Follow Us On

12

March

2025

Wednesday

Author's Posts

  • ഇന്ന് വിശുദ്ധ ലൂസിയുടെ തിരുനാൾ; വായിക്കാം കന്യാസ്ത്രീയായ മറ്റൊരു ലൂസിയുടെ കത്ത്‌0

    ഇന്ന് (ഡിസംബർ 13) വിശുദ്ധ ലൂസിയുടെ തിരുനാൾ. ക്രിസ്തുവിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന ഇറ്റാലിയൻ യുവതിയാണ് വിശുദ്ധ ലൂസി. ഈ വിശുദ്ധയുടെ തിരുനാൾ ദിനത്തിൽ, രണ്ടര പതിറ്റാണ്ടുമുമ്പ് മറ്റൊരു ലൂസി (സിസ്റ്റർ ലൂസി) തന്റെ മദർ സുപ്പീരിയറിന് അയച്ച കത്ത് വായിക്കാം. ഞാൻ സിസ്റ്റർ ലൂസി വെർത്രൂസ്‌ക് . സെർബിയൻ പട്ടാളക്കാരാൽ റേപ്പ് ചെയ്യപ്പെട്ട മൂന്നു സിസ്റ്റേഴ്സുമാരിൽ ഒരാൾ. അമ്മേ, ഞങ്ങൾക്ക് എന്തു സംഭവിച്ചു എന്നു പറയട്ടെ. ജീവിതത്തിൽ മറ്റാരോടും പങ്കുവയ്ക്കാൻ കഴിയാത്ത അത്രമേൽ ഭീതി

    READ MORE
  • ഗ്വാഡലൂപ്പെ മാതാവിനോട് വിശുദ്ധ ജോൺ പോൾ യാചിച്ചത്: ഏറ്റുചൊല്ലാം ആ വിശേഷാൽ പ്രാർത്ഥന0

    വിശുദ്ധ ജോൺ പോൾ രണ്ടാമൻ 2002ൽ ഗ്വാഡലൂപ്പെ സന്ദർശിക്കവേ അമ്മയുടെ സവിധത്തിൽ അർപ്പിച്ച പ്രാർത്ഥന, ഗ്വാഡലൂപ്പെ മാതാവിന്റെ തിരുനാൾ ദിനത്തിൽ (ഡിസംബർ 12) നമുക്കും ഏറ്റുചൊല്ലാം. ഗ്വാഡലൂപ്പേയിലെ കന്യകേ, അമേരിക്കൻ ജനതകളുടെ മാതാവേ, എല്ലാ ബിഷപ്പുമാർക്കുവേണ്ടിയും ഞങ്ങൾ പ്രാർത്ഥിക്കുന്നു. എല്ലാ വിശ്വാസികളെയും തീക്ഷ്ണമായ ക്രിസ്തീയവിശ്വാസത്തിന്റെ പാതയിൽ, ദൈവത്തെയും ആത്മാക്കളെയും സ്‌നേഹിക്കുന്ന, എളിമയോടെ സേവിക്കുന്ന പാതയിൽ അവർ നയിക്കുമാറാകട്ടെ. സമൃദ്ധമായ ഈ വിളവിലേക്ക് നോക്കിയാലും: സകല ദൈവമക്കൾക്കും വിശുദ്ധിക്കായുളള ദാഹം ഉണ്ടാകാനും തീക്ഷ്ണതയുളള, ദൈവിക രഹസ്യങ്ങളുടെ തീക്ഷ്ണപരികർമികളായ പുരോഹിതരും

    READ MORE
  • അമലോത്ഭവ നാഥ0

    ദൈവമാതാവിന്റെ അമലോത്ഭവ തിരുനാൾ (ഡിസംബർ 08) ആഘോഷിക്കുമ്പോൾ ഓരോ വിശ്വാസിയും തിരിച്ചറിയണം, രക്ഷാകര കർമത്തിൽ പരിശുദ്ധ അമ്മയ്ക്ക് ദൈവം നൽകിയിരിക്കുന്ന പ്രമുഖസ്ഥാനം. ആനന്ദത്തിന്റെ മഹോത്സവമാണ് ദൈവമാതാവായ പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവ തിരുനാൾ. പരിശുദ്ധാത്മാവിന്റെ നിറചൈതന്യം മനുഷ്യരൂപമെടുത്ത് മണ്ണിൽ അവതരിക്കാൻ ദൈവം തിരുമനസായ രക്ഷാപദ്ധതിയുടെ മുന്നൊരുക്കമായിരുന്നല്ലോ മറിയത്തിന്റെ അമലോത്ഭവം. അതോടെ, രക്ഷകനെ കാംക്ഷിച്ചുള്ള യുഗങ്ങളുടെ നെടുവീർപ്പാർന്ന കാത്തിരിപ്പിന് തിരശ്ശീല വീഴുകയും രക്ഷകന്റെ വരവിന് വസന്തം കുറിച്ച് കാലസമ്പൂർണ്ണതയുടെ രംഗകർട്ടൻ ഉയരുകയും ചെയ്തു. മറിയത്തിന്റെ അമലോത്ഭവത്തെക്കുറിച്ച് വിശുദ്ധ ലിഖിതങ്ങളിൽ തെളിവുകൾ

    READ MORE
  • ഡിസംബർ 01: വിശുദ്ധ എലീജിയൂസ്0

    എലോയി എന്നും അറിയപ്പെടുന്ന വിശുദ്ധ എലീജിയൂസ് ഫ്രാന്‍സിലെ ലിമോഗസിനു സമീപം ഏതാണ്ട് 590ലാണ് ജനിച്ചത്. വളരെ വിദഗ്ദനായ ഒരു ഇരുമ്പ് കൊല്ലനായിരുന്നു അദ്ദേഹം. പാരീസിലെ ക്ലോട്ടയര്‍ രണ്ടാമന്‍ രാജാവിന്റെ കാലത്ത്‌ അദ്ദേഹം രാജാവിന്റെ നാണയ നിര്‍മ്മാണ ശാലയിലെ മേല്‍നോട്ടക്കാരനായി നിയമിക്കപ്പെട്ടു. ക്രമേണ എലീജിയൂസ് രാജാവുമായി വളരെ അടുത്ത സുഹൃത്ബന്ധത്തിലാവുകയും ഒരു ഇരുമ്പ് കൊല്ലനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രശസ്തി പരക്കെ അറിയപ്പെടുകയും ചെയ്തു. വളരെയേറെ പ്രശസ്തനായിരുന്നുവെങ്കിലും എലീജിയൂസ് പാവങ്ങളോട് കരുണയുള്ളവനായിരുന്നു, അനേകം അടിമകളെ അദ്ദേഹം മോചനദ്രവ്യം നല്‍കി മോചിപ്പിച്ചു.

    READ MORE

Latest Posts

Don’t want to skip an update or a post?