Follow Us On

23

January

2025

Thursday

ഫ്രാൻസിസ് പാപ്പയ്ക്കുവേണ്ടി വിശുദ്ധ യൗസേപ്പിതാവിന്റെ  നവനാൾ പ്രാർത്ഥന ക്രമീകരിച്ച് അന്താരാഷ്ട്ര സംഘടന;  അണിചേരാം നമുക്കും

ഫ്രാൻസിസ് പാപ്പയ്ക്കുവേണ്ടി വിശുദ്ധ യൗസേപ്പിതാവിന്റെ  നവനാൾ പ്രാർത്ഥന ക്രമീകരിച്ച്  അന്താരാഷ്ട്ര സംഘടന;  അണിചേരാം നമുക്കും

വാഷിംഗ്ടൺ ഡി.സി: ആഗോള കത്തോലിക്കാ സഭയുടെ വലിയ ഇടയനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ 10-ാം പിറന്നാളിൽ (മാർച്ച് 13) ഫ്രാൻസിസ് പാപ്പ എത്തിനിൽക്കുമ്പോൾ, പാപ്പയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ വിശുദ്ധ യൗസേപ്പിതാവിന്റെ നവനാൾ പ്രാർത്ഥന ക്രമീകരിച്ച് അന്താരാഷ്ട്ര അൽമായ സംഘടനയായ ‘നൈറ്റ്സ് ഓഫ് കൊളംബസ്’. ലോകത്തിലെ ഏറ്റവും വലിയ അൽമായ സംഘടനകൂടിയാണ് ‘നൈറ്റ്സ് ഓഫ് കൊളംബസ്’. മാർച്ച് 12ന് ആരംഭിച്ച നൊവേന ഈ വർഷം വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിക്കുന്ന മാർച്ച് 20നാണ് സമാപിക്കുക. (വിശുദ്ധ യൗസേപ്പിന്റെ തിരുനാൾ ദിനമായ മാർച്ച് 19 ഇത്തവണ വലിയനോമ്പിലെ ഞായറാഴ്ച ആയതിനാൽ തിരുനാൾ ആഘോഷം 20ലേക്ക് സഭ പുനക്രമീകരിക്കുകയായിരുന്നു)

ഫ്രാൻസിസ് പാപ്പ നിർവഹിക്കുന്ന വലിയ ഇടയന്റെ ദൗത്യത്തിന് സഭയുടെ പ്രാർത്ഥനാപൂർവമായ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഒമ്പത് ദിവസത്തെ പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നതെന്ന് നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ സുപ്രീം സുപ്രീം നൈറ്റ് പാട്രിക് കെല്ലി വ്യക്തമാക്കി. നൊവേന പ്രാർത്ഥനയും ജപമാലയുടെ ഒരു രഹസ്യവുമാണ് ഓരോ ദിവസവും അർപ്പിക്കുന്നത്. നൈറ്റ്സ് ഓഫ് കൊളംബസിന്റെ സുപ്രീം ചാപ്ലൈൻ ആർച്ച്ബിഷപ്പ് വില്യം ലോറി പാപ്പയ്ക്കുവേണ്ടി എഴുതിയ പ്രാർത്ഥനയോടെയാണ് ഓരോ ദിവസത്തെ നൊവേനയും സമാപിക്കുക.

അതോടൊപ്പം 2021- 2022 കാലഘട്ടത്തിലെ പ്രതിവാര സന്ദർശനമധ്യേ പാപ്പ പങ്കുവെച്ച സന്ദേശങ്ങളിൽ നിന്നുള്ള ഭാഗങ്ങൾ ധ്യാനചിന്തയായി ഉൾപ്പെടുത്തിയിട്ടുമുണ്ട്. ‘കുടുംബങ്ങളെ സംരക്ഷിക്കുകയും സത്യത്തെ പരിപാലിക്കുകയും ചെയ്യുന്ന വിശുദ്ധ യൗസേപ്പിതാവിൽ നമ്മുടെ ദൗത്യവും നിയോഗവും കാണുന്നു. സേവനത്തിലൂടെയും ധൈര്യത്തിലൂടെയും അദ്ദേഹം നമ്മെ നയിച്ചു. നമ്മുടെ കുടുംബങ്ങളും സഭയും സംസ്‌കാരവും നേരിടുന്ന പ്രതിബന്ധങ്ങളെ മറികടക്കാനുള്ള ഉത്തമ മാർഗമാണ് ഈ പ്രാർത്ഥന,’ സുപ്രീം നൈറ്റ് കെല്ലി കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?