മഹത്വം തിരിച്ചറിയുന്നവര്‍ പരസ്പരം ആദരിക്കും: മാര്‍ തോമസ് തറയില്‍
- Featured, Kerala, LATEST NEWS
- November 27, 2024
മാനന്തവാടി: ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ രക്തസാക്ഷി അനുസ്മരണവും ‘ജീവധാര 2024’ എന്ന പേരില്‍ രക്തദാന ക്യാമ്പും നടത്തി. വയനാട് ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ബ്ലഡ് ബാങ്കില്‍ രക്തദാനം നടത്തിയും കാമ്പയിന് പോസ്റ്റര്‍ പ്രകാശനം ചെയ്തും സംസ്ഥാന ഡയറക്ടര്‍ ഫാ.ഷിജു ഐക്കര ക്കാനയില്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന പ്രസിഡന്റ് രഞ്ജിത് മുതുപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനീജ മെറിന് ജോയ് മുഖ്യപ്രഭാഷണം നടത്തി. രൂപതാ പ്രസിഡന്റ് ബിനീഷ് തുമ്പിയാംകുഴി,
കാക്കനാട്: ചങ്ങനാശേരി അതിരൂപതയുടെ മുഖ്യ അജപാലകനായി കഴിഞ്ഞ 17 വര്‍ഷക്കാലം സേവനമനുഷ്ഠിച്ച മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത സ്ഥാനത്തുനിന്നു വിരമിച്ചു. 22 വര്‍ഷം മെത്രാനായും 17 വര്‍ഷം മെത്രാപ്പോലീത്തയായും ചങ്ങനാശേരി അതിരൂപതയെ നയിച്ച മാര്‍ ജോസഫ് പെരുന്തോട്ടം പുന്നത്തുറ കോങ്ങാണ്ടൂര്‍ പെരുന്തോട്ടം ജോസഫ് – അന്നമ്മ ദമ്പതികളുടെ പുത്രനായി 1948 ജൂലൈ 5 ന് ജനിച്ചു. 1974 ല്‍ തിരുപ്പട്ടം സ്വീകരിച്ചു. 2002 മെയ് മാസത്തില്‍ ചങ്ങനാശേരി സഹായമെത്രാനായി. 2007മാര്‍ച്ച് 19 മുതല്‍ ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്തയായി
കാക്കനാട്: ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി മാര്‍ തോമസ് തറയിലിനെയും ഷംഷാബാദ് രൂപതയുടെ മെത്രാനായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടനെയും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിയമിച്ചു. ഓഗസ്റ്റ് 19 മുതല്‍ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയയില്‍ നടന്നുകൊണ്ടിരുന്ന മെത്രാന് സിനഡാണ് ഇവരെ പുതിയ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുത്തത്. ഇതു സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക് വത്തിക്കാനിലും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ്
ജലപ്രളയം ബംഗ്ലാദേശില്‍ നാടകീയമായ അവസ്ഥ സംജാതമാക്കിയിരിക്കയാണെന്ന് ഡാക്ക അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് ബിജോയ് ഡി ക്രൂസ്. വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ബംഗ്ലാദേശില്‍ റൊഹിംഗ്യന്‍ വംശജരുള്‍പ്പടെ ജനങ്ങള്‍ അനുഭവിക്കുന്ന യാതനകളെക്കുറിച്ച് പരാമാര്‍ശിച്ചത്. 17 കോടി ജനങ്ങളുള്ള ബംഗ്ലാദേശിനെ വെള്ളപ്പൊക്കം തളര്‍ത്തിയിരിക്കയാണെന്നും 54 ജില്ലകളില്‍ 14 എണ്ണം വെള്ളത്തിനടിയിലാണെന്നും അവയില്‍ കൂടുതലും നാടിന്റെ കിഴക്കും വടക്കു കിഴക്കും തെക്കുഭാഗത്തുമുള്ളവയാണെന്നും വെള്ളത്തിനടിയിലായ പ്രദേശങ്ങളില്‍ 12 ലക്ഷത്തോളം പേരുണ്ടെന്നും അവരില്‍ 2 ലക്ഷം കുട്ടികളാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ ഉപവിസംഘടനയായ കാരിത്താസിന്റെ
മാനുഷികസഹായങ്ങള്‍ നല്കുവാനുള്ള സാഹചര്യങ്ങള്‍ അസാധ്യമായ ഗാസാ മേഖലയില്‍, കുട്ടികളുടെ അടിയന്തിരമായ ആരോഗ്യസാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് കത്തോലിക്കാ സഭ സഹായവുമായി എത്തുന്നു. കത്തോലിക്കാ സഭയുടെ ചാരിറ്റി സംഘടനയായ കാരിത്താസ് അംഗങ്ങളാണ് സംഘര്‍ഷ ഭൂമിയിലേക്ക് ജീവന് പണയപ്പെടുത്തിയും സഹായവുമായി എത്തുന്നത്. 2023 ഒക്ടോബര്‍ മാസം ഏഴാംതീയതി, കാരിത്താസ് സംഘടനയിലെ രണ്ടു അംഗങ്ങള്‍ കൊല്ലപ്പെട്ടു. ദേര്‍ അല്‍ ബലാഹിലെ യുദ്ധഭീഷണികള്‍ മൂലം കാരിത്താസിന്റെ രണ്ടു ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് വീട് വിട്ടു മാറിത്താമസിക്കേണ്ടതായി വന്നു. എങ്കിലും, ഏറെ ദുരിതങ്ങള്‍ സഹിച്ചും ആളുകളിലേക്ക് സഹായങ്ങള്‍, എത്തിക്കുന്നതില്‍
പ്രശ്നങ്ങളും സംഘര്‍ഷങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് പ്രത്യാശപകര്‍ന്ന് മെത്രാന്മാര് അവരോടൊപ്പം നില്‍ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ. മധ്യ പൂര്‍വ്വേഷ്യ പ്രവിശ്യകളില്‍ നിലനില്‍ക്കുന്ന അസ്വസ്ഥതയെ എടുത്തു പറഞ്ഞ പാപ്പാ, സംഘര്‍ഷം വിട്ടുമാറാത്ത ഈ പ്രദേശങ്ങളില്‍, സമാധാനപരിശ്രമങ്ങള്‍ ഒന്നു പോലും ഫലം കാണുന്നില്ലെന്നുള്ള തോന്നലുകള്‍ ഉണ്ടാകുന്നുവെന്നും അദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇത് മറ്റു ഇടങ്ങളിലേക്കും സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്നതിനു ഇടവരുത്തുന്നുവെന്നും പാപ്പാ പറഞ്ഞു. നിരവധി മരണങ്ങള്‍ക്കും, നാശനഷ്ടങ്ങള്‍ക്കും കാരണമായ യുദ്ധം മറ്റു ഇടങ്ങളിലെക്ക് വ്യാപിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
ലോകത്തിലെ വിവിധയിടങ്ങളില്‍ നടമാടുന്ന യുദ്ധത്തിന്റെ ഭീകരതയെ എടുത്തു പറഞ്ഞുകൊണ്ട്, പ്രാര്‍ത്ഥിക്കുവാനായി ഫ്രാന്‍സിസ് പാപ്പാ വിശ്വാസികളെ ആഹ്വാനം ചെയ്തു. ആഗസ്റ്റ് ഇരുപത്തിയെട്ടിന്റെ പൊതുദര്‍ശന വേളയിലാണ് പാപ്പാ ഹൃദയവേദനയോടെ പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിച്ചത്. പാലസ്തീന്, ഇസ്രായേല്‍, മ്യാന്മാര്, ഉക്രൈന്, റഷ്യ, കീവ് എന്നീ ദേശങ്ങളെ പേരെടുത്തു പാപ്പാ പരാമര്‍ശിച്ചു. തന്റെ കൂടിക്കാഴ്ച്ചയുടെ അവസരങ്ങളിലെല്ലാം ഫ്രാന്‍സിസ് പാപ്പാ ഈ പ്രാര്‍ത്ഥനാഭ്യര്‍ത്ഥനകള്‍ നടത്താറുണ്ട്. കഷ്ടപ്പാടുകള്‍ക്കും വേദനകള്ക്കുമിടയില് കഴിയുന്ന ജനതയെ പറ്റിയുള്ള പരിശുദ്ധ പിതാവിന്റെ ഉത്കണ്ഠയും വേദനയുമാണ്, ഈ അഭ്യര്‍ത്ഥനകള്‍ തുടര്‍ച്ചയായി നടത്തുന്നതിന് കാരണം. പല
നിര്‍മിത ബുദ്ധിയുള്‍പ്പടെയുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള തീരുമാനങ്ങളില്‍ മനുഷ്യന്റെ കൃത്യമായ നിയന്ത്രണം ഉറപ്പുവരുത്തുകയും മനുഷ്യ ജീവനെ സംരക്ഷിക്കാന്‍ അവശ്യമായ മുന്‍കരുതലുകള്‍ നിര്‍ബന്ധമാക്കണമെന്നും ആര്‍ച്ചുബിഷപ്പ് എത്തോരെ ബലെസ്ത്രേരൊ. മാനവ കുലത്തിന്റെ മഹത്വവും ഉയര്‍ച്ചയും അതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും ഐക്യരാഷ്ടസഭയുടെ കാര്യാലയത്തിലും ഇതര അന്താരാഷ്ട്രസംഘടനകളിലും പരിശുദ്ധസിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് കൂട്ടിച്ചേര്‍ത്തു. സ്വയംനിയന്ത്രിത മാരകായുധ നിര്‍മാണവുമായി ബന്ധപ്പെട്ട നൂതനസാങ്കേതികവിദ്യകളെ അധികരിച്ചുള്ള യോഗത്തെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സ്വയം നിയന്ത്രിത മാരകായുധങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതും അവ ഉപയോഗിക്കുന്നതും പുനര്‍വിചിന്തന വിധേയമാക്കണമെന്നും ആത്യന്തികമായി അവ നിരോധിക്കണമെന്നും ഫ്രാന്‍സീസ്
Don’t want to skip an update or a post?