ഭരണഘടനാവകാശങ്ങള്‍ സംരക്ഷിക്കേണ്ടവര്‍ അവയുടെ ധ്വംസകരാകുന്നത് ന്യായീകരിക്കാനാവില്ല
- ASIA, Featured, Kerala, LATEST NEWS
- August 4, 2025
വത്തിക്കാന്‍ സിറ്റി: സ്വര്‍ഗത്തിലേക്ക് കണ്ണുകളുയര്‍ത്താനും, അതേസമയം, ക്രിസ്തു ഏല്പിച്ചിരിക്കുന്ന ദൗത്യം ഭൂമിയില്‍ നിര്‍വഹിക്കാനും സ്വര്‍ഗാരോഹണത്തിരുനാള്‍ നമ്മെ ക്ഷണിക്കുന്നതായി ലിയോ പതിനാലാമന്‍ പാപ്പാ. സമൂഹ മാധ്യമമായ എക്സില്‍ സ്വര്‍ഗാരോഹണ തിരുനാള്‍ദിനമായ മെയ് 29 ന് പാപ്പ ഇപ്രകാരം കുറിച്ചു, ‘കര്‍ത്താവിന്റെ സ്വര്‍ഗാരോഹണത്തിരുനാള്‍ നമ്മുടെ കണ്ണുകളെ സ്വര്‍ഗത്തിലേക്ക് ക്ഷണിക്കുന്നു. അതേസമയം തന്നെ ഈ തിരുനാള്‍ ക്രിസ്തു നമ്മെ ഏല്പിച്ച ദൗത്യത്തെ ഓര്‍മപ്പെടുത്തുന്നു. ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ.’ സാമൂഹ്യമാധ്യമത്തില്‍ 5 കോടിയിലേറെ അനുയായികളുള്ള പാപ്പായുടെ സന്ദേശങ്ങള്‍ ഇറ്റാലിയന്‍,
കൊച്ചി: സമൂഹത്തില്‍ വിദ്വേഷത്തിന്റേതല്ല മറിച്ച്, സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പാതയാണ് ലത്തീന്‍ സഭ സ്വീകരിച്ചിട്ടുള്ളതെന്ന് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍. സഭയുടെ ഉന്നതനയ രൂപീകരണ ഏകോപന സമിതിയായ കെആര്‍എല്‍സിസിയുടെ 24-ാം സ്ഥാപിതദിനഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമൂഹിക ജീവിതത്തിലും പുരോഗതിയിലും നിര്‍ണ്ണായക പങ്കാളിത്തവും നേതൃത്വവും വഹിക്കാന്‍ ലത്തീന്‍ കത്തോലിക്ക സമൂഹം സജ്ജമാണ്. ഇന്നത്തെ സാഹചര്യങ്ങളില്‍ ലത്തീന്‍ കത്തോലിക്ക സമൂഹം നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും വിലയിരുത്തി ജനങ്ങളെ ശാക്തീകരിക്കു ന്നതിനുള്ള കര്‍മ്മ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുമെന്ന് ഡോ. ചക്കാലയ്ക്കല്‍ പറഞ്ഞു.
കോട്ടപ്പുറം: കുടുംബങ്ങള്‍ നന്മയുടെ വിളനിലമാകണമെന്ന് ബിഷപ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശേരി. കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ വചന കൂടാരത്തില്‍ നടന്ന കോട്ടപ്പുറം രൂപതാ ബൈബിള്‍ കണ്വന്ഷന്, ‘എല്‍ റൂഹ 2025’ ന്റെ സമാപന ദിനത്തില്‍ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സഭയുടെയും സമൂഹത്തിന്റെയും അടിസ്ഥാന ഘടകമായ കുടുംബങ്ങള്‍ മൂല്യങ്ങളില്‍ മുന്നേറണമെന്നും തിരുകുടുംബത്തെ മാതൃകയാക്കണമെന്നും ഡോ. കാരിക്കശേരി പറഞ്ഞു. കോട്ടപ്പുറം രൂപതാ വികാരി ജനറാള്‍ മോണ്‍. റോക്കി റോബി കളത്തില്‍, ഫാ. ഷാബു കുന്നത്തൂര്‍, ഫാ. പ്രിന്‍സ്
പലപ്പോഴും ജീവിതത്തിലെ തിരുക്കുകളാണ് മറ്റുള്ള മനുഷ്യരോട് കരുണ പ്രകടിപ്പിക്കുന്നതിന് വിഘാതമാകുന്നതെന്ന് ലിയോ 14 ാമന്‍ മാര്‍പാപ്പ. ആരാധന സ്വഭാവികമായി കാരുണ്യമുള്ള മനുഷ്യരായി നമ്മെ മാറ്റുകയില്ലെന്നും വിശ്വാസികളാകുന്നതിന് മുമ്പ് മനുഷ്യത്വമുള്ളവരാകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും പൊതുദര്‍ശനപരിപാടിയോടനുബന്ധിച്ച് നല്ല സമറയാന്റെ ഉപമ വിശദീകരിച്ചുകൊണ്ട് പാപ്പ പറഞ്ഞു. നിയമത്തില്‍ അഗ്രഗണ്യനായ നിയമജ്ഞനോടാണ് പാപ്പ നല്ല സമറായന്റെ ഉപമ പറയുന്നത്. നിത്യജീവന് അവകാശമാക്കാന്‍ എന്ത് ചെയ്യണമെന്ന് ചോദിച്ച നിയമജ്ഞനെ അയല്‍ക്കാരനെ സ്നേഹിക്കുവാന്‍ ഈശോ ക്ഷണിക്കുന്നു. മറ്റുള്ള മനുഷ്യരുമായുള്ള കണ്ടുമുട്ടലുകളുടെ ഒരു സമാഹാരമായ ജീവിതത്തിലെ ഒരോ കൂടിക്കാഴ്ചകളുമാണ്
മാഡ്രിഡ്/സ്പെയിന്: പാദ്രെ പിയോയെപ്പോലെ അസാധാരണമായ മിസ്റ്റിക്ക് അനുഭവങ്ങള്‍ ലഭിക്കുകയും നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത സ്പാനിഷ് സ്വദേശിനിയായ സന്യാസിനിയാണ് വാഴ്ത്തപ്പെട്ട മദര്‍ എസ്പെരാന്‍സ. പാദ്രെ പിയോയെപ്പോലെ, സിസ്റ്ററിനും ‘ബൈലൊക്കേഷന്’കഴിവുണ്ടായിരുന്നു. പല രാത്രികളിലും സിസ്റ്റര്‍ പിശാചുമായി യുദ്ധം ചെയ്തു. ഒരു ഘട്ടത്തില്‍, യേശുവിന്റെ തിരുമുറിവുകളുടെ അടയാളംപോലെ മദറിന്റെ ദേഹത്തും മുറിപ്പാടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മദര്‍ എസ്പെരാന്‍സയിലൂടെ ദൈവം പ്രവര്‍ത്തിച്ച നിരവധി അത്ഭുതങ്ങള്‍ക്ക് ഇപ്പോഴും ഒരു ജീവിക്കുന്ന സാക്ഷിയുണ്ട്: പിയട്രോ ഇയാക്കോപിനി. ഒരു യുവ നിരീശ്വരവാദിയായിരുന്ന അദ്ദേഹം മദറിന്റെ ഇടപെടലിലൂടെ വിശ്വാസ
സ്പെയിനില്‍ നിന്നുള്ള ഒരു കുടുംബത്തിലെ അഞ്ച് സഹോദരിമാര്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ ഒരേ കോണ്‍വെന്റില്‍ ചേര്‍ന്നത് ലോക ശ്രദ്ധ നേടുകയാണ്. ഈ കുടുംബത്തില്‍ ആകെ ഏഴ് കുട്ടികളാണ് ആറു സഹോദരിമാരും ഒരു സഹോദരനും. ഇതില്‍ അഞ്ച് സഹോദരിമാരും Iesu Communio എന്ന സ്പാനിഷ് സന്യാസ സമൂഹത്തില്‍ ചേര്‍ന്നു. 2010-ല്‍ പോണ്ടിഫിക്കല് റൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടായി അംഗീകരിക്കപ്പെട്ട ഈ സമൂഹം ബര്‍ഗോസില്‍ സ്ഥിതിചെയ്യുന്നു. ജോര്‍ദാന്‍ ആയിരുന്നു ആദ്യം ചേര്‍ന്നത്. അടുത്ത വര്‍ഷം ഫ്രാന്‍സിസ്കയും അമേഡയും രണ്ട് മാസങ്ങള്‍ക്ക് ശേഷം ഇവരില്‍ ഏറ്റവും മുതിര്‍ന്നവളായ
വത്തിക്കാന്‍ സിറ്റി: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മെത്രാപ്പോലീത്തമാര്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി. മലങ്കര സഭയുടെ ഉപഹാരമായി കേരളത്തനിമ വിളങ്ങുന്ന ആറന്മുള കണ്ണാടി മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു. മെത്രാപ്പോലീത്തമാരായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, അലക്സിയോസ് മാര്‍ യൗസേബിയോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് എന്നിവരാണ് പാപ്പയെ സന്ദര്‍ശിച്ചത്. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ എക്യുമെനിക്കല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റാണ് വത്തിക്കാനില്‍ കൂടിക്കാഴ്ചയ്ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
വിളക്കന്നൂര്‍: തലശേരി അതിരൂപതയിലെ വിളക്കന്നൂര്‍ ക്രിസ്തുരാജ ദൈവാലയത്തിലെ തിരുവോസ്തിയില്‍ ഈശോയുടെ തിരുമുഖം പ്രത്യക്ഷപ്പെട്ട ദിവ്യകാരുണ്യ അത്ഭുതത്തിന് വത്തിക്കാന്റെ അംഗീകാരം. മെയ് 31 ശനിയാഴ്ച ഉച്ചക്കഴിഞ്ഞു രണ്ടര മണിക്ക് വിളക്കന്നൂര്‍ ക്രിസ്തുരാജ ദൈവാലയത്തില്‍ നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ ഇന്ത്യയിലെ വത്തിന് പ്രതിനിധി ആര്‍ച്ചുബിഷപ് ഡോ. ലെയോപോള്‍ദോ ജിറെല്ലി പരിശുദ്ധ കുര്‍ബാന പ്രതിഷ്ഠിക്കുകയും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും ചെയ്യും. ഇത് സംബന്ധിച്ച പരിശുദ്ധ സിംഹാസനത്തിന്റെ അറിയിപ്പ് ദിവസങ്ങള്‍ക്കുമുമ്പ് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി വിളക്കന്നൂര്‍
Don’t want to skip an update or a post?