Follow Us On

20

April

2024

Saturday

ഭക്ഷണവും മരുന്നും മുതൽ അജപാലന സൗകര്യം വരെ;  യുക്രേനിയൻ ജനതയ്ക്ക് 9.5 ദശലക്ഷം യൂറോ കൈമാറി കത്തോലിക്കാ സംഘടന

ഭക്ഷണവും മരുന്നും മുതൽ അജപാലന സൗകര്യം വരെ;  യുക്രേനിയൻ ജനതയ്ക്ക് 9.5  ദശലക്ഷം യൂറോ കൈമാറി കത്തോലിക്കാ സംഘടന

വാഷിംഗ്ടൺ ഡി.സി: ലോകസമാധാനത്തിന് വെല്ലുവിളി ഉയർത്തുന്ന യുക്രൈനിലെ റഷ്യൻ അധിനിവേശം ഒരു വർഷം പിന്നിടുമ്പോൾ, യുദ്ധക്കെടുതിയിലായ യുക്രേനിയൻ ജനതയെ സഹായിക്കാൻ കത്തോലിക്കാ സംഘടനയായ ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ (എ.സി.എൻ) ഇതുവരെ കൈമാറിയത് 9.5 ദശലക്ഷത്തിൽപ്പരം യൂറോ. പീഡിത ക്രൈസ്തവർക്കിടയിൽ പ്രവർത്തിക്കുന്ന ‘എ.സി.എൻ’ യുക്രൈനിൽ നടപ്പാക്കുന്ന 292 പദ്ധതികൾ പതിനായിരങ്ങൾക്കാണ് അനുഗ്രഹമാകുന്നത്. യുക്രൈനിൽ റഷ്യ പൂർണതോതിലുള്ള അധിനിവേശം ആരംഭിച്ചത് 2022 ഫെബ്രുവരി 24നാണ്.

ഭക്ഷണം ഉൾപ്പെടെയുള്ള അടിയന്തര സഹായങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം വിശ്വാസികൾക്ക് അജപാലന സൗകര്യം ഉറപ്പാക്കാനുള്ള പദ്ധതികളും എ.സി.എൻ നടപ്പാക്കുന്നുണ്ട്. റഷ്യ നടത്തുന്ന ഷെൽ- റോക്കറ്റ് ആക്രമണങ്ങളിൽ വൈദ്യുത നിലയങ്ങൾ തകർക്കപ്പെട്ട പശ്ചാത്തലത്തിൽ ഏതാണ്ട് 205 ജനറേറ്ററുകളും 78 താപ ഉപകരണങ്ങളും എ.സി.എൻ സംഭാവന ചെയ്തു. ഏതാണ്ട് 15,000ൽപ്പരം പേർക്ക് എ.സി.എന്നിന്റെ സഹായം നേരിട്ട് ലഭ്യമാകുന്നുണ്ട്.

പലായനം ചെയ്തവരുടെ അജപാലന പരിചരണം സുഗമമാക്കാനും അടിയന്തര ആവശ്യങ്ങൾ നിറവേറ്റാനും ഇടവകകൾ, കോൺവെന്റുകൾ, സെമിനാരികൾ, രൂപതകൾ എന്നിവയ്ക്ക് കാറുകൾ ഉൾപ്പെടെ 80ൽപ്പരം വാഹനങ്ങൾ ലഭ്യമാക്കി. സെമിനാരി പരിശീലനം നടത്തുന്ന 738 പേർക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ട്. ഇടവക ദൈവാലയങ്ങൾക്കു പുറമെ കോൺവെന്റുകൾ, സെമിനാരികൾ എന്നിവിടങ്ങളിലുള്ളവരുടെ ഭക്ഷണം, ആരോഗ്യ സംരക്ഷണം എന്നിവയ്ക്കായി ധനസഹായം നൽകുന്നു.

ഇടവകകളും സെമിനാരികളും അഭയാർത്ഥി കേന്ദ്രങ്ങളായി മാറിയ സാഹചര്യത്തിൽ, അടുക്കളകൾ പരിഷ്‌ക്കരിക്കാനും പോർട്ടബിൾ ഓവനുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വിതരണം ചെയ്യാനുമുള്ള പദ്ധതിയും നടപ്പാക്കുന്നുണ്ട്. കുട്ടികൾക്കും യുവജനങ്ങൾക്കും വേണ്ടിയുള്ള സമ്മർ ക്യാംപുകൾ മാനസികസമ്മർദ്ധം നേരിടുന്ന യുക്രേനിയൻ ജനതയ്ക്ക് വലിയ അനുഗ്രഹമാണ്. 6,549 വൈദികർക്ക് ഹോളിമാസ് സ്റ്റൈപ്പൻഡും സംഘർഷ മേഖലകളിൽ ആളുകളെ ശുശ്രൂഷിക്കുന്ന വൈദികർക്ക് 130 ആരാധനാക്രമ കിറ്റുകളും ഇതുവരെ നൽകിയിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?