എഐ കുമ്പസാരക്കൂട്; യാഥാര്ത്ഥ്യമെന്ത്
- Featured, INTERNATIONAL, LATEST NEWS, WORLD
- November 23, 2024
ന്യൂയോര്ക്ക്: 37 കോടി പെണ്കുട്ടികള്, അതായത് എട്ടിലൊരു പെണ്കുട്ടി എന്ന തോതില് 18 വയസിന് മുമ്പ് ലൈംഗികാതിക്രമത്തിന് ഇരയാകുന്നതായി യുണിസെഫ് റിപ്പോര്ട്ട്. നമ്മുടെ ധാര്മികതയ്ക്ക് മേല് പുരണ്ടിരിക്കുന്ന കറയാണ് കുട്ടികള്ക്കെതിരായ ലൈംഗിക അതിക്രമങ്ങളെന്ന് യുണിസെഫ് എക്സിക്ക്യൂട്ടീവ് ഡയറക്ടര് കാതറിന് റസല് പ്രതികരിച്ചു. പെണ്കുട്ടികള്ക്കായുള്ള ആഗോളദിനാചരണത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്ട്ട് സാംസ്കാരിക, ഭൗമിക, സാമ്പത്തിക അതിര്ത്തികള്ക്കതീതമായി പെണ്കുട്ടികള് ചൂഷണത്തിന് ഇരയാകുന്നതായി വ്യക്തമാക്കുന്നു. എട്ട് കോടിയോളം പെണ്കുട്ടികള് 18 വയസിന് മുമ്പ് ചൂഷണത്തിനിരയായ ആഫ്രിക്കയിലാണ് ഏറ്റവും കൂടുതല് അതിക്രമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്.
ഓസ്ലോ/നോര്വേ: ഹിരോഷിമയിലും നാഗാസാക്കിയിലും യുഎസ് നടത്തിയ ആണവബോംബിംഗിനെ അതിജീവിച്ചവരുടെ കൂട്ടായ്മയായ ജപ്പാനിലെ നിഹോണ് ഹിഡായന്കോ എന്ന സംഘടനക്ക് നോബല് സമ്മാനം നല്കിയതിലൂടെ ആണവനിരായുധീകരണ ശ്രമങ്ങള്ക്ക് ഊര്ജം പകര്ന്ന് ഓസ്ലേയിലെ നോര്വേജിയന് നോബല് കമ്മിറ്റി. ആണവായുധ വിമകുക്ത ലോകത്തിനായി ഈ സംഘടന നടത്തിയ പരിശ്രമങ്ങള്ക്കാണ് നോബല് പുരസ്കാരം സമ്മാനിച്ചത്. ശാരീരിക ക്ലേശങ്ങള്ക്കും വേദനാജനകമായ ഓര്മകള്ക്കുമിടയില്പ്പെട്ട് ഞെരുങ്ങുമ്പോഴും പ്രത്യാശയും സമാധാനത്തിനുമായുള്ള പ്രവര്ത്തനങ്ങളില് ഏര്പ്പെടുവാന് തങ്ങളുടെ അനുഭവങ്ങളെ ഉപയോഗിച്ചതിന് എല്ലാ അതിജീവിതരെയും ആദരിക്കുവാന് ആഗ്രഹിക്കുന്നതായും പുരസ്കാരനിര്ണയ കമ്മിറ്റി വ്യക്തമാക്കി. മിഡില്
പാലാ: യുവജനങ്ങളാണ് സഭയുടെയും സമുദായത്തിന്റെയും നെടുംതൂണുകളെന്ന് ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്ഗ്രസിന്റെ നേതൃത്വത്തില് രൂപീകരിക്കുന്ന യൂത്ത് കൗണ്സിലിന്റെ ഉദ്ഘാടനം നിര്വഹിച്ച് പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളെ സ്വന്തം രാജ്യത്ത് നിലനിര്ത്തുന്നതിന് വേണ്ട ക്രമീകരണങ്ങള് ഭരണാധികാരികള് ചെയ്തു കൊടുക്കേ ണ്ടതാണ്. യുവജനങ്ങളെ കൂട്ടത്തില് കൊണ്ടുനടക്കുന്നതിന് കത്തോലിക്ക കോണ്ഗ്രസ് ചെയ്യുന്ന സേവനങ്ങള് സുത്യര്ക്ക മാണെന്ന് മാര് കല്ലറങ്ങാട്ട് പറഞ്ഞു. കത്തോലിക്ക കോണ്ഗ്രസ് പാലാ രൂപതാ പ്രസിഡന്റ് എമ്മാനുവല് നിധിരി സമ്മേളനത്തില് അധ്യക്ഷത വഹിച്ചു. റവ. ഡോ. ജോര്ജ്
കൊച്ചി: സര്ക്കാര് സഹായം പറ്റുന്ന മദ്രസ ബോര്ഡുകള് പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന് നിര്ദ്ദേശത്തിന്റെ പേരില് കത്തോലിക്കാ സെമിനാരികളെയും ക്രൈസ്തവ മതപഠനകേന്ദ്രങ്ങളെയും ഈ വിഷയത്തിലേക്ക് വലിച്ചിഴ യ്ക്കവാന് ചിലര് ബോധപൂര്വ്വം നടത്തുന്ന കുത്സിതശ്രമങ്ങള് വിലപ്പോവില്ലെന്ന് കാത്തലിക് ബിഷപ്സ് കോണ്ഫറന്സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്സില് സെക്രട്ടറി ഷെവലിയര് അഡ്വ.വി.സി.സെബാസ്റ്റ്യന്. വിശ്വാസിസമൂഹത്തിനു മാത്രമായുള്ള സെമിനാരി-മതപഠന വിദ്യാഭ്യാസത്തിന് ഇന്ത്യയിലെ ക്രൈസ്തവര്ക്ക് സര്ക്കാരുള് പ്പെടെ ആരുടെയും ഔദാര്യവും സഹായവും വേണ്ടെന്നും ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കത്തോലിക്കാ സെമിനാരികളെയും മതപഠനകേന്ദ്രങ്ങളെയും കുറിച്ച്
ഇംഫാല്: വൈദ്യുതി, വെള്ളം, ക്ഷേമ പദ്ധതികള് എന്നിവ നിഷേധിക്കാനുള്ള സംസ്ഥാന സര്ക്കാരിന്റെ നീക്കത്തില് പ്രതിഷേധവുമായി മണിപ്പൂരിലെ ക്രൈസ്തവ വിശ്വാസികള്. മലയോര മേഖലയിലെ ‘രജിസ്റ്റര് ചെയ്യാത്ത’ ഗ്രാമങ്ങളില് അവശ്യ, ക്ഷേമ സേവനങ്ങള് നല്കരുതെന്ന മുഖ്യമന്ത്രി എന്. ബിരേന് സിംഗിന്റെ പ്രസ്ഥാവനയെ തുടര്ന്നാണ് ക്രിസ്ത്യാനികള് പ്രതിഷേധവുമായി രംഗത്തെത്തിയത്. സംസ്ഥാനത്തെ മലയോര ജില്ലകളിലെ ഗ്രാമങ്ങള് രജിസ്റ്റര് ചെയ്തിട്ടില്ലെങ്കില് വെള്ളം, വൈദ്യുതി തുടങ്ങിയ അവശ്യ സേവനങ്ങളും വിവിധ സര്ക്കാര് ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങളും നല്കരുതെന്ന് മുഖ്യമന്ത്രി അധികാരികള്ക്ക് നിര്ദ്ദേശം നല്കിയിരുന്നു. ‘രജിസ്റ്റര് ചെയ്യാത്ത
കൊച്ചി: ക്രൈസ്തവ പിന്നോക്കാവസ്ഥയെക്കുറിച്ച് ജസ്റ്റിസ് ജെ.ബി കോശിയുടെ നേതൃത്വത്തില് പഠിച്ച് സമര്പ്പിച്ച റിപ്പോര്ട്ട് ഒന്നര വര്ഷം കഴിഞ്ഞിട്ടും പ്രസിദ്ധീകരിക്കാത്തത് ക്രൈസ്തവ സമൂഹത്തോടുള്ള വഞ്ചനയാണെന്നും റിപ്പോര്ട്ട് ഉടന് പ്രസിദ്ധീകരിക്കാന് സംസ്ഥാന സര്ക്കാര് തയാറാവണമെന്നും കത്തോലിക്ക കോണ്ഗ്രസ് കേന്ദ്ര സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റിപ്പോര്ട്ട് പൂര്ണ്ണ രീതിയില് പ്രസിദ്ധീകരിക്കാതെയും, അതിലെ വിശദാംശങ്ങള് ക്രൈസ്തവര് ഉള്പ്പെടെ ഉള്ള സമൂഹം പൂര്ണ്ണതോതില് മനസിലാക്കാന് അവസരം നല്കാതെയും, റിപ്പോര്ട്ടിലെ എട്ടാം അധ്യായത്തിലെ ശുപാര്ശകള് നടപ്പിലാക്കുവാന് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ന്യൂനപക്ഷ വകുപ്പ് മന്ത്രി അബ്ദു റഹ്മാന്
വത്തിക്കാന് സിറ്റി: റഷ്യ-ഉക്രെയ്ന് യുദ്ധം ശമനമില്ലാതെ തുടരുന്നതിനിടയില് ഉക്രെയ്ന് പ്രസിഡന്റ് വ്ളാഡിമിര് സെലന്സ്കിയുമായി പാപ്പ കൂടിക്കാഴ്ച നടത്തി. ഇത് മൂന്നാം തവണയാണ് സെലന്സ്കി വത്തിക്കാനിലെത്തി പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്. യുദ്ധം അവസാനിപ്പിക്കാന് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ചും നീതിപൂര്വകവും സുസ്ഥിരവുമായ സമാധാനം രാജ്യത്ത് ഉറപ്പാക്കാനുള്ള മാര്ഗങ്ങളെക്കുറിച്ചും ഇരുവരും ചര്ച്ച ചെയ്തു. കൂടാതെ മതപരമായ വിഷയങ്ങളും ചര്ച്ച ചെയ്തതായി വത്തിക്കാന്റെ കുറിപ്പില് പറയുന്നു. മാര്പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാന് സ്റ്റേറ്റ് സെക്രട്ടറി കര്ദിനാള് പിയത്രോ പരോളിനുമായും വിദേശകാര്യ ചുമതല വഹിക്കുന്ന ആര്ച്ചുബിഷപ്
കൊല്ലം: മുനമ്പവും മുല്ലപ്പെരിയാറും ജീവനെതിരായ വെല്ലുവിളികളാണെന്ന് കെസിബിസി ഫാമിലി കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. പോള് ആന്റണി മുല്ലശേരി. കൊല്ലം ബിഷപ്സ് ഹൗസില് നടന്ന കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ എക്സിക്യൂട്ടീവ് യോഗത്തിന്റെ ഉദ്ഘാ ടനം നിര്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പത്തെ ജനങ്ങള്ക്ക് അവരുടെ പൂര്വികര് വിലയ്ക്ക് വാങ്ങിയ മണ്ണില് ജീവിക്കുവാനുള്ള അവകാശം നിഷേധിക്കുന്നത് വേദനാജനകമാണ്. അതോടൊപ്പം ഭയപ്പെടുത്തുന്നതും കേരള ജനതയെ തീരാദുരിതത്തിലാഴ്ത്തുന്നതുമായ വിഷയമാണ് മുല്ലപ്പെരിയാര് അണക്കെട്ട് പൊട്ടിയാലുണ്ടാകുന്ന ഭവിഷ്യ ത്തുകള്. ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം
Don’t want to skip an update or a post?