ബ്രസീല്‍ കാലാവസ്ഥ ഉച്ചകോടി; സൃഷ്ടിയെയും അയല്‍ക്കാരെയും പരിപാലിച്ചുകൊണ്ട് സുസ്ഥിരമായ സമാധാനം കൈവരിക്കണമെന്ന് ലിയോ 14 -ാമന്‍ പാപ്പ
- Featured, INTERNATIONAL, WORLD
- November 8, 2025

കാക്കനാട്: കുടുംബങ്ങള്‍ ദൈവവിളിയുടെ വിളനിലമാണെന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടത്തിയ വൊക്കേഷന്‍ പ്രമോട്ടേഴ്സ് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബങ്ങളുടെ കൂട്ടായ്മയും കുടുംബ പ്രാര്‍ത്ഥനയും ആണ് ദൈവവിളിയുടെ അടിസ്ഥാനം. ഭവനങ്ങളിലേക്ക് വൈദികരും സമര്‍പ്പിതരും ഇറങ്ങിച്ചെല്ലുമ്പോഴാണ് വൈദിക-സമര്‍പ്പിത വിളികള്‍ ലഭ്യമാകുന്നതെന്നും മാര്‍ തട്ടില്‍ ഓര്‍മ്മപ്പെടുത്തി. വൊക്കേഷന്‍ കമ്മീഷന് ചെയര്മാന് മാര്‍ ജോസഫ് അരുമച്ചാടത്ത് അധ്യക്ഷത വഹിച്ചു. കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി.

മാഡ്രിഡ്/സ്പെയിന്: 2016 ല്‍ 23 ാം വയസിലാണ് സ്പാനിഷ് ഭാഷയുടെ ചരിത്രം പഠിക്കുന്നതിനായി ചൈനീസ് വിദ്യാര്‍ത്ഥിനിയായ ഷുഷു സ്പെയിനിലെത്തുന്നത്. സ്പെയിനില്‍ എത്തിയിട്ട് ഏകദേശം ഒരു മാസം പിന്നിട്ടപ്പോള്‍ അസ്വസ്ഥത നിറഞ്ഞ ഒരന്തരീക്ഷത്തില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി ഇറങ്ങി നടന്ന ഷുഷു എത്തിച്ചേര്‍ന്നത് രക്തസാക്ഷികളായ സെന്റ് ജസ്റ്റസ് ആന്‍ഡ് പാസ്റ്റര്‍ സഹോദരങ്ങളുടെ നാമധേയത്തിലുള്ള കത്തീഡ്രലില്‍ ആയിരുന്നു.അവിടെ നിന്ന് കേട്ട സ്വര്‍ഗീയ സംഗീതത്തില്‍ ആകൃഷ്ടയായി അവള് ആ ദൈവാലയത്തിലേക്ക് പ്രവേശിച്ചു. അവിടെ അവളുടെ കണ്ണുകള്‍ ക്രൂശിക്കപ്പെട്ട ക്രിസ്തുവിന്റെ ഒരു

തൃശൂര്‍: കേന്ദ്രസര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ശാസ്ത്ര-സാങ്കേതിക ഗവേഷണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജിയും അമല മെഡിക്കല്‍ കോളേജുമായി അക്കാദമിക മേഖലയിലും ഗവേഷണ രംഗത്തും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായി. സിഎസ്ഐആര്‍ നിസ്റ്റ് ഡയറക്റ്റര്‍ ഡോ. സി അനന്തരാ മകൃഷ്ണന് അമല മെഡിക്കല്‍ കോളേജ്ജ് അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി മണ്ണുമ്മലിനു ധാരണപ്പത്രം കൈമാറി. സ്റ്റുഡന്റ് ഫാക്കല്‍റ്റി എക്സ്ചേഞ്ച്, സംയോജിത ഗവേഷണ പദ്ധതികള്‍, മെന്റര്‍ഷിപ്, ക്ലിനിക്കല്‍ റിസേര്‍ച്ച് തുടങ്ങിയ മേഖലകളില്‍ കൈകോര്‍ത്തുപ്രവര്‍ത്തിക്കാന്‍ ഈ

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അസീം പ്രേംജി ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന അന്ധബധിര പുനരധിവാസ പദ്ധതിയുടെ ഭാഗമായി പേരന്റ്സ് നെറ്റുവര്‍ക്ക് മീറ്റിംഗ് നടത്തി. തെള്ളകം ചൈത ന്യയില്‍ സംഘടിപ്പിച്ച മീറ്റിംഗിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെയിംസ് കുര്യന്, കെഎസ്എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല

യാവുണ്ടേ, കാമറൂണ്‍: കോംഗോയുടെ കിഴക്കന്‍ മേഖലയില്‍ വിമതര്‍ ദൈവാലയം അക്രമിച്ച് ദിവ്യകാരുണ്യം തറയില്‍ വിതറി അവഹേളിച്ചു. അക്രമം ‘വിനാശകരമായ ആത്മീയ മുറിവ്’ രൂപപ്പെടുത്തിയതായി കാരിത്താസ് ബുനിയ കോഡിനേറ്റര്‍ ഫാ. ക്രിസാന്തെ എന്‍ഗാബു ലിഡ്ജ പറഞ്ഞു.വിമത വിഭാഗമായ റിബല്സ് കോപ്പറേറ്റീവ് ഫോര്‍ ദി ഡെവലപ്പ്മെന്റ് ഓഫ് കോംഗോയാണ് (കോഡെക്കോ) ഇറ്റൂറി പ്രവിശ്യയിലെ, ബുനിയ രൂപതയുടെ കീഴിലുള്ള സെന്റ് ജോണ്‍ കാപ്പിസ്ട്രാന്‍ ഇടവക ദൈവാലയം ആക്രമിച്ചത്. ജൂലൈ 21-ന് നടത്തിയ ആക്രമണത്തില്‍ ദൈവാലയവും, വൈദിക മന്ദിരവും, ഗ്രോട്ടോയും അക്രമിച്ച വിമത

റായ്പൂര്‍ (ഛത്തീസ്ഗഡ്): ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ (ജൂലൈ 25) തടഞ്ഞുവച്ച മലയാളികളായ രണ്ട് കന്യാസ്ത്രീകള്‍ റിമാന്റില്‍. സിസ്റ്റേഴ്സ് നടത്തുന്ന ആശുപത്രിയിലേക്ക് നാരായണ്‍പൂരില്‍നിന്ന് ആദ്യമായി ജോലിക്ക് എത്തിയ 19, 22 വയസുവീതം പ്രായമുള്ള രണ്ട് യുവതികളെയും കൂടെ ഉണ്ടായിരുന്ന അവരുടെ ബന്ധുവായ യുവാവിനെയും റെയില്‍വേ സ്റ്റേഷനില്‍നിന്നും കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ സിസ്റ്റേഴ്സാണ് ഇപ്പോള്‍ ജയിലില്‍ ആയിരിക്കുന്നത്. തീവ്രഹിന്ദുത്വ സംഘടനയായ ബജ്റംഗദളിന്റെ നേതൃത്വത്തിലായിരുന്നു അങ്ങേയറ്റത്തെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയത്. കന്യാസ്ത്രീകള്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുന്നു എന്നാരോപിച്ച് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍

വത്തിക്കാന്‍ സിറ്റി: വൈദികരുടെ രൂപീകരണത്തിന്റെ പ്രധാന ലക്ഷ്യം യേശുക്രിസ്തുവിന്റെ ‘അതേ മനസ്’ രൂപീകരിക്കുക എന്നതും ‘സുവിശേഷം പ്രതിഫലിപ്പിക്കുക’ എന്നതുമാണെന്ന് ലിയോ 14 ാമന്‍ പാപ്പ. സെന്റ് സേവ്യര്‍ സൊസൈറ്റിയിലെ വൈദികരെയും റെജീന അപ്പസ്തോലോറം അഥനേയത്തിലെ ഒരു മാസം നീണ്ടുനില്‍ക്കുന്ന സെമിനാരി ഫോര്‍മേറ്റര്‍ കോഴ്സില്‍ പങ്കെടുക്കുന്ന വൈദികരെയും അഭിസംബോധന ചെയ്യുകയായിരുന്നു ലിയോ പാപ്പ. വൈദികര്‍, സാധാരണക്കാര്‍, സമര്‍പ്പിതര്‍ എന്നിവരുടെ രൂപീകരണം പ്രത്യേക അറിവ് നേടുന്നതില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും അത് പരിവര്‍ത്തനത്തിന്റെ തുടര്‍ച്ചയായ യാത്രയാണെന്നും പാപ്പ പറഞ്ഞു. നമ്മുടെ ജീവിതത്തിന്റെയും

തിരുവനന്തുപുരം: മിശിഹാനുകരണ സന്യാസിനീ സമൂഹത്തിന്റെ (ബഥനി) ശതാബ്ദിയാഘോഷങ്ങളുടെ സമാപനം ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് നടക്കും. രാവിലെ എട്ടിന് പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ സീറോമലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി. തുടര്‍ന്ന് 10.30 ന് നടക്കുന്ന പൊതുസമ്മേളനം കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. ബഥനി സന്യാസിനീ സമൂഹം സുപ്പീരിയര്‍ ജനറല്‍ മദര്‍ ഡോ. ആര്‍ദ്ര എസ്ഐസി അധ്യക്ഷത വഹിക്കും. തിരുവനന്തപുരം
Don’t want to skip an update or a post?