സീറോമലബാര് സിനഡല് കമ്മീഷനുകള് പുനഃസംഘടിപ്പിച്ചു
- Featured, Kerala, LATEST NEWS
- January 18, 2025
ഇടുക്കി: അടിമാലി ആത്മജ്യോതി പാസ്റ്ററല്‍ സെന്ററില്‍ മൂന്നു ദിവസങ്ങളിലായി നടന്ന ഇടുക്കി രൂപതാ പ്രഥമ എപ്പാര്‍ക്കിയല്‍ അസംബ്ലി സമാപിച്ചു. ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 150 പ്രതിനിധികള്‍ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. കൂടുംബങ്ങളെകുറിച്ചും യുവജനങ്ങളെക്കുറിച്ചുമായിരുന്നു പ്രധാന ചര്‍ച്ചകള്‍. യുവജനങ്ങള്‍ വിദേശ കുടിയേറ്റം നടത്തുന്ന കാലഘട്ടമാണിത്. അകലങ്ങളിലായിരിക്കുന്ന യുവജനങ്ങളെയും ചേര്‍ത്തുപിടിക്കാനുള്ള നൂതന പദ്ധതികള്‍ ആവിഷ്‌കരി ക്കണമെന്നും അസംബ്ലി വിലയിരുത്തി. കോതമംഗലം രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍
ജെറുസലേം : ഗാസ മുനമ്പിൽ ഇസ്രായേലും ഹമാസും തമ്മിൽ നടക്കുന്ന സംഘർഷത്തിൽ നാലു ദിവസത്തേക്ക് നിശ്ചയിച്ച താൽക്കാലിക വെടിനിർത്തൽ രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. വെടിനിരുത്തലിന്റെ ഭാഗമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 69 ഇസ്രായേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു. ഇസ്രായേൽ ജയിലുകളിൽ നിന്ന് 117 പലസ്തീൻ തടവുകാരെ ഇസ്രായേലും മോചിപ്പിച്ചിരുന്നു. ഇന്ധനം, ഭക്ഷണം, മരുന്ന് എന്നിവയുൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ശേഖരിക്കാൻ ഗാസ നിവാസികൾക്ക് താൽക്കാലിക വെടിനിർത്തൽ സഹായമായി. ഒമാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ, റഷ്യ, ഖത്തർ
തിരുവനന്തപുരം: 2022-23 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി, +2/വിഎച്ച്എസ്ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയവര്‍ക്കും/ബിരുദതലത്തില്‍ 80%മാര്‍ക്കോ/ബിരുദാനന്തര ബിരുദതലത്തില്‍ 75% മാര്‍ക്കോ നേടിയ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ സ്ഥിരതാമസക്കാരായ ക്രിസ്ത്യന്‍, മുസ്ലീം, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. 2022-23 അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി/ടി.എച്ച്എസ്എല്‍സി, +2/വിഎച്ച്എസ്ഇ തലങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയവര്‍ക്ക് 10,000 (പതിനായിരം)
കണ്ണൂര്‍: ദളിത് ക്രൈസ്തവര്‍ ഉള്‍ക്കൊള്ളുന്ന ലത്തീന്‍ സമൂഹം ഇന്ന് അഭിമുഖികരിക്കുന്ന നീതി നിഷേധങ്ങള്‍ ഇനിയും അനുവദിക്കാനാവില്ലെന്നും ഈ സമൂഹത്തിന് നഷ്ട്ടപ്പെട്ട അവകാശ-ആനുകൂല്യങ്ങള്‍ നല്‍കണമെന്നും കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ഡോ. അലക്‌സ് വടക്കുംതല. കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ 12 ലത്തീന്‍ രൂപതകളിലും നടക്കുന്ന ജനജാഗരം പരിപാടിയുടെ ഭാഗമായി കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തില്‍ നടന്ന ജനജാഗരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് മിഷന്‍പോലെ പാവങ്ങള്‍ക്കുള്ള ഭവന പദ്ധതികള്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈ സമൂഹം ആരംഭം
തൃശൂര്‍: വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 25-ന് കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് ആരംഭിച്ച വിദ്യാദര്‍ശന്‍ യാത്രയ്ക്ക് തൃശൂരില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. കാസര്‍കോഡ് ചിറ്റാരിക്കലില്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്ത വിദ്യാദര്‍ശന്‍ യാത്ര നവംബര്‍ 30-ന് സെക്രട്ടറിയേറ്റ് നടയിലാണ് സമാപിക്കുന്നത്. സമാപന സമ്മേളനത്തില്‍ കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ.ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് പങ്കെടുക്കും. എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍
വില്ലിംഗ്ടണ്‍: ക്രിസ്മസിനായി ലോകമെങ്ങും ഒരുങ്ങുമ്പോള്‍, രാപ്പകല്‍ വിത്യാസമില്ലാതെ 100 മണിക്കൂര്‍ നീളുന്ന അഖണ്ഡ ബൈബിള്‍ പാരായണം ഒരുക്കി (ചെയിന്‍ ബൈബിള്‍ റീഡിംഗ്) ഉണ്ണീശോയെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് ന്യൂസിലാന്‍ഡിലെ യുവജനങ്ങള്‍. നവംബര്‍ 29 മുതല്‍ഡിസംബര്‍ മൂന്നുവരെ സൂം ആപ്ലിക്കേഷനിലൂടെ ക്രമീകരിക്കുന്ന അഖണ്ഡ ബൈബിള്‍ പാരായണത്തില്‍ ഉല്‍പ്പത്തി മുതല്‍ വെളിപാട് വരെയുള്ള എല്ലാ ഭാഗങ്ങളും വായിക്കും. സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ (എസ്എംവൈഎം) നേതൃത്വത്തിലാണ് അഖണ്ഡ ബൈബിള്‍ പാരായണം ക്രമീ കരിച്ചിരിക്കുന്നത്. ബിഷപ് മാര്‍ ജോണ്‍ പനംന്തോട്ടത്തില്‍ 29ന് ന്യൂസിലാന്റ്
കീവ് : യുക്രൈനിലെ വിദ്യാഭ്യാസ, ശാസ്ത്ര മന്ത്രാലയവുമായി സഹകരിച്ച്, പത്ത് യുക്രേനിയൻ പ്രദേശങ്ങളിലെ മധ്യ, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 29,000 ലാപ്‌ടോപ്പുകൾ യൂനിസെഫ് വിതരണം ചെയ്തു. യുദ്ധം മൂലം തടസ്സപ്പെട്ട ഔപചാരിക വിദ്യാഭ്യാസം നേടുന്നതിലെ വെല്ലുവിളികൾ നേരിടുകയാണ് സംരംഭത്തിന്റെ ലക്ഷ്യമെന്ന് യുക്രെയ്നിലെ യൂണിസെഫ് പ്രതിനിധി മുനീർ മമ്മദ്സാദെ വ്യക്തമാക്കി. പ്രോപെട്രോവ്സ്ക, ഡൊണെറ്റ്സ്ക, സപോറിസ്ക, ലുഹാൻസ്ക, മൈകോലൈവ്സ്ക, ഒഡെസ്ക, സുംസ്ക, ചെർനിഹിവ്സ്ക, ഖാർകിവ്സ്ക, ഖേർസൺസ്ക തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്. യൂറോപ്യൻ യൂണിയൻ, ജപ്പാൻ, റിപ്പബ്ലിക് ഓഫ്
സിയാല്‍കോട്ട് (പാക്കിസ്ഥാന്‍): ഇസ്രായേലിന് അനുകൂലമായി സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ക്രൈസ്തവ വിദ്യാർത്ഥിയെ പാക്കിസ്ഥാനിൽ വെടിവെച്ചുകൊന്നു. ഇരുപതു കാരനായ ഫർഹാൻ ഉൾ കമാറാണ് പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ടില്‍ കൊല്ലപ്പെട്ടത്. ഇസ്രായേലിന് അനുകൂലമായി സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ഇട്ടതില്‍ രോഷാകുലനായ മുഹമ്മദ് സുബൈർ എന്നയാളാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നുണ്ടെകിലും കൊല്ലപ്പെട്ട ഫർഹാന്റെ കുടുംബത്തോട് കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വെളിപ്പെടുത്താൻ തയാറായിട്ടില്ല. അന്വേഷണം തുടരുന്നുവെന്ന് മാത്രമാണ് പോലീസ് ഉദ്യോഗസ്ഥർ കുടുംബത്തെ അറിയിച്ചിട്ടുള്ളത് . പുലർച്ചെ വീട്ടിൽ കടന്നു
Don’t want to skip an update or a post?