Follow Us On

23

January

2025

Thursday

ഒരു വർഷത്തിനിടെ അഗോള കത്തോലിക്കരുടെ എണ്ണത്തിൽ 1.8 കോടിയുടെ വർദ്ധനവ്; പീഡനനാളിലും ക്രിസ്തുവിന്റെ സഭ അതിവേഗം വളരുന്നു

ഒരു വർഷത്തിനിടെ അഗോള കത്തോലിക്കരുടെ എണ്ണത്തിൽ 1.8 കോടിയുടെ വർദ്ധനവ്; പീഡനനാളിലും ക്രിസ്തുവിന്റെ സഭ അതിവേഗം വളരുന്നു

വത്തിക്കാൻ സിറ്റി: ഇസ്ലാം തീവ്രവാദികളും സെക്കുലറിസ്റ്റുകളായ ഭരണാധികാരികളും ക്രിസ്തുവിശ്വാസത്തെയും ക്രിസ്തീയ ദർശനങ്ങളെയും ഉന്മൂലനംചെയ്യാൻ കിണഞ്ഞുപരിശ്രമിക്കുമ്പോഴും ആഗോള കത്തോലിക്കാ ജനസംഖ്യയിൽ സംഭവിക്കുന്നത് അത്ഭുതാവഹമായ വളർച്ച. കത്തോലിക്കരുടെ എണ്ണത്തിൽ ഒരു വർഷത്തിനിടയിൽമാത്രം ഉണ്ടായത് ഏതാണ്ട് 18 മില്യൺ (1.8കോടി ) വർദ്ധനവാണ്. 2020ൽ മാമ്മോദീസ സ്വീകരിച്ച കത്തോലിക്കരുടെ എണ്ണം 1,360 മില്യൺ (136 കോടി) ആയിരുന്നെങ്കിൽ 2021ൽ ഇത് 1,378 മില്യണായി (137.8 കോടി) ഉയർന്നു. മുൻവർഷത്തേക്കാൾ 1.3%ത്തിന്റെ വർദ്ധനവ്.

വത്തിക്കാൻ പുറത്തുവിട്ട ഏറ്റവും പുതിയ ‘ആന്ന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസ്യ’യാണ്, സഭ കൈവരിക്കുന്ന അത്ഭുതാവഹമായ വളർച്ചയുടെ ചിത്രം വ്യക്തമാക്കുന്നത്. ‘പൊന്തിഫിക്കൽ ഇയർബുക്കി’നൊപ്പം വത്തിക്കാൻ എല്ലാവർഷവും പ്രസിദ്ധീകരിക്കുന്ന സഭാസംബന്ധമായ സ്ഥിതിവിവര കണക്കുകളാണ് ‘ആന്ന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസ്യ’. 2021- 2022ലെ കണക്കുകൾ ക്രോഡീകരിച്ചതാണ് ഇപ്പോൾ പ്രസിദ്ധീകരിച്ച ‘ആന്ന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസ്യ 2023’. ഇക്കാലയളവിൽ ലോകജനസംഖ്യ 7,786 മില്യൺ (778.6 കോടി) പിന്നിട്ടു. ഇക്കാലയളവിൽ കത്തോലിക്കാ ജനസംഖ്യയിൽ ഉണ്ടായത് 1.8 കോടിയുടെ വർദ്ധനവാണ്. അതോടെ, ലോകത്തിലെ കത്തോലിക്കാ ജനസംഖ്യ 137.8 കോടിയായി ഉയർന്നു. ലോക ജനസംഖ്യയുടെ 17.67% വരുമിത്.

ആഫ്രിക്കയിലാണ് ഏറ്റവും വളർച്ച രേഖപ്പെടുത്തിയത്, (3.1%). ഏഷ്യയിൽ 0.99%ത്തിന്റെ വർദ്ധനവും അമേരിക്കയിൽ 1.01%ത്തിന്റെ വർദ്ധനവുമാണ് രേഖപ്പെടുത്തിയത്, എന്നാൽ യൂറോപ്പിൽ ഉണ്ടായത് 0.3% വളർച്ച മാത്രമാണ്. അമേരിക്കൻ ഭൂഖണ്ഡത്തിലാണ് ആഗോള കത്തോലിക്കാ ജനസംഖ്യയുടെ 48%വും അധിവസിക്കുന്നത്, ഇതിൽ 57%വും തെക്കേ അമേരിക്കയിലാണ്.

5340 ബിഷപ്പുമാർ സഭയിലുണ്ട്. കഴിഞ്ഞ വർഷം ഇത് 5,363 ആയിരുന്നു. ആഫ്രിക്കയിൽ ഏഴ് ബിഷപ്പുമാർ കൂടിയെങ്കിലും മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും ബിഷപ്പുമാരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി. ഇടവക വൈദികരുടെയും സന്യസ്ത വൈദികരുടെയും എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 2347 പേരുടെ കുറവുണ്ടായിട്ടുണ്ട്. 2020 ൽ വൈദികരുടെ എണ്ണം 4,10,219 ആയിരുന്നെങ്കിൽ 2021ൽ ഇത് 407,872 ആണ്. അമേരിക്കയിലും യൂറോപ്പിലും ഉണ്ടായ കുറവാണ് ഇതിന് പ്രധാന കാരണം. അതേസമയം ആഫ്രിക്കയിലും ഏഷ്യയിലും ഇക്കാലയളവിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ആഗോളതലത്തിൽ കന്യാസ്ത്രീകളുടെ എണ്ണത്തിലും മുൻവർഷത്തെ അപേക്ഷിച്ച് 1.7%ത്തിന്റെ കുറവുണ്ടായി. 2020ൽ 6,19,546 കന്യാസ്ത്രീകൾ ഉണ്ടായിരുന്നെങ്കിൽ 2021ൽ ഇത് 608,958 ആയി കുറഞ്ഞു. യൂറോപ്പിലും അമേരിക്കയിലും ഓഷ്യാനയിലും കന്യാസ്ത്രീകളുടെ എണ്ണത്തിലുണ്ടായ കുറവാണ് ഇതിന് കാരണം. എന്നാൽ ആഫ്രിക്കയിലും ഏഷ്യയിലും കന്യാസ്ത്രീകളുടെ എണ്ണം വർദ്ധനവിന്റെ പാതയിലാണ്. സ്ഥിരം ഡീക്കന്മാരുടെ എണ്ണം ഇക്കാലയളവിൽ 48,635ൽനിന്ന് 49,176ആയി വർദ്ധിച്ചു. അതേസമയം വൈദിക വിദ്യാർത്ഥികളുടെ എണ്ണത്തിൽ യൂറോപ്പിലും അമേരിക്കയിലും കുറവ് സംഭവിച്ചിട്ടുണ്ടെന്ന് ‘ആന്ന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസ്യ’ ചൂണ്ടിക്കാട്ടുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?