Follow Us On

22

January

2025

Wednesday

ലോക യുവതയ്‌ക്കൊപ്പം പാപ്പ നാല് ദിനം ചെലവിടും, ഒപ്പം ഫാത്തിമാ നാഥയെ വണങ്ങാനെത്തും! പോർച്ചുഗൽ പര്യടന വിവരങ്ങൾ പുറത്തുവിട്ട് വത്തിക്കാൻ

ലോക യുവതയ്‌ക്കൊപ്പം പാപ്പ നാല് ദിനം ചെലവിടും, ഒപ്പം ഫാത്തിമാ നാഥയെ വണങ്ങാനെത്തും! പോർച്ചുഗൽ പര്യടന വിവരങ്ങൾ പുറത്തുവിട്ട് വത്തിക്കാൻ

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭ കാത്തുകാത്തിരുന്ന ലോക യുവജന സംഗമത്തെ അഭിസംബോധന ചെയ്യാനും വിശ്വവിഖ്യാത മരിയൻ തീർത്ഥാടനകേന്ദ്രമായ ഫാത്തിമ സന്ദർശിക്കാനുമായി ഫ്രാൻസിസ് പാപ്പ ഓഗസ്റ്റ് രണ്ടിന് പോർച്ചുഗലിൽ എത്തും. ഓഗസ്റ്റ് ഒന്നുമുതൽ ആറുവരെ നടക്കുന്ന ലോകയുവജന സംഗമത്തിലെ നാല് ദിനങ്ങളിലും യുവതയ്‌ക്കൊപ്പം ചെലവിടുന്ന പാപ്പ, ഓഗസ്റ്റ് അഞ്ചിനാണ് ഫാത്തിമയിലെത്തുന്നത്. പോർച്ചുഗൽ പര്യടനവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ദിവസം വത്തിക്കാൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ലിസ്ബണിനും ഫാത്തിമയ്ക്കും പുറമെ കസ്‌കയിസിലും പാപ്പ സന്ദർശനം നടത്തും.

ഓഗസ്റ്റ് രണ്ട് രാവിലെ റോമിലെ ഫ്യുമിച്ചിനോ വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്ന പാപ്പ പ്രാദേശിക സമയം പോർച്ചുഗൽ സമയം രാവിലെ 10.00ന് ലിസ്ബണിലെ ഫിഗോ മഡുരോ എയർ ബേസിൽ എത്തിച്ചേരും. ഔദ്യോഗിക സ്വീകരണത്തിനുശേഷം പ്രസിഡൻഷ്യൽ പാലസിലെത്തുന്ന പാപ്പ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് നയതന്ത്ര പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും അഭിസംബോധന ചെയ്യും. വത്തിക്കാൻ ന്യൂൺഷ്യേച്ചറിൽവെച്ചാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. സാന്താ മരിയ ഡി ബെലേം മൊണാസ്ട്രിയിൽ രാജ്യത്തെ സഭാശുശ്രൂഷകർക്കൊപ്പമുള്ള യാമപ്രാർത്ഥനയോടെയാണ് ആദ്യ ദിനം സമാപിക്കുക.

മൂന്നാം തീയതി വൈകിട്ട് 5.45നാണ് പാപ്പ യുവജനസംഗമ വേദിയിലേക്ക് ആഗതനാകുക. പ്രധാന വേദികളിലൊന്നായ എഡ്വേർഡ് ഏഴാമൻ പാർക്കിലെത്തുന്ന പാപ്പയെ ലോക യുവജനത ഒന്നടങ്കം ചേർന്ന് സ്വീകരിക്കും. പോർച്ചുഗലിലെ കത്തോലിക്കാ സർവകലാശാലയിലെ കുട്ടികളുമായുള്ള കൂടിക്കാഴ്ച, കസ്‌കയിലെ സ്‌കോളസ് ഒക്കരന്തിസ് കാര്യാലയത്തിലെ സന്ദർശനം എന്നിവയ്ക്കുശേഷമാകും പാപ്പ ലോക യുവജന സംഗമ വേദിയിൽ എത്തുക. നാലാം തീയതി രാവിലെ 9.00നാണ് ലോകയുവജന സംഗമവേദിയിലെ കുമ്പസാര ശുശ്രൂഷയിൽ പാപ്പ പങ്കെടുക്കുന്നത്. അന്നേ ദിനം വൈകിട്ട് 6.00നാണ് പാപ്പയുടെ നേതൃത്വത്തിലുള്ള കുരിശിന്റെ വഴി.

അഞ്ചാം തീയതി രാവിലെ 9.30നാണ് ഫാത്തിമാ ബസിലിക്കയിലെ പേപ്പൽ സന്ഗർശനം. രോഗികളായ യുവജനങ്ങൾക്കൊപ്പം അവിടെവെച്ച് ജപമാല പ്രാർത്ഥന ചൊല്ലുന്ന പാപ്പ തുടർന്ന് അവരോട് സംസാരിക്കും. വൈകീട്ട് ലോക യുവജന സംഗമ വേദിയിൽ തിരിച്ചെത്തുന്ന പാപ്പ രാത്രി ജാഗരത്തിന് നേതൃത്വം നൽകും. ആറാം തിയതി രാവിലെ 9.00നാണ് പൊന്തിഫിക്കൽ ദിവ്യബലി. അടുത്ത തവണത്തെ യുവജന സംഗമ വേദിയും പാപ്പ പ്രഖ്യാപിക്കും. വൈകീട്ട് യുവജന സംഗമത്തിന്റെ വോളണ്ടിയേഴ്‌സിന് മാത്രമായി ഒരുക്കിയിരിക്കുന്ന കൂട്ടായ്മയിൽ പങ്കെടുത്തശേഷം വൈകിട്ട് 6.15ന് പാപ്പ വത്തിക്കാനിലേക്ക് മടങ്ങും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?