Follow Us On

23

January

2025

Thursday

  • ലത്തീന്‍ കത്തോലിക്കരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നു  മുഖ്യമന്ത്രി

    ലത്തീന്‍ കത്തോലിക്കരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നു മുഖ്യമന്ത്രി0

    തിരുവനന്തപൂരം: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും പരിശോധിച്ചു പരിഹരിക്കുമെന്നു  മുഖ്യമന്ത്രി പിണറായി വിജയന്‍. ലത്തീന്‍ കത്തോലിക്ക സമൂഹം നേരിടുന്ന പ്രശ്‌നങ്ങളും സമൂഹത്തിന്റെ ആവശ്യങ്ങളും സര്‍ക്കാരിന്റെ മുന്‍പില്‍ അവതരിപ്പിക്കാന്‍  മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച കെആര്‍എല്‍സിസി നേതൃ സംഘത്തോടാണ്  മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍,  കെആര്‍ എല്‍സിസി  ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, രാഷ്ട്രീയ കാര്യസമിതി കണ്‍വീനര്‍ ജോസഫ് ജൂഡ്, ജോയിന്റ് കണ്‍വീനറും കെഎല്‍സിഎ പ്രസിഡന്റുമായ അഡ്വ. ഷെറി ജെ. തോമസ്,

  • യുവ വചനപ്രഘോഷകന്‍ ബ്രദര്‍ ടെനിഷ് മാത്യു നിത്യസമ്മാനത്തിന് യാത്രയായി

    യുവ വചനപ്രഘോഷകന്‍ ബ്രദര്‍ ടെനിഷ് മാത്യു നിത്യസമ്മാനത്തിന് യാത്രയായി0

    കോട്ടയം ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തിലെ പ്രോഗ്രാം കോ. ഓഡിനേറ്ററും യുവ സുവിശേഷശുശ്രൂഷകനുമായ ബ്ര. ടെനീഷ് മാത്യു ഇന്ന് രാവിലെ1.30 ന് കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. ഏതാനും ദിവസങ്ങളായി രോഗബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. പെട്ടെന്നുണ്ടായ ഹൃദയ സ്തംഭനമാണ് മരണകാരണം. നിലമ്പൂര്‍ തവളപ്പാറ എടമലയില്‍  കുടുംബത്തില്‍ ശ്രീ മാത്യുവിന്റേയും പരേതയായ ശ്രീമതി മേരിയുടേയും മകനാണ് അദ്ദേഹം. ഭാര്യ ടെസ്സ, മക്കള്‍ ആദം (3 വയസ്) ഇവാന്‍ (4 മാസം)

  • അവകാശങ്ങളും കടമകളും മനസിലാക്കി മുന്നേറുവാന്‍ സ്ത്രീകള്‍ക്ക് കഴിയണം

    അവകാശങ്ങളും കടമകളും മനസിലാക്കി മുന്നേറുവാന്‍ സ്ത്രീകള്‍ക്ക് കഴിയണം0

    കോട്ടയം: അവകാശങ്ങളും കടമകളും മനസിലാക്കി മുന്നേറുവാന്‍ സ്ത്രീ സമൂഹത്തിന് കഴിയണമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ വി. വിഘ്നേശ്വരി ഐഎഎസ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച വനിതാദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. കോട്ടയം ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം

  • ദൈവമാതാവായ പരിശുദ്ധ കന്യാമറിയത്തെക്കുറിച്ച് അറിയാമോ?

    ദൈവമാതാവായ പരിശുദ്ധ കന്യാമറിയത്തെക്കുറിച്ച് അറിയാമോ?0

    ‘മറിയം’ എന്ന വാക്കിന്റെ അര്‍ത്ഥം – രാജകുമാരി പരിശുദ്ധ കന്യകാമറിയത്തെ ആദ്യമായി കര്‍ത്താവിന്റെ അമ്മ എന്ന് അഭിസംബോധന ചെയ്തത് ആര് – എലിസബത്ത് പരിശുദ്ധ കന്യകാമറിയത്തെ യേശുവിന്റെ അമ്മ എന്ന് പറയുന്ന സുവിശേഷകന്‍-വിശുദ്ധ യോഹന്നാന്‍ മറിയത്തിന്റെ ദൈവമാതൃത്വത്തെ ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ചത് എവിടെ നടന്ന സുന്നഹദോസില്‍- എഫോസോസില്‍ പരിശുദ്ധ മറിയത്തിന്റെ മംഗളവാര്‍ത്ത തിരുന്നാള്‍ ദിനം- മാര്‍ച്ച് 25 കൊന്ത എന്ന പദം ഏത് ഭാഷയില്‍നിന്നുള്ളത് – പോര്‍ച്ചുഗീസ് റോസറി എന്ന വാക്കിന്റെ അര്‍ത്ഥം – റോസാപ്പൂമാല

  • രാഷ്ട്രീയ നിലപാട് ചര്‍ച്ച ചെയ്യുന്നതിന് കെ എല്‍ സി എ സംസ്ഥാന മാനേജിംഗ് കൗണ്‍സില്‍ യോഗം മാര്‍ച്ച് 9-ന് ആലപ്പുഴയില്‍

    രാഷ്ട്രീയ നിലപാട് ചര്‍ച്ച ചെയ്യുന്നതിന് കെ എല്‍ സി എ സംസ്ഥാന മാനേജിംഗ് കൗണ്‍സില്‍ യോഗം മാര്‍ച്ച് 9-ന് ആലപ്പുഴയില്‍0

    കൊച്ചി: ലത്തീന്‍ കത്തോലിക്കാ രാഷ്ട്രീയ നിലപാട് ചര്‍ച്ച ചെയ്യുന്നതിന് കേരള ലാറ്റിന്‍ കത്തോലിക്ക് അസോസിയേഷന്‍  സംസ്ഥാന മാനേജിംഗ് കൗണ്‍സില്‍  മാര്‍ച്ച് 9-ന് രാവിലെ ആലപ്പുഴയില്‍  ചേരും.  പതിനഞ്ചോളം വിഷയങ്ങളാണ് മുന്നണികളുടെ നിലപാട് അറിയുന്നതിന് സമുദായം ഉന്നയിച്ചിട്ടുള്ളത്. പ്രശ്‌നാധിഷ്ഠിത- മൂല്യാധിഷ്ഠിത നിലപാടിന്റെ അടിസ്ഥാനത്തില്‍  സമുദായം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നതിനുള്ള മുന്നോടിയായിട്ടാണ് ആലപ്പുഴയില്‍ യോഗം ചേരുന്നത്.  വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് എടുത്തിരിക്കുന്ന കളവായ കേസുകള്‍ ഉടനടി പിന്‍വലിക്കണമെന്നും, അതുസംബന്ധിച്ച് സമുദായ നേതാക്കളെ മുഖ്യപ്രതികളാക്കി യാതൊരു ബന്ധവുമില്ലാത്ത

  • അമല മെഡിക്കല്‍ കോളജില്‍ വനിതാദിനം ആഘോഷിച്ചു

    അമല മെഡിക്കല്‍ കോളജില്‍ വനിതാദിനം ആഘോഷിച്ചു0

    തൃശൂര്‍: അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ വനിതാദിനാചരണം സൊലെസ് ഡയറക്ടര്‍ ഷീബ അമീര്‍  ഉദ്ഘാടനം ചെയ്തു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍, ഡോ. ബെറ്റ്‌സി തോമസ്, ഡോ. രാജേഷ് ആന്റോ, ഡോ. പ്രമീള മേനോന്‍, ഡോ. ശരണ്യ ശശികുമാര്‍, സിസ്റ്റര്‍ ലിഖിത എന്നിവര്‍ പ്രസംഗിച്ചു. ഫ്‌ളാഷ് മോബ്, സൗജന്യ സ്ത്രീരോഗപരിശോധന എന്നിവയും നടത്തി.

  • വന്യമൃഗ ശല്യം; സംസ്ഥാന ഗവണ്‍മെന്റിനെതിരെ ശക്തമായ നിലപാടുമായി ഇടുക്കി രൂപത

    വന്യമൃഗ ശല്യം; സംസ്ഥാന ഗവണ്‍മെന്റിനെതിരെ ശക്തമായ നിലപാടുമായി ഇടുക്കി രൂപത0

    ഇടുക്കി: വന്യമൃഗ ആക്രമണത്തില്‍ സംസ്ഥാന ഗവണ്‍മെന്റിനെതിരെ ശക്തമായ നിലപാടുമായി ഇടുക്കി രൂപത. നിഷ്‌ക്രിയമായ ഭരണകൂടമാണ് നാട്ടിലുള്ളതെന്ന് ഇടുക്കി രൂപതാ  വക്താവ് ഫാ. ജിന്‍സ് കാരയ്ക്കാട്ട് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. കേരളം ഉണരുന്നതും ഉറങ്ങുന്നതും വന്യമൃഗങ്ങള്‍ നിഷ്ഠൂരമായി ആളുകളെ കൊല ചെയ്യുന്ന വാര്‍ത്ത കേട്ടുകൊണ്ടാണ്. കാട് വിട്ട് നാട്ടില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തി കാട്ടില്‍ കയറ്റുന്നതിന്  പകരം ഭയം കൊണ്ട് തെരുവിലിറങ്ങി നിലവിളിക്കുന്ന സാധാരണക്കാരന്റെ സമരങ്ങളെ അടിച്ചമര്‍ത്തുകയും തല്ലി ചതിക്കുകയും കള്ളക്കേസില്‍ കൊടുക്കുകയും ചെയ്യുന്ന ഗതികെട്ട നാടായി കേരളം മാറി.

  • മന്ത്രവാദത്തിലൂടെ സാത്താന്‍ മനുഷ്യനില്‍ ആവസിക്കുന്നതെങ്ങനെ: പ്രമുഖ ഭൂതോച്ചാടകന്‍ ഫാ. ആല്‍ബര്‍ട്ടോ വിശദീകരിക്കുന്നു.

    മന്ത്രവാദത്തിലൂടെ സാത്താന്‍ മനുഷ്യനില്‍ ആവസിക്കുന്നതെങ്ങനെ: പ്രമുഖ ഭൂതോച്ചാടകന്‍ ഫാ. ആല്‍ബര്‍ട്ടോ വിശദീകരിക്കുന്നു.0

    ഭൗതികനേട്ടങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുംവേണ്ടിയാണ് പലരും മന്ത്രവാദത്തിന് പിന്നാലെ പോകുന്നത്. എന്നാല്‍ മനുഷ്യരെ വഞ്ചിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ സാത്താന്‍ അവലംബിക്കുന്ന എളുപ്പമാര്‍ഗമാണ് മന്ത്രവാദമെന്ന് പ്രമുഖ ഭൂതോച്ചാടകന്‍ ഫാ. ആല്‍ബര്‍ട്ടോ മെഡെല്‍ വ്യക്തമാക്കി. മന്ത്രവാദങ്ങള്‍ക്ക് ശക്തിയുണ്ടെന്നും, അവ ഫലിക്കുമെന്നും മനുഷ്യരെ വിശ്വസിപ്പിക്കുവാന്‍ സാത്താന്‍ മനുഷ്യരുടെ അജ്ഞതയും അന്ധവിശ്വാസവും മുതലെടുക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തനിക്ക് അതിമാനുഷിക ശക്തികളുണ്ടെന്ന് മനുഷ്യനെക്കൊണ്ട് വിശ്വസിപ്പിക്കുവാനുള്ള സാത്താന്റെ കുടിലതയാണിത്. അത് യഥാര്‍ത്ഥമല്ല. കാരണം ദൈവത്തെ ജയിക്കുവാനോ, അവിടുത്തെ മറികടക്കുവാനോ ഉള്ള ഒരു ആഗ്രഹമാണ് മന്ത്രവാദങ്ങളില്‍ പ്രകടമാകുന്നത്. അത് ദൈവത്തിന്റെ പത്തു

Latest Posts

Don’t want to skip an update or a post?