Follow Us On

22

January

2025

Wednesday

‘പാഷൻ ഓഫ് ദ ക്രൈസ്റ്റി’ൽ യോഹന്നാനായി അഭിനയിച്ച ക്രിസ്റ്റോ ജിവ്‌കോവ് നിര്യാതനായി; വിയോഗം കാൻസർ മൂലം

‘പാഷൻ ഓഫ് ദ ക്രൈസ്റ്റി’ൽ യോഹന്നാനായി അഭിനയിച്ച ക്രിസ്റ്റോ ജിവ്‌കോവ് നിര്യാതനായി; വിയോഗം കാൻസർ മൂലം

ലോസ് ആഞ്ചലസ്: മെൽഗിബ്‌സൺ സംവിധാനം ചെയ്ത വിഖ്യാത ഹോളിവുഡ് സിനിമ ‘പാഷൻ ഓഫ് ദ ക്രൈസ്റ്റി’ൽ വിശുദ്ധ യോഹന്നാൻ ശ്ലീഹയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ക്രിസ്റ്റോ ജിവ്‌കോവ് നിര്യാതനായി. ശ്വാസകോശ അർബുദത്തെ തുടർന്ന് ഇക്കഴിഞ്ഞ ഓശാന ഞായറാഴ്ചയുടെ തലേന്നായിരുന്നു (മാർച്ച് 31) 48 വയസുകാരനായ അദ്ദേഹത്തിന്റെ വിയോഗം. ബൾഗേറിയൻ സിനിമാ നിർമാണ കമ്പനിയായ ‘റെഡ് കാർപ്പെറ്റിന്റെ സഹസ്ഥാപകൻ കൂടിയാണ് ക്രിസ്റ്റോ.

ബൾഗേറിയൻ വംശജനായ ഇദ്ദേഹം ക്രിസ്തുവിന്റെ പീഡാനുഭവങ്ങൾ ചിത്രീകരിച്ച ‘പാഷൻ ഓഫ് ദ ക്രൈസ്റ്റ്’, നിരവധി പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടിയ എർമാനോ ഒൽമിയുടെ ‘ദ പ്രൊഫഷൻ ഓഫ് ആംസ്’ എന്നീ സിനിമകളിലൂടെയാണ് ശ്രദ്ധേയനായത്. 1975 ഫെബ്രുവരി 18 ന് ബൾഗേറിയയിലെ സോഫിയയിൽ ജനിച്ച ക്രിസ്റ്റോ, ബൾഗേറിയൻ ഫിലിം ആൻഡ് തിയേറ്റർ അക്കാദമിയിൽനിന്ന് സംവിധാനത്തിൽ ബിരുദപഠനം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് ‘ദ പ്രൊഫഷണൽ ഓഫ് ആംസിൽ’ അഭിനയിക്കാൻ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

‘ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്’ വെബ്സൈറ്റിന്റെ റിപ്പോർട്ട് പ്രകാരം, പാഷൻ ഓഫ് ദ ക്രൈസ്റ്റിന്റെ തുടർച്ചയായി 2024ൽ പുറത്തിറങ്ങാനിരിക്കുന്ന ‘ദ റെസറക്ഷനി’ലും വിശുദ്ധ യോഹന്നാന്റെ കഥാപാത്രത്തെ ക്രിസ്റ്റോ അവതരിപ്പിക്കേണ്ടതായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?