Follow Us On

23

December

2024

Monday

ദ പാഷൻ ഓഫ് ക്രൈസ്റ്റിൽ ക്രിസ്തുവായി അഭിനയിച്ച ജിം കവിയേസൽ വീണ്ടും രക്ഷകനാകുന്നു! ‘സൗണ്ട് ഓഫ് ഫ്രീഡം’ തീയറ്ററുകളിലേക്ക്

ദ പാഷൻ ഓഫ് ക്രൈസ്റ്റിൽ ക്രിസ്തുവായി അഭിനയിച്ച ജിം കവിയേസൽ വീണ്ടും രക്ഷകനാകുന്നു! ‘സൗണ്ട് ഓഫ് ഫ്രീഡം’ തീയറ്ററുകളിലേക്ക്

ലോസ് ആഞ്ചലസ്: ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റി’ൽ ക്രിസ്തുവായി അഭിനയിച്ച ജിം കവിയേസൽ വീണ്ടും ‘രക്ഷകനായി’ എത്തുന്നു. മനുഷ്യക്കടത്തിന് ഇരയാകുന്ന കുട്ടികളുടെ രക്ഷകൻ എന്ന വിശേഷണം നൽകി ലോകം ആദരിക്കുന്ന ടിം ബല്ലാർഡിന്റെ ജീവിതം സാക്ഷിക്കുന്ന ‘സൗണ്ട് ഓഫ് ഫ്രീഡം’ എന്ന സിനിമയിൽ ജിം കവിയേസലാണ് നായകൻ. ജൂലൈ നാലിന് സിനിമ തീയറ്ററുകളിലെത്തും.

മനുഷ്യക്കടത്തിന് ഇരയായ കുട്ടികളെ രക്ഷിക്കുന്ന ‘ഓപ്പറേഷൻ അണ്ടർഗ്രൗണ്ട് റെയിൽറോഡ്’ എന്ന സംഘടനയുടെ സ്ഥാപകൻകൂടിയാണ് 10 വർഷക്കാലം യു.എസ് സൈന്യത്തിൽ സ്‌പെഷൽ ഏജന്റുമായിരുന്ന ടിം ബല്ലാർഡ്. പ്രോ ലൈഫ് ആക്ടിവിസ്റ്റും കത്തോലിക്കാ വിശ്വാസിയുമായ മെക്സിക്കൻ താരം എഡ്വാർഡോ വെരസ്ത്വഗിയുടെ ഉടമസ്ഥയിലുള്ള ‘സാന്റാ ഫെ ഫിലിംസാ’ണ് നിർമാതാക്കൾ.

എയ്ഞ്ചൽസ് സ്റ്റ്യുഡിയോസാണ് വിതരണക്കാർ. 2018ൽ നിർമാണം ആരംഭിച്ച സിനിമയുടെ സംവിധായകൻ അലെജാന്ദ്രോ മൊന്റേവെർഡേയാണ്. ജിം കവിയെസലിനൊപ്പം എഡ്വാർഡോ വെരസ്ത്വഗി, മിറ സൊർവിനോ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മനുഷ്യക്കടത്ത്, കുട്ടികൾക്കുനേരെയുള്ള ലൈംഗികാതിക്രമം എന്നിവയ്ക്കെതിരെ സമൂഹത്തെ ജാഗരൂഗരാക്കാൻ സിനിമ സഹായിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

കഴിഞ്ഞ ദിവസം പുറത്തുവന്ന ടെയ്ലറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്രെയിലറിൽ കാവിയേസൽ പറയുന്ന ‘ദൈവത്തിന്റെ മക്കൾ വിൽപ്പനക്കുള്ളതല്ല’ എന്ന ഡയലോഗ് ഏറെ ശ്രദ്ധ നേടുന്നത്. പാഷൻ ഓഫ് ദി ക്രൈസ്റ്റി’നുശേഷം താൻ അഭിനയിച്ച ഏറ്റവും മികച്ച സിനിമ ഇതാണെന്ന കാവിയേസലിന്റെ വാക്കുകൾ ശ്രദ്ധേയമാണ്. 2019ൽ തന്റെ സിനിമയ്ക്കുവേണ്ടി എഡ്വാർഡോ ഫ്രാൻസിസ് പാപ്പയുടെ പ്രാർത്ഥന തേടിയത് അന്ന് വലിയ വാർത്തയായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?