വിയറ്റ്നാമീസ് രക്തസാക്ഷിയായ ഫാ. ദിപ് വാഴ്ത്തപ്പെട്ടവരുടെ നിരയില്‍
- Featured, INTERNATIONAL, LATEST NEWS
- November 26, 2024
പരിശുദ്ധ ഫ്രാന്‍സിസ് പാപ്പായുടെ നാല്പത്തിയഞ്ചാമത് അപ്പസ്തോലിക സന്ദര്‍ശനം ആഗോള സഭയ്ക്ക് മുഴുവനായി പ്രത്യാശയുടെ കിരണം പ്രദാനം ചെയ്യുന്നുവെന്ന് കാരിത്താസ് സംഘടന പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അടിവരയിട്ടു പറയുന്നു. പാപ്പാ സന്ദര്‍ശിക്കുന്ന ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ, തിമോര്‍ലെസ്റ്റെ എന്നീ രാജ്യങ്ങളില്‍ ആസ്ത്രേലിയന്‍ കാരിത്താസ് സംഘടന ചെയ്യുന്ന നിരവധി ഉപവിപ്രവര്‍ത്തനങ്ങള്‍ ഏറെ വിലപ്പെട്ടതാണ്. ആരോഗ്യമേഖലയിലും, വിദ്യാഭ്യാസ മേഖലയിലും സംഘടന നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കാരിത്താസ് ഇന്റര്‍നാഷണല്‍ കോണ്‍ഫെഡറേഷന്റെ ഭാഗമാണ് കാരിത്താസ് ഓസ്ട്രേലിയ. ദാരിദ്ര്യത്തില്‍ നിന്ന് കരകയറാന്‍ സമൂഹങ്ങളെ പിന്തുണയ്ക്കുന്നതില്‍ കത്തോലിക്കാരായ
ബെര്‍ലിന്‍: ജര്‍മനിയിലെ ലോവര്‍ സാക്സണി സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹാന്നോവറിന്റെ പ്രാന്തപ്രദേശത്ത് അഭയാര്‍ത്ഥിയായ ഇറാക്കുകാരന്റെ കുത്തേറ്റ് 61-കാരന് മരിച്ചു. അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ ഉടമയാണ് കുത്തേറ്റുമരിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരുസംഭവത്തില്‍ ഹെസ്റ്റെ സംസ്ഥാനത്തിലെ ദരംസ്റ്റാട്ടില്‍, അഫ്ഗാനിസ്ഥാനില്‍നിന്നുള്ള ഒരഭയാര്‍ത്ഥി റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് തന്റെ കാര്‍ ഇടിച്ചുകയറ്റി കാറുടമയെ പരിക്കേല്പിച്ചു. ട്രാഫിക് ലൈറ്റുകള്‍ അവഗണിച്ച് അതിവേഗത്തില്‍ കാറോടിച്ചുവന്നായിരുന്നു പരാക്രമം. ദൈവത്തിന്റെ കല്പനപ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് അറസ്റ്റിലായ അക്രമി പറഞ്ഞതായി ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാരിസ്: ഫ്രാന്‍സില്‍ കത്തോലിക്കാ ദൈവാലയങ്ങള്‍ക്ക് തീ പിടിക്കുന്നത് തുടര്‍ക്കഥയാകുന്നു. വടക്കന്‍ ഫ്രാന്‍സിലെ സാന്ത്ഒമേപ്രര്‍ പട്ടണത്തിലെ അമലോത്ഭവ മാതാ ദൈവാലയമാണ് ഏറ്റവും ഒടുവില്‍ അഗ്നിക്കിരയായത്. നൂറോളം അഗ്നിശമന സേനാംഗങ്ങള്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും പള്ളിയുടെ നിയോഗോത്തിക് മണിമാളികയും മേല്‍ക്കൂരയും കത്തിയമര്‍ന്നു. അനേകലക്ഷം യൂറോയുടെ നഷ്ടമുണ്ടായതായും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങള്‍ നീളുമെന്നും വികാരി ഫാ. റൂസെല്‍ പറഞ്ഞു. 1859-ല്‍ നിര്‍മിച്ച ഈ ദൈവാലയം രണ്ടു ലോകമഹായുദ്ധങ്ങളെയും അതിജീവിച്ചതാണ്. 2018-ലെ നവീകരണത്തിനുശേഷം ഇപ്പോഴുണ്ടായ ഈ തീപിടുത്തം ഇടവകാംഗങ്ങളെ ദുഃഖത്തിലാഴ്ത്തിയെന്ന് ഫാ. റൂസെല്‍ പറഞ്ഞു.
സര്‍വ്വശക്തനായ ദൈവം ഇന്ത്യയ്ക്ക് സമാധാനത്തിന്റെയും ക്ഷേമത്തിന്റെയും അനുഗ്രഹങ്ങള്‍ സമൃദ്ധമായി നല്കട്ടെയെന്ന് പാപ്പാ പ്രാര്‍ത്ഥിക്കുകയും ആശംസിക്കുകയും ചെയ്തു. ഇന്തൊനേഷ്യയിലേക്കുള്ള വിമാനയാത്രാവേളയില്‍ ഇന്ത്യയ്ക്കു മുകളിലൂടെ വിമാനം പറക്കവെ വ്യോമയാനത്തില്‍ നിന്ന് ഭാരതത്തിന്റെ രാഷ്ട്രപതി ശ്രീമതി ദൗപതി മുര്‍മുന് അയച്ച ടെലെഗ്രാം സന്ദേശത്തിലാണ് പാപ്പാ പ്രാര്‍ത്ഥനയും ആശംസകളും അറിയിച്ചത്. റോമില്‍ നിന്ന് ഇന്തൊനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലേക്കുള്ള 13 മണിക്കൂറിലേറെ ദീര്‍ഘിച്ച യാത്രയില്‍ വ്യോമയാനം ഏതെല്ലാം രാഷ്ട്രങ്ങളുടെ മുകളിലൂടെ പറന്നുവോ അതതു രാജ്യങ്ങളുടെ തലവന്മാര്ക്ക് പാപ്പാ ടെലെഗ്രാം അയച്ചു. വിദേശ ഇടയസന്ദര്‍ശന വേളകളിലെല്ലാം
പാലാ: മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ നാകപ്പുഴ ദൈവാലയത്തില്‍ എട്ടുനോമ്പാചരണവും പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളും എട്ടിന് ആഘോഷിക്കും. ഇതിനോടനുബന്ധിച്ച് നാലുവരെ വിന്‍സെന്‍ഷ്യന്‍ വൈദികരുടെ നേതൃത്വത്തില്‍ മരിയന്‍ കണ്വന്ഷന് നടക്കും. എല്ലാ ദിവസവും വൈകുന്നേരം ആറുമണിക്കാണ് മരിയന്‍ കണ്വന്ഷന് ആരംഭിക്കുക. ഏഴിന് രാവിലെ 5.30, 7.00, 8.30, 10.00, 11.30, 2.30, 3.30 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയുമുണ്ടായിരിക്കും. 4.15-ന് ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാന, സന്ദേശം – മാര്‍ ആന്‍ഡ്രൂസ് താഴത്ത്. 6.30-ന് പ്രദക്ഷിണം. എട്ടിന് സമാപന ആശീര്‍വാദം. എട്ടിന്
മുണ്ടക്കയം: അര നൂറ്റാണ്ടിന്റെ വിശ്വാസ പാരമ്പര്യവുമായി മുണ്ടക്കയം വ്യാകുലമാത ഫൊറോന സുവര്‍ണ ജൂബിലി നിറവില്‍. 2025 ഫെബ്രുവരി 23 വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ജൂബിലിയുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള കൊടിയുയര്‍ത്തല്‍, തിരിതെളിക്കാല്‍, വിശുദ്ധ കുര്‍ബാന തുടങ്ങിയ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. വിശ്വാസത്തില്‍ വേരൂന്നി സേവനങ്ങളില്‍ ശാഖവിരിച്ച് രണ്ട് ഫൊറോനാകളായി തീര്‍ന്ന 25 ഇടവകകളും അവിടെ ശുശ്രൂഷ ചെയ്യുന്ന വൈദികരും കൃതജ്ഞതാ
പാലാ: അരുവിത്തുറ സെന്റ് ജോര്‍ജ് കോളജിന്റെ ഒരു വര്‍ഷം നീളുന്ന വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ (സെപ്റ്റംബര്‍ 5) തിരിതെളിയും. രാവിലെ 10.30-ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. എംപി ഫണ്ടില്‍നിന്ന് അനുവദിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എംപി നിര്‍വഹിക്കും. കോളജ് മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ അധ്യക്ഷത വഹിക്കും. 1965 ജൂലൈ 19-ന് അരുവിത്തുറ ഫൊറോന വികാരിയായിരുന്ന ഫാ. തോമസ് മണക്കാട്ട്, ഫാ. തോമസ് അരയത്തിനാല്‍ എന്നിവരുടെ നേതൃത്വത്തില്‍
കണ്ണൂര്‍: സീറോ മലബാര്‍ സഭയുടെ മലബാറിലെ വൈദിക പരിശീലന കേന്ദ്രമായ കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരി രജതജൂബിലി വര്‍ഷത്തിലേക്ക്. ജൂബിലി വത്സര ഉദ്ഘാടനം നാളെ (സെപ്റ്റംബര്‍ 5) സെമിനാരിയില്‍ നടക്കും. രാവിലെ ഒമ്പതിന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. മാര്‍ റാഫേല്‍ തട്ടില്‍ ജൂബിലി വര്‍ഷം ഉദ്ഘാടനം ചെയ്യും. സെമിനാരി റെക്ടര്‍
Don’t want to skip an update or a post?