Follow Us On

23

November

2024

Saturday

Author's Posts

  • ചൈനയിലെ സുവിശേഷവത്ക്കരണത്തിന്റെ ലക്ഷ്യം മതം മാറ്റമാകരുത്,  മറിച്ച് ദൈവസ്‌നേഹം പകരലാകണം: ഹോങ്കോംഗിലെ നിയുക്ത കർദിനാൾ സ്റ്റീഫൻ ചൗ

    ചൈനയിലെ സുവിശേഷവത്ക്കരണത്തിന്റെ ലക്ഷ്യം മതം മാറ്റമാകരുത്, മറിച്ച് ദൈവസ്‌നേഹം പകരലാകണം: ഹോങ്കോംഗിലെ നിയുക്ത കർദിനാൾ സ്റ്റീഫൻ ചൗ0

    വത്തിക്കാൻ സിറ്റി:  ചൈനയിൽ നടന്നുവരുന്ന സുവിശേഷവൽക്കരണ പദ്ധതികൾ അവരെ കത്തോലിക്കരാക്കി മാറ്റുക എന്ന അജtണ്ടയിലധിഷ്ഠിതമാക്കാതെ ദൈവസ്നേഹത്തിന്റെ ആശയവിനിമയത്തിനുള്ള മാർഗമെന്നതിലേക്ക്  മാറേണ്ടിയിരിക്കുന്നുവെന്ന്  ഹോങ്കോങ് ബിഷപ്പും നിയുക്ത കർദ്ദിനാളുമായ സ്റ്റീഫൻ ചൗ അഭിപ്രായപ്പെട്ടു. കർദിനാൾ സ്ഥാനാരോഹണത്തിനായി വത്തിക്കാനിൽ എത്തിയ അദ്ദേഹം, വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. ചൈനീസ് പൗരന്മാരെ കത്തോലിക്ക വിശ്വാസികളാക്കുക എന്ന അജണ്ടയ്ക്കു പകരം ദൈവസ്നേഹമെന്താണെന്ന് മനസ്സിലാക്കാൻ അവരെ സഹായിക്കുകയാണ് യഥാർത്ഥ സുവിശേഷവൽക്കരണമെന്ന തിരിച്ചറിവോടെയുള്ള പ്രവർത്തനങ്ങളാണ് അവിടെ ആവശ്യം. ഇതിന് വിപരീതമായ പ്രവർത്തനങ്ങൾ ചൈനയിൽ എതിർപ്പുകൾക്കിടയാക്കും.

    READ MORE
  • കുടിയേറ്റക്കാരെ സ്വീകരിക്കുന്ന രാജ്യങ്ങളിൽ ദരിദ്രരാജ്യമായ ചാഡ്  മുൻനിരയിൽ

    കുടിയേറ്റക്കാരെ സ്വീകരിക്കുന്ന രാജ്യങ്ങളിൽ ദരിദ്രരാജ്യമായ ചാഡ് മുൻനിരയിൽ0

    വത്തിക്കാൻ സിറ്റി: അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ ലോകത്തെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നായ ചാഡ്  അഞ്ചാം സ്ഥാനത്തെന്ന് ലോകബാങ്ക്. നിലവിലുള്ള കണക്കുകളനുസരിച്ചു പത്തു ലക്ഷത്തോളം അഭയാർത്ഥികളാണ് ചാഡിൽ ഇപ്പോളുള്ളത്. അവരിൽ എഴുപത്തിയഞ്ച് ശതമാനവും അയൽരാജ്യമായ സുഡാനിൽനിന്നുള്ളവരും ഇരുപത്തിയൊന്ന് ശതമാനത്തോളം  മധ്യ ആഫ്രിക്കൻ റിപ്പബ്ളിക്കിൽനിന്നുള്ളവരും നാലു ശതമാനംനൈജീരിയയിൽനിന്നുള്ളവരുമാണെന്ന് ലോകബാങ്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ലോകത്തെ പന്ത്രണ്ടിൽ ഒരു അഭയാർത്ഥി ഇവിടെയാണ് എത്തിച്ചേരുന്നത്.  ജനസംഖ്യയുമായി ബന്ധപ്പെടുത്തിയുള്ള കണക്കുകൾ പ്രകാരം, പ്രതിശീർഷ അഭയാർത്ഥികളുടെ എണ്ണത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്താണ് ചാഡ്. അയൽരാജ്യമായ സുഡാനിൽ 2023 ഏപ്രിൽ പതിനഞ്ചിന്

    READ MORE
  • വാക്സിൻ ക്ഷാമം രൂക്ഷം: നൈജീരിയയിൽ കുഞ്ഞുങ്ങൾക്ക് ഡിഫ്തീരിയ മുന്നറിയിപ്പ്

    വാക്സിൻ ക്ഷാമം രൂക്ഷം: നൈജീരിയയിൽ കുഞ്ഞുങ്ങൾക്ക് ഡിഫ്തീരിയ മുന്നറിയിപ്പ്0

    വത്തിക്കാൻ സിറ്റി: നൈജീരിയയിൽ കുട്ടികൾക്കിടയിൽ ഡിഫ്തീരിയ രോഗം മുൻപില്ലാത്തവിധം പകരുന്നുവെന്നും, രാജ്യത്ത് ഇരുപത്തിരണ്ട് ലക്ഷത്തോളം കുട്ടികൾക്ക് ഇനിയും പ്രതിരോധ കുത്തിവയ്പ് ലഭ്യമായിട്ടില്ലെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ആഗോളചരിത്രത്തിൽ സമീപകാലത്തുണ്ടായ ഏറ്റവും ഗുരുതരമായ ഡിഫ്തീരിയ ബാധ നൈജീരിയയിൽ പകരുന്നതിനാൽ കുട്ടികൾക്ക് അടിയന്തിരമായി പ്രതിരോധകുത്തിവയ്പ് ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ച് കഴിഞ്ഞ ദിവസം യൂണിസെഫ് മുന്നറിയിപ്പ് നൽകി. നിലവിലെ കണക്കുകൾ പ്രകാരം പതിനൊന്നായിരത്തിലധികം പേർക്ക് ഡിഫ്തീരിയ ബാധിച്ചിട്ടുണ്ട്. ഇതുവരെ 453 പേർ ഡിഫ്തീരിയ ബാധിച്ച് മരിച്ചിട്ടുണ്ട് . ഇവരിൽ ഭൂരിഭാഗവും കുട്ടികളാണ്. നാലിനും

    READ MORE
  • മുഖ്യദൂതന്മാർ മൂന്ന്; അറിയാമോ അഞ്ച് കാര്യങ്ങൾ?0

    മുഖ്യദൂതന്മാരായ മിഖായേൽ, ഗബ്രിയേൽ, റഫായേൽ മാലാഖമാരുടെ തിരുനാൾ (സെപ്തം 29) കത്തോലിക്കാ സഭ ആഘോഷിക്കുമ്പോൾ, ദൈവത്തിന്റെ നിഗൂഢ സൃഷ്ടികളായ മുഖ്യദൂതന്മാരെക്കുറിച്ച് ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ പങ്കുവെക്കുന്നു ലേഖകൻ. ബൈബിളിൽ പേര് എടുത്ത് പരാമർശിക്കുന്ന മൂന്നു മുഖ്യദൂതന്മാരാണ് മിഖായേൽ, ഗബ്രിയേൽ, റഫായേൽ മാലാഖമാർ. റോമിൽ ബസിലിക്കാ സ്ഥാപിച്ചതിന്റെ ഓർമയിൽ എ.ഡി 530 ലാണ് മാലാഖമാരുടെ തിരുനാൾ ആരംഭിച്ചത്. ആരംഭകാലത്ത് വിശുദ്ധ മിഖായേലിന്റെ പേര് മാത്രമേ പരാമർശിച്ചിരുന്നുള്ളൂ. പിന്നീട് കത്തോലിക്കാ സഭയിൽ വളരെ വിശുദ്ധമായ ദിനങ്ങളിലൊന്നായി ഈ

    READ MORE

Latest Posts

Don’t want to skip an update or a post?