ്നി കോതമംഗലം
Don’t want to skip an update or a post?