അഞ്ച് വയസായിട്ടും കൊച്ചുമകള്‍ക്ക് മാമ്മോദീസാ നല്‍കുന്നില്ല; വല്യമ്മയുടെ പരാതിക്ക്് സാന്ത്വനമായി പാപ്പയുടെ മറുപടി
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- November 27, 2024
പാലക്കാട്: മുണ്ടൂര്‍ യുവക്ഷേത്ര കോളേജിനോട് ചേര്‍ന്ന് മദ്യശാല അനുവദിക്കരുതെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ്, കെസിവൈഎം , ജനകീയസമിതി എന്നിവയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ സമ്മേളനം കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റിന് ഉദ്ഘാടനം ചെയ്തു. രൂപതാ ഡയറക്ടര്‍ ഫാ. ചെറിയാന് ആഞ്ഞിലിമൂട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. യുവക്ഷേത്ര കോളേജ് ഡയറക്ടര്‍ ഫാ. മാത്യു വാഴയില്‍, ഫാ. ലാലു ഓലിക്കല്‍, എകെസിസി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തോമസ് ആന്റണി, ഗ്ലോബല്‍ സെക്രട്ടറി
കാക്കനാട്: സീറോമലബാര്‍ സഭയുടെ പുതിയ സ്ഥിരം സിനഡ് അംഗങ്ങളെ തിരഞ്ഞെടുത്തു. സഭാ ആസ്ഥാനത്തു നടന്നുവരുന്ന മുപ്പത്തിരണ്ടാമത് മെത്രാന് സിനഡിന്റെ മൂന്നാം സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി, കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് എന്നിവരാണ് പെര്മനെന്റ് സിനഡ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്. സ്ഥിരം സിനഡ് അംഗങ്ങളുടെ അഭാവത്തില്‍ പകരക്കാരായി ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, കോതമംഗലം
ജബല്‍പൂര്‍: ഒരു മലയാളി വൈദികന് ഉള്‍പ്പെടെ ജബല്‍പൂര്‍ രൂപതയില്‍നിന്നുള്ള രണ്ട് കത്തോലിക്കാ വൈദികരെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് പോലീസ്. ഇവരുടെ ജാമ്യാപേക്ഷകള്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോഴാണ് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന പോലീസിന്റെ നടപടികള്‍. അമിതമായി സ്കൂള്‍ ഫീസ് വാങ്ങിയെന്ന വ്യാജ ആരോപണത്തിന്റെ പേരിലാണ് പോലീസ് വൈദികരെ ജയിലിലടക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. പോലീസിന്റെ നിയമവിരുദ്ധ നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി ജബല്‍പൂര്‍ രൂപത രംഗത്തുവന്നു. ക്യാഷ് റിവാര്‍ഡുകള്‍ പ്രഖ്യാപിച്ച് തങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമാണിതെന്ന് ജബല്‍പൂര്‍ രൂപത വികാരി
കീവ്/ഉക്രെയ്ന്: റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ദൈവാലയങ്ങളിലെ പ്രാര്‍ത്ഥനകള്‍ നിരോധിച്ച ഉക്രെയ്ന് ഗവണ്മെന്റിന്റെ നടപടി പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുന്നവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ആശങ്ക ജനിപ്പിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഉക്രെയ്ന്റെ മണ്ണില്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമമാണ് ഉക്രെയ്ന് ഗവണ്മെന്റ് പാസാക്കിയയത്. ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നവര്‍ എല്ലാവര്ക്കും വേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നതെന്നും പ്രാര്‍ത്ഥിക്കുന്നതുകൊണ്ട് ഒരു വ്യക്തിയും തിന്മ പ്രവര്‍ത്തിക്കുകയില്ലെന്നും മാര്‍പാപ്പ പറഞ്ഞു. ആരെങ്കിലും സ്വന്തം രാജ്യത്തിനെതിരായി തിന്മ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവന് കുറ്റക്കാരനാണ്. എന്നാല്‍ പ്രാര്‍ത്ഥിച്ചതുകൊണ്ടാണ് ആ തിന്മ പ്രവര്‍ത്തിച്ചതെന്ന് പറയാനാവില്ല. അതുകൊണ്ട്
ചാലക്കുടി: പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയുടെ നിറവിലായിരിക്കുന്ന ഡിവൈന്‍ ധ്യാനകേന്ദ്രം ഇംഗ്ലീഷ് വിഭാഗം മേധാവി റവ.ഡോ. അഗസ്റ്റിന് വല്ലൂരാന് ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ സ്വീകരണം നല്കി. ജൂബിലേറിയന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൃതജ്ഞതാ ബലി അര്‍പ്പിച്ചു. തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ ഡോ.വര്‍ഗീസ് ചക്കാലക്കലിന്റെ അധ്യക്ഷത വഹിച്ചു. ബിഷപ് ഡോ. അംബ്രോസ് പുത്തന്‍ വീട്ടില്‍, ബിഷപ് ഡോ. ജോസഫ് വിയാനി ഫെര്‍ണാണ്ടോ, ഫാ. ജോണ്‍ കണ്ടത്തിക്കര, ഫാ. പോള്‍ പുതുവ, ഫാ. അഗസ്റ്റിന് വല്ലൂരാന് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി. ബിഷപ്
തൃശൂര്‍: അമല മെഡിക്കല്‍ കോളജില്‍ ലംഗ് കാന്‍സറിനെ അധികരിച്ചു നടത്തിയ പഠനശിബിരം അമല ജോയിന്റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. ശ്വാസകോശ അര്‍ബുദത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട ശില്പശാലയില് സര്‍ജറി, റേഡിയേഷന്, ഇമ്മ്യൂണോ തെറാപ്പി എന്നീ മേഖലകളിലെ പുതിയ കണ്ടെത്തലുകളെപ്പറ്റി ഡോ. കെ.വി.വി. എന്‍ രാജു, ഡോ. ബാലുകൃഷ്ണ ശശിധരന്, ഡോ. ശ്രീലേഷ് കെ.പി എന്നിവര്‍ പങ്കുവച്ചു. അമല മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വിഭാഗം ഡോക്ടര്‍മാരായ ഡോ. അനില്‍ ജോസ് താഴത്ത്, ഡോ. ജോമോന് റാഫേല്‍,
സണ്ണി കുറ്റിക്കാട്ട് സിഎംഐ രണ്ടാം ലോകമഹായുദ്ധകാലത്ത് ലോസാഞ്ചലസിലെ ഒരു ഭക്ഷണശാലയില്‍ ഉരുളക്കിഴങ്ങ് സലാഡും കാബേജ് പൊടിമാസും ഉണ്ടാക്കുന്നതായിരുന്നു മേരി കാലെന്‍ഡറുടെ ജോലി. ഉച്ചഭക്ഷണത്തിനെത്തുന്നവര്ക്കുവേണ്ടി ഇറച്ചിയടയുണ്ടാക്കുവാന് റെസ്റ്റോറന്റിന്റെ ഉടമ അവരോട് ആവശ്യപ്പെട്ടു. മേരിക്കത് ഒരു പുതിയ തൊഴിലവസരമായിരുന്നു. നൂറു പൗണ്ടിലധികം തൂക്കംവരുന്ന ധാന്യമാവിന്റെ സഞ്ചികള്‍ വലിച്ചിഴച്ചുകൊണ്ടുപോയി തന്റെ വീട്ടില്‍വച്ച് ഇറച്ചിയട വേവിക്കുകയായിരുന്നു ആദ്യമൊക്കെ അവര്‍ ചെയ്തിരുന്നത്. എന്നാല്‍ കുറച്ചു നാളുകള്‍ക്കുശേഷം അവരും ഭര്‍ത്താവുമായി ചേര്‍ന്ന് തങ്ങളുടെ കാറു വിറ്റുകിട്ടിയ തുകയ്ക്ക് ചെറിയൊരു കെട്ടിടവും ഒരു ഓവനും ഫ്രിഡ്ജും വാങ്ങി.
മനാഗ്വ: സംഭാവനകള്‍ക്കും മറ്റ് മതപരമായ ആവശ്യങ്ങള്‍ക്കുളള പണമിടപാടുകള്‍ക്കും സഭക്ക് ഗവണ്മെന്റ് അനുവദിച്ചിരുന്ന ടാക്സ് ഇളവ് റദ്ദാക്കി നിക്കാരാഗ്വയിലെ ഒര്‍ട്ടേഗ ഭരണകൂടം. ഇതോടെ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ബിസിനസുകള്‍ നല്കി വരുന്ന ടാക്സ് സഭയും നല്‍കേണ്ടതായി വരും. മതപരമായതുള്‍പ്പടെ 1500 എന്‍ജിഒകളുടെ അനുമതി റദ്ദാക്കുകയും നിരവധി വൈദികരെ റോമിലേക്ക് നാട് കടത്തുകയും ചെയ്ത നടപടിക്ക് പുറമെയാണ് ഒര്‍ട്ടേഗ ഭരണകൂടം കത്തോലിക്ക സഭക്കും മറ്റ് മതസ്ഥാപനങ്ങള്ക്കുമെതിരായ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സഭയുടെ സന്നദ്ധപ്രവര്‍ത്തനങ്ങളുടെ ഫലം അനുഭവിക്കുന്ന ഏറ്റവും ദുര്‍ബലരായ
Don’t want to skip an update or a post?