റൂബി ജൂബിലി; കൈക്കാരന്മാരെ ആദരിച്ച് താമരശേരി രൂപത
- ASIA, Featured, Kerala, LATEST NEWS
- September 16, 2025
സ്വന്തം ലേഖകന്‍ പാലക്കാട് പാലക്കാട് രൂപതയുടെ ഒരു വര്‍ഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വലമായ തുടക്കം. ചക്കാന്തറ സെന്റ്റാഫേല്സ് കത്തീഡ്രലില്‍ നടന്ന വിശുദ്ധ കുര്‍ബാന മധ്യേ ജൂബിലി തിരി തെളിച്ച് രൂപതാ മെത്രാന് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. മാര്‍ ജേക്കബ് മനത്തോടത്ത് വചന സന്ദേശം നല്കി. നേട്ടങ്ങളെക്കാള്‍ ബന്ധങ്ങളാണ് പ്രധാനപ്പെട്ടതെന്ന് ബിഷപ് എമിരിറ്റസ് മാര്‍ മനത്തോടത്ത് പറഞ്ഞു. വികാരി ജനറാള്‍ മോണ്‍. ജിജോ ചാലക്കല്‍, സിആര്‍ഐ പ്രസിഡന്റ് ഫാ. ആന്റണി പുത്തനങ്ങാടി,
തൃശൂര്‍: ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്ക് എത്തുന്ന രോഗികള്‍ക്ക് സൗജന്യമായി താമസിക്കാന്‍ സൗകര്യം നല്കുന്ന വിന്‍സെന്‍ഷ്യന്‍ അഭയകേന്ദ്രം പത്തുവര്ഷങ്ങള് പൂര്‍ത്തിയാക്കി. മാറാവ്യാധികളാല്‍ വലയുന്നവര്‍ക്ക് സ്നേഹത്തണലൊരുക്കുകയാണ് ഈ സ്ഥാപനം. തൃശൂര്‍ അതിരൂപതയുടെ സേവനപ്രവര്‍ത്തനങ്ങളുടെ മുഖമായ സൊസൈറ്റി ഓഫ് സെന്റ് വിന്‍സെന്റ് ഡി പോള്‍ തൃശൂര്‍ സെന്‍ട്രല്‍ കൗണ്‍സിലാണ് മെഡിക്കല്‍ കോളജിനടുത്ത് ഈ അഭയകേന്ദ്രം സ്ഥാപിച്ചത്. മെഡിക്കല്‍ കോളജില്‍ കീമോ, റേഡിയേഷന്, ഡയാലിസിസ് തുടങ്ങിയ തുടര്‍ ചികിത്സകള്‍ക്കായി ദൂരസ്ഥലങ്ങളില്‍നിന്നും വരുന്ന നിര്‍ധന രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും മെഡിക്കല്‍ കോളജിനു സമീപമുള്ള
കാഞ്ഞിരപ്പള്ളി: പൊന്‍കുന്നം ചെങ്കലിലുള്ള എയ്ഞ്ചല്‍സ് വില്ലേജിലേക്ക് സ്വര്‍ഗം ഇറങ്ങിവന്ന വലിയ അഭിഷേകത്തിന്റെ സുദിനം! തൂവെള്ള ഉടുപ്പുകളണിഞ്ഞു, തലയില്‍ വെള്ളപൂമുടിയും കയ്യില്‍ പൂച്ചെണ്ടുകളുമായി അവര്‍ എത്തി. മാതാപിതാക്കളുടെ വിരല്‍ തുമ്പില്‍ പിടിച്ചും, വീല്‍ ചെയറില്‍ ഇരുന്നും നിറഞ്ഞ പാല്പുഞ്ചിരിയുമായി…ഇവിടുത്തെ 5 മാലാഖ കുട്ടികളുടെ ഹൃദയങ്ങളില്‍ ആദ്യമായി ഈശോയെ സ്വീകരിച്ച ദിവസം. പലപ്പോഴും ഈ മക്കള്‍ സ്വന്തം ഇടവകകളില്‍പോലും സ്വീകാര്യരല്ല. ഇവരുടെ ഒച്ചയും നടപ്പും ഇരുപ്പും നോട്ടവും എല്ലാം പലര്‍ക്കും അരോചകമാണ്. അതുകൊണ്ട് അവരുടെ ആദ്യ കുര്‍ബാന സ്വീകരണം പലപ്പോഴും
വത്തിക്കാൻ സിറ്റി: റഷ്യൻ ആക്രമണംമൂലം യുദ്ധക്കെടുതി രൂക്ഷമായ കിഴക്കൻ യുക്രൈനിലെ ജനതയ്ക്ക് വീണ്ടും ഫ്രാൻസിസ് പാപ്പയുടെ സഹായം. കേടുകൂടാതെ സൂക്ഷിക്കാവുന്ന ഭക്ഷണവും ശീതകാല വസ്ത്രങ്ങളും ഉൾപ്പെടെയുള്ള ആവശ്യവസ്തുക്കൾ നിറച്ച ട്രക്ക് കഴിഞ്ഞ ദിവസമാണ് കിഴക്കൻ യുക്രൈനിൽ എത്തിച്ചത്. പാകം ചെയ്ത ഭക്ഷണം, ശീതകാല വസ്ത്രം എന്നിവയ്ക്കു പുറമെ ധാന്യമാവ്, കേടുകൂടാതെ സൂക്ഷിക്കാവുന്ന തക്കാളി, പാസ്ത, മധുരപലഹാരങ്ങൾ എന്നിവയും എത്തിച്ചിട്ടുണ്ട്. കൊറിയൻ ഫാക്ടറി വത്തിക്കാന്‍ സംഭാവന ചെയ്ത മൂന്ന് ലക്ഷം ഭക്ഷണ കിറ്റുകളും മറ്റ് അവശ്യവസ്തുക്കളും പാപ്പ യുക്രൈനിലേക്ക്
വാഷിംഗ്ടൺ ഡി.സി: ജീവന്റെ സംസ്ക്കാരത്തിനുനേർക്കുള്ള ആക്രമണങ്ങൾ ശക്തിപ്പെടുമ്പോൾ, രാജ്യത്തെ വിശുദ്ധിയിലേക്ക് നയിക്കാൻ ‘റോസറി കോസ്റ്റ് ടു കോസ്റ്റ്’ ജപമാലയജ്ഞത്തിന് തയാറെടുത്ത് അമേരിക്കയിലെ വിശ്വാസീസമൂഹം. ജപമാല പ്രാർത്ഥനാ കൂട്ടായ്മയായ ‘ഹോളി ലീഗ് ഓഫ് നേഷൻസി’ന്റെ നേതൃത്വത്തിൽ ജപമാലരാജ്ഞിയുടെ തിരുനാളായ ഒക്ടോബർ ഏഴിന് സംഘടിപ്പിക്കുന്ന ‘റോസറി കോസ്റ്റ് ടു കോസ്റ്റി’ൽ ആയിരക്കണക്കിന് വിശ്വാസികൾ അണിചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗർഭത്തിൽ ഉരുവാകുന്നതുമുതൽ സ്വാഭാവിക മരണംവരെയുള്ള ജീവന്റെ സംരക്ഷണം, വിവാഹ- കുടുംബ സംവിധാനങ്ങളുടെ വിശുദ്ധീകരണം എന്നിവയാണ് പ്രത്യേക പ്രാർത്ഥനാ നിയോഗങ്ങൾ. ഈസ്റ്റേൺ സമയം വൈകിട്ട്
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടിയെ ടുക്കണമെന്ന് ആര്‍ച്ചുബിഷപ് എമരിറ്റസ് ഡോ. എം. സൂസപാക്യം. സുരക്ഷ വൈകുന്നതിനെതിരെ സംഘടിപ്പിച്ച മാര്‍ച്ചിനു ശേഷമുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതലപ്പൊഴിയില്‍ ഉണ്ടായ അപകട മരണത്തില്‍ പ്രതികരിച്ചവര്‍ക്കെതിരെ കേസ് എടുത്തത് തന്നെ വേദനിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള തീരത്ത് ജാതി-മത രാഷ്ട്രീയത്തിനതീതമായി ഒരു മുന്നേറ്റം വരും നാളുകളില്‍ കേരളം കാണുമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി
വാഷിംഗ്ടൺ ഡി.സി: ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും അണിചേരുന്ന ‘മാർച്ച് ഫോർ മാർട്ടിയേഴ്സ്’ റാലി സെപ്തംബർ 30ന്. പീഡിത ക്രൈസ്തവർക്കായി നിലകൊള്ളുന്ന സന്നദ്ധ സംഘടനയായ ‘ഫോർ ദ മാർട്ടിയേഴ്സി’ന്റെ ആഭിമുഖ്യത്തിൽ വാഷിംഗ്ടൺ ഡി.സിയിൽ സംഘടിപ്പിക്കുന്ന ‘മാർച്ച് ഫോർ ദ മാർട്ടിയേഴ്സി’ൽ ആയിരങ്ങൾ അണിചേരും. ഇത് നാലാം വർഷമാണ് ‘മാർച്ച് ഫോർ മാർട്ടിയേഴ്സ്’ സംഘടിപ്പിക്കപ്പെടുന്നത്. തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡി.സി ‘മാർച്ച് ഫോർ ദ മാർട്ടിയേഴ്സി’ന് തുടർച്ചയായി മൂന്നാം തവണയും വേദിയാകുന്നു എന്നതും സവിശേഷതയാണ്.
തന്റെ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചു് ഇരുപതാഴ്ച ആയപ്പോഴായിരുന്നു മുപ്പതുകാരിയായ മിഷിഗണിലെ താഷ കാൻ അക്കാര്യം തിരിച്ചറിയുന്നത്; വളരെ ഗുരുതരവും അപൂർവ്വവുമായ അനാപ്ലാസ്റ്റിക് അസ്ട്രോസൈറ്റോമ എന്ന ബ്രെയിൻ കാൻസറിന്റെ മൂന്നാം സ്റ്റേജിലാണ് താനിപ്പോൾ. മെഡിക്കൽ റിപ്പോർട്ട് കണ്ട് അസ്തപ്രജ്ഞയായിരുന്നുപോയ അവളുടെ ചെവികളിൽ കേട്ട ഡോക്ടറിന്റെ ശബ്ദം മറ്റേതോ ഭൂഖണ്ഡത്തിൽ നിന്നാരോ സംസാരിക്കുന്നതായവൾക്ക് തോന്നി. ഡോക്ടർ പറഞ്ഞു ; നിനക്കിനി ജീവിക്കാവുന്നത് കേവലം ഒന്നര വർഷം മാത്രം. നിന്റെ ഉദരത്തിൽ ഒരു ശിശു വളരുന്നതിനാൽ ഇപ്പോൾ റേഡിയേഷനും കീമോതെറാപ്പിയുമുൾപ്പെടെയുള്ള
Don’t want to skip an update or a post?