കടുണ: നൈജീരിയയിലെ 18 വയസുകാരിയായ മേരി ഒലോവിന്, ഇസ്ലാമിൽനിന്ന് ക്രിസ്തുവിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ നേരിടേണ്ടി വന്നത് സ്വന്തം പിതാവിൽനിന്ന് ഉുൾപ്പെടെയുള്ളവരുടെ വധ ഭീഷണി. മരിക്കേണ്ടി വന്നാലും ക്രിസ്തുവിനെ തള്ളിപ്പറയില്ലെന്ന് ഉറപ്പിച്ച അവളുടെ സംരക്ഷണം ഉറപ്പാക്കാൻ വടക്കൻ നൈജീരിയലെ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. വധ ഭീഷണി ഉയർത്തിയ കുടുംബാംഗങ്ങളിൽനിന്ന് അവൾക്ക് സംരക്ഷണമേകാനുള്ള ഉത്തരവ് ഇക്കഴിഞ്ഞ ദിവസമാണ് കോടതി പുറപ്പെടുവിച്ചത്. അതിന് വഴിയൊരുക്കിയത് അവളുടെ അമ്മയുടെ ഇടപെടലാണെന്നതും ശ്രദ്ധേയം.
ക്രിസ്തുമതം സ്വീകരിക്കാൻ തീരുമാനിച്ച മരിയയെ ഭീഷണിപ്പെടുത്തുന്നതിൽ നിന്ന് കുടുംബാഗങ്ങളെ വിലക്കിയ കോടതി, മതവിശ്വാസം തിരഞ്ഞെടുക്കാനുള്ള ഒരു വ്യക്തിയുടെ മൗലികാവകാശം ലംഘിക്കരുതെന്നും മുന്നറിയിപ്പും നൽകി. പിതാവിന്റെയും സഹോദരങ്ങളുടെയും ഭീഷണിയെ തുടർന്ന് മേരിയുടെ അമ്മ അവളെ ഒരു ക്രൈസ്തവ സ്ഥാപനത്തിൽ ഒളിവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു ഇതുവരെ. തുടർന്നാണ് തന്റെ മകളുടെ ജീവൻ സംരക്ഷിക്കാൻ കോടതിയെ സമീപിച്ചത്.
പീഡനത്തെ ഭയക്കാതെ അവരവരുടെ വിശ്വാസത്തിൽ ജീവിക്കാനുള്ള അവകാശം ഉയർത്തിപ്പിടിക്കാൻ കോടതിവിധി സഹായിക്കുമെന്ന് മേരിയുടെ കേസിന് നിയമപരമായ പിന്തുണ നൽകിയ എ.ഡി.എഫ് ഇന്റർനാഷണലിന്റെ നിയമോപദേശകൻ ഷോൺ നെൽസൺ പറഞ്ഞു. ഭീഷണികളിൽനിന്ന് മരിയയ്ക്ക് സംരക്ഷണം ലഭിച്ചതിൽ ഞങ്ങൾക്ക് ആശ്വാസമുണ്ട്. ഇസ്ലാമിൽ നിന്ന് ക്രിസ്ത്യാനിയായി മാറാനുള്ള അവളുടെ മൗലികാവകാശം കോടതി അംഗീകരിച്ചു.’
ഒരാൾ ഒരു വിശ്വാസത്തിൽനിന്ന് മറ്റൊന്നിലേക്ക് പരിവർത്തനം ചെയ്തതിന്റെ പേരിൽ പീഡിപ്പിക്കപ്പെടുകയോ ഉപദ്രവിക്കുകയോ വധഭീഷണിപ്പെടുത്തുകയോ ചെയ്യപ്പെടരുത്. നൈജീരിയയിൽ, ഇസ്ലാമിൽ നിന്ന് പരിവർത്തനം ചെയ്ത ക്രൈസ്തവർക്ക് അവരുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ ഭീഷണികളും ആക്രമണങ്ങളും കാരണം അവരുടെ വിശ്വാസത്തിൽ സ്വതന്ത്രമായി ജീവിക്കാനുള്ള അവസരം പലപ്പോഴും നിഷേധിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രൈസ്തവ വിരുദ്ധ പീഡനം അതിരൂക്ഷമാം വിധം തുടരുന്ന രാജ്യമാണ് നൈജീരിയ. ലോകമെമ്പാടുമായി കഴിഞ്ഞ വർഷം തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെട്ട 5,500 ക്രിസ്ത്യാനികളിൽ 90%വും നൈജീരിയക്കാരായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *