Follow Us On

23

December

2024

Monday

കുട്ടികളുടെ ലിംഗമാറ്റത്തിന് എതിരെ പ്രതികരിച്ച എലോൺ മസ്‌ക്കിന്റെ ട്വിറ്റർ പോസ്റ്റ് തരംഗമാകുന്നു

കുട്ടികളുടെ ലിംഗമാറ്റത്തിന് എതിരെ പ്രതികരിച്ച എലോൺ മസ്‌ക്കിന്റെ ട്വിറ്റർ പോസ്റ്റ്  തരംഗമാകുന്നു

ന്യൂയോർക്ക്: കുട്ടികളെ ലിംഗമാറ്റ ചികിത്‌സകൾക്ക് വിധേമാക്കുന്നതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച ശതകോടീശ്വരനും ‘സ്‌പെയിസ് എക്‌സ്’ സ്ഥാപകനുമായ എലോൺ മസ്‌കിന്റെ ട്വിറ്റർ കുറിപ്പ് ഏറ്റെടുത്ത് ജനലക്ഷങ്ങൾ. ‘പ്രായപൂർത്തിയാകും മുമ്പ് കുട്ടികളെ വന്ധ്യംകരിച്ച മാതാപിതാക്കളെയും അധ്യാപകരെയും ജീവപര്യം ജയിലിലേക്ക് അയക്കണം,’ എന്ന കുറിപ്പാണ് സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നത്.

മുതിർന്നവരുടെ ലിംഗമാറ്റ ശസ്ത്രക്രിയകളും അനുബന്ധ ചികിത്‌സകളും സാധാരണമാണെങ്കിലും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ലിംഗമാറ്റ ചികിത്‌സകളും മറ്റും പ്രോത്‌സാഹിപ്പിക്കുകയും അതിന് നിയമസാധുത നൽകാനുള്ള നീക്കങ്ങൾ പ്രകടമാകുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു ‘ട്വിറ്ററി’ന്റെ ഉടമകൂടിയായ മസ്‌ക്കിന്റെ ട്വീറ്റ്. പ്രസ്തുത ട്വീറ്റ് ഏതാനും ദിവസത്തിനകംതന്നെ ലൈക് ചെയ്തത് ആറര ലക്ഷത്തിൽപ്പരം പേരാണ് (6,62600), ഷെയർ ചെയ്തവരുടെ എണ്ണം ഒരു ലക്ഷത്തിൽപ്പരം വരും- കൃത്യമായി പറഞ്ഞാൽ 1,05500 പേർ!

മസ്‌ക്കിന്റെ ട്വീറ്റിനെ അഭിനന്ദിച്ചുകൊണ്ട് പ്രമുഖ വചനപ്രഘോഷകനും ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ അധ്യക്ഷനുമായ ഫ്രാങ്ക്‌ളിൻ ഗ്രഹാം കുറിച്ച ട്വീറ്റും ശ്രദ്ധേയമായി. ‘പ്രായപൂർത്തിയാകാത്തവരിൽ നടത്തുന്ന വിചിത്രവും അപകടകരവുമായ ട്രാൻസ്ജെൻഡർ ചികിത്സാരീതികൾക്ക് എതിരെ മസ്‌ക്ക് സംസാരിച്ചു. ഭയമില്ലാതെ അപ്രകാരം തുറന്നടിച്ചതിൽ ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു.’

കുട്ടികളിലെ ലിംഗമാറ്റത്തിന്റെ പ്രശ്നത്തെ കൂടുതൽ വിശാലമായി അഭിസംബോധന ചെയ്യാനും ഗ്രഹാമിന്റെ കുറിപ്പ് സഹായകമായി എന്നതും ശ്രദ്ധേയമാണ്. ‘ഇപ്രകാരമുള്ള ചികിത്‌സകൾക്ക് കുട്ടികളെ വിധേയരാക്കുന്നു എന്നത് ഏതൊരു മുതിർന്നയാളെ സംബന്ധിച്ചും ലജ്ജാകരമാണ്. ശരീരം, മനസ്സ്, ആത്മാവ് എന്നിവയെ തളർത്തുന്ന ശസ്ത്രക്രിയകളുടെയും മരുന്നുകളുടെയും ഫലമായി ചെറുപ്പക്കാർ ആജീവനാന്ത അനന്തരഫലങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്.’ അദ്ദേഹം കുറിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?