Follow Us On

20

January

2025

Monday

  • അശാന്തിയുടെ നടുവിലൊരു ക്രിസ്മസ്‌

    അശാന്തിയുടെ നടുവിലൊരു ക്രിസ്മസ്‌0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) 2023-ലെ ക്രിസ്മസിന് പല പ്രത്യേകതകള്‍ ഉണ്ട്. ഈ പ്രത്യേകതകള്‍ എല്ലാംകൂടി ഒന്നിച്ചുകൂട്ടിയാല്‍ ഇങ്ങനെ പറയാം: അശാന്തിയുടെ നടുവില്‍ നിന്നുകൊണ്ടുള്ള ഒരു ക്രിസ്മസ് ആണിത്. ഈ അശാന്തിക്ക് പല കാരണങ്ങളുണ്ട്. വ്യക്തിപരമായി ഒരുപാടുപേര്‍ അശാന്തിയിലാണ്. അതിന് നിരവധി കാരണങ്ങളുണ്ട്. മോശമായ സാമൂഹ്യ അന്തരീക്ഷം, കലുഷിതമായ കുടുംബാന്തരീക്ഷം, സാമ്പത്തിക പ്രശ്‌നങ്ങള്‍, തൊഴില്‍ പ്രശ്‌നങ്ങള്‍, ദാമ്പത്യപ്രശ്‌നങ്ങള്‍, മക്കളോ മാതാപിതാക്കളോ ആയി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, സ്വയം ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍, വന്നുഭവിച്ച ദുരന്തങ്ങള്‍, മറ്റുള്ളവര്‍

  • പ്ലേറ്റോയിലെ ക്രിസ്മസ് കളര്‍ഫുള്ളാണ്… ദൈവാലയത്തിന് ഇപ്പോള്‍ മേല്‍ക്കൂരയുണ്ട്‌

    പ്ലേറ്റോയിലെ ക്രിസ്മസ് കളര്‍ഫുള്ളാണ്… ദൈവാലയത്തിന് ഇപ്പോള്‍ മേല്‍ക്കൂരയുണ്ട്‌0

    ജോസ്/നൈജീരിയ: മേല്‍ക്കൂരയുള്ള ദൈവാലയത്തില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ കഴിയുന്നതിന്റെ ആഹ്ലാദത്തിലാണ് നൈജീരിയയിലെ പ്ലേറ്റോയിലുള്ള വിശ്വാസികള്‍. മുകളിലേക്ക് നോക്കിയാല്‍ ആകാശം കാണാവുന്ന ദൈവാലയത്തിലായിരുന്നു കഴിഞ്ഞ ക്രിസ്മസ് രാവില്‍ അവര്‍ ഒത്തുകൂടിയത്. ഇവിടുത്തെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അന്നു നടത്തിയ പ്രാര്‍ത്ഥനകള്‍ക്കുള്ള ഉത്തരംകൂടിയാണ് ദൈവാലയത്തിന്റെ മുകളില്‍ ഉയര്‍ന്നുനില്ക്കുന്ന മേല്‍ക്കൂര. അതിനാല്‍ത്തന്നെ ഈ വര്‍ഷത്തെ ക്രിസ്മസ് ഇവര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ആഹ്ലാദത്തിന്റെയും സമാധാനത്തിന്റെയും സമയമാണ്. 2021-ലെ ഈസ്റ്റര്‍ കാലത്ത് ഫുലാനി തീവ്രവാദികള്‍ ഈ ദൈവാലയം അഗ്നിക്കിരയാക്കുകയായിരുന്നു. എന്നാല്‍, മേല്‍ക്കൂരയില്ലാത്തതിന്റെ പേരില്‍ ദൈവാലയത്തിലെ ആരാധന മുടങ്ങുകയോ ആരാധനക്ക്

  • ഈ ഉണ്ണി വളരില്ലേ…?

    ഈ ഉണ്ണി വളരില്ലേ…?0

     ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്, ഒരു ഡിസംബര്‍ മാസം. ആഫ്രിക്കയിലെ ടാന്‍സാനിയയിലെ ഒരു കുഞ്ഞു ഗ്രാമത്തിലാണ്. നമ്മുടെ നാട്ടിലെപോലെ അത്ര കളര്‍ഫുള്‍ ഡിസംബര്‍ അല്ല അവിടം. നാട്ടിലെ ഡിസംബര്‍ നിറങ്ങളിലും ദീപങ്ങളിലും കുളിച്ചുനില്‍ക്കുന്നത് കാണാന്‍ എന്തു ഭംഗിയാണ്. ഡിസംബര്‍ മാസത്തിന് അല്ലെങ്കിലും ഒരു പ്രത്യേക ഭംഗിയാണ്. ആഫ്രിക്കയിലെ ആ ഗ്രാമത്തിലെ പള്ളിയില്‍ അവര്‍ മെനഞ്ഞെടുത്ത ഒരു നക്ഷത്രം-അത്രേയുള്ളു അവരുടെ ഡിസംബര്‍. ഗ്രാമത്തില്‍നിന്ന് കുറെ ദൂരം ഉള്ളിലേക്ക് സഞ്ചരിച്ചാല്‍ ഒരു മസായി ഗോത്ര ഗ്രാമമുണ്ട്.

  • സൂപ്പറാക്കുന്ന സിസ്റ്റേഴ്‌സ്..!

    സൂപ്പറാക്കുന്ന സിസ്റ്റേഴ്‌സ്..!0

    മാത്യു സൈമണ്‍ റൊമാനിയയില്‍ ഒരു സമ്പന്ന കുടുംബത്തിലാണ് മരിയാനാ ജനിച്ചത്. രണ്ട് സഹോദരിമാരില്‍ മൂത്തവള്‍. എന്നാല്‍ അവള്‍ക്ക് 13 വയസുള്ളപ്പോള്‍ ഒരു സംഘം അവളെ തട്ടികൊണ്ടുപോയി മാനഭംഗപ്പെടുത്തി. ഈ സംഭവത്തിനുശേഷം, സ്‌കൂളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നുമെല്ലാം മരിയാനാ ഒഴിവാക്കപ്പെടുന്നതായും ഒറ്റപ്പെടുന്നതായും അവള്‍ക്ക് അനുഭവപ്പെട്ടു. തല്‍ഫലമായി എങ്ങനെയും നാട് വിടണമെന്നചിന്ത അവളെ നിരന്തരം വേട്ടയാടി. അങ്ങനെയിരിക്കേ സ്‌പെയിനിലേക്ക് പോകാന്‍ അവസരം ലഭിച്ചു. എന്നാല്‍ മനുഷ്യക്കടുത്തുകാരുടെ കെണിയിലേക്കാണ് താന്‍ ചെന്നുവീണതെന്ന് അറിഞ്ഞപ്പോഴേക്കും വളരെ വൈകിയിരുന്നു. അവര്‍ അവളെ 300 യൂറോയ്ക്ക് ഒരു വേശ്യാലയത്തിന്

  • പുല്‍ക്കൂടിന്റെ  അര്‍ത്ഥം തേടി

    പുല്‍ക്കൂടിന്റെ അര്‍ത്ഥം തേടി0

    ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ (കോട്ടപ്പുറം രൂപതാ നിയുക്ത ബിഷപ്) ക്രിസ്തുവിന്റെ ജനനം പുല്‍ക്കൂട്ടിലായിരുന്നു. ഒരുപക്ഷേ ഒരു മനുഷ്യനും ഇതിനുമുമ്പോ പിമ്പോ ജനിക്കാന്‍ ആഗ്രഹിക്കാത്ത ഒരിടം. ഒരമ്മയും തന്റെ കുഞ്ഞിന് ജന്മമേകാന്‍ ഒരിക്കലും തെരഞ്ഞെടുക്കാന്‍ ഇഷ്ടപ്പെടാത്ത സ്ഥലം. പക്ഷേ അത് മനുഷ്യജീവിതത്തിലേക്ക് വലിയൊരു വെളിച്ചം വീശുന്നുണ്ട്. ദൈവപുത്രന്‍ മനുഷ്യാവതാരം ചെയ്ത ഇടം ആര്‍ക്കും എത്തിച്ചേരാന്‍ ആകുന്ന ഒരു ഇടമാണ്; ആര്‍ക്കും ചെന്നുചേരാന്‍ കഴിയുന്ന ഒരിടമാണ്. ആരും മാറ്റിനിര്‍ത്തപ്പെടാത്ത സ്ഥലമാണ്. എളിയ ഇടങ്ങള്‍ ആര്‍ക്കും എത്തിപ്പിടിക്കാനും എത്തിച്ചേരാനുമാകുന്നതാണല്ലോ. ഈശോ ജനിച്ചത്

  • ക്രിസ്തുവിനെ  പുറന്തള്ളിയ സാന്താക്ലോസ്‌

    ക്രിസ്തുവിനെ പുറന്തള്ളിയ സാന്താക്ലോസ്‌0

    കെ.ജെ മാത്യു മാനേജിംഗ് എഡിറ്റര്‍ ഒരു ക്രിസ്മസ്‌കൂടി വരുന്നു. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ ഉള്ളില്‍ നിക്ഷേപിക്കപ്പെട്ടത് അമൂല്യമായ ഒരു നിധിയായിരുന്നു- അനശ്വരമായ ആത്മാവ്. അതിന്റെ സൗന്ദര്യത്തെക്കാള്‍ അവനെ ആകര്‍ഷിച്ചത് മണ്ണിന്റെ ഹരംപിടിപ്പിക്കുന്ന ഗന്ധമാണ്. അങ്ങനെ ലക്ഷ്യം നഷ്ടപ്പെട്ട് സാന്ദ്രമായ തമസില്‍ മണ്ണില്‍ അലയുന്ന മനുഷ്യനെത്തേടി പ്രകാശം താണിറങ്ങി, അതാണ് ക്രിസ്മസ്. ഇനി ആരും ഇരുട്ടിനെ ഭയപ്പെടേണ്ടതില്ല. കാരണം ഇരുട്ടിനെ കീഴടക്കിയ ദൈവം ഇമ്മാനുവേലായി നമ്മോടുകൂടെ വസിക്കുന്നു. മണ്ണിന്റെ വേദനകള്‍ അറിയാതെ വിണ്ണിലുറങ്ങുന്നവനാണ് ദൈവമെന്ന് ആര്‍ക്കും

  • മാഹി അമ്മത്രേസ്യ തീര്‍ഥാടനകേന്ദ്രത്തെ ബസിലിക്കയായി ഉയര്‍ത്തി

    മാഹി അമ്മത്രേസ്യ തീര്‍ഥാടനകേന്ദ്രത്തെ ബസിലിക്കയായി ഉയര്‍ത്തി0

    കോഴിക്കോട്: വടക്കന്‍ കേരളത്തിലെ പ്രഥമ ബസിലിക്കയായി കോഴിക്കോട് രൂപതയിലെ മാഹി അമ്മ ത്രേസ്യ തീര്‍ഥാടനകേന്ദ്രത്തെ ഫ്രാന്‍സിസ് പാപ്പ ഉയര്‍ത്തിയതായി കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അറിയിച്ചു. മയ്യഴി അമ്മയുടെ ദേവാലയം എന്നാണ് മാഹി സെന്റ് തെരേസാസ് തീര്‍ഥാടനകേന്ദ്രം അറിയപ്പെടുന്നത്. ശതാബ്ദി നിറവിലായ കോഴിക്കോട് രൂപതയ്ക്കു ലഭിച്ച അംഗീകാരവും, 2023 ഡിസംബറില്‍ ഫ്രാന്‍സിസ് പാപ്പ നല്‍കുന്ന ക്രിസ്മസ് സമ്മാനവുമായി രൂപത ഇതിനെ സ്വീകരിക്കുന്നുവെന്ന് ഡോ. ചക്കാലയ്ക്കല്‍ പറഞ്ഞു. മലബാറിന്റെ ചരിത്രത്തില്‍ കോഴിക്കോട് രൂപതയ്ക്ക് അമ്മയുടെ സ്ഥാനമാണ്. മാതൃരൂപതയ്ക്ക്

  • യഥാര്‍ത്ഥ ചരിത്രം ഗവേഷണം നടത്തി എഴുതണം

    യഥാര്‍ത്ഥ ചരിത്രം ഗവേഷണം നടത്തി എഴുതണം0

    കൊച്ചി: ഭാവനയില്‍ മെനഞ്ഞെടുക്കാത്ത യഥാര്‍ത്ഥ കേരള സഭാ-സമുദായ ചരിത്രം ഗവേഷണം നടത്തി എഴുതപ്പെടണമെന്ന്  കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന്‍ ചെയര്‍മാനും കണ്ണൂര്‍ ബിഷപുമായ ഡോ. അലക്‌സ് വടക്കുംതല. കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്‍ (കെഎല്‍സിഎച്ച്എ) സംസ്ഥാന വാര്‍ഷിക സമ്മേളനം എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ മരിയസദന്‍ ഓഡിറ്റോറി യത്തില്‍  ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോടെങ്കിലും വിരോധം തീര്‍ക്കുന്ന തരത്തിലോ, സത്യം തമസ്‌കരിക്കപ്പെടും വിധമോ അല്ല ചരിത്ര രചന നടത്തേണ്ടത്. രേഖകളും വസ്തുതകളും വേണ്ടവിധം പഠിച്ചും ന്യൂനതകള്‍

Latest Posts

Don’t want to skip an update or a post?