Follow Us On

23

December

2024

Monday

കത്തോലിക്കാ സഭയിൽനിന്ന് അകന്നവരുടെ തിരിച്ചുവരവിന് വേണ്ടി അർപ്പിക്കാം 10,000 ജപമാലകൾ! ജപമാലയജ്ഞം പ്രഖ്യാപിച്ച് ബിഷപ്പ് റോബർട്ട് ബാരൻ

കത്തോലിക്കാ സഭയിൽനിന്ന് അകന്നവരുടെ തിരിച്ചുവരവിന് വേണ്ടി അർപ്പിക്കാം 10,000 ജപമാലകൾ! ജപമാലയജ്ഞം പ്രഖ്യാപിച്ച് ബിഷപ്പ് റോബർട്ട് ബാരൻ

മിനിസോട്ട: കത്തോലിക്കാ സഭയിൽനിന്ന് അകന്നവരുടെ മാനസാന്തരത്തിനുവേണ്ടി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടാൻ വിശേഷാൽ ജപമാല അർപ്പണത്തിന് ആഹ്വാനം ചെയ്ത് ‘വേഡ് ഓൺ ഫയർ’ മിനിസ്ട്രി സ്ഥാപകനും ബിഷപ്പുമായ റോബർട്ട് ബാരൻ. പരിശുദ്ധ അമ്മയോടുള്ള പ്രത്യേക വണക്കവും ഭക്തിയും പ്രകടിപ്പിക്കുന്ന ഈ മേയ് മാസത്തിൽ പ്രസ്തുത നിയോഗത്തിനായി 10,000 ജപമാലകൾ അർപ്പിക്കാനാണ് അമേരിക്കയിലെ വിനോന റോച്ചസ്റ്റർ രൂപതാധ്യക്ഷൻ കൂടിയായ ബിഷപ്പ് ബാരന്റെ ആഹ്വാനം.

ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘10,000 ജപമാല ചൊല്ലി പ്രാർത്ഥിക്കുകയെന്നത് ലളിതവും എന്നാൽ ശക്തവുമായ ഒരു ആശയമാണ്. മനസിനെ ശാന്തമാക്കുകയും നമ്മുടെ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നമ്മെ ആകർഷിക്കുകയും ചെയ്യുന്ന ശക്തമായ ധ്യാന പരിശീലനമാണ് ജപമാല. പരിശുദ്ധ അമ്മയോടുള്ള മധ്യസ്ഥ പ്രാർത്ഥനയിലൂടെ ദൈവത്തിന്റെ സ്‌നേഹവും കാരുണ്യവും നമ്മുടെ ജീവിതത്തിൽ വീണ്ടും കണ്ടെത്താൻ സാധിക്കും.’

സുവിശേഷവൽക്കരണം പ്രാർത്ഥനയിൽ അധിഷ്ഠിതമായിരിക്കണമെന്നും നമ്മുടെ കുടുംബങ്ങളിലും ജോലിസ്ഥലങ്ങളിലും സമൂഹങ്ങളിലും ഫലപ്രദമായ സുവിശേഷകരാകാൻ ആവശ്യമായ ശക്തിയും ജ്ഞാനവും ഈ ജപമാലയജ്ഞത്തിലൂടെ നേടിയെടുക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘വേഡ് ഓൺ ഫയർ’ മുന്നോട്ടുവച്ച പ്രാർത്ഥനാ മുന്നേറ്റത്തിൽ പങ്കുചേരാൻ ആഗ്രഹിച്ച് ജപമാല ചൊല്ലുന്നവർ തങ്ങളുടെ പ്രാർത്ഥനകൾ ‘വേഡ് ഓൺ ഫയറി’ന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും ബിഷപ്പ് ബാരൺ ആവശ്യപ്പെട്ടിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?