ഡിസംബര്‍ മുതല്‍ പാപ്പയുടെ ജനറല്‍ ഓഡിയന്സിന്റെ ചൈനീസ് പരിഭാഷ ലഭ്യമാക്കും
- Featured, LATEST NEWS, VATICAN
- November 29, 2024
കാക്കനാട്: സഭയുടെ കൂട്ടായ്മയ്ക്കു ഭംഗംവരുത്തുന്ന രീതിയിലുള്ള പരസ്യപ്രസ്താവനകളില്‍നിന്ന് എല്ലാ വൈദികരും സമര്‍പ്പിതരും അല്മായരും വിട്ടുനില്‍ക്കണമെന്ന് സീറോമലബാര്‍ മെത്രാന് സിനഡ്. ജൂണ്‍ 14, 19 എന്നീ തീയതികളില്‍ ഓണ്‍ലൈനില്‍ നടന്ന സീറോമലബാര്‍ സഭയുടെ 32-ാമത് സിനഡിനെ തുടര്‍ന്ന് സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ മാര്‍ റാഫേല്‍ തട്ടിലും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബോസ്കോ പുത്തൂരും സംയുക്തമായി പുറപ്പെടുവിച്ച സിനഡാനന്തര സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിനഡ് തീരുമാനങ്ങള്‍ 1. റോമിലെ ഉന്നതാധികാരസമിതിയുടെ നിര്‍ദേശപ്രകാരം 2024 ജൂണ്‍
നന്മ ചെയ്യുവാനും മറ്റുള്ളവരെ ശുശ്രൂഷിക്കുവാനുമുള്ള സ്വാതന്ത്ര്യമാണ് പരിശുദ്ധാത്മാവ് നമുക്ക് നല്‍കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പൊതുദര്‍ശന പരിപാടിയോടനുബന്ധിച്ച് പരിശുദ്ധാത്മാവും സഭയുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രഭാഷണപരമ്പരയിലാണ് ആത്മാവ് നല്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് പാപ്പ വിശദീകരിച്ചത്. ”എവിടെ കര്‍ത്താവിന്റെ ആത്മാവുണ്ടോ, അവിടെ സ്വാതന്ത്ര്യമുണ്ട്”( 2 കൊറി. 3:17) എന്ന വചനത്തെ ആധാരമാക്കിയായിരുന്നു പാപ്പയുടെ പ്രഭാഷണം. കര്‍ത്താവിന്റെ ആത്മാവുള്ള വ്യക്തിയാണ് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രനായ മനുഷ്യനും സ്വതന്ത്രനായ ക്രിസ്ത്യാനിയെന്നും പാപ്പ പറഞ്ഞു. സാധാരണ മനസിലാക്കുന്നതില്‍ നിന്നും വ്യത്യസ്തമായ സ്വാതന്ത്ര്യമാണിത്. ഒരാള്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുവാനുള്ള സ്വാതന്ത്ര്യമല്ല,
ഫാ. തോമസ് പാട്ടത്തില്‍ചിറ സിഎംഎഫ് വേനലവധിയോട് വിടപറഞ്ഞ് വിദ്യാലയങ്ങളുടെ വാതിലുകള്‍ വീണ്ടും തുറന്നു. അക്ഷരക്ഷേത്രങ്ങളുടെ അങ്കണങ്ങളിലേക്ക് കന്നിച്ചുവടുവയ്ക്കുന്ന കുരുന്നുകളും പുതിയ ക്ലാസിനെക്കുറിച്ചുള്ള കിനാവുകളുടെ കളര്‍ബാഗുകളുമേന്തി പോകുന്ന പഴയ പഠിപ്പുകാരുമൊക്കെയായി അനേകായിരം വിദ്യാന്വേഷികള്‍ തങ്ങളുടെ പ്രയാണം ആരംഭിച്ചുകഴിഞ്ഞു. കുട്ടികളെ കലാലയങ്ങളിലേക്ക് അയക്കാനുള്ള തത്രപ്പാടുകള്‍കൊണ്ട് കുടുംബാന്തരീക്ഷങ്ങളും നിറയുകയാണ്. ഈ തിരക്കുകള്‍ക്കിടയില്‍ ചില ചിന്തകള്‍ മനസില്‍ കുറിച്ചിടണം. വിശ്വാസവും വിജ്ഞാനവും അറിവ് അഴകാണ്, അലങ്കാരമാണ്, അമൂല്യമായ ആഭരണമാണ്. അന്തസുറ്റതും അര്‍ത്ഥപൂര്‍ണവുമായ ജീവിതത്തിന് അത് അത്യന്താപേക്ഷിതംതന്നെ. അറിവുള്ളവര്‍ക്കേ ആദരവും അംഗീകാരവുമുള്ളൂ. വിദ്യാസമ്പന്നരുടെ വാക്കുകള്‍ക്കാണ്
ഫാ. മാത്യു ആശാരിപറമ്പില്‍ ‘ബലൂണ്‍’ ഏറ്റവുമധികം വില്‍ക്കപ്പെടുന്നത് ജൂണ്‍മാസത്തിലാണെന്ന് തോന്നുന്നു. സ്കൂള്‍ തുറക്കുന്ന ദിനങ്ങളില്‍ സംസ്ഥാനമൊട്ടാകെ എല്ലാ സ്കൂളുകളിലും ബലൂണ്‍ വീര്‍പ്പിച്ച് അലങ്കരിക്കുകയാണ്. സ്കൂള്‍പരിസരങ്ങളും ഓഫീസും ക്ലാസ്മുറികളും വിവിധ വര്‍ണങ്ങളുള്ള ബലൂണ്‍കൊണ്ട് അലങ്കരിച്ചാണ് വിദ്യാലയവര്‍ഷം ആരംഭിക്കുന്നത്. പ്രവേശനോത്സവം എന്ന പേരിട്ട് അലങ്കാരം നടത്തി, കുട്ടികളുടെ കൈയിലും ബലൂണ്‍ കൊടുത്ത് ഉത്സവമേളം ഒരുക്കിയാണ് വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നത്. ഇത്രമാത്രം ആര്ഭാടമാക്കിയും അലങ്കരിച്ചുമാണോ ജ്ഞാനസമ്പാദനം തുടങ്ങേണ്ടതും നടത്തേണ്ടതുമെന്ന വേറിട്ട ചിന്തയില്‍നിന്നാണ് ഈ കുറിപ്പ്. ബലൂണ്‍ കമ്പനിക്കാരന്റെ ബിസിനസ് തന്ത്രവും ഈ മേളത്തിന്
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ഇന്നലെയും ഉണ്ടായ മരണം സര്‍ക്കാരിന്റെ തുടരുന്ന അനാസ്ഥ തുറന്നുകാട്ടുന്നു വെന്നും നിയമസഭ നിര്‍ത്തിവച്ച വിഷയം ചര്‍ച്ച ചെയ്യണമെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്. പേരേര ആവശ്യപ്പെട്ടു. മുതലപൊഴിയില്‍ അശാസ്ത്രീയമായ പുലിമുട്ട് നിര്‍മ്മാണം മൂലം അപകട മരണങ്ങള് നടന്നിട്ടും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചു കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ (കെഎല്‍സിഎ) നേതൃത്വത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ജൂലൈ 30ന് പ്രഖ്യാപിച്ച
ഫാ. ജോസഫ് വയലില്‍ CMI (ചെയര്മാന്, ശാലോം ടി.വി) പണ്ട് സ്കൂളില്‍ പഠിച്ച ഒരു കവിത ഇപ്പോഴും മനസിലുണ്ട്. അത് ഇങ്ങനെയാണ്: രാവിപ്പോള്‍ ക്ഷണമങ്ങൊടുങ്ങിടും ഉഷസെങ്ങും പ്രകാശിച്ചിടും ദേവന് സൂര്യനുദിക്കുമീ കമലവും കാലേ വിടര്‍ന്നീടുമേ ഏവം മൊട്ടിനകത്തിരു- ന്നളി മനോരാജ്യം പൂകിടുമേ ദൈവത്തിന് മനമാരുകണ്ടു പിഴുതാദന്തീന്ദ്രണ പത്മിനീം. ഇത് ഒരു വണ്ടിന്റെ കഥയാണ്. വണ്ട് പൂവുകള്തോറും പാറിനടന്ന് തേന്‍ കുടിച്ച് ജീവിക്കുകയായിരുന്നു. ഒരു ദിവസം വൈകുന്നേരം തേന്‍ കുടിക്കാന്‍ പോയി ഇരുന്നത് ഒരു താമരപ്പൂവിന്റെ അകത്താണ്. ആ
പാലാ: തന്റെ അമൂല്യമായ പുസ്തക ശേഖരം വായനാദിനത്തില്‍ മാതൃവിദ്യാലയമായ പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിന് കൈമാറി പാലാ രൂപത മുന്‍ വികാരി ജനറാളും പാലാ സെന്റ് തോമസ് കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ ഫാ. ഈനാസ് ഒറ്റത്തെങ്ങുങ്കല്‍. വിദ്യാഭ്യാസ, സര്‍വീസ്, റിട്ടയര്‍മെന്റ് കാലഘട്ടങ്ങളില്‍ ഉപയോഗിച്ചിരുന്നതും മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി വിവിധ ശാഖകളിലുള്ളതുമായ പുസ്തക ശേഖരമാണ് വരും തലമുറകള്‍ക്കായി അദ്ദേഹം കൈമാറിയത്. ഹെഡ്മാസ്റ്റര് അജി വി.ജെ, അധ്യാപകരായ റാണി മാനുവല്‍, ജിനു ജെ.വല്ലനാട്ട് എന്നിവര്‍ ചേര്‍ന്ന് സ്കൂളിന്
ഡെറാഡൂണ്‍: ജൂണ്‍ 8, 2024. ഡെറാഡൂണിലെ പ്രശസ്തമായ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ പാസിംഗ് ഔട്ട് പരേഡ് നടക്കുകയാണ്. ഔദ്യോഗിക സ്ഥാനചിഹ്നങ്ങള്‍ മേലധികാരികളില്‍ നിന്നും സ്വീകരിച്ച പട്ടാള ഉദ്യോഗസ്ഥന് ദൃഢമായ കാല്‍വെപ്പുകളുടെ മാര്‍ച്ച് ചെയ്തു ഒരു ഫോട്ടോയ്ക്ക് മുന്‍പിലെത്തി സഗൗരവം സല്യൂട്ട് ചെയ്യുന്നു. ഫോട്ടോയില്‍ തെളിഞ്ഞു നില്ക്കുന്ന ചിത്രം പൂഞ്ചിലെ ആദ്യകാല മിഷനറിയായിരുന്ന ഫാ. ജോസഫ് പൈകട സിഎംഐയുടേതാണ്. സല്യൂട്ട് ചെയ്തത് ഫാ. ജോസഫ് പൈകടയുടെ വിദ്യാര്‍ത്ഥിയായിരുന്ന രാഹുല്‍ കുമാര്‍ എന്ന പട്ടാള ഉദ്യോഗസ്ഥനായിരുന്നു. അച്ചനായിരുന്നു ആ കൗമാരക്കാരന്റെ
Don’t want to skip an update or a post?