കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി തുടങ്ങി
- Featured, Kerala, LATEST NEWS
- July 12, 2025
വാഷിങ്ടണ്‍: ബൈഡന് നടപ്പാക്കിയ Emergency Medical Treatment and Labor Act (EMTALA) യുടെ ഗര്‍ഭഛിദ്ര നിര്‍ബന്ധന മാര്‍ഗ്ഗനിര്‍ദ്ദേശം ട്രംപ് ഭരണകൂടം ഔദ്യോഗികമായി റദ്ദാക്കി. ഈ നീക്കം പ്രോലൈഫ് പ്രവര്‍ത്തകരും കത്തോലിക്കാ ആരോഗ്യസംരക്ഷണ സംഘടനകളും ആശ്വാസത്തോടെ സ്വീകരിച്ചിരിക്കുന്നു. അടിയന്തിര ചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് ആശുപത്രികള്‍ സാമ്പത്തിക സാഹചര്യങ്ങള്‍ നോക്കാതെ മെഡിക്കല്‍ സേവനം ലഭ്യമാക്കുന്നതിന് 1986ല്‍ സംവിധാനം ചെയ്ത ഫെഡറല്‍ നിയമമാണ്. EMTALA. എന്നാല്‍, 2022ല്‍ റോയ് v. വേഡ് കേസ് റദ്ദാക്കിയതിനെത്തുടര്‍ന്ന്, EMTALAയെ ഗര്‍ഭഛിദ്രത്തിനുള്ള സംരക്ഷണമായി
സാധാരണ കുട്ടികള്‍ മാതാപിതാക്കളുടെ കൈപിടിച്ചു നടക്കുന്ന ചെറുപ്രായത്തില്‍ പൊതുപ്രവര്‍ത്തനമാരംഭിച്ച്, സംസ്ഥാനത്തു നിറഞ്ഞുനില്ക്കുന്ന സാമൂഹ്യപ്രവര്‍ത്തകനും സീറോ മലബാര്‍ സഭയുടെ പല പരമോന്നത സമിതികളില്‍വരെ അംഗവുമായി സ്തുത്യര്‍ഹമായ ശുശ്രൂഷകള്‍ ചെയ്ത മാത്യു എം. കണ്ടത്തില്‍ 90 വയസ് പിന്നിട്ടിരിക്കുന്നു. കേരളത്തില്‍ മദ്യനിരോധനസമിതി, ചെറുപുഷ്പ മിഷന്‍ലീഗ്, കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി കമ്മിറ്റിയംഗം തുടങ്ങിയ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം അധ്യാപക ജോലിയില്‍നിന്ന് വിരമിച്ചശേഷം പൂര്‍ണസമയ പൊതുപ്രവര്‍ത്തകനായിരുന്നു. ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി ഫൗണ്ടേഷന് ചെയര്മാന് എന്ന നിലയില്‍ മാര്‍ വള്ളോപ്പിള്ളിയുടെ സ്മരണ
കോട്ടയം: പരിസ്ഥിതി സംരക്ഷണ അവബോധത്തോടൊപ്പം ഫലവൃക്ഷ വ്യാപന പദ്ധതിയിലൂടെ ഭക്ഷ്യ സമൃദ്ധിയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷ വ്യാപന പദ്ധതി കേന്ദ്രതല ഉദ്ഘാടനവും നടത്തി. കെഎസ്എസ്എസ്എസ് പുരുഷ കര്‍ഷക സ്വാശ്രയസംഘ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെയും ഫലവൃക്ഷ വ്യാപന പദ്ധതിയുടെയും ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍
കൊച്ചി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വരാപ്പുഴ അതിമത്രാസന മന്ദിരത്തില്‍ ഡോ. ജോസഫ് കളത്തിപറമ്പില്‍ മെത്രാപ്പോലീത്ത കൊച്ചി മേയര്‍ അഡ്വ. എം.അനില്‍കുമാറിന് വൃക്ഷത്തൈ നല്‍കിക്കൊണ്ട് ലോക പരിസ്ഥിതിദിന ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. എറണാകുളത്തെ ബ്രഹ്മപുരം മേഖലയില്‍ നടുവാനുള്ള വൃക്ഷത്തൈയാണ് ഡോ. കളത്തിപറമ്പില്‍ മേയര്‍ക്ക് നല്‍കിയത്. തുടര്‍ന്ന് ഈ വര്‍ഷം വരാപ്പുഴ അതിരൂപതയിലെ വിവിധ ഇടവകകളില്‍ നടത്തുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെയും അതിരൂപതല ഉദ്ഘാടനം കൊച്ചി മേയര്‍ നിര്‍വഹിച്ചു. വരാപ്പുഴ അതിരൂപതാ സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കല്‍, വികാരി ജനറല്‍മാരായ
കൊച്ചി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനനിരതരായിരിക്കുന്ന മിഷനറിമാര്‍ നേരിടുന്ന ഭീഷണികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവമായെടുക്കുകയും പരിഹാരം കണ്ടെത്തുകയും വേണമെന്ന് കെസിബിസി. കേരള കത്തോലിക്കാ സഭാ കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ നടന്ന കെസിബിസി വര്ഷകാലസമ്മേളനമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കാലംചെയ്ത ഫ്രാന്‍സിസ് പാപ്പായ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും പുതുതായി ചുമതലയേറ്റ ലിയോ പതിനാലാമന്‍ പാപ്പായോട് വിധേയത്വം പ്രഖ്യാപിച്ചും ആരംഭിച്ച സമ്മേളനത്തില്‍ സഭാപരവും സാമൂഹികവുമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. 2025 ലെ മഹാജൂബിലി ആഘോഷവും കേരളകത്തോലിക്കാ സഭ പ്രഖ്യാപിച്ച സഭാനവീകരണവും നിഖ്യാ സൂനഹദോസിന്റെ
ടെക്സസ്: സംസ്ഥാനത്തെ എല്ലാ പബ്ലിക് സ്കൂള്‍ ക്ലാസ് മുറികളിലും പത്ത് കല്‍പ്പനകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമത്തിന്റെ അന്തിമ പതിപ്പ് ടെക്സസ് ഹൗസ് പാസാക്കി,ഇത് ഗവര്‍ണറുടെ ഒപ്പിനായി സമര്‍പ്പിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് വിശ്വാസം തിരികെ കൊണ്ടുവരാനുള്ള ടെക്സസിന്റെ സമീപ വര്‍ഷങ്ങളിലെ നീക്കത്തിന്റെ പ്രതിഫലനമാണ് പുതിയ നിയമനിര്‍മ്മാണം. സെനറ്റര്‍ ഫില്‍ കിംഗ് (ആര്‍വെതര്‍ഫോര്‍ഡ്) ആണ് ബില്‍ സ്പോണ്സര് ചെയ്തത്. ബില്ലില്‍ പത്ത് കല്‍പ്പനകളുടെ 16 ബൈ 20 ഇഞ്ച് വലുപ്പമുള്ള ഒരു പോസ്റ്റര്‍ എല്ലാ ക്ലാസ് മുറികളിലും പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.
വത്തിക്കാന്‍: നാസി കൂട്ടക്കൊലക്കിടെ ഒട്ടേറെ ജൂതന്മാരുടെ ജീവന് രക്ഷിച്ച ഗ്രീസ്കത്തോലിക്കാ കര്‍ദിനാള്‍ വാഴ്ത്തപ്പെട്ട യൂലിയു ഹൊസ്സുവിന്റെ രക്ത സാക്ഷിത്വത്തെയും, ധീരതയെയും അനുസ്മരിച്ചുകൊണ്ട് ജൂണ്‍ 2 നു സിസ്റ്റൈന്‍ ചാപ്പലില്‍ അനുസ്മരണ ചടങ്ങ് നടത്തി. 1940-1944 കാലഘട്ടത്തില്‍ നാസികള്‍ തടങ്കല്‍പ്പാളയങ്ങളിലേക്ക് ജൂതന്മാരെ നാടുകടത്തിയപ്പോള്‍ ട്രാന്‍സില്‍വാനിയയില്‍ നിന്ന് ജൂതന്മാരെ പിന്തുണയ്ക്കുന്നതിനും രക്ഷിക്കുന്നതിനും വാഴ്ത്തപ്പെട്ട യൂലിയു ധീരമായി നേതൃത്വം നല്കി. ഗ്രീക്ക് കത്തോലിക്കരെ നിര്‍ബന്ധമായി റൊമാനിയന്‍ ഓര്‍ത്തഡോക്സ് സഭയിലേക്ക് മാറ്റുന്നതിനെ അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനോടുള്ള എതിര്‍പ്പിനൊടുവില്‍ 1948ല്‍ അദ്ദേഹത്തെ
സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത മനുഷ്യന്റെ കൂടെ നടക്കുന്ന – ഇമ്മാനുവേല്‍- ദൈവാനുഭവമാണ് വേദപുസ്തകം ആദ്യമായി നമുക്കു പരിചയപ്പെടുത്തിത്തരുന്നത്. രണ്ടാമതായി വേദപുസ്തകം സമ്മാനിക്കുന്ന ദൈവസങ്കല്പം ഉല്പത്തി പുസ്തകം 18-ാം അധ്യായത്തിലെയാണ്. കൂടെയിരുന്നു ഭക്ഷണം കഴിക്കുന്ന ദൈവത്തെയാണ് നാം ഇവിടെ കാണുന്നത്. യഹോവ മാമ്രയുടെ തോപ്പില്‍ അബ്രാഹത്തിന് പ്രത്യക്ഷനായി എന്നു പറഞ്ഞാണ് ആ അധ്യായം ആരംഭിക്കുന്നത്. അബ്രഹാം മൂന്നു ദൈവദൂതന്മാരെ കാണുകയും ആ ദൈവദൂതന്മാരെ സ്വന്തംവീട്ടിലേക്ക് ക്ഷണിച്ചുവരുത്തി സല്ക്കരിക്കുകയും ചെയ്യുന്നു. ത്രിത്വത്തിന്റെ പഴയനിയമത്തിലെ നിഴല്‍രൂപമായിട്ടാണ് അബ്രഹാമിന്റെ വീട്ടിലെത്തിയ ദൈവദൂതന്മാരെ
Don’t want to skip an update or a post?